Just In
Don't Miss
- News
'രാഹുൽ ഗാന്ധി വട്ടപ്പൂജ്യം, വേഷംകെട്ടി നാടകം കളിച്ചു നടക്കുന്നു', തുറന്നടിച്ച് അശോകൻ ചെരുവിൽ
- Movies
ഡിംപലിനെ പേടിയാണെന്ന് മജ്സിയ; അതിന് കാരണങ്ങളുണ്ടെന്ന് കണ്ടെത്തി ബിഗ് ബോസ് ആരാധകരും, കളികള് മാറുന്നു
- Sports
IND vs ENG: കോലി ഇനി ധോണിയുടെ 'വല്ല്യേട്ടന്', ആ റെക്കോര്ഡും പിടിച്ചെടുത്തു
- Automobiles
സ്റ്റാര് സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര് ചിത്രവുമായി ടിവിഎസ്
- Travel
നാടോടിക്കഥ പോലെ മനോഹരമായ കാഴ്ച!! തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം
- Finance
പിഎംഎവൈ ഭവനവായ്പയില് 2.35 ലക്ഷം വരെ സബ്സിഡി; അപേക്ഷിക്കാന് ഇനി ഒരു മാസം കൂടി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി
മുഖസൗന്ദര്യം വര്ധിപ്പിക്കാനുള്ള വഴികള് ആലോചിച്ച് നടക്കുന്നവരാണോ നിങ്ങള്? എങ്കില് ഇനി വേറൊന്നും വേണ്ട, ഒലീവ് ഓയില് മതി. അത്ഭുതകരമായ ചര്മ്മ ഗുണങ്ങള്ക്ക് പേരുകേട്ട പ്രകൃതിദത്ത ഉല്പ്പന്നമാണിത്. പോഷകഗുണങ്ങള് ഏറെയുള്ള ഒലീവ് ഓയില് 5000 വര്ഷങ്ങള്ക്ക് മുമ്പ് തന്നെ ഈജിപ്തുകാര് കണ്ടെത്തിയതായി പറയപ്പെടുന്നു. ചര്മ്മത്തിന്റെ സ്വാഭാവിക എണ്ണകളുടെ രാസഘടനയുമായി പൊരുത്തപ്പെടുന്ന ഏറ്റവും മികച്ച എണ്ണയായി ഒലിവ് ഓയില് കണക്കാക്കപ്പെടുന്നു.
Most read: നല്ല കട്ടിയുള്ള മുടി വളരാന് എളുപ്പവഴി ഇതിലുണ്ട്
സ്വാഭാവികമായി തിളക്കമുള്ള ചര്മ്മം നേടാന് ഇത് നിങ്ങളെ സഹായിക്കുന്നു. തിളക്കമുള്ളതും ആരോഗ്യകരവുമായ ചര്മ്മം നല്കുന്നതിനു പുറമേ, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് തുടങ്ങിയ ചര്മ്മപ്രശ്നങ്ങളെ നേരിടാനും ഇത് സഹായിക്കുന്നു. ഒലീവ് ഓയിലിന്റെ സൗന്ദര്യഗുണങ്ങളും മുഖം തിളങ്ങാന് ഒലീവ് ഓയില് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും അറിയാന് ലേഖനം വായിക്കൂ.

ആന്റിഓക്സിഡന്റുകള് അടങ്ങിയത്
ഒലിക് ആസിഡ്, സ്ക്വാലീന് തുടങ്ങിയ ആന്റിഓക്സിഡന്റുകള് ഒലിവ് ഓയിലില് ധാരാളം അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ പ്രശ്നങ്ങളില് നിന്ന് ഇവ നിങ്ങളുടെ ചര്മ്മത്തെ സംരക്ഷിക്കുന്നു. ഇതിലൂടെ ചര്മ്മത്തിന്റെ വാര്ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

മോയ്സ്ചുറൈസര്
അവശ്യ ഫാറ്റി ആസിഡുകള് അടങ്ങിയിരിക്കുന്നതിനാല് ഒലിവ് ഓയില് പ്രകൃതിദത്ത മോയ്സ്ചുറൈസറായി ഉപയോഗിക്കാം. ഇത് ചര്മ്മത്തിന്റെ ഇലാസ്തികത കാത്തുസൂക്ഷിക്കുകയും ചര്മ്മം മിനുസമാര്ന്നതും മികച്ചതും തിളക്കമാര്ന്നതുമായി നിലനിര്ത്തുകയും ചെയ്യുന്നു. നല്ലൊരു മോയ്സ്ചുറൈസര് ആയതിനാല് ഒലീവ് ഓയില് നിങ്ങളുടെ ചര്മ്മത്തെ ജലാംശത്തോടെ നിലനിര്ത്താന് സഹായിക്കുകയും ശൈത്യകാലത്ത് വരള്ച്ച് തടയുകയും ചെയ്യുന്നു.
Most read: മുടി പ്രശ്നങ്ങള് തീര്ക്കണോ? ഈ മാസ്ക് സഹായിക്കും

കറുത്തപാടുകള്ക്ക് പരിഹാരം
ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് ഒലിവ് ഓയില്. ചര്മ്മത്തില് അടിഞ്ഞുകൂടിയ മാലിന്യങ്ങള് ആഗിരണം ചെയ്ത് ഇത് കറുത്ത പാടുകളെ കുറയ്ക്കാന് സഹായിക്കുന്നു.

