For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലത്ത് ചര്‍മ്മം വഷളാകുന്നത് അതിവേഗം; ഈ 8 ചേരുവകള്‍ നല്‍കും തിളക്കമുള്ള ചര്‍മ്മം

|
Natural Ingredients You Should Use In Winter Skincare Routine For Glowing Skin

അന്തരീക്ഷത്തിലെ തണുത്ത കാറ്റും വരണ്ട കാലാവസ്ഥയും കാരണം ശീതകാലത്ത് നിങ്ങളുടെ ചര്‍മ്മത്തിന് കൂടുതല്‍ പരിചരണം ആവശ്യമാണ്. ശൈത്യകാലത്ത് ചര്‍മ്മത്തിന്റെ തിളക്കവും ഈര്‍പ്പവും പെട്ടെന്ന് നഷ്ടപ്പെടും. അതിനാല്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുന്ന ചേരുവകള്‍ ഉപയോഗിച്ച് പരുക്കനുള്ളതും വരണ്ടതുമായ ചര്‍മ്മ പാളികള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനായി നിങ്ങള്‍ക്ക് വീട്ടില്‍ കണ്ടെത്താവുന്ന ചില പ്രകൃതിദത്ത ഇനങ്ങളുണ്ട്.

Also read: കണ്ണിന് ചുറ്റുമുള്ള കുരു എളുപ്പത്തില്‍ മാറ്റിയെടുക്കാം; വീട്ടില്‍ തന്നെയുണ്ട് പരിഹാരം

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വീട്ടുവൈദ്യങ്ങള്‍ ഏറ്റവും മികച്ചതാണ്. കാരണം അവ ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളുമുണ്ടാക്കാതെ നിങ്ങള്‍ക്ക് പൂര്‍ണമായ ഫലം നല്‍കുന്നവയാണ്. ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മപ്രശ്‌നങ്ങള്‍ നീക്കി തിളക്കമുള്ള ചര്‍മ്മം ലഭിക്കാനായി തീര്‍ച്ചയായും ഉപയോഗിക്കേണ്ട 8 ചേരുവകള്‍ ഇതാ.

ബദാം ഓയില്‍

ബദാം ഓയിലില്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്ന പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കവും നല്‍കുന്നു. നിങ്ങളുടെ മുഖം മസാജ് ചെയ്യാന്‍ ബദാം എണ്ണ ഉപയോഗിക്കാം. രാത്രി ഇത് തേച്ച് രാവിലെ കഴുകിക്കളയുക. കുളികഴിഞ്ഞ ശേഷം ഇത് ശരീരത്തിലും പുരട്ടാം. ചര്‍മ്മത്തിലെ പരുക്കന്‍ പാടുകള്‍ നീക്കാന്‍ ഇത് സഹായിക്കും.

Also read: ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും എണ്ണ; ഒറ്റത്തവണ ഉപയോഗത്തില്‍ അറിയാം മാറ്റംAlso read: ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും എണ്ണ; ഒറ്റത്തവണ ഉപയോഗത്തില്‍ അറിയാം മാറ്റം

പാല്‍

മഞ്ഞുകാലത്തെ വിവിധ ചര്‍മ്മപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രകൃതിദത്ത ഉല്‍പ്പന്നമാണ് പാല്‍. ഇതില്‍ ലാക്റ്റിക് ആസിഡും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ പുറം പാളിയെ മിനുസപ്പെടുത്തുന്നു. കറുത്ത പാടുകള്‍ക്കും ടാനിങ്ങിനും പരിഹാരമാണ് ഇത്. പാല്‍ നിങ്ങള്‍ക്ക് ബദാംപൊടി, മഞ്ഞള്‍, പപ്പായ, തേന്‍, ഓട്‌സ് എന്നിവയുമായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ പ്രയോഗിക്കാം.

