For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്ത് എണ്ണതേക്കുന്നവരാണോ, എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പിടിച്ചാല്‍ കിട്ടില്ല

|

ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി പലരും മുഖത്ത് എണ്ണ തേക്കുന്നവരാണ്. എന്നാല്‍ എണ്ണ തേക്കുന്നത് ഗുണങ്ങള്‍ വര്‍ദ്ധിക്കാന്‍ വേണ്ടിയാണ്, പക്ഷേ ചില അവസരങ്ങളില്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. ചര്‍മ്മസംരക്ഷണത്തിന് എണ്ണയേക്കാള്‍ മികച്ച മോയ്‌സ്ചുറൈസര്‍ ഇല്ല എന്ന് തന്നെ നമുക്ക് പറയാം. എന്നാല്‍ എല്ലാ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും എല്ലാ ചര്‍മ്മത്തിനും ചേരുന്നതായിരിക്കില്ല. അതുപോലെ തന്നെയാണ് എണ്ണയും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നാം എപ്പോഴും നമ്മുടെ ചര്‍മ്മത്തിന് അനുസൃതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തെ നശിപ്പിക്കുന്നു.

Skin Problems

ചില സൗന്ദര്യ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സൗന്ദര്യ സംരക്ഷണത്തിനായി അവലംബിക്കരുത്. ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന എണ്ണമയത്തെ പരമാവധി ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ചര്‍മ്മസംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവരില്‍ ഇനി പറയുന്ന രോഗാവസ്ഥയുള്ളവരാണെങ്കില്‍ ഒരു തരത്തിലും എണ്ണ മുഖത്ത് തൊടുകയേ ചെയ്യരുത്. ഏതൊക്കെ ചര്‍മ്മരോഗാവസ്ഥയെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഇവര്‍ എണ്ണ മുഖത്ത് തേച്ച് പിടിപ്പിക്കാനേ പാടുകയില്ല. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു ഉള്ളവരെങ്കില്‍ ഒരു കാരണവശാലും എണ്ണ തേക്കരുത് മുഖത്ത്. കാരണം അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മുഖക്കുരു വര്‍ദ്ധിക്കുന്നതിനും അതിന്റെ അവസ്ഥ വഷളാവുന്നതിനും കാരണമായേക്കാം. ഇനി നിങ്ങള്‍ക്ക് മുഖത്ത് എണ്ണ തേച്ചേ തീരൂ എന്ന അവസ്ഥയുണ്ടെങ്കില്‍ മറ്റ് ചില എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. ഒരിക്കലു വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍ പോലുള്ളവ ഉപയോഗിക്കരുത്. അത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നു. ജോജോബ, ഹെംപ്, റോസ്ഷിപ്പ്, മാതളനാരകം തുടങ്ങിയ ലൈറ്റ് ഓയിലുകള്‍ ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ വലിയ തോതില്‍ പ്രശ്‌നം സൃഷ്ടിക്കുന്നവയല്ല.

റോസേഷ്യ

റോസേഷ്യ

ചര്‍മ്മത്തില്‍ അമിതമായ സെബം ഉല്‍പ്പാദനം, ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവയെല്ലാം പ്രതിരോധിക്കാന്‍ എണ്ണ സഹായിക്കുന്നു. എന്നാല്‍ എക്‌സിമ, റോസേഷ്യ, സിസ്റ്റുകള്‍ തുടങ്ങിയ ചര്‍മ്മരോഗങ്ങളുള്ളവര്‍ പൂര്‍ണമായും എണ്ണ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം എണ്ണകള്‍ പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഈ അവസ്ഥയെ വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍, മുഖത്ത് എണ്ണകള്‍ ഉപയോഗിക്കുന്നത് മുഖത്തെ ചുവപ്പ്, പ്രകോപനം, വീക്കം, മുഖക്കുരു എന്നിങ്ങനെയുള്ള പല ചര്‍മ്മ അവസ്ഥകളേയും കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എല്ലാവരിലും ഇത് സംഭവിക്കുന്നില്ല. ഈ പറഞ്ഞ രോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ അവരില്‍ ഇപ്രകാരം സംഭവിക്കുന്നു.

