For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷത്തിന് ഒറ്റമിനിറ്റില്‍ മുഖത്തിന് തിളക്കം നല്‍കും ടിപ്‌സ്

|

പുതുവര്‍ഷ ദിനത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങളും ഉണ്ട്. ഇവയില്‍ പലപ്പോഴും ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. വെറും ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാം. പുതുവര്‍ഷത്തിന് അല്‍പം വ്യത്യസ്തമായി തന്നെ അണിഞ്ഞൊരുങ്ങണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ ബന്ധുക്കളോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ന്യൂ ഇയര്‍ പാര്‍ട്ടിക്ക് വേണ്ടി തയ്യാറെടുക്കുകയാണോ എന്നാല്‍ അതിന് വേണ്ടി ഒരുങ്ങാന്‍ ചില പൊടിക്കൈകള്‍ ഇതാ.

പുതുവര്‍ഷം എല്ലാ തരത്തിലും ഒന്ന് അടിച്ച് പൊളിച്ച് ആഘോഷിക്കാം എന്ന് വിചാരിക്കുന്നവരായിരിക്കില്ലേ നമ്മളെല്ലാവരും. എന്നാല്‍ ചില സൗന്ദര്യ പ്രശ്‌നങ്ങള്‍ നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ നമുക്ക് പൂര്‍ണമായും ചില ചെറിയ പൊടിക്കൈകളിലൂടെ പ്രതിരോധിക്കാം. വീട്ടില്‍ നിന്നുള്ള ചെറിയ ചില പൊടിക്കൈകള്‍ കൊണ്ട് തന്നെ സൗന്ദര്യത്തിന് വേണ്ടി നമുക്ക് ഒരു അഞ്ച് മിനിറ്റ് മാറ്റി വെക്കാം.

New Year 2023:

ഫേസ്പാക്ക് വളരെയധികം മികച്ച ഒരു ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഫേസ്പാക്ക് തയ്യാറാക്കാന്‍ വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഫേസ്പാക്ക് തയ്യാറാക്കുന്നതിന് വേണ്ടി അര ടീസ്പൂണ്‍ തേന്‍, റോസ് വാട്ടര്‍, പാല്‍ എന്നിവയെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഈ പേസ്റ്റ് ചര്‍മ്മത്തില്‍ തേച്ച് 20 മിനിറ്റിന് ശേഷം മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

New Year 2023:

കണ്ണുകള്‍ വീര്‍ത്തിരിക്കുന്നോ, അതുപോലെ തന്നെ കണ്ണിന് താഴേ കറുപ്പുണ്ടാവുന്നോ? എങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി റോസ് വാട്ടര്‍ പഞ്ഞിയില്‍ മുക്കി ഇത് നിങ്ങള്‍ക്ക് കണ്ണിന് താഴെ വെക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലും കണ്ണിന് താഴെയും ഉള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ചുടുവെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. ഇതെല്ലാം കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

New Year 2023:

ഇനി കൈകള്‍ ഒന്ന് സുന്ദരമാക്കണോ? എന്നാല്‍ അതിന് വേണ്ടി നിങ്ങള്‍ക്ക് വീട്ടിലുള്ള ഈ ചെറിയ പൊടിക്കൈകള്‍ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി 3 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ ഒരു ടേബിള്‍സ്പൂണ്‍ ഗ്ലിസറിന്‍ ഒന്നിച്ച് മിക്‌സ് ചെയ്ത് ഇത് കൈകളില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. എന്നിട്ട് തണുത്ത വെള്ളത്തില്‍ അരമണിക്കൂര്‍ ശേഷം കഴുകിക്കളയുക. ഇതിലൂടെ കൈകള്‍ക്ക് നല്ല തിളക്കം ലഭിക്കുന്നു.

തലമുടി പാറിപ്പറക്കുന്നതിന് പരിഹാരം കാണാന്‍ പലരും സിറം, കണ്ടീഷണര്‍, ഹെയര്‍ക്രീം എന്നിവയെല്ലാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി ഈ വസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ മുടി നല്ല പോലെ ഒതുക്കി നിര്‍ത്താം. പുറത്ത് പോവാന്‍ നില്‍ക്കുമ്പോള്‍ കൈകള്‍ ഒന്ന് നനച്ച് അത് കൊണ്ട് മുടി ഒന്നു ഒതുക്കിയാല്‍ മതി. ഇതിലൂടെ മുടി നമുക്ക് ഒതുക്കി നിര്‍ത്താം. അമിതമായി മുടി ചീകുന്നത് കുറക്കാന്‍ ശ്രദ്ധിക്കണം.

New Year 2023:

മുഖക്കുരു ഒരു പ്രശ്‌നമാണോ? എന്നാല്‍ അതിന് പരിഹാരം കാണാന്‍ നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം. അതിന് വേണ്ടി നേര്‍ത്ത ബ്രഷ് കൊണ്ട് ടോണര്‍ ഒന്ന് ചര്‍മ്മത്തില്‍ പ്രയോഗിക്കുക. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുകയും മുഖത്തെ പാടുകളെ മായ്ക്കുകയും ചെയ്യുന്നു. പക്ഷേ ബ്രഷ് ഉപയോഗിക്കുമ്പോള്‍ അത് മുഖത്ത് വരകള്‍ വരുത്തുന്നില്ല എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ബ്രഷ് ഉപയോഗിച്ച് ചര്‍മ്മത്തിന് മുകളില്‍ പുരട്ടുന്നതും ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നു.

ഷേവ് ചെയ്തതിന് ശേഷമുള്ള ചൊറിച്ചിലിനും തിണര്‍പ്പിനും പെട്ടെന്ന് പരിഹാരംഷേവ് ചെയ്തതിന് ശേഷമുള്ള ചൊറിച്ചിലിനും തിണര്‍പ്പിനും പെട്ടെന്ന് പരിഹാരം

കാലിലേക്കുള്ള രക്തയോട്ടം നിലച്ചാല്‍ അപകടം: നീരും നിറം മാറ്റവും ശ്രദ്ധിക്കണംകാലിലേക്കുള്ള രക്തയോട്ടം നിലച്ചാല്‍ അപകടം: നീരും നിറം മാറ്റവും ശ്രദ്ധിക്കണം

English summary

New Year 2023: Last Minute Beauty Touch Up For New Year Eve Party

Here in this article we are sharing some new year 2023 beauty tips for new year eve party in malayalam. Take a look.
X
Desktop Bottom Promotion