For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷസൗന്ദര്യത്തിന് ശ്രദ്ധിക്കണം ഈ 9 കാര്യങ്ങള്‍

|

ചര്‍മ്മപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ കാണിക്കുന്ന താല്‍പര്യം പ്രസിദ്ധമാണ്. എന്നാല്‍ പുരുഷന്‍മാരോ? സൗന്ദര്യം എങ്ങനെ സംരക്ഷിക്കണമെന്ന് ആണുങ്ങള്‍ക്ക് ധാരണ കുറവാണ്. വ്യക്തമായി പറഞ്ഞാല്‍, മിക്ക പുരുഷന്മാരും ചര്‍മ്മസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നില്ല. അതുമൂലം മുഖക്കുരു, ചുളിവുള്ള ചര്‍മ്മങ്ങള്‍, മുഖത്ത് പാടുകള്‍, കണ്‍തടത്തില്‍ കറുപ്പ്, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ പുരുഷന്‍മാരുടെ മുഖത്ത് കൂടുതലായി കണ്ടുവരുന്നു.

Most read: മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരംMost read: മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരം

പുരുഷ ചര്‍മ്മത്തെ ആരോഗ്യത്തോടെയും വൃത്തിയായും നിലനിര്‍ത്താന്‍ ശുദ്ധീകരണവും മോയ്‌സ്ചറൈസിംഗും മാത്രം പോരാ. വരണ്ടതും മങ്ങിയതും പൊട്ടുന്നതുമായ ചര്‍മ്മം ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില എളുപ്പ മാര്‍ഗങ്ങളുണ്ട്. ദിവസവും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മവും തിളക്കമുള്ളതാക്കാവുന്നതാണ്. മികച്ചതും തിളക്കമുള്ളതുമായ ചര്‍മ്മം നേടാന്‍ പുരുഷന്മാരെ സഹായിക്കുന്ന കുറച്ച് വഴികള്‍ ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

കണ്ണിന്റെ ചുളിവുകള്‍ തടയാന്‍

കണ്ണിന്റെ ചുളിവുകള്‍ തടയാന്‍

കണ്ണിനു ചുറ്റുമുള്ള ചര്‍മ്മത്തില്‍, പ്രത്യേകിച്ച് വിയര്‍പ്പ്, എണ്ണ ഗ്രന്ഥികള്‍ എന്നിവയില്ല. അതിനാല്‍ വളരെ എളുപ്പത്തില്‍ കണ്ണിനു താഴെയുള്ള നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. അതിന്റെ ഫലമായി കണ്ണിനു ചുറ്റും നേര്‍ത്ത വരകളും ചുളിവുകളും പ്രത്യക്ഷപ്പെടുന്നു. ഇത് തടയുന്നതിന്, എല്ലാ ദിവസവും രാവിലെയും ഉറങ്ങുന്നതിനു മുമ്പും നിങ്ങളുടെ കണ്ണുകള്‍ക്കു ചുറ്റും ജലാംശം നല്‍കുന്ന നല്ല ഐ ക്രീം ഉപയോഗിക്കുക. ആണുങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഐ ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്.

ചുണ്ടുകളുടെ സംരക്ഷണം

ചുണ്ടുകളുടെ സംരക്ഷണം

പുരുഷന്‍മാര്‍ അവരുടെ ചുണ്ടുകളും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം സ്ത്രീകളേതിനേക്കാള്‍ പെട്ടെന്ന് നിങ്ങളുടെ ചുണ്ടുകള്‍ വരണ്ട് വിണ്ടുകീറുകയും പൊട്ടുകയും നിറം മങ്ങുകയും ചെയ്യുന്നു. ചുണ്ടിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ഒരു നല്ല ലിപ് ബാം ആവശ്യമാണ്. ലിപ് ബാം ഉപയോഗിക്കുന്നതിലൂടെ ചുണ്ടുകളെ നിങ്ങള്‍ക്ക് മൃദുവാക്കാവുന്നതാണ്. എല്ലായ്‌പ്പോഴും പകല്‍ സമയത്ത് ഉയര്‍ന്ന എസ്.പി.എഫ് ഉള്ള ലിപ് ബാമും രാത്രിയില്‍ ജലാംശം നല്‍കുന്നതും പോഷിപ്പിക്കുന്നതുമായ ലിപ് ബാമും പ്രയോഗിക്കണം.

