Just In
- 16 min ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 46 min ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
- 1 hr ago
ചാണക്യനീതി: ജീവിതത്തില് വരാനിരിക്കുന്ന പ്രശ്നങ്ങളെ മുന്കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള് ശീലമാക്കൂ
- 2 hrs ago
ഉരുളക്കിഴങ്ങ് നല്ല പതം പോലെ വേവിച്ചെടുക്കണോ, സെക്കന്റുകള് മതി
Don't Miss
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Movies
'ജൂനിയർ അറ്റ്ലി എത്തി....'; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകൻ അറ്റ്ലിയും ഭാര്യ പ്രിയയും!
- Sports
IND vs AUS: സെലക്ടര്മാര് കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- News
സെക്രട്ടേറിയേറ്റ് സംഘര്ഷം; നഷ്ടപരിഹാരം കെട്ടിവച്ചു, 28 യൂത്ത് ലീഗ് പ്രവര്ത്തകര്ക്ക് ജാമ്യം
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
മുഖക്കുരു പിഴുതെറിയാന് പുതിന ഇല മാജിക്
രാവിലെ ഉറക്കമെഴുന്നേറ്റ് കണ്ണാടി നോക്കുമ്പോള് മുഖത്ത് അതാ ചുവന്ന തുടുത്ത മുഖക്കുരു! സൗന്ദര്യം സൂക്ഷിക്കുന്നവര്ക്ക് ഇതിലും വലിയ പേടി വേറെയില്ല. പൂര്ണ്ണമായും ഇത് സുഖപ്പെടാന് ദിവസങ്ങളെടുക്കുമെങ്കിലും മുഖക്കുരുവിന്റെ പാടുകള് മുഖത്തുതന്നെ അവശേഷിക്കുന്നു. എണ്ണമയമുള്ള ചര്മ്മമുള്ള ആളുകളില് മുഖക്കുരു കൂടുതലായി കണ്ടുവരുന്നു. എന്നിരുന്നാലും, പല ഘടകങ്ങളാല് മുഖക്കുരു ഏത് ചര്മ്മ തരമുള്ളവര്ക്കും വരാം.
Most
read:
തിളങ്ങുന്ന
ചര്മ്മത്തിന്
ശീലമാക്കൂ
ഈ
7
കാര്യങ്ങള്
അതിനാല്, മുഖക്കുരു കൈകാര്യം ചെയ്യേണ്ട എല്ലാ വഴികളും അറിയേണ്ടത് പ്രധാനമാണ്. വിപണിയിലെ രാസ ക്രീമുകള് അല്ലാതെ നിങ്ങള്ക്ക് വീട്ടില് തന്നെ മുഖക്കുരു ചികിത്സിച്ചു നീക്കാന് വഴിയുണ്ട്. അതാണ് പുതിനയിലയുടെ ഗുണം. മുഖക്കുരുവും അതിന്റെ ഫലമായുണ്ടാകുന്ന പാടുകളും ഒഴിവാക്കാന് പുതിന ഇല നിങ്ങള്ക്ക് പലവിധത്തില് മുഖത്ത് പുരട്ടാവുന്നതാണ്. ഉറപ്പായും ഫലം ലഭിക്കുന്ന അത്തരം ചില കൂട്ടുകള് ഇതാ.

മുഖക്കുരുവിന് എന്തുകൊണ്ട് പുതിന
ശക്തമായ ആന്റി ബാക്ടീരിയല് ഗുണങ്ങള് അടങ്ങിയതാണ് പുതിനയില. ഇതില് സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുഖക്കുരുവിനെ ഫലപ്രദമായി തടയുന്ന ഘടകങ്ങളാണ്. ഇതിലെ വിറ്റാമിന് എ എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്മ്മത്തില് എണ്ണയുടെ അമിത ഉത്പാദനം നിയന്ത്രിക്കുന്നു. ചര്മ്മത്തിലെ സുഷിരങ്ങള് വൃത്തിയാക്കുകയും മുഖക്കുരു വരാവുന്ന ഘടകങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

