Just In
- 37 min ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 4 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 6 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 7 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- News
കേരള ബജറ്റ്; പ്രതിഷേധം കടുപ്പിക്കാൻ ബിജെപി, പന്തംകൊളുത്തി പ്രകടനവും കളക്ട്രേറ്റ് മാർച്ചും നടത്തും
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല് പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
കാലാവസ്ഥ മാറുന്നതനുസരിച്ച് ചര്മ്മത്തില് ചൊറിച്ചിലുണ്ടോ? ഇതാ പ്രകൃതിദത്ത പരിഹാരം
കലാവസ്ഥയിലെ മാറ്റങ്ങള് പലര്ക്കും ആരോഗ്യ പ്രശ്നങ്ങള്ക്കും ചര്മ്മ പ്രശ്നങ്ങള്ക്കും കാരണമാകുന്നു. അതിനാല് സീസണ് മാറുന്നതിനനുസരിച്ച് നിങ്ങളുടെ ചര്മ്മത്തെ ശരിയായി പരിപാലിക്കേണ്ടതുണ്ട്. സീസണല് അലര്ജികള് നിങ്ങളുടെ ചര്മ്മത്തില് ചര്മ്മ തിണര്പ്പിന് കാരണമാവുന്നു. ഈ തിണര്പ്പുകള് ചര്മ്മത്തില് ചൊറിച്ചില്, ചുവപ്പ്, ചുണങ്ങ് എന്നിവ വരുത്തുന്നു.
Most
read:
ആരോഗ്യമുള്ള
തിളങ്ങുന്ന
ചര്മ്മം
നേടാം;
രാവിലെ
ഇത്
കുടിക്കൂ
ഇത്തരം ചര്മ്മസംരക്ഷണ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് ധാരാളം ക്രീമുകള് വിപണിയില് ലഭ്യമാണ്. എന്നിരുന്നാലും, മരുന്നുകള്ക്കും ലോഷനുകള്ക്കും പകരമായി നിങ്ങള്ക്ക് ചില പ്രകൃതിദത്ത വഴികളും ഉപയോഗിക്കാം. മിക്ക ചര്മ്മ അലര്ജികളും നിങ്ങള്ക്ക് വീട്ടുവൈദ്യങ്ങള് ഉപയോഗിച്ച് ചികിത്സിക്കാം. സീസണല് ചര്മ്മ ചൊറിച്ചില് ചികിത്സിക്കാനായി നിങ്ങള്ക്ക് ഉപയോഗിക്കാവുന്ന ചില പ്രകൃതിദത്തമായ പരിഹാരങ്ങള് ഇതാ.

കക്കിരി
ഒരു പ്രകൃതിദത്ത ആന്റിഓക്സിഡന്റാണ് കക്കിരി. ഇതില് വേദന സംഹാരി ഗുണങ്ങളുണ്ട്. ചൊറിച്ചില്, പൊള്ളല് എന്നിവയില് നിന്ന് മുക്തി നേടുന്നതിന് നിങ്ങള്ക്ക് ചതച്ച കക്കിരിക്ക പേസ്റ്റോ തണുത്ത കക്കിരി കഷ്ണങ്ങളോ ചര്മ്മത്തില് പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ ചര്മ്മത്തിന് തണുപ്പും ആശ്വാസവും നല്കുന്നു. നാരുകള് നിറഞ്ഞതിനാല് കക്കിരി നിങ്ങളുടെ ചര്മ്മത്തിന് ജലാംശം നല്കാനും സഹായിക്കുന്നു.

തൈര്
ചര്മ്മത്തിലെ ഏത് തരത്തിലുള്ള ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യങ്ങളിലൊന്നാണ് തൈര്. തൈര് നിങ്ങളുടെ ചര്മ്മത്തില് പുരട്ടിയാല് തിണര്പ്പ് മൂലമുണ്ടാകുന്ന വീക്കം, പ്രകോപനം എന്നിവ കുറയുന്നു. തൈരും കക്കിരിയും മിക്സ് ചെയ്ത് പുരട്ടിയാല് അത് കൂടുതല് ഫലപ്രദമാണ്.
Most
read:പുരികത്തിലെ
താരന്
ഫലപ്രദമായ
പ്രതിവിധി;
കുറഞ്ഞ
ഉപയോഗത്തിലൂടെ
ഫലം
പെട്ടെന്ന്

ആപ്പിള് സിഡെര് വിനെഗര്
ചര്മ്മത്തിന്റെയും മുടിയുടെയും പ്രശ്നങ്ങള് പരിഹരിക്കാന് ആപ്പിള് സിഡെര് വിനെഗര് ഉപയോഗിക്കുന്നു. ഇതില് ധാരാളം അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിമൈക്രോബയല്, ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങളും ഇതിലുണ്ട്. ഈ ഗുണങ്ങള് സീസണല് ചര്മ്മ പ്രശ്നങ്ങള് ചികിത്സിക്കാന് സഹായിക്കുന്നു. ആപ്പിള് സിഡെര് വിനെഗറും കറ്റാര് വാഴ ജെല്ലും മിക്സ് ചെയ്ത് ഉപയോഗിച്ചാല് കൂടുതല് മെച്ചപ്പെട്ട ഫലങ്ങള് നിങ്ങള്ക്ക് ലഭിക്കും.