Most read:കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ മാറ്റാംMost read:കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ മാറ്റാം

താടി വൃത്തിയാക്കുക

താടി വൃത്തിയാക്കുക

പലര്‍ക്കും മുഖത്ത് ഒരു താടി ആകര്‍ഷണീയമായ ഘടകമാണ്. എന്നാല്‍, താടി പരിചരിക്കുന്നത് അല്‍പം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. നിങ്ങള്‍ ഇത് വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക, അതുവഴി താടിയിലെ അഴുക്കും മാലിന്യവും നീക്കി ചൊറിച്ചില്‍ തടയാവുന്നതാണ്. കുറച്ച് അടിസ്ഥാന ശുചിത്വ നടപടികള്‍ പാലിക്കുക. നിങ്ങളുടെ താടി ഫെയ്‌സ് വാഷ് ഉപയോഗിച്ച് കഴുകുക എന്നതാണ് ഏറ്റവും നല്ല കാര്യം. താടി ആരോഗ്യകരവും ഈര്‍പ്പമുള്ളതുമായി നിലനിര്‍ത്തുന്ന പ്രകൃതിദത്ത എണ്ണകളും ഉപയോഗിക്കുക.

മാനിക്യൂര്‍

മാനിക്യൂര്‍

മാനിക്യൂര്‍ എന്നത് സ്ത്രീകള്‍ക്ക് മാത്രമുള്ളതല്ല, പുരുഷന്‍മാരും ശ്രദ്ധിക്കേണ്ട കാര്യമാണ്. പുരുഷന്മാരും അവരുടെ കൈകള്‍ സൂക്ഷ്മമായി സംരക്ഷിക്കേണ്ടതുണ്ട്. നഖങ്ങള്‍ ഭംഗിയായി വെട്ടിമാറ്റി കൈകള്‍ വൃത്തിയാക്കണം.

Most read:സൗന്ദര്യം വിരിയും മുഖത്ത് മുന്തിരി ഇങ്ങനെയെങ്കില്‍Most read:സൗന്ദര്യം വിരിയും മുഖത്ത് മുന്തിരി ഇങ്ങനെയെങ്കില്‍

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത്, ഒരുപക്ഷേ, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും എളുപ്പമായ ചര്‍മ്മസംരക്ഷണ മാര്‍മാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് മാത്രമല്ല ശരീരം മൊത്തത്തില്‍ ആരോഗ്യകരമാകാന്‍ സഹായിക്കുകയും ചെയ്യുന്നു. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മവും നേടാവുന്നതാണ്.

ക്ലെന്‍സിംഗ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ്

ക്ലെന്‍സിംഗ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ്

സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാരും ചെയ്യേണ്ട കാര്യങ്ങളാണിത്. ചര്‍മ്മസംരക്ഷണത്തിന് പ്രധാനമായ മൂന്നു കാര്യങ്ങളാണ് ക്ലെന്‍സിംഗ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ് എന്നിവ. മലിനീകരണം, വാഹനങ്ങളിലെ പുക, മറ്റ് ഘടകങ്ങള്‍ എന്നിവ ദിവസേന ചര്‍മ്മത്തിന് നശിപ്പിക്കുന്നു. പുരുഷന്മാരില്‍ സ്ത്രീകളേക്കാള്‍ എണ്ണമയമുള്ളതും കട്ടിയുള്ളതുമായ ചര്‍മ്മമാണ്. അതിനാല്‍, എല്ലാത്തരം ചര്‍മ്മത്തിലും പ്രവര്‍ത്തിക്കുന്ന നല്ല ഫേഷ്യല്‍ ക്ലെന്‍സറുകള്‍ പുരുഷന്‍മാര്‍ ഉപയോഗിക്കേണ്ടതുണ്ട്. ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കാനും ക്ലെന്‍സിംഗ് ആവശ്യമാണ്. ചര്‍മ്മത്തെ വരണ്ടതാക്കാതെ ശുദ്ധീകരിക്കുന്ന മിതമായ ക്ലെന്‍സര്‍ ഉപയോഗിക്കുക. വൈറ്റ്‌ഹെഡ്, ബ്ലാക്ക്‌ഹെഡ്, മുഖക്കുരു എന്നിവ ഒഴിവാക്കാന്‍ ഇത് ആവശ്യമാണ്. ടോണിംഗിനായി, നിങ്ങള്‍ക്ക് മുഖത്ത് റോസ് വാട്ടര്‍ ഉപയോഗിക്കാം. മോയ്‌സ്ചറൈസിംഗ് ചെയ്യുന്നതിലടെ ചര്‍മ്മത്തിലെ വിള്ളലുകള്‍ നീക്കാനും വരണ്ടതും മങ്ങിയതുമായ ചര്‍മ്മം തടയാനും സാധിക്കുന്നു. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിന് കട്ടിയുള്ള മോയ്‌സ്ചറൈസിംഗ് ക്രീമുകള്‍ പുരട്ടേണ്ടത് പ്രധാനമാണ്.

