For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍

|

തിരക്കിട്ട ജീവിതശൈലിയും മറ്റ് ഘടകങ്ങളും കാരണം മിക്കവരുടെയും മുഖം വളരെയധികം മങ്ങിയതായി കാണപ്പെടുന്നു. ഇത് ചര്‍മ്മത്തിന് തിളക്കമില്ലാത്ത ഒരു മുഷിഞ്ഞതും ക്ഷീണിതവുമായ രൂപം നല്‍കുന്നു. അസന്തുലിതമായ ജീവിതശൈലി കാരണം ചര്‍മ്മം പതിവിലും ഇരുണ്ടതായി കാണപ്പെടുന്നു.

Most read: ദിനവും ഈ ശീലം പാലിച്ചാല്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ഉറപ്പ്Most read: ദിനവും ഈ ശീലം പാലിച്ചാല്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ഉറപ്പ്

മോശം ചര്‍മ്മസംരക്ഷണം നിങ്ങളടെ മുഖത്ത് നിര്‍ജ്ജീവ കോശങ്ങള്‍ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഇത് ചര്‍മ്മത്തെ വരണ്ടതും മങ്ങിയതുമാക്കി മാറ്റുന്നതിനു കാരണമാകുന്നു. അഥിനാല്‍ വ്യക്തമായ ഒരു ചര്‍മ്മ സംരക്ഷണ ദിനചര്യ പിന്തുടരുക. ചര്‍മ്മത്തിന്റെ വാടിയ ലുക്ക് നീക്കാനും ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കാനുമായി നിങ്ങളെ സഹായിക്കുന്ന ചില പ്രകൃതിദത്ത കൂട്ടുകള്‍ ഇതാ.

നാരങ്ങ

നാരങ്ങ

നാരങ്ങയുടെ ആന്റി ഓക്സിഡന്റ്, ആന്റി പിഗ്മെന്ററി ഗുണങ്ങള്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. നാരങ്ങയിലെ വൈറ്റമിന്‍ സിയും അസ്‌കോര്‍ബിക് ആസിഡും ചര്‍മ്മത്തിന് തിളക്കം നല്‍കും. എന്നാല്‍ ഇത് ചിലരില്‍ കത്തുന്ന സംവേദനങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍, ഇത് ശ്രദ്ധാപൂര്‍വ്വം പുരട്ടുക. അധികമായി എരിച്ചില്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ കഴുകിക്കളയുക.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഒരു പാത്രത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് അതില്‍ ഒരു കോട്ടണ്‍ തുണി മുക്കിവയ്ക്കുക. നിങ്ങളുടെ മുഖത്ത് ഈ ദ്രാവകം പുരട്ടി 15-20 മിനിറ്റ് നേരം വയ്ക്കുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുന്നത് മങ്ങിയ മുഖത്തിന് പരിഹാരം കാണാന്‍ അനുയോജ്യമാണ്.

Most read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരംMost read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരം

തൈരും തേനും

തൈരും തേനും

മിനുസമാര്‍ന്ന ചര്‍മ്മം ആഗ്രഹിക്കുന്നവര്‍ തേനിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ മറക്കരുത്. ഇത് ചര്‍മ്മത്തെ മൃദുവും ശാന്തവുമാക്കി മാറ്റി ചര്‍മ്മത്തിന്റെ മന്ദത ഇല്ലാതാക്കുന്നു. തൈരിലെ തൈറോസിനേസ് പ്രവര്‍ത്തനവും എല്‍-സിസ്‌റ്റൈന്‍ ഉള്ളടക്കവും ചര്‍മ്മത്തിന്റെ മങ്ങല്‍ നീക്കി, കറുത്ത പാടുകളും ഹൈപ്പര്‍പിഗ്മെന്റേഷനും നീക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

തേന്‍ ചര്‍മ്മത്തില്‍ പുരട്ടി 10-15 മിനിറ്റ് നേരം വയ്ക്കുക. തേന്‍ കുറച്ച് തുള്ളി നാരങ്ങയും ചേര്‍ത്ത് ഒരു ഓര്‍ഗാനിക് ഫേസ് പാക്കായും ഉപയോഗിക്കാം. ഇതല്ലാതെ, തൈര് തേനില്‍ കലര്‍ത്തി മുഖത്ത് പുരട്ടി 10-20 മിനിറ്റ് നന്നായി വച്ചതിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

