For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കാം;‌ പ്രകൃതിയിലുണ്ട് പകരക്കാര്‍

|

സൗന്ദര്യ സംരക്ഷണത്തിനായി പലരും ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കുന്നു. അതിനായി നിരവധി പണവും ചെലവഴിക്കുന്നു. ഒട്ടുമിക്ക സ്ത്രീകളും ദിവസവും നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചാണ് ചര്‍മ്മം പരിപാലിക്കുന്നത്. എന്നാല്‍ നമ്മുടെ ചര്‍മ്മത്തിനും മുടിക്കും ഈ രാസവസ്തുക്കള്‍ നിറഞ്ഞ വസ്തുക്കള്‍ ദീര്‍ഘകാലത്തേക്ക് ദോഷം ചെയ്യും. അതിന് ബദലായി നിങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്നുള്ള ചില വസ്തുക്കള്‍ ഉപയോഗിക്കാവുന്നതാണ്.

<strong>Most read: ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധം</strong>Most read: ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധം

ഷാംപൂ, ഫെയ്‌സ് പാക്ക്, ബോഡി ലോഷന്‍ തുടങ്ങി എല്ലാ കെമിക്കല്‍ ഉത്പന്നങ്ങള്‍ക്കും പ്രകൃതിയില്‍ ബദലുണ്ട്. ഈ ഇനങ്ങള്‍ക്ക് രാസവസ്തുക്കളുടെ ഉപയോഗമില്ലാതെ നമ്മുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ശക്തിയുണ്ട്. അവ പൂര്‍ണ്ണമായും കെമിക്കല്‍ രഹിതവുമാണ്. സാധാരണ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ബദലായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചില പ്രകൃതിദത്തമായ പകരക്കാര്‍ ഇതാ.

 ബോഡി ലോഷന്‍ - വെളിച്ചെണ്ണ

ബോഡി ലോഷന്‍ - വെളിച്ചെണ്ണ

മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയ വെളിച്ചെണ്ണ ചര്‍മ്മത്തിലെ വരള്‍ച്ചയും ചുളിവുകളും തടയാന്‍ ഏറെ ഫലപ്രദണ്. നിങ്ങളുടെ ചര്‍മ്മത്തിനോ മുടിക്കോ വെളിച്ചെണ്ണ ഉപയോഗിക്കുക. നിങ്ങള്‍ക്ക് ഇത് തനിച്ചോ അല്ലെങ്കില്‍ മറ്റൊരു എണ്ണ ചേര്‍ത്തോ ഉപയോഗിക്കാം. ചര്‍മ്മത്തിലും മുടിയുടെ തണ്ടുകളിലേക്കും ആഴത്തില്‍ തുളച്ചുകയറുന്നതിലൂടെ ദീര്‍ഘകാല കണ്ടീഷനിംഗും മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും നല്‍കാന്‍ മികച്ചതാണ് വെളിച്ചെണ്ണ. അകത്ത് നിന്ന് നിങ്ങളുടെ മുടിയും ചര്‍മ്മവും നന്നാക്കാനായി വെളിച്ചെണ്ണ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ ഇ പോലുള്ള ആന്റിഓക്സിഡന്റുകളുടെ ഉറവിടമായ വെളിച്ചെണ്ണ ദിവസവും ഉപയോഗിക്കുന്നത്, പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ തടയാന്‍ സഹായിക്കും.

ഹെയര്‍ ഡൈ - മൈലാഞ്ചി

ഹെയര്‍ ഡൈ - മൈലാഞ്ചി

നിങ്ങളുടെ നരച്ച മുടിക്ക് നിറം നല്‍കാനായി പലപ്പോഴും നിങ്ങള്‍ ഒരു ഹെയര്‍ ഡൈ ഉപയോഗിക്കുന്നു. എന്നിരുന്നാലും സിന്തറ്റിക് ഹെയര്‍ ഡൈകളില്‍ ഭൂരിഭാഗവും ടാര്‍ ഡെറിവേറ്റീവുകള്‍ അല്ലെങ്കില്‍ ക്യാന്‍സറുമായി ബന്ധിപ്പിച്ചിട്ടുള്ള ദ്വിതീയ അമിനുകള്‍ എന്നറിയപ്പെടുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ പ്രകൃതിദത്തമായ ഹെന്ന ഉപയോഗിക്കുക. നിങ്ങളുടെ മുടിക്ക് സ്വാഭാവികമായ രീതിയില്‍ നിറം നല്‍കാന്‍ ഹെന്ന സഹായിക്കും. മൈലാഞ്ചി എടുത്ത് എള്ളെണ്ണ, കറിവേപ്പില എന്നിവയുമായി സംയോജിപ്പിക്കുക, അല്ലെങ്കില്‍ ബീറ്റ്‌റൂട്ട് നീരുമായി കലര്‍ത്തുക, അല്ലെങ്കില്‍ തൈര്, നാരങ്ങ നീര്, ചായ എന്നിവയുമായി ചേര്‍ത്ത് ഉപയോഗിക്കുക.