കറ്റാര്വാഴ
കറ്റാര് വാഴ നിങ്ങളുടെ ആരോഗ്യത്തിനും ചര്മ്മത്തിനും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. പലരും ഇത് അവരുടെ സൗന്ദര്യ സംരക്ഷണ ദിനചര്യയില് ഉള്പ്പെടുത്തുന്നു. സീസണല് ചര്മ്മ ചൊറിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരമായും നിങ്ങള്ക്ക് കറ്റാര്വാഴ ഉപയോഗിക്കാം. കറ്റാര് വാഴ ജെല് പുരട്ടുന്നത് ചര്മ്മ അലര്ജിക്ക് ആശ്വാസം നല്കും. ഇത് നിങ്ങളുടെ ചര്മ്മത്തിലെ ചൊറിച്ചിലും ചുവപ്പും നീക്കുന്നു.
Most
read:മുഖക്കുരു
മാറിയാലും
പാടുകള്
പോകണമെന്നില്ല;
അതിനുള്ള
പരിഹാരം
ഇതാണ്

കോള്ഡ് കംപ്രസ്
സീസണല് ചൊറിച്ചിലിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയാണ് കോള്ഡ് കംപ്രഷന്. ചര്മ്മത്തിലെ ചൊറിച്ചില്, ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കാന് ഇത് സഹായിക്കും. ചര്മ്മത്തിലെ ചൊറിച്ചില് നീക്കാനുള്ള ഏറ്റവും വേഗമേറിയ വഴികളില് ഒന്നാണിത്. നിങ്ങള്ക്ക് ഐസ് പായ്ക്കുകള് ഉപയോഗിച്ച് ഇത് ചെയ്യാം. ചര്മ്മത്തില് പ്രശ്നം ഉള്ള സ്ഥലത്ത് ഇത് രക്തയോട്ടം നിയന്ത്രിക്കുന്നു. ഐസ് പുരട്ടുകയാണെങ്കില് അത് വീക്കം കുറയ്ക്കാനും ചൊറിച്ചില് തല്ക്ഷണം ചികിത്സിക്കാനും സഹായിക്കും.

വെളിച്ചെണ്ണ
കാലാവസ്ഥ മാറുന്നതനുസരിച്ച് ചര്മ്മത്തില് ചൊറിച്ചില് വരുന്നുണ്ടെങ്കില് അത് മാറ്റാനുള്ള മറ്റൊരു വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. വിവിധ അലര്ജികളില് നിന്നും അണുബാധകളില് നിന്നും മുക്തി നേടാന് സഹായിക്കുന്ന ആന്റി ബാക്ടീരിയല്, ആന്റി ഫംഗല്, ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങള് വെളിച്ചെണ്ണയില് അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചര്മ്മത്തെയും മുടിയെയും സംരക്ഷിക്കാന് ഉത്തമമാണ് വെളിച്ചെണ്ണ. ചര്മ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും ജലാംശം നല്കാനും വെളിച്ചെണ്ണ സഹായിക്കുന്നു.

ഓട്സ്
കാലാവസ്ഥ മാറുന്നത് പലര്ക്കും പ്രശ്നമാണ്. അത്തരം സന്ദര്ഭങ്ങളില് ഓട്സ് നിങ്ങളുടെ രക്ഷയ്ക്കെത്തും. ഏത് തരത്തിലുള്ള ചര്മ്മ അലര്ജിയെയും ചികിത്സിക്കാന് സഹായിക്കുന്ന വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള് ഓട്സില് അടങ്ങിയിട്ടുണ്ട്. കൂടാതെ ചര്മ്മത്തെ നന്നാക്കാന് ഒരുമിച്ച് പ്രവര്ത്തിക്കുന്ന എണ്ണകളും ഓട്സില് അടങ്ങിയിട്ടുണ്ട്. ചര്മ്മത്തെ ശാന്തമാക്കാനായി നിങ്ങള്ക്ക് ഓട്സ് തേക്കാവുന്നതാണ്.
Most
read:മുടിവേരുകള്
ശക്തിപ്പെടുത്തി
മുടി
കൊഴിച്ചില്
തടയാന്
ഈ
കൂട്ട്;
ഉപയോഗം
ഇങ്ങനെ