For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മങ്ങിയ നിറത്തെ പാടേ തുടച്ച് നീക്കും രാമച്ചക്കുളി

|

നിറം വർദ്ധിപ്പിക്കുന്നതിന് ഇന്ന് വിപണിയില്‍ ധാരാളം ക്രീമുകളും മറ്റും ലഭ്യമാണ്. ഇതിന് പുറകേ പോയി പണവും നിറവും സൗന്ദര്യവും കളയുന്നവരും ചില്ലറയല്ല. എങ്കിലും എത്രയൊക്കെ പഠിച്ചാലും വീണ്ടും കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകേ പോവാനുള്ള ത്വര പലരിലും കൂടുതൽ തന്നെയാണ്. എന്നാൽ ഇനി ഇത്തരം മാർഗ്ഗങ്ങൾക്ക് പുറകേ പോവുമ്പോൾ ചുറ്റും ഒന്നു കണ്ണോടിക്കുന്നത് നല്ലതാണ്. കാരണം പല വെല്ലുവിളികള്‍ ഉയർത്തുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രാമച്ചത്തെ കൂട്ടു പിടിക്കാവുന്നതാണ്.

Most read: നാരങ്ങപഞ്ചസാര മിക്സ് ബ്ലാക്ക്ഹെഡ്സ് തുടച്ച്നീക്കുംMost read: നാരങ്ങപഞ്ചസാര മിക്സ് ബ്ലാക്ക്ഹെഡ്സ് തുടച്ച്നീക്കും

സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന ശരീര ദുർഗന്ധം, വരണ്ട ചർമ്മം, ഇരുണ്ട ചർമ്മം എന്നിവക്കെല്ലാം പെട്ടെന്നാണ് രാമച്ചത്തിൽ പരിഹാരം ഉള്ളത്. രാമച്ചം തേച്ച് കുളിക്കുന്നത്ത നല്ലതാണ്. അതിലുപരി രാമച്ചത്തിന്‍റെ എണ്ണയും മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. എന്തൊക്കെയാണ് രാമച്ചം ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

ശരീര ദുർഗന്ധത്തിന് പരിഹാരം

ശരീര ദുർഗന്ധത്തിന് പരിഹാരം

സൗന്ദര്യ സംരക്ഷണത്തിൽ എപ്പോഴും വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ശരീര ദുർഗന്ധം. അതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാമച്ചം ഉപയോഗിക്കാവുന്നതാണ്. രാമച്ചം ഉപയോഗിച്ച് ദിവസവും കുളിച്ച് നോക്കൂ. ഇത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുകയും ആരോഗ്യ സംരക്ഷണത്തിനും ചർമസംരക്ഷണത്തിനും ശരീരസംരക്ഷണത്തിനും സഹായിക്കുകയും ചെയ്യുന്നുണ്ട്. ശരീര ദുർഗന്ധത്തെ പാടേ മാറ്റിസുഗന്ധം പരത്തുന്നതിന് രാമച്ചം കഴിഞ്ഞേ മറ്റ് മാർഗ്ഗങ്ങൾ ഉള്ളൂ.

വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മം തണുപ്പ് കാലത്ത് പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു വലിയ പ്രശ്നമാണ്. ക്രീമും മറ്റും തേച്ച് പിടിപ്പിക്കുമ്പോള്‍ അത് ചർമ്മത്തിന് താല്‍ക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും പൂർണമായും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രാമച്ചം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വരണ്ട ചർമ്മമെന്ന പ്രതിസന്ധിക്ക് അവസാനം കാണുന്നതിന് രാമച്ചം തന്നെയാണ് ഏറ്റവും ഉറപ്പുള്ള ഒരു പരിഹാരമാർഗ്ഗം. ദിവസവും രാമച്ചമിട്ട് തേച്ച് കുളിക്കുന്നത് ഇത്തരം പ്രതിസന്ധികളെ പൂർണമായും ഇല്ലാതാക്കുന്നുണ്ട്.

ചർമ്മത്തിലെ ചൊറിച്ചിൽ

ചർമ്മത്തിലെ ചൊറിച്ചിൽ

ചർമ്മത്തിൽ പല കാരണങ്ങൾ കൊണ്ടും ചൊറിച്ചിൽ ഉണ്ടാവുന്നുണ്ട്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് രാമച്ചം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ചർമ്മത്തിലെ ഈ അസ്വസ്ഥതകൾക്ക് ചൂടുവെള്ളം കൊണ്ട് ദേഹം കഴുകിയ ശേഷം അൽപം രാമച്ചം ഇട്ട് തേച്ച് കുളിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ ചൊറിച്ചിലിനെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചർമ്മത്തിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് ശീലമാക്കിയാൽ രണ്ട് ദിവസം കൊണ്ട് തന്നെ ഈപ്രതിസന്ധിയെ പരിഹരിക്കാം.

 രാമച്ചം എണ്ണ

രാമച്ചം എണ്ണ

രാമച്ചം എണ്ണയും പല സൗന്ദര്യ പ്രതിസന്ധികൾക്കും നല്ല കിടിലൻ ഒറ്റമൂലിയാണ്. ചർമ്മത്തിലെ കറുപ്പകറ്റുന്നതിനും അനാവശ്യമായി ഉണ്ടാവുന്ന സൺടാനിനെ പ്രതിരോധിക്കുന്നതിനും മികച്ച പരിഹാരമാണ്. ഇത് ദിവസവും തേച്ച് കുളിക്കുന്നതിലൂടെ മുകളിൽ പറഞ്ഞ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ശീലമാക്കിയാൽ ചർമ്മത്തിന് തിളക്കവും നിറവും ലഭിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നതിന് തടസ്സമില്ല.

ചർമ്മത്തിലെ ചുളിവുകൾ

ചർമ്മത്തിലെ ചുളിവുകൾ

ചർമ്മത്തിലെ ചുളിവുകൾ ഇത്തരത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനെ പരിഹരിക്കുന്നതിനും ആരോഗ്യമുള്ള ചർമ്മത്തിനും രാമച്ചം എണ്ണ മികച്ചതാണ്. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും പാർശ്വഫലങ്ങളും ഇത് ഉണ്ടാക്കുന്നില്ല. തൂങ്ങിയ ചർമ്മത്തിനും കഴുത്തിലെ ചുളിവിനും എല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച പരിഹാര മാർഗ്ഗമാണ് രാമച്ചത്തിന്‍റെ എണ്ണ. ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തേച്ച് പിടിപ്പിക്കാൻ മാത്രമാണ് ശ്രദ്ധിക്കേണ്ടത്.

English summary

how to use vetiver for dark and dry skin

Here in this article we explain how to use vetiver for dark and dry skin. Read on.
Story first published: Tuesday, November 26, 2019, 18:35 [IST]
X
Desktop Bottom Promotion