For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ ഈ നിറം മാറ്റം നിസ്സാരമാക്കല്ലേ: ആയുര്‍വ്വേദത്തില്‍ പരിഹാരം

|

ചര്‍മ്മസംരക്ഷണം എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇതിനെ എങ്ങനെയെല്ലാം സംരക്ഷിക്കണം എന്നുള്ളത് അല്‍പം കരുതലെടുക്കേണ്ട വിഷയം തന്നെയാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഓരോ മാറ്റവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹൈപ്പര്‍ പിഗ്മെന്റേഷന്‍ ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ ചര്‍മ്മത്തില്‍ നിന്ന് സ്രവിക്കുന്ന മെലാനിന്‍ എന്ന ആന്റി ഓക്‌സിഡന്റിലുണ്ടാവുന്ന ഏറ്റക്കുറച്ചിലാണ് പലപ്പോഴും നിങ്ങളില്‍ പിഗ്മെന്റേഷനിലേക്ക് എത്തിക്കുന്നത്.

Skin Pigmentation Remedies

നമ്മുടെ ചര്‍മ്മം അള്‍ട്രാവയലറ്റ് രശ്മികളോട് സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ചര്‍മ്മത്തില്‍ കേടുപാടുകളില്ലാതെ സംരക്ഷിക്കുന്ന മികച്ച ആന്റി ഓക്‌സിഡന്റാണ് മെലാനിന്‍. ഇത്തരം അള്‍ട്രാ വയലറ്റ് രശ്മികള്‍ വളരെ ചെറുപ്പം മുതല്‍ തന്നെ നമ്മുടെ ചര്‍മ്മത്തില്‍ ടാനിംഗ് ചെയ്യുന്നു. സൂര്യപ്രകാരം ഇത്തരത്തില്‍ നിരന്തരമായി കൊള്ളുമ്പോള്‍ അത് ചര്‍മ്മത്തില്‍ കൂടുതല്‍ പിഗ്മെന്റുകള്‍ അടിഞ്ഞ്കൂടുന്നതിന് കാരണമാകുന്നു. ഇതാണ് പിന്നീട് ചര്‍മ്മത്തിലെ നിറം മാറ്റത്തിലേക്ക് നമ്മളെ എത്തിക്കുന്നത്. ഈ പ്രതിസന്ധികളില്‍ ചര്‍മ്മത്തിലെ നിറം മാറ്റത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ആയുര്‍വ്വേദ പ്രകാരം ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മത്തിലെ നിറം മാറ്റം

ചര്‍മ്മത്തിലെ നിറം മാറ്റം

ചെറുപ്പം മുതല്‍ തന്നെ സൂര്യപ്രകാശം സ്ഥിരമായി കൊള്ളുന്നത് മൂലം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം ടാനിംങ് പിന്നീട് ഡെര്‍മല്‍ ഹൈപ്പര്‍ പിഗ്മെന്റേഷനായി മാറുന്നു. അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്മ്മത്തിന്റെ ആഴത്തിലേക്ക് തുളച്ച് കയറുന്നു. ഇതിന് പരിഹാരം കാണുന്നതിനും അള്‍ട്രാ വയലറ്റ് രശ്മികളെ തടയുന്നതിനും വേണ്ടിയാണ് നാം സണ്‍സ്‌ക്രീന്‍ പോലുള്ള ക്രീമുകളും ലോഷനും ഉപയോഗിക്കുന്നത്. പിഗ്മെന്റേഷന് പുറകില്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. അതില്‍ ചര്‍മ്മത്തിലെ വീക്കം, ഗര്‍ഭം, നമ്മുടെ പ്രായം എന്നിവയെല്ലാം ഭാഗമാവുന്നുണ്ട്.

സ്വയം ചികിത്സകള്‍

സ്വയം ചികിത്സകള്‍

ചര്‍മ്മത്തിലെ പിഗ്മെന്‍ഷേനെ ഇല്ലാതാക്കുന്നതിന് വേണ്ടി നാം ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. വീട്ടുവൈദ്യങ്ങളില്‍ കൃത്യമായി അറിയാത്തത്, ബ്ലീച്ച്, ഫേസ് വാഷ് കൂടുതല്‍ ഉപയോഗിക്കുന്നത് എല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. മുഖക്കുരു ഒരു വീക്കം ഉണ്ടാക്കുന്ന പ്രശ്‌നമായതിനാല്‍ ദീര്‍ഘനാളായി മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവരിലും ഇത്തരത്തില്‍ സ്‌കിന്‍ പിഗ്മെന്റേഷന്‍ വര്‍ദ്ധിക്കുന്നു. ചിലര്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഇത്തരം മുഖക്കുരുവിനെ പ്രതിരോധിക്കുന്നി. എ്ന്നാല്‍ ഇനി പിഗ്മെന്റേഷനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ നമുക്ക് പരീക്ഷിക്കാവുന്നതാണ്.

