For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തചന്ദനം പതിവായി ഇങ്ങനെ പുരട്ടൂ; മുഖത്ത് അത്ഭുതം

|

നിങ്ങളുടെ ചര്‍മ്മം ദിനംപ്രതി അഴുക്ക്, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളോട് പോരാടുന്നു. ഇവയെല്ലാം ചര്‍മ്മത്തിന് ഏറെ ദോഷം ചെയ്യുന്നവയുമാണ്. ഇത്തരം പ്രതീകൂല ഘടകങ്ങള്‍ ചര്‍മ്മത്തിന് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ചര്‍മ്മം വരളുകയും മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍, നിറം മങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ചില സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ ഇതൊക്കെ പരിഹരിക്കാന്‍ എത്ര മികച്ചതായി തോന്നിയാലും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ നിര്‍മ്മിച്ച പായ്ക്കുകളെപ്പോലെ ഗുണം നല്‍കുന്നില്ല എന്നതാണ് വാസ്തവം.

Most read: അല്‍പ്പം കാപ്പിപ്പൊടി; നേടാം തിളങ്ങുന്ന മുഖംMost read: അല്‍പ്പം കാപ്പിപ്പൊടി; നേടാം തിളങ്ങുന്ന മുഖം

നിങ്ങളുടെ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഉത്തമമായ മികച്ച ചേരുവകളിലൊന്നാണ് രക്തചന്ദനം. ഇത് പ്രധാനമായും ചര്‍മ്മസംരക്ഷണത്തിനും സൗന്ദര്യ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചുവരുന്നു. മുഖത്തെ കളങ്കം കുറയ്ക്കുന്നതിനും മുഖക്കുരു ചികിത്സിക്കുന്നതിനും വളരെ ഫലപ്രദമാണ് രക്തചന്ദനം. സുന്ദരവും തിളക്കമുള്ളതുമായ മുഖം നേടാനായി നിങ്ങള്‍ക്ക് രക്തചന്ദനം പല ചേരുവകളുമായും യോജിപ്പിച്ച് ഉപയോഗിക്കാം. അത്തരം ചില എളുപ്പ കൂട്ടുകള്‍ നിങ്ങള്‍ക്ക് വായിക്കാം.

രക്തചന്ദനവും വെളിച്ചെണ്ണയും

രക്തചന്ദനവും വെളിച്ചെണ്ണയും

വരണ്ട മുഖത്തിന് പരിഹാരമാണ് രക്തചന്ദനവും വെളിച്ചെണ്ണയും യോജിപ്പിച്ച് മുഖത്തു തേക്കുന്നത്. അല്‍പം രക്തചന്ദനപ്പൊടിയില്‍ കുറച്ച് തുള്ളി വെളിച്ചെണ്ണ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി 10-15 മിനിറ്റിനു ശേഷം മുഖം നന്നായി കഴുകുക. രക്തചന്ദനം ചര്‍മ്മകോശങ്ങള്‍ക്ക് പോഷണം നല്‍കാന്‍ സഹായിക്കുന്നു. നിങ്ങളുടെ മുഖത്ത് വരണ്ട പ്രദേശങ്ങളില്‍ മോയ്‌സ്ചറൈസ് ചെയ്യുന്നതിന് ഇത് ഗുണം ചെയ്യുന്നു.

രക്തചന്ദനവും നാരങ്ങയും

രക്തചന്ദനവും നാരങ്ങയും

രക്തചന്ദനത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് എണ്ണമയമുള്ള ചര്‍മ്മത്തില്‍ ഒരു മാസ്‌ക് രൂപത്തില്‍ പ്രയോഗിക്കാവുന്നതാണ്. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. അതിനുശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഇത് സെബത്തിന്റെ സ്രവത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചര്‍മ്മ സുഷിരങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Most read:കറുപ്പ് നീങ്ങി വെളുത്ത മുഖം; ഉരുളക്കിഴങ്ങ് ജ്യൂസ്Most read:കറുപ്പ് നീങ്ങി വെളുത്ത മുഖം; ഉരുളക്കിഴങ്ങ് ജ്യൂസ്

രക്തചന്ദനവും പനിനീരും

രക്തചന്ദനവും പനിനീരും

മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ചര്‍മ്മ പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു. മുഖക്കുരു നീക്കാനും മുഖക്കുരു പാടുകള്‍ കുറയ്ക്കുന്നതിനും മുഖക്കുരു മൂലമുണ്ടാകുന്ന ചര്‍മ്മ പ്രകോപനങ്ങള്‍ക്കും മികച്ചതാണ് രക്തചന്ദനം. റോസ് വാട്ടറും രക്തചന്ദനവും കൂട്ടിക്കലര്‍ത്തി നിങ്ങളുടെ മുഖത്ത് ഫെയ്‌സ് പായ്ക്ക് ആയി പ്രയോഗിക്കാവുന്നതാണ്. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ തേനും ഒരു നുള്ള് മഞ്ഞളും ഈ പാക്കിലേക്ക് ചേര്‍ക്കാം.

