For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ച്ചൂടില്‍ തിളങ്ങുന്ന ചര്‍മ്മത്തിന് തൈരിലുണ്ട് ഒറ്റമൂലി

|

ഒരു പാചക ഘടകമായി ഉപയോഗിക്കുന്നതിന് പുറമെ തൈരിന് നിരവധി ഉപയോഗങ്ങളും ഗുണങ്ങളും ഉണ്ട്. ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായി മുഖത്തും ശരീരത്തിലും മുടിയിലും പുരട്ടാം. വേനല്‍ച്ചൂട് നമ്മെ വലയ്ക്കുന്ന സാഹചര്യത്തില്‍, ചര്‍മ്മത്തിന്റെ സംരക്ഷണം അടിയന്തിരമായി ആവശ്യമാണ്. തിളക്കം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ചില എളുപ്പമുള്ള വഴികള്‍ തൈരുപയോഗിച്ച് പരീക്ഷിക്കാം. ഈ ഫേസ് പായ്ക്കുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാനും എളുപ്പമാണ്. വേനല്‍ച്ചൂടില്‍ നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കമേകാന്‍ തൈര് ഉപയോഗിക്കാവുന്ന വഴികളിതാ.

Most read: മുഖത്തെ ചുവപ്പ് വെറും ചൂടിനാലല്ല; ഈ പ്രശ്‌നങ്ങളാകാം കാരണംMost read: മുഖത്തെ ചുവപ്പ് വെറും ചൂടിനാലല്ല; ഈ പ്രശ്‌നങ്ങളാകാം കാരണം

തൈരും തേനും ഫേസ് പാക്ക്

തൈരും തേനും ഫേസ് പാക്ക്

തൈരും തേനും ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ വളരെ ഫലപ്രദമാണ്. കൂടാതെ, തൈര് ചര്‍മ്മത്തെ വൃത്തിയാക്കാനും സഹായിക്കുന്നു. ഒരു ഫെയ്‌സ് പായ്ക്ക് ഉണ്ടാക്കാന്‍, രണ്ട് ടീസ്പൂണ്‍ തൈര് എടുത്ത് അതില്‍ ഒരു ചെറിയ ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ നന്നായി ഇളക്കുക. ഏകദേശം 10 മിനിറ്റ് മാസ്‌ക് മുഖത്ത് വയ്ക്കുക, ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക.

തൈരും സ്‌ട്രോബെറിയും

തൈരും സ്‌ട്രോബെറിയും

തൈരും സ്‌ട്രോബെറി ഫേസ് മാസ്‌കും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും മുഖക്കുരുവിനെതിരെ പോരാടുന്നതിനും അത്ഭുതങ്ങള്‍ ചെയ്യുന്നു. പായ്ക്ക് തയ്യാറാക്കാന്‍, ഒരു പാത്രത്തില്‍ രണ്ട് പഴുത്ത സ്‌ട്രോബെറി എടുത്ത് നന്നായി ചതച്ചെടുക്കുക. ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ക്കുക. ഇത് നന്നായി ഇളക്കി പുരട്ടി 15 മിനിറ്റ് വെക്കുക.

Most read:അസ്വസ്ഥത ഉണ്ടാക്കും ശരീരത്തിലെ കുരു; മാറ്റാനുള്ള എളുപ്പ പരിഹാരം ഇത്Most read:അസ്വസ്ഥത ഉണ്ടാക്കും ശരീരത്തിലെ കുരു; മാറ്റാനുള്ള എളുപ്പ പരിഹാരം ഇത്

തൈരും ചെറുപയര്‍ ഫേസ് പാക്കും

തൈരും ചെറുപയര്‍ ഫേസ് പാക്കും

നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം ലഭിക്കണമെങ്കില്‍, തൈരും ചെറുപയര്‍ ഫേസ് പാക്കും അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് ഒരു ടീസ്പൂണ്‍ ചെറുപയര്‍ പൊടി ചേര്‍ക്കുക. പായ്ക്ക് പുരട്ടുക, 15 മിനിറ്റ് വിടുക, തുടര്‍ന്ന് നന്നായി മുഖം കഴുകുക.