കുങ്കുമാദി തൈലം

കുങ്കുമാദി തൈലം

കുങ്കുമാദി തൈലം ഉപയോഗിച്ച് ചര്‍മ്മത്തിലെ പിഗ്മെന്റേഷനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിലെ പ്രധാന ചേരുവ എന്ന് പറയുന്നത് കുങ്കുമപ്പൂവാണ്. ഇത് കൂടാതെ 25ലധികം ആയുര്‍വ്വേദ ചേരുവകള്‍ ഇതിലടങ്ങിയിട്ടുണ്ട്. ദിവസവും കുങ്കുമാദി തൈലം ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ കുറക്കുകയും തിളക്കവും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു. സൂര്യരശ്മികള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തെ പ്രതിരോധിക്കുന്നതിനും എല്ലാം കുങ്കുമാദി തൈലം മികച്ചതാണ്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ആരോഗ്യം മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. പിഗ്മെന്റേഷന്‍ കുറക്കുന്നതിന് വിറ്റാമിന്‍ സി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. നാരങ്ങ, നെല്ലിക്ക തുടങ്ങിയവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇത് കൂടാതെ ചര്‍മ്മത്തില്‍ നാരങ്ങ നീര് പുരട്ടുന്നതും ഇത്തരം ഇരുണ്ട പാടുകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇതെല്ലാവിധത്തിലും ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് മുന്നില്‍ തന്നെയാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ചര്‍മ്മസംരക്ഷണത്തിന് കറ്റാര്‍ വാഴ വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും പിഗ്മെന്റേഷനെ പ്രതിരോധിക്കുന്നതിനും നമുക്ക് ദിവസവും കറ്റാര്‍ വാഴ നല്ലതുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും പിഗ്മെന്റേഷനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും അല്‍പം കറ്റാര്‍വാഴ എടുത്ത് അത് ചര്‍മ്മത്തില്‍ പത്ത് മിനിറ്റ് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങള്‍ക്ക് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

 രക്തചന്ദനം

രക്തചന്ദനം

ചര്‍മ്മസംരക്ഷണത്തിനും ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും രക്തചന്ദനവും വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ പിഗ്മെന്റേഷനില്‍ മാറ്റം വരുത്തുകയും അതിന്റെ നിറം കുറക്കുകയും ചെയ്യുന്നു. രക്തചന്ദനം ചര്‍മ്മത്തിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് പിഗ്മെന്റേഷന് പ്രതിരോധം തീര്‍ക്കുന്നു. രാത്രി കിടക്കും മുന്‍പ് രക്തചന്ദനം നല്ലതുപോലെ തേച്ച് പിടിപ്പിച്ച് കിടക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കാന്‍ സാധിക്കും.

മുടി ബ്ലീച്ച് ചെയ്തവരില്‍ ഈ പ്രശ്‌നങ്ങള്‍ സ്വാഭാവികം: ശ്രദ്ധിച്ചില്ലെങ്കില്‍ മുടി പോവുംമുടി ബ്ലീച്ച് ചെയ്തവരില്‍ ഈ പ്രശ്‌നങ്ങള്‍ സ്വാഭാവികം: ശ്രദ്ധിച്ചില്ലെങ്കില്‍ മുടി പോവും

മുടി ഓരോ ദിവസവും കനം കുറയുന്നോ: പരിഹാരം ഉറപ്പ് നല്‍കും എണ്ണ പ്രയോഗംമുടി ഓരോ ദിവസവും കനം കുറയുന്നോ: പരിഹാരം ഉറപ്പ് നല്‍കും എണ്ണ പ്രയോഗം

English summary

Skin Pigmentation Remedies In Ayurveda In Malayalam

Here in this article we are sharing some skin pigmentation remedies in ayurveda in malayalam. Take a look
Story first published: Friday, November 11, 2022, 21:01 [IST]
X
Desktop Bottom Promotion