Just In
- 21 min ago
16 വര്ഷം ഭാഗ്യം കൂടെയുണ്ടാവും: 2023-മുതല് ഗുരുമഹാദശയില് തിളങ്ങുന്നവര്
- 1 hr ago
ഈ രാശിക്കാര്ക്ക് അപൂര്വ്വ സൗഭാഗ്യം; ഫെബ്രുവരി 13 മുതല് കണ്ണടച്ചു തുറക്കുന്ന വേഗത്തില് ഉയര്ച്ച
- 2 hrs ago
ശുഭയോഗങ്ങള് സംയോജിക്കുന്ന മാഘപൂര്ണിമ; ഈ പ്രതിവിധി ചെയ്താല് ഐശ്വര്യവും സമ്പത്തും
- 7 hrs ago
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില് വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
Don't Miss
- Movies
എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്ഖറിനെ അപമാനിച്ചയാള്ക്ക് സൈജുവിന്റെ മറുപടി
- News
സ്വര്ണം വാങ്ങാന് പറ്റിയ സമയം!! വില ഇടിഞ്ഞുതാഴ്ന്നു!! 1000 രൂപയോളം കുറവ്... നിലവാരം അറിയാം
- Automobiles
മൈലേജിലും കരുത്തിലും കേമന്മാർ! ഇന്ത്യൻ വിപണിയിലെ സ്ട്രോംഗ് ഹൈബ്രിഡ് മല്ലന്മാരെ പരിചയപ്പെടാം
- Travel
രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്
- Finance
റിയൽ എസ്റ്റേറ്റിൽ സാധ്യത, വാഹന വിൽപ്പനക്കാർക്കും നേട്ടങ്ങൾ; പുതിയ വാരം സാമ്പത്തിക ഫലം
- Sports
IND vs AUS: ഇതു ലാസ്റ്റ് ചാന്സ്, ഫ്ളോപ്പായാല് ഇന്ത്യന് ടെസ്റ്റ് ടീമിന് പുറത്ത്!
- Technology
ഇനി 5ജിയിൽ ആറാടാം! തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും എയർടെൽ 5ജി എത്തി
മുഖക്കുരു മാറിയാലും പാടുകള് പോകണമെന്നില്ല; അതിനുള്ള പരിഹാരം ഇതാണ്
മുഖക്കുരു വരുന്നതുതന്നെ അല്പം വിഷമമുള്ള കാര്യമാണ്. എന്നാല്, അതിന്റെ അനന്തരഫലങ്ങമായ പാടുകള് കൂടി മുഖത്ത് വന്നാലോ? മുഖക്കുരുവിനേക്കാള് വലിയ പ്രശ്നമാണ് മുഖക്കുരു പാടുകള്, കാരണം അവ ഭേദമാകാന് ധാരാളം സമയമെടുക്കും. എന്നിരുന്നാലും, ശരിയായ തരത്തിലുള്ള ഉല്പ്പന്നങ്ങളും വീട്ടുവൈദ്യങ്ങളും ഉപയോഗിച്ച്, ഈ പാടുകള് വളരെ വേഗത്തില് സുഖപ്പെടുത്താന് കഴിയും. മുഖക്കുരു പാടുകള് അകറ്റാന് വീട്ടുവൈദ്യങ്ങള്ക്കായി തിരയുകയാണ് നിങ്ങളെങ്കില് ഈ ലേഖനം നിങ്ങള്ക്കുള്ളതാണ്. മുഖക്കുരു പാടുകള് ഇല്ലാതാക്കാന് സഹായിക്കുന്ന ചില പ്രകൃതിദത്ത പ്രതിവിധികള് ഇതാ.
Most
read:
മുടിവേരുകള്
ശക്തിപ്പെടുത്തി
മുടി
കൊഴിച്ചില്
തടയാന്
ഈ
കൂട്ട്;
ഉപയോഗം
ഇങ്ങനെ

ബദാം, മുട്ടയുടെ വെള്ള
മുട്ടയിലെ പ്രോട്ടീന് ചര്മ്മത്തെ സുഖപ്പെടുത്തുകയും മുഖക്കുരു പാടുകള് കുറയ്ക്കുകയും ചെയ്യുന്നു. ബദാം ചര്മ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും പാടുകള് നീക്കുകയും ചെയ്യുന്നു. മുട്ടയും ബദാമും ചര്മ്മത്തെ ടോണ് ചെയ്യുകയും സുഷിരങ്ങളെ ഇറുകിയതാക്കുകയും ചെയ്യുന്നു. 4-5 ബദാം രാത്രി മുഴുവന് കുതിര്ത്ത് പിറ്റേന്ന് രാവിലെ പേസ്റ്റ് ആക്കുക. ഒരു മുട്ടയുടെ വെള്ള എടുത്ത് അതില് ബദാം പേസ്റ്റ് ചേര്ക്കുക. ഈ ഫേസ് മാസ്ക് കഴിയുന്നത്ര കട്ടിയുള്ളതാക്കി മുഖത്ത് പുരട്ടി ഉണങ്ങാന് വിടുക. പിന്നീട് ഇളം ചൂടുള്ള വെള്ളവും സാധാരണ വെള്ളവും ഉപയോഗിച്ച് കഴുകി കളയുക. മികച്ച ഫലങ്ങള്ക്കായി ആഴ്ചയില് രണ്ടുതവണ ഈ ഫെയ്സ് മാസ്ക് പ്രയോഗിക്കുക.

