For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2023-ല്‍ മാറുന്ന സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ട്രെന്‍ഡുകള്‍

|
Beauty Tips That Could Trend in 2023

സൗന്ദര്യ സംരക്ഷണം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. എത്രയൊക്കെ സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ ഉപയോഗിച്ചാലും പലര്‍ക്കും അത് തൃപ്തിയുണ്ടാക്കുന്നില്ല. 2022-ല്‍ നാം പരീക്ഷിച്ച് മടുത്ത കാര്യങ്ങള്‍ അവിടെ തന്നെ ഉപേക്ഷിച്ച് പുതിയതിനേയും മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡിനേയും നമുക്ക് കൂടെക്കൂട്ടാം. സൗന്ദര്യ സംരക്ഷണ വിപണയിലും വളരെയധികം മാറ്റങ്ങള്‍ കണ്ടു വരുന്ന ഒരു സമയം തന്നെയാണ് ഇപ്പോള്‍. എന്നാല്‍ 2023-ലേക്ക് കടക്കുമ്പോള്‍ സൗന്ദര്യ സംരക്ഷണത്തില്‍ എന്തൊക്കെ ഉപയോഗിക്കാം, എന്തൊക്കെ ഉപയോഗിക്കാന്‍ പാടില്ല എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെയാണ് ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നമുക്ക് ഒന്ന് വിശദമായി വായിക്കാം.

സൗന്ദര്യസംരക്ഷണം അവിഭാജ്യഘടകമാവും

സൗന്ദര്യസംരക്ഷണം അവിഭാജ്യഘടകമാവും

2023-ല്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളില്‍ പ്രധാനമാണ് ഇത്. കാരണം ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ പലപ്പോഴും നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതായി മാറുന്നു. ഇവ സൗന്ദര്യ സംരക്ഷണ വിപണിയെ ഭരിക്കുകയും ആളുകള്‍ ഇത്തരം ഉത്പ്പന്നങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടരാവുകയും ചെയ്യും. ഗുണമേന്‍മയുള്ള ഉത്പ്പന്നങ്ങള്‍ക്ക് വേണ്ടി എത്ര പണം മുടക്കുന്നതിനും ഇവര്‍ തയ്യാറാവുന്ന ഒരു കാഴ്ചയാണ് 2023-ല്‍ നമുക്ക് കാണാന്‍ സാധിക്കുക. ഫെയ്സ് മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഹാന്‍ഡ് കെയര്‍ ക്രീമുകള്‍, സണ്‍സ്‌ക്രീന്‍, മുഖക്കുരു വിരുദ്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം മുന്‍നിരയിലേക്ക് എത്തും.

DIY മാര്‍ഗ്ഗങ്ങള്‍ തുടരും

DIY മാര്‍ഗ്ഗങ്ങള്‍ തുടരും

സൗന്ദര്യ സംരക്ഷണത്തില്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന അല്ലെങ്കില്‍ സ്വയം ചെയ്യാവുന്ന സൗന്ദര്യസംരക്ഷണത്തിന്റെ പിന്തുണ വര്‍ദ്ധിക്കും. അത് എപ്പോഴും അത്‌പോലെ തന്നെ നിലനില്‍ക്കും. ഒരു പക്ഷേ 2022-ല്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത 2023-ല്‍ ഇതിന് ലഭിക്കുന്നു. മാസ്‌കുകള്‍, ഫേഷ്യല്‍ കിറ്റുകള്‍, വീട്ടില്‍ തന്നെയുള്ള ലേസര്‍, എല്‍ഇഡി ഉപകരണങ്ങള്‍ എന്നിവയെല്ലാം വിപണിയിലും വീട്ടിലും ട്രെന്‍ഡ് ആയി മാറും. വീട്ടില്‍ ഇതിന് വേണ്ടിയുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും നിങ്ങള്‍ കണ്ടെത്തുന്ന ലെവലിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

 സോഷ്യല്‍ മീഡിയ സ്വാധീനം വര്‍ദ്ധിക്കും

സോഷ്യല്‍ മീഡിയ സ്വാധീനം വര്‍ദ്ധിക്കും

സോഷ്യല്‍ മീഡിയയില്‍ സൗന്ദര്യ സംരക്ഷണം ഒരു ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ 2023-ലേക്ക് കടക്കുമ്പോഴും സോഷ്യല്‍ മീഡിയ ട്രെന്‍ഡിംങ് ആയി മാറുന്നു. യൂട്യൂബും ഇന്‍സ്റ്റാഗ്രാമും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് നിങ്ങളോട് നിരന്തരം സംവദിക്കും. നിരവധി ഡെര്‍മറ്റോളജിസ്റ്റുകളും കോസ്‌മെറ്റിക് പ്രാക്ടീഷണര്‍മാരും സോഷ്യല്‍ മീഡിയയില്‍ എത്തിയതിനാല്‍ ഇവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ജീവിതത്തില്‍ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തെ പോലെ തന്നെ പ്രാധാന്യം നല്‍കുന്നതിന് ആരംഭിക്കും.

