For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ വാക്‌സ് ചെയ്യാം: പക്ഷേ ഈ തെറ്റുകള്‍ ചര്‍മ്മത്തെ കേടാക്കും

|

ചര്‍മ്മസംരക്ഷണത്തില്‍ വാക്‌സ് ചെയ്യുന്നതിനുള്ള പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ ആത്മവിശ്വാസം വരെ വര്‍ദ്ധിപ്പിക്കുന്നതിന് വാക്‌സിംഗ് സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ കളയുന്നതിന് പലരും തേടുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വാക്‌സിംഗ്. എന്നാല്‍ ഇത് ബ്യൂട്ടി പാര്‍ലറില്‍ പോയി ചെയ്യുന്നവരാണ് പലരും. പക്ഷേ ചിലരെങ്കിലും വീട്ടില്‍ ഇതിന് മുതിരാറുണ്ട്. സുരക്ഷിതമായ രീതിയില്‍ എങ്ങനെ വാക്‌സിംഗ് ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ സുരക്ഷിതമായ രീതിയില്‍ വീട്ടില്‍ എങ്ങനെ വാക്സ് ചെയ്യാം? ഇതിനെക്കുറിച്ചാണ് ഈ ലേഖനം.

Waxing At Home

നിങ്ങള്‍ വീട്ടില്‍ വാക്‌സിംങ് ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എപ്പോഴാണെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത രീതിയില്‍ പലപ്പോഴും വാക്‌സിംഗ് സുരക്ഷിതമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഒരു പ്രൊഫഷണലിലൂടെ ഇത് ചെയ്യപ്പെടുമ്പോള്‍ അത് പ്രശ്‌നങ്ങള്‍ കുറവായിരിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ നിങ്ങള്‍ വീട്ടിലാണ് വാക്‌സ് ചെയ്യുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

നിങ്ങള്‍ ഒഴിവാക്കേണ്ട വാക്‌സിംഗ് തെറ്റുകള്‍

നിങ്ങള്‍ ഒഴിവാക്കേണ്ട വാക്‌സിംഗ് തെറ്റുകള്‍

ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വാക്‌സിംഗ്. എന്നാല്‍ ഇത് അല്‍പ്പം വേദനാജനകമാണ്. അതിനാല്‍, നിങ്ങളുടെ ശരീരത്തില്‍ നിന്ന് അനാവശ്യമായ എല്ലാ രോമങ്ങളും നീക്കം ചെയ്യുന്നതിനായി വീട്ടില്‍ സ്വയം വാക്‌സ് ചെയ്യുന്നതിന് പലരും തയ്യാറാവുന്നു. എന്നാല്‍ ഇത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ മികച്ച ഫലങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചിലരില്‍ വാക്‌സ് ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ ചെറിയ ചുവപ്പുകളും തിണര്‍പ്പുകളും ഉണ്ടാക്കുന്നു. വീട്ടില്‍ വാക്‌സിങ് ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

വാക്‌സിന് മുന്‍പ് ചെയ്യേണ്ടത്

വാക്‌സിന് മുന്‍പ് ചെയ്യേണ്ടത്

വാക്‌സ് ചെയ്യുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ഒന്നാണ് എക്‌സ്‌ഫോളിയേഷന്‍. ഇത് നിങ്ങളുടെ ചര്‍മ്മം വാക്‌സിന് വേണ്ടി തയ്യാറാക്കുന്നു. ഈ സമയം തന്നെ ചര്‍മ്മത്തിലെ അമിത രോമത്തെ പുറം തള്ളുന്നതിന് സാധിക്കുന്നു. ഇതിന് വേണ്ടി സ്‌ക്രബ്ബ് ഉപയോഗിക്കാവുന്നതാണ്. ഷുഗര്‍ സ്‌ക്രബ്ബ് ആണ് ഏറ്റവും മികച്ചത്. പഞ്ചസാരയും ഒലിവ് ഓയിലും യോജിപ്പിച്ച് ഇത് ചര്‍മ്മത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാന്‍ ശ്രദ്ധിക്കുക.

മുടി ട്രിം ചെയ്യുക

മുടി ട്രിം ചെയ്യുക

നിങ്ങള്‍ വാക്‌സ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിന് മുന്‍പ് ആ ഭാഗം ട്രിം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ വാക്‌സ് നല്ലതുപോലെ രോമത്തില്‍ പറ്റിപ്പിടിക്കുന്നതിനും പൂര്‍ണമായും രോമം ക്ലീന്‍ ആവുന്നതിനും സാധിക്കുന്നു. ഇത് പെട്ടെന്ന് വാക്‌സ് ചെയ്യുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ വാക്‌സ് ചെയ്യുമ്പോള്‍ പ്രത്യേകിച്ച് വീട്ടിലാണ് ചെയ്യുന്നത് എന്നുണ്ടെങ്കില്‍ ചില തെറ്റുകള്‍ വരുന്നു. ഇത് ഒഴിവാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഒഴിവാക്കേണ്ട തെറ്റുകള്‍

