Just In
- 2 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 4 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 5 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
- 8 hrs ago
Horoscope Today, 5 February 2023: സമ്പത്തും ഭാഗ്യവും ഒറ്റയടിക്ക്, കൈനിറയ നേട്ടങ്ങളുള്ള ദിനം; രാശിഫലം
Don't Miss
- News
'കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം'; ന്ത്രിക്ക് തുറന്ന കത്തുമായി ഹൈബി ഈഡൻ
- Movies
കൂടെ ഉണ്ടാവുമെന്ന് കരുതിയ ആളാണ്; ഒന്നര വര്ഷത്തെ ബന്ധത്തെ കുറിച്ച് ഡിംപല് ഭാലിന്റെ വെളിപ്പടുത്തല്
- Finance
9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്
- Sports
അശ്വിനെ പരിഹസിച്ചു, ഹര്ഭജന്റെ ട്വീറ്റ് വിവാദത്തില്! രൂക്ഷ വിമര്ശനവുമായി ആരാധകര്
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
ആരോഗ്യമുള്ള തിളങ്ങുന്ന ചര്മ്മം നേടാം; രാവിലെ ഇത് കുടിക്കൂ
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില് പലരും അവരുടെ സൗന്ദര്യം സംരക്ഷിക്കാനായി പെടാപ്പാട് പെടുന്നു. വിപണിയില് ലഭ്യമായ ഫെയ്സ് മാസ്കുകള്, ഫേസ് വാഷ്, ക്രീമുകള്, ജെല്ലുകള്, ഫെയ്സ് പായ്ക്കുകള്, സ്ക്രബ്, എക്സ്ഫോളിയേറ്ററുകള് തുടങ്ങി നിരവധി സൗന്ദര്യവര്ദ്ധക ഉല്പ്പന്നങ്ങള് മിക്കവരും പരീക്ഷിച്ചുവരുന്നുണ്ട്. നമ്മുടെ ശരീരത്തിലെ വിഷവസ്തുക്കള് മൂലമാണ് മുഖക്കുരു, ചര്മ്മവരള്ച്ച തുടങ്ങിയ ചര്മ്മപ്രശ്നങ്ങള് ഉണ്ടാകുന്നതെന്ന് നിങ്ങള്ക്ക് അറിയാമോ?
Most
read:
പുരികത്തിലെ
താരന്
ഫലപ്രദമായ
പ്രതിവിധി;
കുറഞ്ഞ
ഉപയോഗത്തിലൂടെ
ഫലം
പെട്ടെന്ന്
അതിനാല് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ചില ഡിടോക്സ് പാനീയങ്ങള് കഴിക്കുന്നതിലൂടെ ഈ വിഷവസ്തുക്കളെ എളുപ്പത്തില് നിങ്ങള്ക്ക് പുറന്തള്ളാന് കഴിയും. നിങ്ങളുടെ ചര്മ്മസംരക്ഷണത്തിന് സഹായിക്കുന്ന ഫലപ്രദമായ ചില പാനീയങ്ങള് ഇതാ. ഇത് നിങ്ങളുടെ ശരീരത്തില് നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്മ്മം നല്കാനും സഹായിക്കും.

കാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ്
തിളങ്ങുന്ന ചര്മ്മം ലഭിക്കാന് നിങ്ങളെ സഹായിക്കുന്ന ഏറ്റവും മികച്ച അമൃതമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ടും കാരറ്റും റൂട്ട് പച്ചക്കറികളാണ്. വിറ്റാമിന് സി, വിറ്റാമിന് എ, സിങ്ക്, ഫോളിക് ആസിഡ്, ഇരുമ്പ്, ഫൈബര്, മാംഗനീസ് എന്നിവയാല് നിറഞ്ഞതാണ് ഇവ. ഈ പോഷകങ്ങള് നിങ്ങളുടെ മലവിസര്ജ്ജനം നിയന്ത്രിക്കുന്നതിനും നിങ്ങളുടെ രക്തം ശുദ്ധീകരിക്കുന്നതിനൊപ്പം കുടല് വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇവയില് ധാരാളം ആന്റിഓക്സിഡന്റുകളും ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. ഡാര്ക് സ്പോട്ടുകള് കുറയ്ക്കുക, ചുളിവുകള് തടയുക, മുഖക്കുരു തടയുക, വരണ്ട ചര്മ്മം ചികിത്സിക്കുക, ചര്മ്മത്തിന് തിളക്കം നല്കുക തുടങ്ങി വിവിധ രീതിയില് അത് നിങ്ങളുടെ ചര്മ്മത്തെ സഹായിക്കുന്നു.