Most read:ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധംMost read:ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധം

ഫേസ് പാക്ക് - പപ്പായയും മഞ്ഞളും

ഫേസ് പാക്ക് - പപ്പായയും മഞ്ഞളും

തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം ഒരു ഫേസ് പാക്ക് പ്രയോഗിക്കുക എന്നതാണ്. എന്നിരുന്നാലും, ഒരു കെമിക്കല്‍ ഫേസ് പാക്കില്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യുന്ന കെമിക്കല്‍ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. അതിനുപകരം, നിങ്ങളുടെ ചര്‍മ്മത്തെ പുതുക്കാനും തിളക്കം നല്‍കാനുമായി ചെലവുകുറഞ്ഞ വീട്ടുപരിഹാരങ്ങള്‍ ഉപയോഗിക്കുക. കുറച്ച് മഞ്ഞള്‍പ്പൊടിയും കുറച്ച് തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പഴുത്ത പപ്പായയില്‍ നിന്ന് പള്‍പ്പ് എടുത്ത് ചര്‍മ്മത്തില്‍ പുരട്ടാം. ഇത് മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.

മോയ്‌സ്ചറൈസര്‍ - കറ്റാര്‍ വാഴ

മോയ്‌സ്ചറൈസര്‍ - കറ്റാര്‍ വാഴ

പൊതുവേ, വരണ്ട ചര്‍മ്മത്തിനുള്ള മോയ്‌സ്ചറൈസിംഗ് ക്രീമുകളില്‍ പെട്രോളാറ്റം പോലുള്ള പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ അപകടകരമായ സംയുക്തങ്ങളാണ്. അതിനാല്‍ പ്രകൃതിയിലെ ഏറ്റവും മികച്ച ചര്‍മ്മ മോയ്‌സ്ചറൈസറുകളിലൊന്നായ കറ്റാര്‍ വാഴ തിരഞ്ഞെടുക്കുക. അവ ചര്‍മ്മത്തിലൂടെ ശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിച്ച് ചര്‍മ്മത്തെ മികച്ച രീതിയില്‍ മോയ്‌സ്ചറൈസ് ചെയ്യുന്നു.

Most read:താരന് ഉത്തമ പ്രതിവിധി; ബേക്കിംഗ് സോഡ ഈവിധം ഉപയോഗിച്ചാല്‍ ഫലം പെട്ടെന്ന്Most read:താരന് ഉത്തമ പ്രതിവിധി; ബേക്കിംഗ് സോഡ ഈവിധം ഉപയോഗിച്ചാല്‍ ഫലം പെട്ടെന്ന്

മുഖക്കുരു ക്രീം - വെളുത്തുള്ളിയും ചന്ദനവും

മുഖക്കുരു ക്രീം - വെളുത്തുള്ളിയും ചന്ദനവും

പ്രകൃതിദത്തമായ ആന്റിഓക്സിഡന്റ് പവര്‍ഹൗസ് ആണ് വെളുത്തുള്ളി. ഇത് രക്ത ശുദ്ധീകരണത്തിന് സഹായിക്കുകയും ചര്‍മ്മത്തിന് വ്യതിരിക്തമായ തിളക്കം നല്‍കുകയും ചെയ്യുന്നു. ഉടനടി ആശ്വാസം ലഭിക്കുന്നതിനായി ഇത് ചര്‍മ്മത്തില്‍ പ്രാദേശികമായി പുരട്ടാം. വെളുത്തുള്ളി അല്ലിയുടെ പുറം പാളി നീക്കം ചെയ്ത് മുഖക്കുരു പ്രത്യക്ഷപ്പെട്ട ഭാഗത്ത് പുരട്ടുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് വെളുത്തുള്ളി അല്ലി ചതച്ച് കുറച്ച് തൈരുമായി യോജിപ്പിച്ച് ഒരു മുഖക്കുരു ഫേസ് പാക്ക് ഉണ്ടാക്കാം.

