For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്ത് ചുവന്ന ചെതുമ്പല്‍ പോലെ പാടുകളുണ്ടോ; കാരണം നിസ്സാരമല്ല

|

നിങ്ങളുടെ വായയ്ക്ക് ചുറ്റും ചുവന്നതും പ്രകോപിപ്പിക്കുന്നതുമായ ചുണങ്ങുണ്ടോ? ഇതിന് എപ്പോഴും ചൊറിച്ചില്‍ ആണോ? ഇത് പെരിയോറല്‍ ഡെര്‍മറ്റൈറ്റിസ് ആയിരിക്കാ. അതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് ഈ ചൊറിച്ചിലും ചുണങ്ങ് പോലത്തെ പാടുകളും. ഇത് മുഖക്കുരു എന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍ പിന്നീട് ഈ ചുണങ്ങു മൂക്കിലേക്കോ കണ്ണുകളിലേക്കോ വ്യാപിച്ചേക്കാം (പെരിയോറിഫിഷ്യല്‍ ഡെര്‍മറ്റൈറ്റിസ് എന്നും അറിയപ്പെടുന്നു). പെരിയോറല്‍ ഡെര്‍മറ്റൈറ്റിസ് പൊതുവെ സ്വയം പരിഹരിക്കുന്നതാണ്. എന്നിരുന്നാലും, ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ ചികിത്സകള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.

പെരിയോറല്‍ ഡെര്‍മറ്റൈറ്റിസിന്റെ കാരണങ്ങള്‍, അതിന്റെ ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ പരിഗണിക്കേണ്ട ചികിത്സകള്‍ എന്നിവ ഈ ലേഖനത്തില്‍ പറയുന്നുണ്ട്. നിങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സാ ഓപ്ഷന്‍ എന്താണ് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ പ്രത്യേകിച്ച് മുഖത്തുണ്ടാവുന്ന അസ്വസ്ഥതകളെ നമ്മള്‍ ഒരു കാരണവശാലും അവഗണിക്കരുത്. കാരണം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പെരിയോറല്‍ ഡെര്‍മറ്റൈറ്റിസിന്റെ കാരണം?

പെരിയോറല്‍ ഡെര്‍മറ്റൈറ്റിസിന്റെ കാരണം?

പെരിയോറല്‍ ഡെര്‍മറ്റൈറ്റിസ് ഉണ്ടാകുന്നതിന് പല ഘടകങ്ങളും കാരണമാകുമെന്ന് കരുതപ്പെടുന്നു. മിക്ക കേസുകളിലും, ഇത് നിങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ അനന്തരഫലമായിരിക്കാം. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. സ്റ്റിറോയിഡ് ക്രീമുകളുടെയും തൈലങ്ങളുടെയും ഉപയോഗം. മൂക്കിലും വായിലും സ്റ്റിറോയിഡ് സ്‌പ്രേകളുടെ ഉപയോഗം, കനത്ത മേക്കപ്പ്, ഫേസ് ക്രീമുകള്‍, മോയ്‌സ്ചറൈസറുകള്‍ എന്നിവയുടെ അമിത ഉപയോഗം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

ഫ്‌ലൂറൈഡഡ് ടൂത്ത് പേസ്റ്റിന്റെ ഉപയോഗം, ച്യൂയിംഗ് ഗം, ഡെന്റല്‍ ഫില്ലിംഗുകള്‍, ചര്‍മ്മത്തിലും രോമകൂപങ്ങളിലും വസിക്കുന്ന യീസ്റ്റുകളും ബാക്ടീരിയകളും, ഹോര്‍മോണ്‍ മാറ്റങ്ങള്‍, രോഗപ്രതിരോധ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍, അള്‍ട്രാവയലറ്റ് രശ്മികളുമായുള്ള സമ്പര്‍ക്കം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങള്‍, സമ്മര്‍ദ്ദം, മോശം ശുചിത്വം, മരുന്നുകളോടുള്ള അലര്‍ജി പ്രതികരണങ്ങള്‍ എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതൊക്കെയാണ് ഇത്തരം അവസ്ഥകളുടെ കാരണങ്ങള്‍.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പെരിയോറല്‍ ഡെര്‍മറ്റൈറ്റിസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ചര്‍മ്മത്തിന്റെ അവസ്ഥ. വായയ്ക്ക് ചുറ്റും ചുവപ്പും ചെതുമ്പലും, ചുണങ്ങു കണ്‌പോളകളിലും, മൂക്ക്, നെറ്റി, ജനനേന്ദ്രിയങ്ങള്‍ എന്നിവയിലേക്ക് വ്യാപിച്ചേക്കാവുന്നതാണ്. ഇത് കൂടാതെ എരിയുന്ന പോലുള്ള അവസ്ഥയും, വായ്ക്ക് ചുറ്റുമുള്ള ചര്‍മ്മത്തില്‍ ഒരു ഇറുകിയ സംവേദനം, തിണര്‍പ്പില്‍ നിന്ന് വെള്ളമുള്ള സ്രവങ്ങളും, ചര്‍മ്മത്തിലെ വരള്‍ച്ചയും, ചൊറിച്ചില്‍ എന്നിവയെല്ലാം പെരിയോറല്‍ ഡെര്‍മറ്റൈറ്റിസിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്.