തക്കാളി, കക്കിരി, നാരങ്ങ
ഇവയില് അടങ്ങിയിരിക്കുന്ന എന്സൈമുകള് ചര്മ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്ത് മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ഈ മാസ്ക് മുഖക്കുരു പാടുകള് ഫലപ്രദമായി കുറക്കുന്നു. തക്കാളി നീര്, കക്കിരി ജ്യൂസ്, നാരങ്ങ നീര് എന്നിവ തുല്യ അളവില് എടുക്കുക. ഇവ നന്നായി കലര്ത്തി മുഖം വൃത്തിയാക്കി ചര്മ്മത്തില് പുരട്ടുക. 15 മിനിറ്റു വച്ച ശേഷം സാധാരണ വെള്ളത്തില് കഴുകി കളയുക. മികച്ച ഫലങ്ങള്ക്കായി എല്ലാ ഒന്നിടവിട്ട ദിവസവും ഈ മാസ്ക് പ്രയോഗിക്കുക.
Most
read:മുടികൊഴിച്ചിലും
താരനുമൊക്കെയാണോ
പ്രശ്നം?
ഈ
കാരണങ്ങള്
അറിഞ്ഞ്
വേണം
ചികിത്സ

ഓറഞ്ച് തൊലിയും തൈരും
വിറ്റാമിന് സിയുടെ സമ്പന്നമായ ഉറവിടമാണ് ഓറഞ്ച് തൊലി. ഇത് മുഖക്കുരു പാടുകള് കുറയ്ക്കുകയും ചര്മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തൈര് ചര്മ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മുഖം ാടുകളില്ലാതെ നിലനിര്ത്തുകയും ചെയ്യുന്നു. ഒരു ടേബിള് സ്പൂണ് ഓറഞ്ച് തൊലി പൊടി എടുക്കുക. കട്ടിയുള്ളതും മിനുസമാര്ന്നതുമായ പേസ്റ്റ് ഉണ്ടാക്കാന് ആവശ്യമായ അളവില് തൈര് ചേര്ക്കുക. വേണമെങ്കില്, ഒരു നുള്ള് മഞ്ഞള് കൂടി ഇതിലേക്ക് ചര്ക്കുക. മുഖം വൃത്തിയാക്കി ഈ മാസ്ക് പുരട്ടി 20 മിനിറ്റ് വയ്ക്കുക. മുഖം നന്നായി കഴുകുക. മികച്ച ഫലങ്ങള്ക്കായി ആഴ്ചയില് രണ്ടുതവണ ഈ മാസ്ക് പ്രയോഗിക്കുക.

മാതളനാരങ്ങ തൊലി
മുഖക്കുരു പാടുകള് ഫലപ്രദമായി കുറയ്ക്കാന് സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകള്, വിറ്റാമിന് സി, വിറ്റാമിന് ഇ എന്നിവ മാതളനാരങ്ങ തൊലിയില് അടങ്ങിയിട്ടുണ്ട്. പഞ്ചസാര ചേര്ത്ത് ഈ സ്ക്രബ് മൃദുവായി ചര്മ്മത്തെ പുറംതള്ളുകയും ചര്മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. രണ്ട് ടേബിള്സ്പൂണ് മാതളനാരങ്ങ തൊലി പൊടിച്ചതും പഞ്ചസാര പൊടിച്ചതും എടുക്കുക. മിനുസമാര്ന്ന പേസ്റ്റ് ഉണ്ടാക്കാന് ആവശ്യത്തിന് റോസ് വാട്ടര് ചേര്ക്കുക. ഇത് മുഖക്കുരു പാടുകളില് പുരട്ടി 5-7 മിനിറ്റ് വിടുക. പിന്നീട്, ഇത് സ്ക്രബ് ചെയ്തശേഷം വെള്ളത്തില് കഴുകി കളയുക. മികച്ച ഫലങ്ങള്ക്കായി ആഴ്ചയില് രണ്ടുതവണ ഇത് പ്രയോഗിക്കുക.
Most
read:ഈ
ആയുര്വേദ
കൂട്ടിലുണ്ട്
മുടിക്ക്
കരുത്തും
തിളക്കവും
ലഭിക്കാന്
വഴി;
ഉപയോഗം
ഇങ്ങനെ