ഒഴിവാക്കേണ്ട തെറ്റുകള്‍

നിങ്ങളുടെ ചര്‍മ്മത്തിലെ രോമം ഇല്ലാതാക്കുന്നതിന് വേണ്ടി വാക്‌സ് ചെയ്യുമ്പോള്‍ അത് ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചെങ്കിലും പൂര്‍ണമായും കഴുകിക്കളയുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ വാക്‌സ് അധികമായി ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വളരെ നേര്‍ത്തത് പോലെ വേണം ഇത് ഉപയോഗിക്കാന്‍. വാക്‌സ് പൂര്‍ണമായും ഉണങ്ങുന്നതിന് മുന്‍പ് മാറ്റരുത്. ഇത് ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ അമിത രോമവളര്‍ച്ചയുള്ള വ്യക്തിയാണെങ്കില്‍ പോലും ഒരു മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വാക്‌സ് ചെയ്യരുത്. വാക്‌സ് അമിതമായി ചൂടാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മുറിയിലെ താപനിലയില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍

ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍

എന്നാല്‍ ചര്‍മ്മത്തില്‍ വാക്‌സ് ചെയ്യാന്‍ പാടില്ലാത്ത ചിലരുണ്ട്. അതില്‍ വരുന്നവര്‍ ആരൊക്കെയെന്ന് നോക്കാം. നിങ്ങള്‍ക്ക് സൂര്യതാപം ഏറ്റിട്ടുണ്ടെങ്കില്‍ വാക്‌സിംഹ് ചെയ്യുന്നതിന് ശ്രമിക്കരുത്. കൂടാതെ നിങ്ങള്‍ ഗര്‍ഭിണിയാണെങ്കിലോ അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരോ മുലയൂട്ടുന്നവരോ ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് വാക്‌സ് ചെയ്യുന്ന ഭാഗത്ത് മുറിവുണ്ടെങ്കിലും വാക്‌സിംങ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് പോലെ നിങ്ങളുടെ ആര്‍ത്തവ സമയമെങ്കിലും വാക്‌സ് ചെയ്യുന്നത് ഒഴിവാക്കണം.

വീട്ടില്‍ വാക്‌സ് ചെയ്യുമ്പോള്‍

വീട്ടില്‍ വാക്‌സ് ചെയ്യുമ്പോള്‍

വീട്ടില്‍ വാക്‌സ് ചെയ്യുമ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ പോവുന്നതിനുള്ള പണം ഒഴിവാക്കുന്നതിന് സാധിക്കുന്നു. കൂടാതെ ചര്‍മ്മത്തില്‍ പ്രകോപനം, പൊള്ളല്‍, കുമിളകള്‍, രോമത്തില്‍ പൊള്ളല്‍ എന്നിവയെല്ലാം ഉണ്ടാവുന്നു. ഇതെല്ലാം വീട്ടില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ്. ഈ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കുന്നതിനും വീട്ടില്‍ നിങ്ങളുടെ വാക്‌സിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

ചര്‍മ്മം വൃത്തിയുള്ളതും വരണ്ടതുമാണ് എന്ന് ഉറപ്പാക്കുക. ശേഷം വാക്‌സ് ചൂടാക്കി മുടി വളരുന്ന ദിശയിലേക്ക് ആവശ്യത്തിന് മെഴുക് തേക്കുക. ഇതിന് വേണ്ടി വാക്‌സ് അപ്ലിക്കേറ്റര്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ നിങ്ങള്‍ വാക്‌സ് ചെയ്യാന്‍ പോകുന്ന സ്ഥലത്ത് മെഴുക് നേര്‍ത്ത പാളിയായി വേണം പുരട്ടുന്നതിന്. പിന്നീട് വാക്‌സ് തേച്ച് കഴിഞ്ഞാല്‍ ഉടനേ തന്നെ വാക്‌സ് സ്ട്രിപ്പ് എടുത്ത് ആ ഭാഗത്ത് തടവുക. എന്നിട്ട് നിങ്ങളുടെ രോമം വളരുന്ന ദിശയിലേക്ക് വേണം ഇത് എടുത്ത് മാറ്റുന്നതിന്. എന്നാല്‍ വാക്‌സ് സ്ട്രിപ്പ് നീക്കം ചെയ്യുമ്പോള്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. വേദന കുറക്കുന്നതിന് വേണ്ടി വാക്‌സ് ചെയ്ത ചര്‍മ്മത്തിന് നേരെ നിങ്ങളുടെ കൈപ്പത്തി അമര്‍ത്തുന്നതിന് ശ്രദ്ധിക്കണം. എല്ലാം കഴിഞ്ഞതിന് ശേഷം ഒരു സോയിംഗ് ക്രീമോ ലോഷനോ പുരട്ടാവുന്നതാണ്.

അമിത രോമവളര്‍ച്ചയെ പ്രതിരോധിക്കും വീട്ടിലെ കൂട്ട്: ഷുഗര്‍ വാക്‌സ് ഇതാഅമിത രോമവളര്‍ച്ചയെ പ്രതിരോധിക്കും വീട്ടിലെ കൂട്ട്: ഷുഗര്‍ വാക്‌സ് ഇതാ

മുഖത്തെ മങ്ങിയ കറുത്ത പുള്ളികളും പാടുകളും നിസ്സാരമാക്കല്ലേ: പരിഹാരമിതാമുഖത്തെ മങ്ങിയ കറുത്ത പുള്ളികളും പാടുകളും നിസ്സാരമാക്കല്ലേ: പരിഹാരമിതാ

English summary

Mistakes To Avoid While Waxing At Home In Malayalam

Here in this article we are discussing about some mistakes to avoid while waxing at home in malayalam. Take a look
X
Desktop Bottom Promotion