Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചര്‍മ്മപ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാരം; രക്തചന്ദനം ഇങ്ങനെ പുരട്ടിയാല്‍ ഫലം
ദിവസേന നിങ്ങളുടെ ചര്‍മ്മം അഴുക്കും മലിനീകരണവും ചൂടും പോലുള്ള ദുഷ്കരമായ പരിതസ്ഥിതിലൂടെ കടന്നുപോകുന്നു. മിക്കവരും ഇതില്‍ നിന്നെല്ലാം രക്ഷനേടി ചര്‍മ്മം സംരക്ഷിക്കാനായി പല സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നു. എന്നാല്‍, ഇവയെല്ലാം നിങ്ങളുടെ ചര്‍മ്മത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. പ്രകൃതിദത്ത ചേരുവകളാല്‍ വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന പായ്ക്കുകളാണ് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നത്.
ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് രക്തചന്ദനം. നിങ്ങളുടെ ചര്‍മ്മത്തിന് ഏറ്റവും മികച്ച ചേരുവകളില്‍ ഒന്നാണിത്. ഇത് പ്രധാനമായും ചര്‍മ്മ സംരക്ഷണത്തിനും സൗന്ദര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നു. പാടുകള്‍ കുറയ്ക്കുന്നതിനും മുഖക്കുരു ചികിത്സിക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്. രക്തചന്ദനം നിങ്ങളുടെ ചര്‍മ്മത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും ഇത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

വരണ്ട ചര്‍മ്മത്തിന്
രക്തചന്ദനപ്പൊടിയില്‍ കുറച്ച് തുള്ളി വെളിച്ചെണ്ണ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. വരണ്ട പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ളതാക്കാന്‍ ഇത് പ്രയോഗിക്കാം. 10-15 മിനിറ്റിനു ശേഷം കഴുകിക്കളയുക. രക്തചന്ദനം ചര്‍മ്മകോശങ്ങള്‍ക്ക് പോഷണം നല്കാന് സഹായിക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മത്തിന്
എണ്ണമയമുള്ള ചര്‍മ്മത്തിന് ഒരു മാസ്ക് തയ്യാറാക്കാന്‍ രക്തചന്ദനപ്പൊടി നാരങ്ങ നീരില്‍ കലര്‍ത്തുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് മുഴുവന്‍ പുരട്ടി ഉണങ്ങാന്‍ വിടുക. അതു കഴിഞ്ഞാല്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക. ഇത് സെബത്തിന്റെ സ്രവണം നിയന്ത്രിക്കാനും ചര്‍മ്മ സുഷിരങ്ങള്‍ ഇറുകിയതാക്കാനും സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം
മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു സാധാരണ ചര്‍മ്മപ്രശ്നമാണ് മുഖക്കുരു. റോസ് വാട്ടറും രക്തചന്ദനവും ഉപയോഗിക്കുന്നത് നിങ്ങളുടെ മുഖക്കുരുവും, മുഖക്കുരു പാടുകളും കുറയ്ക്കാന്‍ സഹായിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പ്രകോപനം കുറയ്ക്കാനും രക്തചന്ദനത്തിന് കഴിവുണ്ട്. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ തേനും ഒരു നുള്ള് മഞ്ഞളും കൂടി ഈ പായ്ക്കില്‍ ചേര്‍ക്കാം.

മൃതകോശം നീക്കാന്‍
ഒരു ടേബിള്‍സ്പൂണ്‍ രക്തചന്ദനവും 2 ടേബിള്‍സ്പൂണ്‍ പഴുത്ത പപ്പായയും ചേര്‍ത്ത് ഒരു പായ്ക്ക് തയാറാക്കുക. ഈ ഫെയ്സ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് മൃതചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കും. ഈ ഫേസ് പാക്ക് നിര്‍ജ്ജീവമായ ചര്‍മ്മത്തെ പുതുക്കുകയും ചര്‍മ്മത്തെ പുതുമയുള്ളതും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

സണ്‍ ടാന്‍ അകറ്റാന്‍
കക്കിരി നീരോ തൈരോ എടുത്ത് രക്തചന്ദനപ്പൊടി ചേര്‍ത്ത് പായ്ക്ക് തയാറാക്കുക. ഈ ഫെയ്സ് പാക്ക് നിങ്ങളുടെ സണ്‍ ടാന്‍ അകറ്റാന്‍ സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ തൈര് അല്ലെങ്കില്‍ കക്കിരി നീര് തുല്യ അളവില്‍ രക്തചന്ദനപ്പൊടിയുമായി കലര്‍ത്തി ബാധിത പ്രദേശത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞ് കഴുകുക. നിങ്ങള്‍ക്ക് തല്‍ക്ഷണ ഫലങ്ങള്‍ കാണാന്‍ സാധിക്കും.

കറുത്ത പാടുകള്‍ നീക്കാന്‍
കറുത്ത പാടുകള്‍ നീക്കം ചെയ്യാനും പിഗ്മെന്റേഷന് കുറയ്ക്കാനും രക്തചന്ദനം സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ രക്തചന്ദനവും 2 ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് ഒരു ലളിതമായ പായ്ക്ക് തയ്യാറാക്കി ദിവസവും പുരട്ടുക.

രക്തചന്ദനവും പാലും
കറുത്ത പാടുകള്‍ നീക്കംചെയ്യാനും പിഗ്മെന്റേഷന് കുറയ്ക്കാനും രക്തചന്ദനം സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ രക്തചന്ദനവും രണ്ടു ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് ഫേസ് പായ്ക്ക് തയ്യാറാക്കി ദിവസവും നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

രക്തചന്ദനവും ബദാം ഓയിലും
മൃദുവായതും തിളക്കമുള്ളതുമായ ചര്‍മ്മം നേടാനായി നിങ്ങള്‍ക്ക് രക്തചന്ദനവും ബദാം ഓയിലും യോജിപ്പിച്ച് മുഖത്തു പുരട്ടാവുന്നതാണ്. രണ്ട് ടീസ്പൂണ്‍ ബദാം ഓയില്‍, നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ, നാലു ടീസ്പൂണ്‍ രക്തചന്ദനപ്പൊടി എന്നിവ ഉപയോഗിച്ച് ഒരു മാസ്ക് തയ്യാറാക്കി നിങ്ങള്‍ക്ക് മുഖത്തു പുരട്ടാവുന്നതാണ്. അല്പനേരം ഉണങ്ങാന്‍ വിട്ട് ഇത് കഴുകിക്കളയുക.



Click it and Unblock the Notifications