കറുവപ്പട്ട, ജാതിക്ക, തേന്
കറുവപ്പട്ടയും ജാതിക്കയും ഓക്സിജന് രക്തചംക്രമണം വര്ദ്ധിപ്പിക്കും. ഇത് മുഖക്കുരു പാടുകള് കുറയ്ക്കുകയും ചര്മ്മത്തെ ശുദ്ധമാക്കുകയും ചെയ്യുന്നു. തേന് ചര്മ്മത്തിന് ആന്റി ബാക്ടീരിയല് ഗുണങ്ങള് നല്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. കറുവപ്പട്ടയും ജാതിക്കപ്പൊടിയും ഓരോ ടീസ്പൂണ് വീതം എടുക്കുക. രണ്ട് ടീസ്പൂണ് തേന് ചേര്ത്ത് നന്നായി ഇളക്കുക. മുഖം കഴുകി വൃത്തിയാക്കി ഈ ഫെയ്സ് മാസ്ക് പുരട്ടുക. ഇത് 10-15 മിനിറ്റ് വച്ചശേഷം ചെറുചൂടുള്ള വെള്ളത്തില് കഴുകിക്കളയുക. മികച്ച ഫലങ്ങള്ക്കായി, ആഴ്ചയില് രണ്ടുതവണയെങ്കിലും ഈ മാസ്ക് പ്രയോഗിക്കുക.

ഉരുളക്കിഴങ്ങും ഗ്രീന് ടീയും
ഉരുളക്കിഴങ്ങ് ജ്യൂസില് അടങ്ങിയിരിക്കുന്ന എന്സൈമുകള് ചര്മ്മത്തെ ശുദ്ധീകരിക്കാന് സഹായിക്കുന്നു. ഗ്രീന് ടീയുമായി ചേര്ന്ന്, ഈ മാസ്ക് ചര്മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു. ഉരുളക്കിഴങ്ങ് നീരും ഗ്രീന് ടീയും തുല്യ അളവില് എടുക്കുക. ഇവ നന്നായി കലര്ത്തി രാത്രിയില് മുഖത്ത് പുരട്ടുക. പിറ്റേന്ന് രാവിലെ മാസ്ക് കഴുകിക്കളയുക. മികച്ച ഫലങ്ങള്ക്കായി എല്ലാ ഒന്നിടവിട്ട ദിവസവും ഇത് ഉപയോഗിക്കുക.
Most
read:മുഖത്തെ
കറുത്ത
കുത്തുകള്
പെട്ടെന്ന്
നീക്കാം;
കറ്റാര്
വാഴ
ഉപയോഗം
ഇങ്ങനെയെങ്കില്

ചെറുപയര് പൊടി, കുങ്കുപ്പൂ
ചെറുപയര് പൊടി ചര്മ്മത്തിന്റെ എക്സ്ഫോളിയേഷന് സഹായിക്കുന്നു. ഇത് ചര്മ്മത്തെ ഫലപ്രദമായി വൃത്തിയാക്കുകയും ചര്മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുഖക്കുരു പാടുകള് കുറയ്ക്കുകയും ചെയ്യുന്നു. കുങ്കുമപ്പൂവ് മുഖക്കുരു മായ്ക്കാനും നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു ടേബിള്സ്പൂണ് ചെറുപയര് പൊടിയും ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവ് പൊടിയും എടുക്കുക. റോസ് വാട്ടര് ചേര്ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മാസ്ക് ചര്മ്മത്തില് പുരട്ടി വൃത്താകൃതിയില് മസാജ് ചെയ്ത ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

ഓട്സ്, പാല്, കറുവപ്പട്ട പൊടി
അര കപ്പ് ഓട്സ് പൊടി എടുത്ത് പാലില് കലര്ത്തി കട്ടിയുള്ള പേസ്റ്റ് ആക്കുക. ഇതിലേക്ക് 1/2 ടീസ്പൂണ് കറുവപ്പട്ട പൊടി ചേര്ത്ത് നന്നായി ഇളക്കുക. ഈ മാസ്ക് മുഖത്ത് പുരട്ടി 20 മിനിറ്റ് വയ്ക്കുക. ശേഷം മുഖം ചെറുചൂടുള്ള വെള്ളത്തില് നന്നായി കഴുകുക. തിളങ്ങുന്നതും മിനുസമാര്ന്നതുമായ ചര്മ്മം ലഭിക്കുന്നതിനായി ആഴ്ചയില് രണ്ടുതവണ ഇത് ചെയ്യുക.
Most
read:വിപണിയിലെ
സൗന്ദര്യവര്ദ്ധക
വസ്തുക്കള്
ഒഴിവാക്കാം;
പ്രകൃതിയിലുണ്ട്
പകരക്കാര്

കാരറ്റ്, പപ്പായ, തൈര്
ഇടത്തരം വലിപ്പമുള്ള പകുതി കാരറ്റ് എടുത്ത് ജ്യൂസ് പിഴിഞ്ഞെടുക്കുക. കുറച്ച് കഷണം പഴുത്ത പപ്പായ, 1 ടീസ്പൂണ് തൈര് എന്നിവയുമായി ഇത് കലര്ത്തുക. ഈ മാസ്ക് പേസ്റ്റ് രൂപത്തില് നന്നായി ഇളക്കി മുഖത്തും കഴുത്തിലും പുരട്ടുക. മുഖക്കുരു പാടുകള് മാറുന്നതിനും തിളക്കമുള്ള ചര്മ്മം ലഭിക്കുന്നതിനുമായി ആഴ്ചയില് രണ്ടുതവണ ഇത് ഉപയോഗിക്കുക.