Most read:മഴക്കാലത്ത് താരന്‍ വളരും അധികമായി; പ്രതിരോധിക്കാന്‍ പരിഹാരം ഇത്Most read:മഴക്കാലത്ത് താരന്‍ വളരും അധികമായി; പ്രതിരോധിക്കാന്‍ പരിഹാരം ഇത്

കാപ്പി

കാപ്പി

ചര്‍മ്മം തിളങ്ങാനുള്ള മികച്ച വഴിയാണ് എക്‌സ്‌ഫോളിയേഷന്‍. കാരണം ഇത് ചര്‍മ്മത്തിന്റെ പുറം പാളികളില്‍ നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. മൃതകോശങ്ങള്‍ അടിഞ്ഞുകൂടിയാല്‍ ചര്‍മ്മ സുഷിരങ്ങള്‍ അടയുകയും ചര്‍മ്മം വരണ്ടതും മങ്ങിയതുമാവുകയും ചെയ്യും. ചര്‍മ്മത്തിന്റെ പുതിയ പാളി തുറക്കാനും ചര്‍മ്മം ചെറുപ്പവും ആരോഗ്യകരവുമാക്കി മാറ്റാനും കാപ്പിപ്പൊടി ഉപയോഗിച്ച് ഒരു സ്‌ക്രബ് ഉപയോഗിക്കുക. കാപ്പിയിലെ കഫീന്‍ ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ആന്റിഓക്സിഡന്റുകളാല്‍ സൂര്യാഘാതത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടുതവണ കാപ്പി ഉപയോഗിച്ച് ചര്‍മ്മം എക്സ്ഫോളിയേറ്റ് ചെയ്യുക.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

കാപ്പി പൊടിയില്‍ കുറച്ച് ബ്രൗണ്‍ അല്ലെങ്കില്‍ സാധാരണ പഞ്ചസാരയും വെളിച്ചെണ്ണയും കലര്‍ത്തി നല്ലൊരു സ്‌ക്രബ് ഉണ്ടാക്കുക. ചര്‍മ്മത്തിലെ ഈര്‍പ്പം ഉടനടി ലോക്ക് ചെയ്യാനും ചര്‍മ്മകോശങ്ങളെ സംരക്ഷിക്കാനുമായി ഈ സ്‌ക്രബ് ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുക. അതിനു ശേഷം ചര്‍മ്മത്തില്‍ മോയ്‌സ്ചറൈസര്‍ പ്രയോഗിക്കുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ചെടി ചര്‍മ്മത്തിന്റെ ഉറ്റ ചങ്ങാതിയാണ്. കാരണം ഇതിന്റെ ജെല്ലില്‍ നിന്നുള്ള ടൈറോസിനേസ് ഹൈപ്പര്‍പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യമുള്ള ചര്‍മ്മം നേടാനും നിങ്ങളെ സഹായിക്കുന്നു. മറ്റ് പല ഗുണങ്ങളും കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. കറ്റാര്‍ വാഴ ഇലയില്‍ നിന്നുള്ള ജെല്‍ മുഖത്ത് പുരട്ടുക. ഇത് 15-20 മിനിറ്റ് വിടുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക.

Most read:ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ; കക്ഷത്തിലെ കറുപ്പ് നിശ്ശേഷം നീക്കാം, ഉപയോഗം ഈവിധംMost read:ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ; കക്ഷത്തിലെ കറുപ്പ് നിശ്ശേഷം നീക്കാം, ഉപയോഗം ഈവിധം

കക്കിരിക്ക

കക്കിരിക്ക

കക്കിരിക്ക അതിന്റെ വിറ്റാമിന്‍ സിയും മറ്റ് സംയുക്തങ്ങളും കൊണ്ട് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. കക്കിരിയുടെ ഒരു അധിക ഗുണം അവ ചര്‍മ്മത്തിന് ആരോഗ്യകരമായ കൂളിംഗ് ഏജന്റുകളാണ് എന്നതാണ്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

അര കഷ്ണം കക്കിരിക്കയും ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും എടുത്ത് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 10-20 മിനിറ്റ് വിടുക, ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മുഖത്തെ മാറ്റം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

Most read:വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഈ വിധം പുരട്ടിയാല്‍ തിളങ്ങുന്ന മുഖം സ്വന്തംMost read:വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഈ വിധം പുരട്ടിയാല്‍ തിളങ്ങുന്ന മുഖം സ്വന്തം

English summary

Natural Tips to Rejuvenate Your Dull Skin in Malayalam

In this article we are discussing the natural tips to rejuvenate your dull skin. Take a look.
Story first published: Monday, August 29, 2022, 11:58 [IST]
X
Desktop Bottom Promotion