Just In
Don't Miss
- Finance
പലിശ നിരക്കുകള് പ്രഖ്യാപിച്ചു; പോസ്റ്റ് ഓഫീസ് നിക്ഷേപകര്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?
- Sports
IND vs ENG: 9 മാസം, ഇന്ത്യ പരീക്ഷിച്ചത് ഏഴ് ക്യാപ്റ്റന്മാരെ!, വില്ലന് പരിക്ക്, വലിയ ആശങ്ക
- Movies
'നീയില്ലാതെ 365 ദിനങ്ങള്'; ഭര്ത്താവിന്റെ ഒന്നാം ചരമവാര്ഷികത്തില് ഹൃദയഭേദകമായ കുറിപ്പുമായി മന്ദിര ബേദി
- News
അക്കമിട്ട് അരുണ് കുമാര് ചോദിച്ചു, എണ്ണിയെണ്ണി ഉത്തരം; എക്സാ ലോജികില് ഇടഞ്ഞ് അഭിജിത്ത്
- Travel
ഐആര്സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്.. ആഘോഷമാക്കാം യാത്രകള്
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
- Automobiles
M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw
ആര്ത്തവവിരാമ സമയത്ത് ചര്മ്മത്തിലെ ചൊറിച്ചില് കാരണം
ചര്മ്മസംരക്ഷണത്തിന്റെ കാര്യത്തില് വളരെയധികം വെല്ലുവിളികള് പലപ്പോഴും നമ്മള് അനുഭവിക്കുന്നുണ്ട്. ഇതില് തന്നെ നിങ്ങള് ശ്രദ്ധിക്കേണ്ട കാര്യമാണ് ആര്ത്തവ വിരാമ സമയത്ത് ചര്മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്. കാരണം ഈ സമയം സ്ത്രീകളില് ചര്മ്മത്തില് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. ഹോര്മോണ് മാറ്റങ്ങള് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. എന്നാല് ഇത് എന്തുകൊണ്ടാണ് ആര്ത്തവ വിരാമ സമയത്ത് സംഭവിക്കുന്നത് എന്ന് പലര്ക്കും അറിയില്ല.
ഈസ്ട്രജന്റെ ഏറ്റക്കുറച്ചിലാണ് ഇത്തരം അവസ്ഥ വര്ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളില് നാം വളരെയധികം ശ്രദ്ധിക്കണം. എന്നാല് ചില മരുന്നുകളും വീട്ടുവൈദ്യങ്ങളും ഇത്തരം പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നുണ്ടെങ്കിലും ഇത് നിയന്ത്രിക്കുന്നതിന് വേണ്ടി ചില ശീലങ്ങള് നാം എടുക്കേണ്ടതുണ്ട്. ആര്ത്തവ വിരാമസമയത്തുണ്ടാവുന്ന ഇത്തരം ചൊറിച്ചില്, കാരണങ്ങള്, പരിഹാരങ്ങള്, വീട്ടുപരിഹാരങ്ങള് എന്തൊക്കെയെന്നത് ഈ ലേഖനത്തില് കൃത്യമായി വായിക്കാം.