മുട്ടയുടെ വെള്ള

ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശൈത്യകാലത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് മോയ്‌സ്ചറൈസേഷന്‍ നല്‍കുകയും ചുവപ്പ്, തിണര്‍പ്പ് എന്നിവയെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തേന്‍, നാരങ്ങ, ഓറഞ്ച്, തൈര് മുതലായവയുമായി കൂട്ടിക്കലര്‍ത്തി മുട്ടയുടെ വെള്ള നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Also read: എണ്ണമയമുള്ള മുഖത്ത് അഴുക്ക് അടിയുന്നത് പെട്ടെന്ന്; പരിഹാരമാണ് ഈ സ്‌ക്രബ്‌Also read: എണ്ണമയമുള്ള മുഖത്ത് അഴുക്ക് അടിയുന്നത് പെട്ടെന്ന്; പരിഹാരമാണ് ഈ സ്‌ക്രബ്‌

വെളിച്ചെണ്ണ

ചര്‍മ്മത്തിനും മുടിക്കും വെളിച്ചെണ്ണ നല്‍കുന്ന ഗുണങ്ങള്‍ എണ്ണമറ്റതാണ്. വേനല്‍ക്കാലത്ത് ഇത് ഉപയോഗിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍. എന്നാല്‍ ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത ചേരുവകളില്‍ ഒന്നാണ് വെളിച്ചെണ്ണ. കുളി കഴിഞ്ഞ് ഉടന്‍ തന്നെ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ എണ്ണ പുരട്ടാം. തുറന്ന സുഷിരങ്ങള്‍ അത് വേഗത്തിലും ആഴത്തിലും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

വാഴപ്പഴം

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായതിനാല്‍ വാഴപ്പഴം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പരുക്കന്‍ ചര്‍മ്മത്തെ മൃദുവുമാക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ജലാംശവും ഇതിലുണ്ട്. വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി വൈകിട്ട് നിങ്ങളുടെ മുഖത്ത് പുരട്ടാം. ചുളിവുകളും നേര്‍ത്ത വരകളും പോലെയുള്ള വാര്‍ദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു.

Also read: ശൈത്യകാലത്തെ മങ്ങി വാടിയ മുഖചര്‍മ്മത്തിന് ഞൊടിയിടയില്‍ പരിഹാരം; ഈ പ്രതിവിധി ഫലപ്രദംAlso read: ശൈത്യകാലത്തെ മങ്ങി വാടിയ മുഖചര്‍മ്മത്തിന് ഞൊടിയിടയില്‍ പരിഹാരം; ഈ പ്രതിവിധി ഫലപ്രദം

തൈര്

ഏത് കാലാവസ്ഥയിലും നിങ്ങളുടെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ ചേര്‍ക്കേണ്ട ഒരു ഘടകമാണ് തൈര്. ഇതില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ ശക്തമാക്കാനും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കുന്നു. തൈരില്‍ വിറ്റാമിന്‍ ഡിയുമുണ്ട്. ഇത് വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നു. തൈര് നിങ്ങളുടെ ചര്‍മ്മത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കുന്നു.

കക്കിരിക്ക

ഏത് തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് കക്കിരി. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ഒന്നുകില്‍ നേരിട്ട് കഴിക്കാം അല്ലെങ്കില്‍ മുഖത്ത് പുരട്ടാം.

Also read: ഈ 6 കാര്യം പതിവാക്കിയാല്‍ ആര്‍ക്കും നേടാം തിളക്കമാര്‍ന്ന മുഖംAlso read: ഈ 6 കാര്യം പതിവാക്കിയാല്‍ ആര്‍ക്കും നേടാം തിളക്കമാര്‍ന്ന മുഖം

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ ഒരു മികച്ച മോയ്സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ മുഖക്കുരുവും ചുളിവുകള്‍ അകറ്റി നിര്‍ത്തുകയും ചര്‍മ്മത്തെ ദൃഢമാക്കി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

English summary

Natural Ingredients You Should Use In Winter Skincare Routine For Glowing Skin

Here are some natural ingredients you should use in winter skincare routine to get glowing skin. Take a look.
Story first published: Thursday, January 5, 2023, 12:37 [IST]
X
Desktop Bottom Promotion