For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖസൗന്ദര്യം കൂട്ടണോ? സവാള ഇങ്ങനെ പുരട്ടി നോക്കൂ

|

ഇന്ത്യക്കാരുടെ ദൈനംദിന ഭക്ഷണ വസ്തുക്കളില്‍ ഒന്നാണ് ഉള്ളി. ഉള്ളി ഉപയോഗിക്കുന്നതിലൂടെ ഭക്ഷണത്തിന് സ്വാദും രുചിയും വര്‍ധിക്കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, മറ്റ് ചില പ്രധാന പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ ഉള്ളി നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. എന്നാല്‍ ഈ പച്ചക്കറി ചര്‍മ്മത്തിനും വളരെയധികം ഗുണം ചെയ്യുന്നു. നിങ്ങളുടെ മുഖത്തെ പല പ്രശ്‌നങ്ങളും നീക്കാന്‍ സവാളയിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. ഈ ലേഖനത്തില്‍ ചര്‍മ്മസംരക്ഷണത്തിനായി സവാള ഉപയോഗിക്കേണ്ട രീതികള്‍ നമുക്ക് നോക്കാം.

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

Most read: വീട്ടിലിരുന്ന് മുഖം വെളുപ്പിക്കാന്‍ നാടന്‍ വിദ്യMost read: വീട്ടിലിരുന്ന് മുഖം വെളുപ്പിക്കാന്‍ നാടന്‍ വിദ്യ

ചര്‍മ്മവാര്‍ദ്ധക്യം തടയുന്നതിന്

ചര്‍മ്മവാര്‍ദ്ധക്യം തടയുന്നതിന്

ഒരു ഇടത്തരം ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് ജ്യൂസ് ചെയ്യുക. അതില്‍ ഒരു കോട്ടണ്‍ തുണി മുക്കി ചര്‍മ്മത്തിലുടനീളം പുരട്ടുക. ഇതിലൂടെ ചര്‍മ്മകോശങ്ങളിലുടനീളം രക്തപ്രവാഹം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഇത് നിങ്ങള്‍ക്ക് ചുളിവില്ലാത്തതും ദൃഢവും, യുവത്വമുള്ളതുമായ ചര്‍മ്മം നേടിത്തരുന്നു.

മുഖക്കുരു ചികിത്സിക്കാന്‍

മുഖക്കുരു ചികിത്സിക്കാന്‍

മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഫലപ്രദമായി നേരിടാന്‍ നിങ്ങള്‍ക്ക് ഉള്ളി ജ്യൂസ് ഉപയോഗിക്കാം. ഉള്ളി ജ്യൂസ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഉള്ളി ഫെയ്‌സ് പായ്ക്ക് തയ്യാറാക്കുകയോ ചെയ്യാം. ഒരു ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ് എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി മിശ്രിതമാക്കി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകികളയുക.

Most read:പെട്രോളിയം ജെല്ലിക്ക് ഗുണങ്ങളുണ്ടേറെ; ചില ദോഷവുംMost read:പെട്രോളിയം ജെല്ലിക്ക് ഗുണങ്ങളുണ്ടേറെ; ചില ദോഷവും

പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവ നീക്കാന്‍

പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവ നീക്കാന്‍

മുഖത്തെ കറുത്ത പാടുകള്‍, പിഗ്മെന്റേഷന്‍ അടയാളങ്ങള്‍ തുടങ്ങിയവ ചികിത്സിക്കുന്നതിന് സവാളയുടെ വിറ്റാമിന്‍ സി ഘടകം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ് ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ കലര്‍ത്തുക. ഈ മിശ്രിതത്തിലേക്ക് 4 മുതല്‍ 5 തുള്ളി ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക.

കറുത്തപാട് നീക്കാന്‍

കറുത്തപാട് നീക്കാന്‍

ഒരു ടീസ്പൂണ്‍ നാരങ്ങ നീര് രണ്ട് ടീസ്പൂണ്‍ സവാള ജ്യൂസ് ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച് ചര്‍മ്മത്തില്‍ പുരട്ടുക. 10 മുതല്‍ 15 മിനിറ്റിനുശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി മുഖം കഴുകുക. ഒരു ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസവും മുഖം മസാജ് ചെയ്യാവുന്നതുമാണ്.

Most read:കൈകളിലെ ചുളിവിന് വിട; എളുപ്പം നീക്കാന്‍ വഴിയുണ്ട്Most read:കൈകളിലെ ചുളിവിന് വിട; എളുപ്പം നീക്കാന്‍ വഴിയുണ്ട്

തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍

തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍

സവാള പതിവായി പ്രയോഗിക്കുന്നത് മങ്ങിയതും നിര്‍ജീവവുമായ ചര്‍മ്മത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും. സവോളയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ചര്‍മ്മകോശങ്ങള്‍ക്ക് സൗന്ദര്യവര്‍ദ്ധകവസ്തു നല്‍കുന്നു. ഇത് ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം നേടാന്‍ നിങ്ങളെ സഹായിക്കുന്നു.

നിറം ക്രമപ്പെടുത്താന്‍

നിറം ക്രമപ്പെടുത്താന്‍

ഉള്ളിക്ക് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കാന്‍ കഴിയും. അതുവഴി നമ്മുടെ നിറം ക്രമപ്പെടുത്താനും സാധിക്കും. ഇതിനായി രണ്ട് ടേബിള്‍സ്പൂണ്‍ സവാള ജ്യൂസ്, ഒരു ടേബിള്‍ സ്പൂണ്‍ കടല മാവ്, ഒരു ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ നിലക്കടല എന്നിവ ചേര്‍ത്ത് ഒരു ഫെയ്‌സ് മാസ്‌ക് തയ്യാറാക്കേണ്ടതുണ്ട്. ഈ മിനുസമാര്‍ന്ന കട്ടിയുള്ള പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

Most read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടിMost read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടി

English summary

How To Use Onion For Skin Care in Malayalam

Here is why you must use onion for skin care and how to do it to enjoy the maximum benefits. Take a look.
X
Desktop Bottom Promotion