തയാറാക്കുന്ന വിധം
½ ബീറ്റ്റൂട്ട്, 4 കാരറ്റ്, ¼ ഇഞ്ച് ഇഞ്ചി കഷ്ണം, ½ കപ്പ് വെള്ളം, ½ നാരങ്ങ എന്നിവയാണ് ആവശ്യം. കാരറ്റും ബീറ്റ്റൂട്ടും കഷ്ണങ്ങളാക്കി ഒരു ബ്ലെന്ഡറില് വയ്ക്കുക. ഇതിലേക്ക് ഇഞ്ചിയും ചെറുനാരങ്ങാനീരും ചേര്ത്ത് ക്രമേണ വെള്ളം ചേര്ത്ത് അടിച്ചെടുക്കുക. ഈ ജ്യൂസ് അരിച്ചെടുത്ത് ഗ്ലാസിലേക്ക് ഒഴിക്കുക. നിങ്ങള്ക്ക് വേണമെങ്കില് കുറച്ച് കുരുമുളക് ഇതിലേക്ക് ചേര്ക്കാം. ചര്മ്മം മെച്ചപ്പെടുത്തുന്നതിനായി ഈ കാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ് രാവിലെ തന്നെ കുടിക്കുക.
Most
read:മുഖക്കുരു
മാറിയാലും
പാടുകള്
പോകണമെന്നില്ല;
അതിനുള്ള
പരിഹാരം
ഇതാണ്

ചീര ജ്യൂസ്
ചീര നിങ്ങളുടെ ചര്മ്മത്തിന് അത്ഭുതങ്ങള് സൃഷ്ടിക്കും. ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറയായ ചീര നിങ്ങളുടെ ചര്മ്മത്തിന് നല്ലതാണ്. ചീര പതിവായി കഴിക്കുകയും ദൈനംദിന ഭക്ഷണത്തില് ഉള്പ്പെടുത്തുകയും ചെയ്യുന്നത് നിങ്ങളുടെ ചര്മ്മത്തിന് തിളക്കം നല്കാനും വീക്കം ചെറുക്കാനും ചര്മ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ഇത് ചര്മ്മത്തിന് തിളക്കം നല്കാനും സഹായിക്കുന്നു. ചീര കഴിക്കുന്നത് നിങ്ങളുടെ ചര്മ്മത്തിന് ജലാംശം നല്കുകയും കറുത്ത പാടുകള് കുറയ്ക്കുകയും ചുളിവുകള് തടയുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം
2 കപ്പ് ചീര അരിഞ്ഞത്, 1 ആപ്പിള് അരിഞ്ഞത്, ½ നാരങ്ങ, ¾ കപ്പ് വെള്ളം, കുരുമുളക് എന്നിവയാണ് ആവശ്യം. അരിഞ്ഞ ചീര നന്നായി കഴുകി അരിച്ചെടുക്കുക. ചീരയും ആപ്പിളും ബ്ലെന്ഡറില് ഇട്ട് അടിച്ചെടുത്ത്. പകുതി നാരങ്ങ പിഴിഞ്ഞ് വെള്ളവും ചേര്ത്ത് നന്നായി ഇളക്കുക. ഈ ചീര നീര് അരിച്ചെടുത്ത് ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. അല്പം കുരുമുളകും ചേര്ത്ത് ഈ ജ്യൂസ് അതിരാവിലെ തന്നെ കുടിക്കുന്നത് ആരോഗ്യകരമായ ചര്മ്മം നേടാന് നിങ്ങളെ സഹായിക്കും.
Most
read:മുടിവേരുകള്
ശക്തിപ്പെടുത്തി
മുടി
കൊഴിച്ചില്
തടയാന്
ഈ
കൂട്ട്;
ഉപയോഗം
ഇങ്ങനെ

