Just In
- 16 min ago
ജനുവരി 21-ന് അപ്പുറം ശനി അലട്ടില്ല: അനുഗ്രഹഭാവത്തില് ശനി നില്ക്കും ശ്രേഷ്ഠ ദിനം
- 1 hr ago
നട്ടെല്ല് സൂപ്പര് സ്ട്രോംങ് ആക്കും മസില്വേദന പമ്പകടത്തും 7 യോഗപോസുകള്
- 1 hr ago
ഈ 6 പാനീയങ്ങളിലുണ്ട് മുഖക്കുരു ഉള്ളില് നിന്ന് നീക്കാനുള്ള പ്രതിവിധി
- 2 hrs ago
ജാതകത്തിലെ സൂര്യന്റെ ദൃഷ്ടി നിസ്സാരമല്ല: സൂര്യന് ബലഹീനനെങ്കില് ജീവിതം നശിപ്പിക്കും
Don't Miss
- News
ബംബര് ലോട്ടറികള് അവസാനിക്കുന്നില്ല; ഇനി സമ്മര് ബംബറിന്റെ കാലം, സമ്മാനത്തുക കേട്ട് ഞെട്ടരുത്
- Movies
മമ്മൂക്കയുടെ ആ ചോദ്യത്തിൽ വാശിയായി; ഇങ്ങനെയൊരു നടി കേരളത്തിൽ ഉണ്ടെന്ന് അറിയുന്നത് അപ്പോഴാണ്!, ഇനിയ പറയുന്നു
- Automobiles
വില കൂടിയെന്ന പേടി വേണ്ട; വിറ്റഴിയാത്ത 2022 മോഡല് എസ്യുവികള്ക്ക് വമ്പന് ഓഫര്
- Sports
ഗില് സെഞ്ച്വറിയടിച്ചു, പക്ഷെ അച്ഛന് നിരാശ! കാരണം വെളിപ്പെടുത്തി പഞ്ചാബ് താരം
- Travel
മാലദ്വീപിലേക്ക് പോകാൻ ഇത്രയും എളുപ്പമായിരുന്നോ? വിസ മുതൽ എല്ലാം അറിയാം
- Finance
മാസ തവണകള് വഴി ലക്ഷങ്ങള് സ്വന്തമാക്കാം; ഒപ്പം ജീവിതം സുരക്ഷിതമാക്കാം; 5 എല്ഐസി പോളിസികളിറയാം
- Technology
ഷവോമിയുടെ ചതി? ഈ എംഐ 5ജി സ്മാർട്ട്ഫോണുകളിൽ ജിയോ 5ജി കിട്ടില്ല
വരണ്ട് പൊട്ടിയ ചുണ്ടിന് ക്രീം വേണ്ട ഈ എണ്ണയില് 100%ഫലം
ചുണ്ടുകള് വിണ്ട് കീറുന്നത് ശൈത്യകാലത്ത് നാം ഏറ്റവും കൂടുതല് കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമാണ്. എന്നാല് ചില അവസരങ്ങളില് നിങ്ങള്ക്ക് പലപ്പോഴും ചെയുന്ന പരിഹാരങ്ങള് ഒന്നും തന്നെ ഇതിന് വേണ്ടത്ര ഫലം നല്കുന്നില്ല. കാലാവസ്ഥ മാറുന്നത് ആരോഗ്യത്തെ മാത്രമല്ല ചര്മ്മത്തേയും വളരെ മോശമായി ബാധിക്കുന്നു. ഇത്തരം അവസ്ഥയില് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. വായുവിലെ ഈര്പ്പം നഷ്ടപ്പെടുന്നതിന് അനുസരിച്ച് നിങ്ങളുടെ ചുണ്ടുകള് വരണ്ടതാവുകയും ഇത് അടരുകളായി പോവുകയും ചെയ്യുന്നു.
അതിന് പരിഹാരം കാണുന്നതിനും ചുണ്ടുകളുടെ ആരോഗ്യം നിലനിര്ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള് നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. വായുവിലെ ഈര്പ്പം കുറയുന്നതിന്റെ ഫലമായി ചുണ്ടുകള് വിണ്ട്കീറുന്നത് നിങ്ങളില് വേദനയും ഉണ്ടാക്കുന്നു. എന്നാല് ശൈത്യകാലത്തെ ചുണ്ടുകളുടെ ഈ പ്രശ്നങ്ങള് നിങ്ങള്ക്ക് പരിഹരിക്കുന്നതിന് വേണ്ടി ചില എണ്ണകള് ഉപയോഗിക്കാം. ഇത് ചുണ്ട് വിണ്ട് കീറുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല് ഇതില് ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള് ഈ എണ്ണകള് ചുണ്ടില് പുരട്ടുന്നതിന് മുന്പ് ഇവ ചര്മ്മത്തില് പാച്ച് ടെസ്റ്റ് ചെയ്യണം. ഏതൊക്കെ എണ്ണയാണ് ഉപയോഗിക്കാവുന്നത് എന്ന് നോക്കാം.