തൈരും കടലമാവും

തൈരും കടലമാവും

ഈ ഫെയ്സ് സ്‌ക്രബിന്റെ ഏറ്റവും മികച്ച ഗുണം അത് ചര്‍മ്മത്തെ വരണ്ടതാക്കില്ല എന്നതാണ്. ചര്‍മ്മത്തിലെ അധിക എണ്ണ നീക്കി ചര്‍മ്മത്തിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും. അതിനാല്‍, ഈ കൂട്ട് കോമ്പിനേഷന്‍ ചര്‍മ്മത്തിന് അനുയോജ്യമാണ്. കൊഴുപ്പുള്ള തൈര്: 1 ടീസ്പൂണ്‍, കടല മാവ്: 1/2 ടീസ്പൂണ്‍, ഓറഞ്ച് തൊലി പൊടി: 1/4 ടീസ്പൂണ്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. എല്ലാ ചേരുവകളും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. തൈര് അല്ലെങ്കില്‍ കടലമാവ് എന്നിവയുടെ അളവ് അനുസരിച്ച് ക്രമീകരിക്കുക. മുഖം നന്നായി വൃത്തിയാക്കി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക.15-20 മിനിറ്റ് കഴിഞ്ഞ് മുഖം സ്‌ക്രബ് ചെയ്ക് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം മോയ്സ്ചുറൈസര്‍ പ്രയോഗിക്കുക.

തൈരും കറുവപ്പട്ടയും

തൈരും കറുവപ്പട്ടയും

കോമ്പിനേഷന്‍ ചര്‍മ്മത്തില്‍ പാടുകള്‍ കുറയ്ക്കാന്‍ ചികിത്സിക്കുമ്പോള്‍ വരണ്ട ഭാഗങ്ങള്‍ കൂടുതല്‍ വരണ്ടതാകുന്നു. എന്നാല്‍ ഒരു ശരിയായ ഫെയ്സ് പായ്ക്ക് ഇതിനു പരിഹാരം നല്‍കുന്നതാകുന്നു. തൈരും കറുവപ്പട്ടയും ചേര്‍ത്ത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഇതിനായി പുരട്ടാവുന്നതാണ്. കറുവപ്പട്ട ആദ്യം പാച്ച്ടെസ്റ്റ് നടത്തി ഉപയോഗിക്കുക. ഈ ഫെയ്സ് പായ്ക്ക് നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം നല്‍കുന്നതിനും പതിവായി ഉപയോഗിക്കുന്നതിലൂടെ പാടുകള്‍ കുറക്കാനും സഹായിക്കുന്നു. കൊഴുപ്പുള്ള തൈര്: 1 ടീസ്പൂണ്‍, തേന്‍: 1/2 ടീസ്പൂണ്‍, കറുവപ്പട്ട പൊടി: രണ്ട് നുള്ള്, മഞ്ഞള്‍: ഒരു നുള്ള് എന്നീ ചേരുവകള്‍ ചേര്‍ത്ത് വൃത്തിയാക്കിയ മുഖത്ത് പുരട്ടുക. ഇത് 15-20 മിനിറ്റിനുശേഷം കഴുകുക. കറുവപ്പട്ട മുഖത്ത് നീറാന്‍ തുടങ്ങുന്നുവെങ്കില്‍ ഉടന്‍ മുഖം കഴുകുക. ഇത് പുരട്ടിക്കഴിഞ്ഞ് സ്‌ക്രബ് ചെയ്യാന്‍ ശ്രമിക്കരുത്, സാധാരണ പോലെ മുഖം കഴുകുക. ശേഷം കറ്റാര്‍ വാഴ ജെല്‍ അല്ലെങ്കില്‍ ഏതെങ്കിലും ജെല്‍ അധിഷ്ഠിത മോയ്സ്ചുറൈസര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.

Most read:അസ്വസ്ഥത ഉണ്ടാക്കും ശരീരത്തിലെ കുരു; മാറ്റാനുള്ള എളുപ്പ പരിഹാരം ഇത്Most read:അസ്വസ്ഥത ഉണ്ടാക്കും ശരീരത്തിലെ കുരു; മാറ്റാനുള്ള എളുപ്പ പരിഹാരം ഇത്

തൈര്, ഓട്‌സ് മാസ്‌ക്

തൈര്, ഓട്‌സ് മാസ്‌ക്

ഒരു ടീസ്പൂണ്‍ തൈര് എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഓട്‌സ് ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും പുറംതള്ളാനും സഹായിക്കും.

തൈര്, കക്കിരി പായ്ക്ക്

തൈര്, കക്കിരി പായ്ക്ക്

കക്കിരി തൊലി കളഞ്ഞ് പകുതിയായി മുറിക്കുക. ഇതിന്റെ ഒരു പകുതി ഇളക്കി അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ക്കുക. കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുന്നത് വരെ വീണ്ടും ഇളക്കുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ മായ്ക്കുകയും മുഖത്തിന് പുതിയ തിളക്കം നല്‍കുകയും ചെയ്യും.

English summary

How to Use Yogurt in Face Packs For Glowing Skin in Malayalam

With summer upon us, there is an urgent need to take care of your skin. You can try making these yogurt face packs for a lasting glow. Take a look.
Story first published: Tuesday, February 15, 2022, 16:21 [IST]
X
Desktop Bottom Promotion