കക്കിരി ജ്യൂസ്
ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കക്കിരി. അതില് കഫീക് ആസിഡും അസ്കോര്ബിക് ആസിഡും അടങ്ങിയ വിറ്റാമിനുകളും ധാതുക്കളുമുണ്ട്. കുക്കുമ്പര് കഴിക്കുന്നത് നിങ്ങളുടെ ചര്മ്മത്തെ ശാന്തമാക്കാനും ജലാംശം നല്കാനും ഒപ്പം കണ്ണുകളുടെ ചുവപ്പും വീക്കവും കുറയ്ക്കാനും പാടുകള് പരിഹരിക്കാനും സഹായിക്കും. എണ്ണമയമുള്ളതും വരണ്ടതുമായ ചര്മ്മത്തിന് കക്കിരി നല്ലൊരു ഓപ്ഷനാണ്. ജലാംശ ഗുണങ്ങള് കാരണം ഇത് നിങ്ങളുടെ ചര്മ്മത്തെ പോഷിപ്പിക്കുന്നു. വിഷവസ്തുക്കളെ പുറന്തള്ളാനും മുഖക്കുരു രഹിതമായ ചര്മ്മം നേടാനും നിങ്ങള്ക്ക് കുക്കുമ്പര് ഡിറ്റോക്സ് പാനീയം കഴിക്കാവുന്നതാണ്.

തയാറാക്കുന്ന വിധം
1 കക്കിരിക്ക, 2 നാരങ്ങ, 4 ഗ്ലാസ് വെള്ളം, 10-12 പുതിന ഇലകള് എന്നിവയാണ് ആവശ്യം. കക്കിരി എടുത്ത് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മുറിക്കുക. അതുപോലെ നാരങ്ങയും അരിഞ്ഞെടുക്കുക. ഒരു ഗ്ലാസ് ജാര് എടുത്ത് അതില് വെള്ളം ചേര്ത്ത് അരിഞ്ഞ കക്കിരിക്കയും ചെറുനാരങ്ങയും ചേര്ത്തടിക്കുക. ഇതിലേക്ക് കുറച്ച് പുതിന ഇലകളും ചേര്ക്കുക. നിങ്ങളുടെ ചര്മ്മത്തെ ആരോഗ്യകരമായി നിലനിര്ത്താനും ജലാംശം നിലനിര്ത്താനും വിഷവസ്തുക്കളെ പുറന്തള്ളാനുമായി രാവിലെ ഈ ഡിറ്റോക്സ് വെള്ളം കഴിക്കുക.
Most
read:മുടികൊഴിച്ചിലും
താരനുമൊക്കെയാണോ
പ്രശ്നം?
ഈ
കാരണങ്ങള്
അറിഞ്ഞ്
വേണം
ചികിത്സ

ആപ്പിള് ജ്യൂസ്
ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയില് ഒന്നാമതാണ് ആപ്പിള്. ആപ്പിള് ആന്റിഓക്സിഡന്റുകളാല് സമ്പന്നവും നാരുകളുടെ നല്ല ഉറവിടവുമാണ്. ആപ്പിളില് അടങ്ങിയിരിക്കുന്ന നാരുകള് നിങ്ങളുടെ മലവിസര്ജ്ജനം നിയന്ത്രിക്കാനും നിങ്ങളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉദരാരോഗ്യം നിങ്ങള്ക്ക് സുന്ദരമായ ചര്മ്മം നല്കും. വിറ്റാമിന് എ, ബി കോംപ്ലക്സ്, സി, പൊട്ടാസ്യം എന്നിവയുടെ ഉറവിടമായ ആപ്പിള് നിങ്ങളുടെ ചര്മ്മത്തില് നിന്ന് അധിക എണ്ണയും രോഗകാരികളും ഒഴിവാക്കാന് സഹായിക്കുന്നു. ഈ പഴത്തില് അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള് ചര്മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും നിങ്ങളുടെ ചര്മ്മത്തിന് ആരോഗ്യകരമായ തിളക്കം നല്കാനും സഹായിക്കുന്നു.