Most read:അരമണിക്കൂറില്‍ മുഖം മിനുക്കാന്‍ തക്കാളിMost read:അരമണിക്കൂറില്‍ മുഖം മിനുക്കാന്‍ തക്കാളി

സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക

സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക

പുരുഷന്മാര്‍ അവഗണിക്കുന്ന മറ്റൊരു കാര്യം സണ്‍സ്‌ക്രീന്‍ ആണ്. കുറഞ്ഞ എസ്.പി.എഫ് 30 ഉള്ള സണ്‍സ്‌ക്രീനുകള്‍ നിങ്ങള്‍ പ്രയോഗിക്കണം. ഇത് ടാനിങ്ങില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ നിറവും ഘടനയും നശിപ്പിക്കുന്ന സൂര്യകിരണങ്ങളെ ചെറുക്കാന്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ സഹായിക്കുന്നു. ടാനിംഗ് കുറയ്ക്കുന്നതിന്, ഇത് മുഖത്തും കൈയിലും പുരട്ടുക. വീടിനു പുറത്തിറങ്ങുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും നിങ്ങള്‍ സണ്‍ക്രീന്‍ പ്രയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മത്തില്‍ ഇത് നന്നായി ആഗിരണം ചെയ്യപ്പെടും.

എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അടിഞ്ഞുകൂടുകയും ബാക്ടീരിയ ബാധിച്ച് അണുബാധയുണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ദിവസേന എക്‌സ്‌ഫോളിയേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ചര്‍മ്മം സ്‌ക്രബ് ചെയ്തില്ലെങ്കില്‍, നിങ്ങളുടെ സുഷിരങ്ങള്‍ അഴുക്ക് വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മം കൂടുതല്‍ കേടുവരികയും ചെയ്യും. ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് മൃതകോശങ്ങള്‍ നീക്കംചെയ്യുന്നത് മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. ആഴ്ചയില്‍ ഒരിക്കല്‍, ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കുന്നതിന് ഗ്രാനേറ്റഡ് ഫെയ്‌സ് സ്‌ക്രബ് ഉപയോഗിക്കണം. എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതിന്റെ മറ്റൊരു ഗുണം ഇത് താടിരോമങ്ങളെ മൃദുവാക്കുന്നു എന്നതാണ്. ഇതിലൂടെ ഷേവിങ്ങിനിടെ ഉണ്ടാകുന്ന പ്രകോപനം കുറയ്ക്കാന്‍ സാധിക്കും.

Most read:മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളംMost read:മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളം

നല്ല ഉറക്കം

നല്ല ഉറക്കം

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് നിങ്ങളുടെ കണ്ണുകളെ തളര്‍ത്തുകയും കറുപ്പ് പടര്‍ത്തുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ ചര്‍മ്മത്തിലെ എണ്ണയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. നിങ്ങള്‍ ഉറങ്ങുമ്പോഴെല്ലാം ചര്‍മ്മം സ്വാഭാവികമായി മെച്ചപ്പെടുന്നു. നിങ്ങള്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരം പുതിയ ചര്‍മ്മകോശങ്ങള്‍ ഉല്‍പാദിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തിളങ്ങുന്ന ചര്‍മ്മം നേടാന്‍ ആരോഗ്യകരമായ ഒരു നല്ല രാത്രി ഉറക്കം നിങ്ങളെ സഹായിക്കും. എട്ട് മണിക്കൂര്‍ തടസ്സമില്ലാത്ത ഉറക്കം ലഭിക്കാന്‍ ശ്രദ്ധിക്കുക.

English summary

Natural Ways to Get Glowing Skin For Men

We all deal with skincare problems. However, not everyone knows how to fix them, especially men. Here are some natural ways to get glowing skin for men.
X
Desktop Bottom Promotion