സൗന്ദര്യ സംരക്ഷണ ചികിത്സകള്‍

സൗന്ദര്യ സംരക്ഷണ ചികിത്സകള്‍

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി പ്രത്യേക ക്ലിനിക്കല്‍ ചികിത്സകള്‍ നിങ്ങള്‍ ആരംഭിക്കും. മുടി കൊഴിച്ചില്‍ കുറക്കാനും മുഖത്തെ പാടുകളും കുഴികളും കുത്തുകളും എല്ലാം മാറ്റുന്നതിന് വേണ്ടി കൂടൂതല്‍ ആളുകള്‍ ഇത്തരം ചികിത്സകളെ ആശ്രയിക്കും. ആളുകള്‍ മടിക്കാതെ ഡെര്‍മറ്റോളജിസ്റ്റിനെ കാണുന്നതിനും സൗന്ദര്യസംരക്ഷണത്തിന് ആവശ്യമുള്ള പരിഹാരം കാണുന്നതിനും മുന്നോട്ട് വരും. പല ചികിത്സാ രീതികളും വളരെയധികം ജനപ്രിയമായി മാറും. ഒരിക്കലും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കോംപ്രമൈസുകള്‍ക്ക് ആരും തയ്യാറാവില്ല.

 ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ വര്‍ദ്ധിക്കും

ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ വര്‍ദ്ധിക്കും

കൊവിഡ് കാലത്ത് ഇത്തരമൊരു സംഗതി ആരംഭിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം വീണ്ടും നമ്മള്‍ നേരിട്ട് കണ്‍സള്‍ട്ടേഷനുകള്‍ ആരംഭിച്ചും. എന്നാല്‍ 2023-ല്‍ ഏറ്റവും അധികം ട്രെന്‍ഡിംഗ് ആയി മാറുന്നത് എപ്പോഴും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകള്‍ വര്‍ദ്ധിക്കുന്നു എന്നതാണ്. ഓരോ വ്യക്തിക്കും അവരുടെ ചര്‍മ്മത്തിനനുസരിച്ച് ഒരു ഇഷ്ടാനുസൃത പ്ലാന്‍ തിരഞ്ഞെടുക്കുന്നതിനും വീഡിയോ കോളിലൂടെ നിങ്ങളുടെ സ്‌കിന്‍ സ്പെഷ്യലിസ്റ്റുമായി ചെക്ക് ഇന്‍ ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

പ്രതിരോധ ശേഷി ബൂസ്റ്ററുകള്‍

പ്രതിരോധ ശേഷി ബൂസ്റ്ററുകള്‍

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനുള്ള പ്രതിരോധശേഷി ബൂസ്റ്ററുകള്‍ക്ക് കൂടുതല്‍ പ്രാധാന്യ.ം നല്‍കുന്ന ഒരു വര്‍ഷം കൂടിയായിരിക്കും 2023. പ്രതിരോധശേഷി, ഓറല്‍ സപ്ലിമെന്റുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഫലമായി ഇത് പലപ്പോഴും അടുത്ത വര്‍ഷവും അതിനടുത്ത വര്‍ഷവും തുടരുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ചികിത്സകള്‍ ആരംഭിക്കുന്നു.

ഷേവ് ചെയ്തതിന് ശേഷമുള്ള ചൊറിച്ചിലിനും തിണര്‍പ്പിനും പെട്ടെന്ന് പരിഹാരംഷേവ് ചെയ്തതിന് ശേഷമുള്ള ചൊറിച്ചിലിനും തിണര്‍പ്പിനും പെട്ടെന്ന് പരിഹാരം

ഏത് പ്രായത്തിലും യൗവ്വനയുക്തമായിരിക്കാം: തയ്യാറാക്കാം ഈ ജ്യൂസുകള്‍ഏത് പ്രായത്തിലും യൗവ്വനയുക്തമായിരിക്കാം: തയ്യാറാക്കാം ഈ ജ്യൂസുകള്‍

English summary

New Year Special: Beauty Tips That Could Trend in 2023

Here in this article we are sharing some beauty tips that will trend in 2023 in malayalam. Take a look.
Story first published: Friday, December 30, 2022, 13:45 [IST]
X
Desktop Bottom Promotion