സെബോറിയ

സെബോറിയ

പ്രധാനമായും ഇത് തലയോട്ടിയെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഇത് ശരിക്കും ഒരു ചര്‍മ്മ രോഗാവസ്ഥാണ്. സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് എന്നാണ് ഇതിന് പറയുന്നത്. എന്നിരുന്നാലും, നിങ്ങളുടെ മുഖം, ചെവി, പുരികം, മൂക്ക്, നെഞ്ച് തുടങ്ങിയ എണ്ണ ഉല്‍പാദിപ്പിക്കുന്ന ശരീരഭാഗങ്ങളെയും ഇത് ബാധിക്കും. നിങ്ങള്‍ക്ക് ഈ അവസ്ഥയുണ്ടെങ്കില്‍ അത് ചര്‍മ്മത്തില്‍ ചെതുമ്പല്‍പോലെ ഇളകി വരുന്നതിന് കാരണമാകുന്നു. ചുവന്ന ചര്‍മ്മം, പുറംതൊലി ഇളകി വരുന്നത്, വരള്‍ച്ച, സ്ഥിരമായ താരന്‍ എന്നിവ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഇവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. നിങ്ങള്‍ക്ക് ഈ പ്രശ്‌നമുണ്ടെങ്കില്‍ മുഖത്ത് നിങ്ങള്‍ തേക്കുന്ന എണ്ണ പലപ്പോഴും ഇത് വഷളാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും എണ്ണ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

അലര്‍ജി കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ്

അലര്‍ജി കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ്

ചുണങ്ങ് പോലുള്ള അവസ്ഥ നമ്മുടെ ചര്‍മ്മത്തില്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ഒരു വസ്തുവിനോടുള്ള പ്രതിപ്രവര്‍ത്തനം നിമിത്തം ഇത്തരം അലര്‍ജി സംഭവിക്കുന്നു. ഇതിനെയാണ് കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് എന്ന് പറയുന്നത്. മുഖത്തെ എണ്ണകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ വസ്തുക്കളാണ് ഈ പ്രതികരണം പലരിലും ഉണ്ടാക്കുന്നത്. ഇതിന്റെ ഫലമായി പലരിലും ചൊറിച്ചില്‍, ചുവന്ന നിറം, നീര്‍വീക്കം എന്നിവ ഉണ്ടാവാം. മുഖത്ത് എണ്ണയിടുന്നവരില്‍ ഈ അവസ്ഥ രൂക്ഷമാവുന്നു. ഇത്തരം അവസ്ഥയില്‍ എണ്ണ ഉപയോഗിക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

അടഞ്ഞ സുഷിരങ്ങള്‍

അടഞ്ഞ സുഷിരങ്ങള്‍

ചിലരുടെ ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ അടിഞ്ഞ് കൂടി പലപ്പോഴും ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ അടഞ്ഞ് പോവുന്നു. ഈ അവസ്ഥയില്‍ അതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി പലപ്പോഴും പല മാര്‍ഗ്ഗങ്ങളും പലരും സ്വീകരിക്കുന്നു. എന്നാല്‍ ഇവ പിന്നീട് മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ്, അല്ലെങ്കില്‍ മുഖക്കുരു പൊട്ടിയുണ്ടാവുന്ന പാടുകള്‍ എന്നിവയിലേക്ക് നയിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എന്ന നിലയില്‍ പലരും എണ്ണ മുഖത്ത് തേക്കുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇത് ചര്‍മ്മത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് ചര്‍മ്മത്തെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണ ചര്‍മ്മത്തില്‍ പരമാവധി ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

വരണ്ട ചര്‍മ്മം നിസ്സാരമല്ല: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണംവരണ്ട ചര്‍മ്മം നിസ്സാരമല്ല: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

നിറത്തിന് തടസ്സം മൃതകോശങ്ങള്‍, അതിന് പരിഹാരംനിറത്തിന് തടസ്സം മൃതകോശങ്ങള്‍, അതിന് പരിഹാരം

English summary

Skin Problems You Should Avoid Facial Oil Totally In Malayalam

Here in this article we are sharing some skin conditions you should avoid facial oil completely in malayalam. Take a look.
Story first published: Tuesday, August 9, 2022, 12:29 [IST]
X
Desktop Bottom Promotion