എന്തുകൊണ്ട് ചൊറിച്ചില്
ആര്ത്തവ വിരാമ സമയത്ത് എന്തുകൊണ്ടാണ് ചൊറിച്ചില് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ആര്ത്തവ സമയത്ത് എന്ന പോലെ തന്നെ ആര്ത്തവ വിരാമ സമയത്തും സ്ത്രീകളില് പല വിധത്തിലുള്ള ഹോര്മോണ് മാറ്റങ്ങള് ഉണ്ടാവുന്നുണ്ട്. സ്ത്രീ ശരീരത്തിലെ പ്രധാന ഹോര്മോണ് ആയ ഈസ്ട്രജന്റെ അളവ് കുറയുന്നത് നിങ്ങളില് കൂടുതല് വെല്ലുവിളികള് ഉണ്ടാക്കുന്നുണ്ട്. ചര്മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് ഉള്പ്പടെയുള്ള ഗുണങ്ങള് ഈസ്ട്രജനുണ്ട് എന്നതാണ് സത്യം. ഇത് ശരീരത്തിന്റെ സ്വാഭാവിക ഈര്പ്പം നിലനിര്ത്തുന്നതിന് സഹായിക്കുന്നതാണ്. എന്നാല് ആര്ത്തവ വിരാമ സമയത്ത് ഇതിന്റെ കുറവ് ചര്മ്മം ഡ്രൈ ആക്കുന്നതിന് കാരണമാകുന്നു. ഈ അവസ്ഥയില് നിങ്ങളുടെ ചര്മ്മം കനംകുറഞ്ഞതും വരണ്ടതും ചൊറിച്ചിലുള്ള അവസ്ഥയിലേക്കും ആയി മാറുന്നു. അതുകൊണ്ടാണ് ആര്ത്തവ വിരാമ സമയത്ത് ചര്മ്മത്തിലെ ചൊറിച്ചില് വര്ദ്ധിക്കുന്നത്.

ഏതൊക്കെ തരത്തിലുള്ള ചൊറിച്ചില്
ചര്മ്മത്തില് പല വിധത്തിലുള്ള ചൊറിച്ചില് ഉണ്ടാവുന്നുണ്ട്. ഇതില് ആര്ത്തവ വിരാമ സമയത്തുണ്ടാവുന്ന ചൊറിച്ചില് വളരെ കൂടുതലാണ്. ഈ സമയത്ത് നിങ്ങള്ക്ക് ഹൈപ്പര്പിഗ്മെന്റേഷന് വര്ദ്ധിക്കുന്നു. ചിലരില് മുഖക്കുരു വര്ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ആര്ത്തവ വിരാമ സമയത്ത് ചര്മ്മം കൂടുതല് വരണ്ടതാണെങ്കില് അത് ചൊറിച്ചിലിന് കാരണമാകുന്നുണ്ട്. ഈ സമയത്ത് ഏതൊക്കെ തരത്തിലുള്ള ചൊറിച്ചില് ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

ചര്മ്മത്തിലെ ചൊറിച്ചില്
ഇത് സാധാരണ അനുഭവപ്പെടുന്ന ചൊറിച്ചില് ആണ്. ഈ സമയത്ത് നിങ്ങളുടെ കാല്മുട്ടുകളും കൈമുട്ടുകളും ആണ് സാധാരണയായി ചൊറിയുന്നത്. ഇത് കൂടാതെ നെറ്റി, മൂക്ക് എന്നീ ഭാഗങ്ങളിലും അതി ഭീകരമായ ചൊറിച്ചില് അനുഭവപ്പെടുന്നു. നിങ്ങളുടെ കൈകാലുകള്, കഴുത്ത്, നെഞ്ച്, പുറം, കക്ഷങ്ങള്, തലയോട്ടി, ചെവിക്ക് ചുറ്റുമുള്ള പ്രദേശം എന്നിവിടങ്ങളില് ചൊറിച്ചില് വര്ദ്ധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള് സാധാരണമാണ് എന്നതാണ് ആര്ത്തവ വിരാമസമയത്ത് ഉണ്ടാവുന്ന ചൊറിച്ചില് കാണിക്കുന്നത്.

പരെസ്തേഷ്യ
പരസ്തേഷ്യ എന്ന അവസ്ഥയാണ് നിങ്ങളില് ആര്ത്തവ സമയത്ത് ഉണ്ടാവുന്നത്. ഈ അവസ്ഥയില് നിങ്ങളുടെ കാവിരലുകളിലും കാല് വിരലുകളിലും ഇക്കിളി, കുത്തല്, വിറയല്, പൊള്ളല് അല്ലെങ്കില് മരവിപ്പ് എന്നിവ അനുഭവപ്പെടുന്നു. ഈ അവസ്ഥയില് അത് പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ചിലരില് ചര്മ്മത്തില് പ്രാണികള് ഇഴഞ്ഞ് പോവുന്നത് പോലെ കാണപ്പെടുന്നു.