ബദാം ഓയില്
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നതാണ് ബദാം ഓയില്. ഇത് വിണ്ടതും വരണ്ടതുമായ ചുണ്ടുകള്ക്ക് പരിഹാരം നല്കുകയും ചുണ്ടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ചുണ്ടിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചുണ്ടുകള് പൊട്ടുന്നത് തടയുന്നതിന് മികച്ചതാണ് എന്തുകൊണ്ടും ബദാം ഓയില്. ഉറങ്ങാന് പോവുന്നതിന് മുന്പ് അല്പം ചുണ്ടില് തേച്ച് പിടിപ്പിക്കുക. രാവിലെ ഇത് കഴുകിക്കളയാവുന്നതാണ്.

ജോജോബ ഓയില്
ചര്മ്മസംരക്ഷണത്തിന്റെ കാര്യത്തില് ജോജാബ ഓയില് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ചുണ്ടുകളില് എക്സ്ഫോളിയേറ്റിംങ് ഏജന്റായി പ്രവര്ത്തിക്കുന്നു. ഇതിലൂടെ ചുണ്ടുകള്ക്കുണ്ടാവുന്ന അസ്വസ്ഥതയേയും വരണ്ട ചര്മ്മത്തേയും നമുക്ക് ഇല്ലാതാക്കാന് സാധിക്കുന്നു. ജോജോബ ഓയില് പഞ്ചസാരയുമായി കലര്ത്തി നമുക്ക് ഉപയോഗിക്കാന് സാധിക്കും ഇത് അഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയണം.

പെപ്പര്മിന്റ് ഓയില്
ശൈത്യകാലത്ത് നിങ്ങളുടെ ചര്മ്മത്തിന്റെ പല പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പെപ്പര്മിന്റ് ഓയില്. ഇത് നിങ്ങളുടെ ചര്മ്മത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാക്കുന്നു. ചര്മ്മത്തിലേക്ക് ആഴത്തില് ഇറങ്ങിച്ചെന്ന് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പെപ്പര്മിന്റ് ഓയില്. ഇത് വെളിച്ചെണ്ണയുമായി മിക്സ് ചെയ്ത് നമുക്ക് ഉപയോഗിക്കാം. ദിവസവും പുരട്ടുന്നതിന് ശ്രദ്ധിക്കണം.

ഒലിവ് ഓയില്
ചര്മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒലീവ് ഓയില് നമ്മുടെ ചുണ്ടിന്റെ വിണ്ടുകീറല് പെട്ടെന്ന് ഇല്ലാതാക്കുന്നു. ഈ എണ്ണ പുരട്ടുന്നത് ചുണ്ടുകള്ക്ക് ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ചുണ്ടിന്റെ നിറത്തിലും മാറ്റം വരുത്തുന്നു. ദിവസത്തില് രണ്ട് തവണ ഒലിവ് ഓയില് ചുണ്ടില് തേച്ച് പിടിപ്പിക്കാം.

ലാവെന്ഡര് ഓയില്
ചര്മ്മത്തിന് വെല്ലുവിളി ഉയര്ത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് ലാവെന്ഡര് ഓയില് സഹായിക്കുന്നു. ഇതിലുള്ള മോയ്സ്ചുറൈസിംഗ് ഗുണങ്ങള് നിങ്ങളുടെ ചര്മ്മത്തില് അത്ഭുതങ്ങള് സൃഷ്ടിക്കുന്നു. വെളിച്ചെണ്ണയോടൊപ്പം അല്പം കൊക്കോബട്ടര് മിക്സ് ചെയ്ത് ലിപ് ബാം ഉപയോഗിക്കുന്ന രീതിയില് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളില് കൂടുതല് ഗുണം നല്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണയും സൗന്ദര്യത്തിന് ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചുണ്ടിന് പലപ്പോഴും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങള്ക്ക് ചര്മ്മത്തില് ജലാംശവും ഈര്പ്പവും നിലനില്ക്കുന്നതിന് സഹായിക്കുന്നു. ചുണ്ടില് മികച്ച ഫലങ്ങള്ക്കായി എപ്പോള് വേണമെങ്കിലും എണ്ണ പുരട്ടാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഇതിനില്ല എന്നതാണ് സത്യം. എണ്ണ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക.

വിറ്റാമിന് ഇ ഓയില്
വിറ്റാമിന് ഇ ഓയില് ചര്മ്മത്തില് പല വിധത്തിലുള്ള മാറ്റങ്ങള് കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം സഹായിക്കുന്നതാണ് വിറ്റാമിന് ഇ. അതുപോലെ തന്നെയാണ് ചര്മ്മസംരക്ഷണത്തിന്റെ കാര്യത്തിലും. വിറ്റാമിന് ഇ ഓയില് ചുണ്ടിലെ ചര്മ്മത്തെ പോഷിപ്പിക്കുകയും അത് മൃദുവാര്ന്നതും മിനുസമാര്ന്നതും ആക്കി മാറ്റുകയും ചെയ്യുന്നു. വിറ്റാമിന് ഇ ക്യാപ്സ്യൂളില് നിന്ന് എണ്ണ പുറത്തേക്കെടുത്ത് വേണം ചുണ്ടില് തേച്ച് പിടിപ്പിക്കുന്നതിന്. ഇത് ചര്മ്മം ഉഷാറാക്കുന്നു എന്ന കാര്യത്തില് സംശയം വേണ്ട.
നിതംബം
മറക്കും
കറുകറുത്ത
മുടിക്ക്
മുത്തശ്ശിക്കൂട്ടില്
നെല്ലിക്കയെണ്ണ