രക്തചന്ദനവും പപ്പായയും

രക്തചന്ദനവും പപ്പായയും

മൃത ചര്‍മ്മത്തെ നീക്കം ചെയ്യാന്‍ രക്തചന്ദനവും പപ്പായയും യോജിപ്പിച്ച് മുഖത്തു പുരട്ടുന്നതിലൂടെ സാധിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ രക്തചന്ദനവും രണ്ട് ടേബിള്‍സ്പൂണ്‍ പപ്പായയും ഉപയോഗിച്ച് ഒരു പായ്ക്ക് തയാറാക്കി നിങ്ങള്‍ക്ക് മുഖത്തു പുരട്ടാവുന്നതാണ്. ഈ ഫെയ്‌സ് പായ്ക്ക് ചര്‍മ്മത്തിലെ മൃത കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തിന് പുതുമയും പുനരുജ്ജീവനവും നല്‍കുകയും ചെയ്യുന്നു.

Most read:മുടികൊഴിച്ചില്‍, താരന്‍, പേന്‍ശല്യം; ഒറ്റ പരിഹാരംMost read:മുടികൊഴിച്ചില്‍, താരന്‍, പേന്‍ശല്യം; ഒറ്റ പരിഹാരം

രക്തചന്ദനവും തൈരും

രക്തചന്ദനവും തൈരും

അസമമായ ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്താന്‍ രക്തചന്ദനം സഹായിക്കുന്നു. രക്തചന്ദനപ്പൊടിയും തൈരും പാലും ഉപയോഗിച്ച് നിങ്ങള്‍ക്ക് പായ്ക്ക് തയാറാക്കി മുഖത്ത് പ്രയോഗിക്കാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ രക്തചന്ദനപ്പൊടി, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തൈര്, പാല്‍ എന്നിവ ചേര്‍ത്ത് ഫെയ്‌സ് പായ്ക്ക് നിര്‍മിക്കുക. ഇതെല്ലാം മുഖത്ത് പുരട്ടി വരണ്ടതാക്കുക. പിന്നീട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ചര്‍മ്മത്തിലെ മാറ്റം നിങ്ങള്‍ക്ക് നേരിട്ട് കാണാവുന്നതാണ്.

രക്തചന്ദനവും പാലും

രക്തചന്ദനവും പാലും

കറുത്ത പാടുകള്‍ നീക്കംചെയ്യാനും പിഗ്മെന്റേഷന്‍ കുറയ്ക്കാനും രക്തചന്ദനം സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ രക്തചന്ദനവും രണ്ടു ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് ഫേസ് പായ്ക്ക് തയ്യാറാക്കി ദിവസവും നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

Most read:അല്‍പ്പം കാപ്പിപ്പൊടി; നേടാം തിളങ്ങുന്ന മുഖംMost read:അല്‍പ്പം കാപ്പിപ്പൊടി; നേടാം തിളങ്ങുന്ന മുഖം

രക്തചന്ദനവും കക്കിരിയും

രക്തചന്ദനവും കക്കിരിയും

സൂര്യപ്രകാശം കാരണമായുണ്ടാകുന്ന കളങ്കങ്ങള്‍ നീക്കാന്‍ രക്തചന്ദനം സഹായിക്കുന്നു. കക്കിരിക്ക നീരോ തൈരോ ചേര്‍ത്ത് നിങ്ങള്‍ക്ക് ഇതിനായി ഫെയ്‌സ് പായ്ക്ക് തയാറാക്കാവുന്നതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് അല്ലെങ്കില്‍ കക്കിരി നീര് തുല്യ അളവില്‍ രക്തചന്ദനവുമായി കലര്‍ത്തി ചര്‍മ്മത്തിലെ ബാധിച്ച പ്രദേശത്ത് പുരട്ടുക. ഇത് ഉണങ്ങിയ ശേഷം കഴുകി കളയുക, നിങ്ങള്‍ക്ക് പെട്ടെന്നുതന്നെ ഫലങ്ങള്‍ കാണാനാകും.

രക്തചന്ദനവും ബദാം ഓയിലും

രക്തചന്ദനവും ബദാം ഓയിലും

മൃദുവായതും തിളക്കമുള്ളതുമായ ചര്‍മ്മം നേടാനായി നിങ്ങള്‍ക്ക് രക്തചന്ദനവും ബദാം ഓയിലും യോജിപ്പിച്ച് മുഖത്തു പുരട്ടാവുന്നതാണ്. രണ്ട് ടീസ്പൂണ്‍ ബദാം ഓയില്‍, നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ, നാലു ടീസ്പൂണ്‍ രക്തചന്ദനപ്പൊടി എന്നിവ ഉപയോഗിച്ച് ഒരു മാസ്‌ക് തയ്യാറാക്കി നിങ്ങള്‍ക്ക് മുഖത്തു പുരട്ടാവുന്നതാണ്. അല്‍പനേരം ഉണങ്ങാന്‍ വിട്ട് ഇത് കഴുകിക്കളയുക.

Most read:മുഖക്കുരു നീക്കും ടൂത്ത്‌പേസ്റ്റ് പ്രയോഗം ഇങ്ങനെMost read:മുഖക്കുരു നീക്കും ടൂത്ത്‌പേസ്റ്റ് പ്രയോഗം ഇങ്ങനെ

English summary

How to Use Red Sandalwood For Glowing Skin

Rakta Chandana or the red sandalwood is one of the finest ingredients for your skin. Read on how to use red sandalwood for glowing skin.
X
Desktop Bottom Promotion