സ്വകാര്യഭാഗത്തെ ചൊറിച്ചില്
സ്ത്രീകളില് ചര്മ്മത്തില് എന്ന പോലെ തന്നെ സ്വകാര്യഭാഗത്തും ചൊറിച്ചില് ഉണ്ടാവുന്നുണ്ട്. സ്ത്രീകളില് സ്വകാര്യഭാഗത്തുണ്ടാവുന്ന വരള്ച്ചയാണ് ഇതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ആര്ത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് ഇതിന് പിന്നില്. ചിലരില് പലപ്പോഴും മൂത്രമൊഴിക്കുമ്പോള് വേദനയും കത്തുന്നത് പോലെയുള്ള സംവേദനവും കൂടി ഉണ്ടാവുന്നു.

പരിഹാരങ്ങള്
എന്തൊക്കെയാണ് ഇത്തരം അവസ്ഥക്കുള്ള പരിഹാരങ്ങള് എന്ന് നോക്കാവുന്നതാണ്. ഓട്സ് കുളിക്കുന്ന വെള്ളത്തില് ഇട്ട് അതില് കുളിക്കാവുന്നതാണ്. ഇത് ചര്മ്മത്തിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കാരണം ഇതിലുള്ള ആന്റി-ഇന്ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള് ചര്മ്മത്തിനെ സഹായിക്കുന്നുണ്ട്. ചെറുചൂടുള്ള വെള്ളത്തില് വേണം ഓട്സ് ചേര്ക്കുന്നതിന്.

മോയ്സ്ചുറൈസര്
നല്ല മോയ്സ്ചുറൈസര് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്മ്മത്തില് സ്ഥിരമായി ഉപയോഗിക്കണം. ചര്മ്മം വരണ്ട് പോവാതിരിക്കുന്നതിനും മോയ്സ്ചുറൈസ് ചെയ്യുന്നതിനും എന്തുകൊണ്ടും സ്ഥിരമായി മോയ്സ്ചുറൈസര് ഉപയോഗിക്കാം. കറ്റാര് വാഴ അടിസ്ഥാനമാക്കിയുള്ള ജെല്ലുകള്, ക്രീമുകള് എന്നിവ ഈര്പ്പം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങള് കുളിച്ച് ചര്മ്മത്തിലെ ഈര്പ്പം മാറുന്നതിന് മുന്പ് തന്നെ മോയ്സ്ചുറൈസര് ഉപയോഗിക്കാന് ശ്രമിക്കുക.

വിറ്റാമിന് സി
വിറ്റാമിന് സി കൊളാജന് വര്ദ്ധിപ്പിക്കാന് സഹായിക്കുന്നതാണ്. ഇത് ചര്മ്മത്തിലെ ഇലാസ്തികതയും ജലാംശവും നിലനിര്ത്തുന്നു. അതുകൊണ്ട് തന്നെ സിട്രിക് പഴങ്ങള് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന് സിയുടെ അളവ് വര്ദ്ധിപ്പിക്കാം. ഇത് ചര്മ്മത്തിലെ വരള്ച്ചയെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് എന്ന് മുകളില് പറഞ്ഞുവല്ലോ. ഇത് കൂടാതെ ചര്മ്മത്തിന്റെ എല്ലാ അസ്വസ്ഥതകളില് നിന്നും അതിനെ പ്രതിരോധിക്കുന്നതിന് വിറ്റാമിന് സി വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
ശര്ക്കരയില്
തിളങ്ങും
ചര്മ്മം:
അഴുക്കും
കറുത്ത
കുത്തും
തൂത്തെറിയും
നെറ്റിയിലുണ്ടാവുന്ന
കുരു
നിസ്സാരമല്ല:
എന്താണ്
കാരണം,
പരിഹാരം