ചര്മ്മകോശങ്ങള് മെച്ചപ്പെടുത്തുന്നു
മറ്റേതൊരു സൗന്ദര്യവര്ദ്ധക ഉല്പങ്ങളെക്കാളുമായി ഒലിവ് ഓയില് നിങ്ങളുടെ ചര്മ്മകോശങ്ങളെ മെച്ചപ്പെടുത്തുന്നു. വിറ്റാമിന് ഇ, ഫ്ലേവനോയ്ഡുകള്, പോളിഫെനോളുകള് എന്നിവ അടങ്ങിയിട്ടുള്ളതിനാല് ചര്മ്മകോശ ഉത്പാദനം വര്ദ്ധിപ്പിക്കുകയും ചര്മ്മത്തെ ആരോഗ്യകരമാക്കുകയും ഉള്ളില് നിന്ന് തിളക്കം നല്കുകയും ചെയ്യുന്നു.
Most read: അരമുറി നാരങ്ങ കാലില്വച്ച് ഉറങ്ങൂ; ഫലം അത്ഭുതം

ആന്റിമൈക്രോബയല് ഗുണങ്ങള്
പലതരം ബാക്ടീരിയകള്, ഫംഗസുകള്, വൈറസുകള് എന്നിവയ്ക്കെതിരെ പോരാടാന് ഒലിവ് ഓയില് നിങ്ങളുടെ ചര്മ്മത്തെ പ്രാപ്തമാക്കുന്നു. ഇതിലെ ആന്റിമൈക്രോബയല് പ്രവര്ത്തനം കാരണം ചര്മ്മ അണുബാധയെ ചികിത്സിക്കാന് ഇത് ഗുണം ചെയ്യും.

പാടുകള് കുറയ്ക്കുന്നു
ഒലിവ് ഓയില് പതിവായി മസാജ് ചെയ്യുന്നതിലൂടെ, പാടുകളും മുഖക്കുരുവും കുറയ്ക്കാവുന്നതാണ്. ചര്മ്മത്തിലെ കളങ്കങ്ങള് നീക്കാനും ഇത് ഉപകരിക്കുന്നു. മുഖം തിളങ്ങാന് സഹായിക്കുന്ന ചില ഒലിവ് ഓയില് ഫെയ്സ് മാസ്കുകള് നോക്കാം.
Most read: കഴുത്തിലെ ചുളിവ് ഇനി ഇല്ലേയില്ല; മാറ്റാന് എളുപ്പവഴി

ഒലിവ് ഓയിലും നാരങ്ങ നീരും
1 ടേബിള് സ്പൂണ് നാരങ്ങ നീരില് 1 ടേബിള് സ്പൂണ് ഒലിവ് ഓയില് ചേര്ത്ത് നന്നായി ഇളക്കുക. 5 മിനിറ്റ് ഇത് വച്ച ശേഷം മുഖത്ത് ഉടനീളം ഈ മിശ്രിതം പുരട്ടി 3-4 മിനിറ്റ് മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില് കഴുകുക. ഫലപ്രദമായ ഗുണങ്ങള്ക്കായി ആഴ്ചയില് 2-4 തവണ ഈ മാസ്ക് പരീക്ഷിക്കുക.

ഒലിവ് ഓയിലും തേനും
1 ടേബിള് സ്പൂണ് ഒലിവ് ഓയില്, അല്പം തേന്, 1 മുട്ടയുടെ മഞ്ഞക്കരു എന്നിവ മിക്സ് ചെയ്യുക. ഇത് നന്നായി കൂട്ടികലര്ത്തി ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില് കഴുകിക്കളയുക. ചര്മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും ജലാംശം നിലനിര്ത്താനും സ്വാഭാവിക തിളക്കം വര്ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
Most read: മുഖക്കുരു എളുപ്പത്തില് അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗം

ഒലിവ് ഓയിലും മഞ്ഞളും
1 ടേബിള് സ്പൂണ് ഒലിവ് ഓയില്, ½ ടീസ്പൂണ് മഞ്ഞള്പ്പൊടി, 2 ടേബിള്സ്പൂണ് തൈര് എന്നിവ മിക്സ് ചെയ്യുക. നിങ്ങളുടെ മുഖത്തും കഴുത്തിലും ഈ പായ്ക്ക് പുരട്ടുക. 15 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില് കഴുകുക. തൈര്, മഞ്ഞള് എന്നിവ ലാക്റ്റിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും മുഖം തിളക്കമുള്ളതാക്കുകയും ചെയ്യും.

ഒലിവ് എണ്ണ
ഒലിവ് ഓയില് നിങ്ങള്ക്ക് നേരിട്ട് മുഖത്ത് പുരട്ടാവുന്നതാണ്. നിങ്ങളുടെ വിരല്ത്തുമ്പുകൊണ്ട് 5 മിനിറ്റ് നേരം മുഖത്ത് ഒലിവ് ഓയില് പുരട്ടി മസാജ് ചെയ്യുക. ചൂടുവെള്ളത്തില് ഒരു തുണി മുക്കി നിങ്ങളുടെ മുഖത്തെ എണ്ണ മൃദുവായി തുടയ്ക്കുക. ഉറങ്ങുന്നതിനുമുമ്പ് എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക. ഒരു മാസത്തില് വ്യത്യാസം കാണാനാകും.
Most read: മുടിയില് ഇനി പ്രശ്നങ്ങളില്ല; തുളസി കൊണ്ട് തീര്ക്കാം എല്ലാം

ഒലിവ് ഓയിലും കാസ്റ്റര് ഓയിലും
1 ടീസ്പൂണ് ഒലിവ് ഓയില്, 1 ടീസ്പൂണ് കാസ്റ്റര് ഓയില്, കുറച്ച് ടീ ട്രീ ഓയില് എന്നിവ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും നന്നായി കലര്ത്തി മുഖത്ത് 2-3 മിനിറ്റ് മസാജ് ചെയ്യുക. 5 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില് മുഖം കഴുകുക. ഇത് നിങ്ങളുടെ മുഖചര്മ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കി മാറ്റാന് സഹായിക്കും.