തയാറാക്കുന്ന വിധം
4 ആപ്പിള്, ½ നാരങ്ങ, ½ ഇഞ്ച് നിളത്തിലുള്ള ഇഞ്ചി, 1 കപ്പ് വെള്ളം, 1 നുള്ള് ഉപ്പ് എന്നിവയാണ് നിങ്ങള്ക്ക് ആവശ്യമുള്ള സാധനങ്ങള്. ആപ്പിള് തൊലി കളഞ്ഞ് കഷണങ്ങളായി മുറിക്കുക. നാരങ്ങാനീരും ഇഞ്ചിയും അല്പം വെള്ളവും ചേര്ത്ത് ആപ്പിള് കഷ്ണങ്ങള് ബ്ലെന്ഡറില് ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസില് ഒഴിച്ച് അതില് കുറച്ച് ഉപ്പ് ചേര്ക്കുക. രാവിലെ ഈ ആപ്പിള് ജ്യൂസ് കഴിക്കുന്നത് ചര്മ്മപ്രശ്നങ്ങളെ അകറ്റി നിര്ത്താന് സഹായിക്കും.

കറ്റാര് വാഴ ജ്യൂസ്
എണ്ണമറ്റ ചര്മ്മ സംരക്ഷണ, ആരോഗ്യ ഗുണങ്ങള്ക്ക് പേരുകേട്ടതാണ് കറ്റാര് വാഴ. ഫേസ് വാഷ്. ക്രീമുകള്, ബോഡി വാഷ്, ഫെയ്സ് എന്നിങ്ങനെ എല്ലാ ചര്മ്മ സംരക്ഷണ ഉല്പ്പന്നങ്ങളിലും ഇത് ഉപയോഗിക്കുന്നു. കറ്റാര് വാഴയ്ക്ക് ജലാംശം നല്കുന്ന ചില ഗുണങ്ങളുണ്ട്. ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങള് നിറഞ്ഞ കറ്റാര് വാഴ, കൊളാജന്റെ ഉത്പാദനം വേഗത്തിലാക്കാനും മുറിവ് ഉണക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ചര്മ്മത്തിന് ആരോഗ്യവും തിളക്കവും നല്കാനും സഹായിക്കുന്നു.
Most
read:ഈ
ആയുര്വേദ
കൂട്ടിലുണ്ട്
മുടിക്ക്
കരുത്തും
തിളക്കവും
ലഭിക്കാന്
വഴി;
ഉപയോഗം
ഇങ്ങനെ

തയാറാക്കുന്ന വിധം
1 കറ്റാര് വാഴ ഇല, 1 ടീസ്പൂണ് നാരങ്ങ നീര്, 1 ഗ്ലാസ് വെള്ളം എന്നിവയാണ് നിങ്ങള്ക്ക് ആവശ്യം. ഒരു കറ്റാര് വാഴ ഇല എടുത്ത് അതില് നിന്ന് ഒരു സ്പൂണ് ഉപയോഗിച്ച് ജെല് പുറത്തെടുക്കുക. ഈ ജെല് ഒരു ബ്ലെന്ഡറിലേക്കിട്ട് അതില് നാരങ്ങ നീര് ചേര്ക്കുക. ഈ മിശ്രിതത്തിലേക്ക് വെള്ളം ചേര്ത്ത് നന്നായി ഇളക്കുക. ഇത് അരിച്ചെടുത്ത് ദിവസവും രാവിലെ കഴിക്കുക.