ആരിലാണ് സാധ്യത കൂടുതല്‍

ആരിലാണ് സാധ്യത കൂടുതല്‍

പെരിയോറല്‍ ഡെര്‍മറ്റൈറ്റിസ് എല്ലാ പ്രായത്തിലും ഏത് വംശത്തിലും പെട്ട ആളുകളെയും ഇത് ബാധിക്കുന്നുണ്ട്. ഇത് കുട്ടികളെയും ബാധിക്കാം. എന്നിരുന്നാലും, 20 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. എല്ലാ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഇനി ശ്രമിക്കേണ്ടത്.

ഏത് ഭാഗത്തെ ബാധിക്കുന്നു?

ഏത് ഭാഗത്തെ ബാധിക്കുന്നു?

ശരീരത്തിലെ ഏത് ഭാഗത്തെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇതില്‍ ആദ്യം ബാധിക്കുന്ന ഭാഗം കണ്ണുകള്‍ക്ക് താഴെയാണ്, പിന്നീട് നെറ്റി, താടിയിലും, വായക്ക് ചുറ്റും ഇത് ബാധിക്കുന്നു. എങ്ങനെ രോഗം കണ്ടു പിടിക്കാം എന്നുള്ളതിനെക്കുറിച്ചാണ് പലര്‍ക്കും അറിയേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എങ്ങനെ രോഗം കണ്ടു പിടിക്കാം എന്നുള്ളത് തന്നെയാണ് അറിഞ്ഞിരിക്കേണ്ട കാര്യം. പെരിയോറല്‍ ഡെര്‍മറ്റൈറ്റിസ് നിര്‍ണയിക്കാന്‍ സാധാരണയായി പരിശോധനകള്‍ ആവശ്യമില്ല. ഇത് ചര്‍മ്മം നോക്കി തന്നെ നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍, മുറിവ് ഉണക്കുന്ന ഗുണങ്ങളുണ്ട്. ദിവസേന ഉപയോഗിച്ചാല്‍ ചര്‍മ്മത്തെ ശമിപ്പിക്കാനും കൂടുതല്‍ പ്രകോപനം തടയാനും ഇത് സഹായിക്കും. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ ബാധിത പ്രദേശത്ത് പുരട്ടുക. നിങ്ങളുടെ ചര്‍മ്മത്തില്‍ ആഗിരണം ചെയ്യാന്‍ അനുവദിക്കുക. എല്ലാ ദിവസവും ആവര്‍ത്തിക്കുക. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന പെരിയോറല്‍ ഡെര്‍മറ്റൈറ്റിസ് എന്ന പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം.

തേന്‍

തേന്‍

ചര്‍മ്മത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് തേന്‍. തേന്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ തേന്‍ പെരിയോറല്‍ ഡെര്‍മറ്റൈറ്റിസിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ ആന്റിമൈക്രോബയല്‍, മുറിവ് ഉണക്കുന്ന ഗുണങ്ങള്‍ എന്നിവയ്ക്ക് തേന്‍ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മുഖത്തെ ചുവപ്പ്,കുരുക്കള്‍, ടെലാന്‍ജിയക്ടാസിയ എന്നിവ ചികിത്സിക്കാന്‍ ഇത് സഹായിക്കുന്നു.

ഉപയോഗിക്കേണ്ടത് എങ്ങനെ?

ഉപയോഗിക്കേണ്ടത് എങ്ങനെ?

ചര്‍മ്മത്തില്‍ പെരിയോറല്‍ ഡെര്‍മറ്റൈറ്റിസ് ബാധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ തേന്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസത്തില്‍ രണ്ടുതവണ ആവര്‍ത്തിക്കുക. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ദിവസവും തേന്‍ ഉപയോഗിക്കുമ്പോള്‍ കത്തുന്നതോ വര്‍ദ്ധിച്ച ചുവപ്പോ പോലുള്ള അലര്‍ജി പ്രതികരണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ അതിന് പ്രതിവിധി തേടുന്നതിന് ശ്രദ്ധിക്കണം.

മുഖം ക്ലിയറാക്കും, താരനെ പാടേ മാറ്റും; വെണ്ടക്കയിലുണ്ട് ഒറ്റമൂലിമുഖം ക്ലിയറാക്കും, താരനെ പാടേ മാറ്റും; വെണ്ടക്കയിലുണ്ട് ഒറ്റമൂലി

യൗവ്വനം നിലനിര്‍ത്തും രക്തചന്ദനം മാജിക്; പത്ത് വയസ്സ് കുറക്കുംയൗവ്വനം നിലനിര്‍ത്തും രക്തചന്ദനം മാജിക്; പത്ത് വയസ്സ് കുറക്കും

English summary

Perioral Dermatitis: Causes, Treatment And Symptoms In Malayalam

Here in this article we are discussing about the causes, treatment and symptoms of Perioral Dermatitis in malayalam. Take a look.
Story first published: Tuesday, November 16, 2021, 16:53 [IST]
X
Desktop Bottom Promotion