മുഖക്കുരു വിരുദ്ധ ചികിത്സകള്‍ക്കുള്ള മറ്റൊരു മികച്ച മാര്‍ഗം ചന്ദനമാണ്. ബദാം എണ്ണയും ഏതാനും തുള്ളി ചന്ദന എണ്ണയും കലര്‍ത്തി ചര്‍മ്മത്തില്‍ മസാജ് ചെയ്യുക.

ഒരു കപ്പ് തൈര്, ഒരു ടീസ്പൂണ്‍ വീതം പഞ്ചസാര, ചന്ദനപ്പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. 30 സെക്കന്‍ഡ് നേരത്തേക്ക് മൃദുവായ വൃത്താകൃതിയിലുള്ള ചലനത്തോടെ ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടുക. ശേഷം, തണുത്ത വെള്ളത്തില്‍ മുഖം കഴുകി ഉണക്കുക.

ഷാംപൂ - റീത്ത, ഷിക്കാക്കായ്

ഷാംപൂ - റീത്ത, ഷിക്കാക്കായ്

മുടിയില്‍ നിന്ന് അഴുക്കും എണ്ണയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാനായി നിങ്ങള്‍ ഷാംപൂ ഉപയോഗിക്കുന്നു. എന്നാല്‍ ഇതില്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യുന്ന സോഡിയം ലോറല്‍ സള്‍ഫേറ്റ് പോലുള്ള ചേരുവകള്‍ ഉപയോഗിക്കുന്നു. എന്നിരുന്നാലും, അവ തലയോട്ടിയിലെ എല്ലാ എണ്ണയും നീക്കം ചെയ്യുന്നു, ഇത് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുന്നതിന് നിര്‍ണായകമാണ്. വിപണിയില്‍ ലഭ്യമായ ഷാംപൂകള്‍ക്ക് പകരമായി നിങ്ങള്‍ക്ക് റീത്തയും ഷിക്കാക്കായും ചേര്‍ത്ത് ഉപയോഗിക്കാം. ഇത് മുടിക്ക് പ്രകൃതിദത്ത പരിഹാരമാണ്. സോപ്പുകായയുടെയും ഷിക്കാക്കായുടെയും പൊടികളുടെ തുല്യ ഭാഗങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ യോജിപ്പിക്കുക. നിങ്ങളുടെ മുടി കഴുകാന്‍ ഈ പേസ്റ്റ് ഉപയോഗിക്കുക.

Most read:ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍Most read:ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍

ലിപ്സ്റ്റിക് - മാതളനാരങ്ങ

ലിപ്സ്റ്റിക് - മാതളനാരങ്ങ

അമിതമായി സൂര്യപ്രകാശം ഏല്‍ക്കുകയോ പുകവലിക്കുകയോ നിര്‍ജ്ജലീകരണം സംഭവിക്കുകയോ കഫീന്‍ അമിതമായി കഴിക്കുകയോ ചെയ്താല്‍ നിങ്ങളുടെ ചുണ്ടുകള്‍ ഇരുണ്ടതായി മാറിയേക്കാം. ഇതിന് പരിഹാരമായി നിങ്ങളുടെ ചുണ്ടുകള്‍ക്ക് നിറം നല്‍കാനായി നിങ്ങള്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നു. എന്നാല്‍ ലിപ്സ്റ്റിക്ക് തുടര്‍ച്ചയായി ദീര്‍ഘകാലം ഉപയോഗിക്കുന്നത് ചുണ്ടുകള്‍ കറുപ്പിക്കുന്നതിന് കാരണമാകും. അതിനാല്‍ സ്വാഭാവികമായ വഴികള്‍ തേടുന്നതാണ് ഉത്തമം. മാതളനാരങ്ങയില്‍ നിന്ന് ഉണ്ടാക്കിയ ഒരു സ്‌ക്രബ് ഉപയോഗിച്ച്, നിങ്ങളുടെ ചുണ്ടുകളുടെ സ്വാഭാവിക പിങ്ക് നിറം വീണ്ടെടുക്കാം. കുറച്ച് മാതളനാരങ്ങ അല്ലി ചതച്ച് കുറച്ച് പാല്‍ ക്രീമുമായി യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടിയാല്‍ നിങ്ങളുടെ ചുണ്ടുകള്‍ സ്വാഭാവികമായി ചുവന്ന നിറമാക്കാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് തികച്ചും സുരക്ഷിതവുമാണ്.

English summary

Natural Alternatives For Your Cosmetics in Malayalam

Here are a few natural substitutes for common cosmetics that will assist you in making the changeover. Take a look.
Story first published: Wednesday, September 21, 2022, 12:38 [IST]
X
Desktop Bottom Promotion