For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ അഞ്ച് രാത്രിയില്‍ ഇല്ലാതാക്കാം

|

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത പുള്ളികള്‍. എന്നാല്‍ കറുത്ത പുള്ളികള്‍ ചര്‍മ്മത്തിലുണ്ടാവുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നു. അതിന് പരിഹാരം കാണുന്നതിനും ചര്‍മ്മം ക്ലിയറാക്കുന്നതിനും എന്തൊക്കെ ചെയ്യണ എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പ്രധാനമായും മുഖം, കഴുത്ത എന്നീ ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള കറുത്ത പുള്ളികള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

നിറമല്ല നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ബാക്കി പ്രശ്‌നത്തിന് പരിഹാരം തൈരിലുണ്ട്നിറമല്ല നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ബാക്കി പ്രശ്‌നത്തിന് പരിഹാരം തൈരിലുണ്ട്

ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കറുത്ത പുള്ളികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വീട്ടില്‍ തന്നെ നമുക്ക് പ്രതിരോധം തീര്‍ക്കാം. സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി അഞ്ച് രാത്രികള്‍ മാത്രം മതി. അതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്തൊക്കെയാണ് പരിഹാരങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ...

പപ്പായ

പപ്പായ

പപ്പായ സൗന്ദര്യത്തിന് വേണ്ടി പലരും ഉപയോഗിക്കുന്നുണ്ട്. പപ്പായ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മകോശങ്ങളുടെ മുകളിലെ പാളികള്‍ നീക്കം ചെയ്യുകയും പുതിയവ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ആന്റി-ഏജിംഗ്, വരണ്ട ചര്‍മ്മത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്ത എക്‌സ്‌ഫോളിയന്റ് എന്നീ നിലയില്‍ പപ്പായാ ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തില്‍, പഴുത്ത പഴുത്ത പപ്പായ എടുത്ത് അത് പേസ്റ്റ് രൂപത്തിലാക്കി അത് ചര്‍മ്മത്തില്‍ നല്ലതുപോലെ തടവുക. പതിനഞ്ച് മിനിറ്റിന് ശേഷം മുഖം കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പുള്ളികളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിനുണ്ടാവുന്ന അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പപ്പായ. അഞ്ച് ദിവസം തുടര്‍ച്ചയായി ഇത് തേക്കാവുന്നതാണ്.

മഞ്ഞള്‍

മഞ്ഞള്‍

ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് മുഖത്തെ കറുത്ത പുള്ളികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഒരു പാത്രത്തില്‍, 1 ടേബിള്‍സ്പൂണ്‍ തേനില്‍ 2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ഇതിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. മാസ്‌ക് 15-20 മിനുട്ട് പുരട്ടി ചൂടുവെള്ളത്തില്‍ കഴുകിക്കളയുക. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍ നാരങ്ങ നീര് ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം കറുത്ത പുള്ളികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മഞ്ഞള്‍ മികച്ചതാണ്.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

ആന്റി-ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാര്‍വാഴ ജെല്‍. ഇത് മുഖത്തെ കറുത്ത പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും എന്ന പോലെ തന്നെ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിലെ കറുത്ത പുള്ളികളെ വേരോടെ പിഴുതെടുത്ത് മാറ്റുന്നതിന് എന്നും മികച്ചതാണ് കറ്റാര്‍വാഴ ജെല്‍. ഇത് ഉപയോഗിക്കുന്നതിന് വേണ്ടി കറ്റാര്‍ വാഴ ഇല മുറിച്ച് ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പുറത്ത് നിന്ന് വാങ്ങിക്കുന്നതിനേക്കാള്‍ വീട്ടില്‍ തന്നെ കറ്റാര്‍വാഴ നട്ട് പിടിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.

തക്കാളി

തക്കാളി

സൂര്യരശ്മികളുടെ അമിത എക്‌സ്‌പോഷര്‍ മൂലമാണ് പലപ്പോഴും ചര്‍മ്മത്തില്‍ കറുത്ത പുള്ളികള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് തക്കാളി ഒരു മികച്ച പരിഹാരമാണ്. ഇതിലെ പള്‍പ്പ് ഒരു ചെറിയ അളവില്‍ ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്. തക്കാളി മുറിച്ച് അതിന്റെ പള്‍പ്പ് എടുത്ത് ചര്‍മ്മത്തില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. തക്കാളിയില്‍ അല്‍പം പഞ്ചസാരകൂടി മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും ഇത് തേക്കാവുന്നതാണ്.

ബദാം എണ്ണ

ബദാം എണ്ണ

വിറ്റാമിന്‍ ഇ യുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടങ്ങളിലൊന്നാണ് ബദാം ഓയില്‍, ഇത് പാടുകളെ പാടേ മാറ്റുന്നതോടൊപ്പം ചര്‍മ്മത്തിലെ ഇത്തരം കുത്തുകളുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ ഭയാനകമായ പാടുകളുടെ ദൃശ്യപരത കുറയുന്നതിന് പതിവായി ചര്‍മ്മത്തില്‍ കുറച്ച് ബദാം ഓയില്‍ കൊണ്ട് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാത്തതിനാല്‍; ഇത് എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്.

English summary

Overnight Home Remedies For Dark Spot On Face

Here in this article we are discussing about some overnight home remedies for dark spot on face. Take a look
Story first published: Tuesday, May 4, 2021, 15:38 [IST]
X
Desktop Bottom Promotion