Just In
Don't Miss
- Finance
കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു, പവന് വില വീണ്ടും 37000ൽ തൊട്ടു
- News
വേര്പിരിഞ്ഞ് രഹ്ന ഫാത്തിമയും പങ്കാളിയും; വ്യക്തി ജീവിതത്തില് വഴിപിരിയാന് തീരുമാനിച്ചെന്ന് ഭര്ത്താവ്
- Automobiles
കിഗറിന്റെ വരവ് ആഘോഷമാക്കാന് റെനോ; വില്പ്പന ശ്യംഖല വര്ധിപ്പിച്ചു
- Movies
ജൂനിയര് ഡോണിനെ വരവേറ്റ് ഡോണ് ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള് റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന് ഹീറോസ് മടങ്ങിയെത്തി
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സൗന്ദര്യം ഒഴുകിയെത്തും ടീ ബാഗിലൂടെ
ചായയ്ക്കും ഇന്ത്യക്കാര്ക്കും അവിഭാജ്യ ബന്ധമുണ്ട്; ഇന്ത്യക്കാര്ക്ക് ഇത് മിക്ക സമയത്തും ആവശ്യമാണ്. ചായ കുടിക്കുന്നത് ആരോഗ്യപരമായ ചില ഗുണങ്ങള് നല്കുന്നു. എന്നാല് ഒരു ബോണസ് എന്ന പോലെ തേയില ചര്മ്മത്തിനും മുടിക്കും പല നേട്ടങ്ങളും കൂടി നല്കുന്നു. തേയിലയില് അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റിഏജിംഗ്, ആന്റി ഇന്ഫ്ളമേറ്ററി ഘടകങ്ങള് നിങ്ങളുടെ ചര്മ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമായി നിലനിര്ത്താന് സഹായിക്കുന്നു.
Most read: മുടിക്ക് ഗുണം ഉറപ്പ്; ഒലിവ് ഓയില് ഹെയര് മാസ്ക്
ഗ്രീന് ടീ, ബ്ലാക്ക് ടീ എന്നിവയില് കഫീന് അടങ്ങിയിട്ടുണ്ട്. കൂടാതെ കാറ്റെച്ചിനുകളിലും പോളിഫെനോളുകളിലും ധാരാളം അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിനും വാര്ദ്ധക്യ ചുളിവിനും എതിരെ പോരാടുന്ന രണ്ട് ആന്റിഓക്സിഡന്റുകളാണ് ഇവ. തേയില അതിശയകരമായ ടോണറാക്കി ചര്മ്മത്തെ ശമിപ്പിക്കാന് സഹായിക്കുന്നു. നിങ്ങളുടെ ചര്മ്മത്തിനും മുടിക്കും ഉത്തേജനം നല്കുന്നതിന് തേയിലയും ടീ ബാഗുകളും സഹായിക്കുന്നു. സൗന്ദര്യത്തിനും മുടിയ്ക്കുമായുള്ള ചില ടീ ബാഗ് വിദ്യകള് നമുക്കു നോക്കാം.

കണ്ണിന് ചുറ്റുമുള്ള ഇരുണ്ട പാട് നീക്കുന്നതിന്
തേയിലയിലെ കഫീന് ഉള്ളടക്കം ചര്മ്മത്തിന് താഴെയുള്ള രക്തക്കുഴലുകള് ചുരുക്കാനും കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. തേയിലയിലെ ടാന്നിനുകള് വീക്കം കുറയ്ക്കാന് സഹായിക്കും. നിങ്ങള് ചെയ്യേണ്ടത് രണ്ട് ടീ ബാഗുകള് നനച്ച് നിങ്ങളുടെ കണ്ണില് വയ്ക്കുക എന്നതാണ്. അഞ്ച് മുതല് പത്ത് മിനിറ്റ് വരെ ഇങ്ങനെ സൂക്ഷിക്കുക. വീങ്ങിയ കണ്ണുകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളും നീക്കാന് ഇത് പതിവായി ഉപയോഗിക്കാം.

ചര്മ്മത്തിലെ കറുത്ത പാടുകള്
തേയിലയിലെ കഫീന് ഉള്ളടക്കം ചര്മ്മത്തിന് താഴെയുള്ള രക്തക്കുഴലുകള് ചുരുക്കാന് സഹായിക്കുന്നു. അമിതമായ സൂര്യപ്രകാശം മൂലമുണ്ടാകുന്ന സൂര്യതാപം അല്ലെങ്കില് കളങ്കങ്ങളെ ശമിപ്പിക്കുന്നു. തേയിലയിലെ ടാന്നിക് ആസിഡിന്റെ സാന്നിധ്യമാണ് ചര്മ്മത്തെ സൂര്യതാപവും കളങ്കവും ഒഴിവാക്കാന് സഹായിക്കുന്നത്. തേയില തിളപ്പിച്ച് തണുപ്പിച്ച്, ചായയില് ഒരു തൂവാല മുക്കി 30 മിനിറ്റ് നേരം കറുത്ത പാടുളള സ്ഥലത്ത് വയ്ക്കുക. ചുവപ്പ് കുറയ്ക്കുന്നതിന് നിങ്ങള്ക്ക് ടീ ബാഗുകള് നേരിട്ടും മുഖത്ത് പുരട്ടാം.

ഒരു ടോണറായി പ്രവര്ത്തിക്കുന്നു
നിങ്ങള്ക്ക് ഒരു ടോണറായി ടീ ബാഗുകളോ തേയിലയോ ഉപയോഗിക്കാം. തേയിലയുടെ രേതസ് ഗുണങ്ങള് അതിനെ അതിശയകരമായ ടോണറാക്കുന്നു. ഇത് മുഖത്തെ കൊഴുപ്പ് കുറയ്ക്കുകയും വൃത്തിയായി സൂക്ഷിക്കാന് സഹായിക്കുകയും ചെയ്യുന്നു. ഒരു ടീ ബാഗ് നിങ്ങളുടെ മുഖത്ത് തുടച്ച്, ഒരു ടവ്വല് ഉപയോഗിച്ച് ജലാംശം നീക്കുക.
Most read: ഇടതൂര്ന്ന മുടി ഉറപ്പ് ബനാന ഹെയര് മാസ്കിലൂടെ

ഫേഷ്യല് സ്ക്രബ്
ഉപയോഗിച്ച തേയിലയില് നിന്ന് ഗ്രീന് ടീ ഫേഷ്യല് സ്ക്രബ് ഉണ്ടാക്കുന്നത് മുഖത്തിന് വളരെ നല്ലതാണ്. ഇതുവഴി ചര്മ്മത്തില് പ്രകാശം ലഭിക്കുകയും അവിശ്വസനീയമായ തിളക്കം നല്കുകയും ചെയ്യുന്നു. ഉപയോഗിച്ച ടീ ബാഗ് എടുത്ത് ശരിയായി വരണ്ടതാക്കുക. അത് തുറന്ന് ഒരു സ്ക്രബ് പോലെ ഉപയോഗിക്കുക, മുഖം കഴുകുക. മുഖം കഴുകിയ ശേഷം നന്നായി മോയ്സ്ചറൈസ് ചെയ്യുക. നിങ്ങളുടെ ചര്മ്മം മിനുസമാര്ന്നതായി അനുഭവപ്പെടും. തേയിലയിലെ ആന്റി ഓക്സിഡന്റുകള് ചര്മ്മത്തിന് തിളക്കം നല്കുന്നു.

ഫേസ് മാസ്ക്
ഒരു ഫേഷ്യല് മാസ്ക് ഉണ്ടാക്കാന് ബേക്കിംഗ് സോഡയും ഗ്രീന് ടീയും അല്പം തേനും തുല്യ അളവില് കലര്ത്തുക. ചര്മ്മത്തെ പുനരുജ്ജീവിപ്പിക്കാന് തേന് സഹായിക്കുന്നു, ഗ്രീന് ടീ ചര്മ്മത്തെ മെച്ചപ്പെടുത്തുന്നു. ബേക്കിംഗ് സോഡ ഒരു നല്ല എക്സ്ഫോളിയേറ്ററാണ്, ഇത് ചര്മ്മത്തെ വിഷമയമാക്കാന് സഹായിക്കുന്നു. നിങ്ങള്ക്ക് സമയക്കുറവാല് ഫെയ്സ് മാസ്ക് പ്രയോഗിക്കാന് കഴിയുന്നില്ലെങ്കില്, വെള്ളം ചൂടാക്കി ടീ ബാഗ് നീരാവി വരുന്നതുവരെ ഇടുക. മുഖകാന്തിക്കായി ഈ വെള്ളം തണുത്തുകഴിഞ്ഞാല് നിങ്ങളുടെ മുഖത്ത് പുരട്ടുക.
Most read: മുഖകാന്തി വിടര്ത്താന് മുന്തിരി ഫേസ് മാസ്കുകള്

നിങ്ങളുടെ മുടിക്ക്
ഗ്രീന് ടീ ബാഗ് നിങ്ങളുടെ മുടിക്ക് മികച്ച തിളക്കം നല്കുന്നു. കുറച്ച് ഗ്രീന് ടീ ബാഗുകള് തിളച്ച വെള്ളത്തില് ഇട്ട് 10 മുതല് 15 മിനിറ്റ് വരെ കുതിര്ക്കുക, ഒരു രാത്രി വിടുക. പിറ്റേന്ന് രാവിലെ, ഈ വെള്ളം നനഞ്ഞ മുടിയില് ഒഴിച്ച് 10 മിനിറ്റ് വിടുക. നിങ്ങള്ക്ക് വേണമെങ്കില് തലയോട്ടിയില് മസാജ് ചെയ്യാം. ശേഷം ഇത് കഴുകിക്കളയുക, പതിവുപോലെ പിന്നീട് ഷാംപൂ പ്രയോഗിക്കുക, മുടിക്ക് മാറ്റം കാണാം.