മുള്ട്ടാനി മിട്ടി, തൈര്, പുതിന ഫെയ്സ് പായ്ക്ക്
ഒരു പാത്രത്തില് ഒരു ടേബിള് സ്പൂണ് മുള്ട്ടാനി മിട്ടി, ചതച്ച പുതിനയില, ഒരു ടേബിള് സ്പൂണ് തൈര് എന്നിവ നന്നായി യോജിപ്പിക്കുക. മിനുസമാര്ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ ഇത് നന്നായി ഇളക്കുക. മുഖത്തും കഴുത്തിലും ഈ പുതിന പേസ്റ്റ് പ്രയോഗിക്കുക. കണ്ണിന് ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക. വിരല്ത്തുമ്പ് കൊണ്ട് സൗമ്യമായി മസാജ് ചെയ്ത് 15 - 20 മിനിറ്റ് നേരം ഉണങ്ങാന് വിട്ടശേഷം ഇളം ചൂടുള്ള വെള്ളത്തില് കഴുകുക. ആഴ്ചയില് രണ്ടുതവണ ഈ പുതിന ഫെയ്സ് പായ്ക്ക് ഉപയോഗിച്ചാല് മുഖത്തെ കുരുക്കളും പാടുകളും നീക്കാവുന്നതാണ്.
Most
read:സൗന്ദര്യം
കൂട്ടാന്
ആയുര്വേദ
ഫെയ്സ്
പായ്ക്കുകള്

തുളസി, വേപ്പ്, പുതിന ഫെയ്സ് പായ്ക്ക്
തുളസി, പുതിന, വേപ്പ് എന്നിവ നന്നായി ഇടിച്ചു പിഴിഞ്ഞ് മിനുസമാര്ന്ന പേസ്റ്റ് ആക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ടേബിള് സ്പൂണ് തൈര് ചേര്ത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി അരമണിക്കൂറോളം ഉണങ്ങാന് വിട്ട ശേഷം തണുത്ത വെള്ളത്തില് മുഖം കഴുകുക. എത്ര കഠിനമായ മുഖക്കുരുവും നിങ്ങള്ക്ക് ഈ ഫെയ്സ് പാക്ക് ഉപയോഗിച്ച് നീക്കാവുന്നതാണ്.

കക്കിരി, പുതിന ഫെയ്സ് പായ്ക്ക്
നല്ലൊരു കക്കിരി എടുത്ത് കഴുകി കഷണങ്ങളാക്കി മുറിച്ച് മിക്സറില് നന്നായി അടിച്ചെടുക്കുക. അതിന്റെ പിണ്ടി എടുത്ത് അല്പം വെള്ളം ചേര്ത്ത് ചെറുതായി ചൂടാക്കുക. ഇതിലേക്ക് പുതിനയില ചേര്ത്ത് ഇളക്കുക. ഈ മിശ്രിതം തണുത്ത ശേഷം നിങ്ങളുടെ മുഖത്തും കഴുത്തിലുമായി പ്രയോഗിക്കുക. കണ്ണുകള്ക്ക് സമീപം പ്രയോഗിക്കരുത്. ഏകദേശം 15 -20 മിനിറ്റ് ഉണങ്ങാന് വിട്ട ശേഷം തണുത്ത വെള്ളത്തില് കഴുകിക്കളയാവുന്നതാണ്. ചര്മ്മത്തിന്റെ സുഷിരങ്ങള് വൃത്തിയാക്കാന് ആഴ്ചയില് ഒരിക്കല് ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കാം. മുഖക്കുരുവിനെ അകറ്റാനും പാടുകള് കുറയ്ക്കാനും ഈ ഫെയ്സ് പായ്ക്ക് ഗുണം ചെയ്യുന്നു.
Most
read:മുടി
വളരാന്,
താരന്
അകറ്റാന്;
ബീറ്റ്റൂട്ട്

പുതിന, ഓട്സ് ഫേസ് പായ്ക്ക്
10-15 പുതിനയില, 1 ടേബിള്സ്പൂണ് ഓട്സ്, 1 ടേബിള് സ്പൂണ് കക്കിരി പള്പ്പ്, 1 ടീസ്പൂണ് തേന് എന്നിവയാണ് ആവശ്യം. പുതിനയിലയും ഓട്സും ചതച്ച് ഇരു ചേരുവകളും ഒരു പാത്രത്തില് കലര്ത്തി തേനും കക്കിരി നീരും ചേര്ക്കുക. നന്നായി യോജിപ്പിക്കുക. ഇത് വളരെ കട്ടിയുള്ളതാണെങ്കില്, കുറച്ച് റോസ് വാട്ടര് ചേര്ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുക. വരണ്ടതായിക്കഴിഞ്ഞ് നല്ല വെള്ളത്തില് മുഖം കഴുകുക. ആഴ്ചയില് മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖക്കുരു തടയാവുന്നതാണ്.

പുതിനയും തേനും
ഈ ഫെയ്സ് പായ്ക്കിനായി 10-15 പുതിനയില ചതച്ച് ഒരു ടീസ്പൂണ് തേന് ചേര്ക്കുക. ഇവ നന്നായി കലര്ത്തി പേസ്റ്റ് മുഖത്ത് പുരട്ടുക. മുഖക്കുരു ബാധിത പ്രദേശങ്ങളില് നന്നായി മസാജ് ചെയ്യുക. തുടര്ന്ന് 30 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക. മികച്ച ഫലങ്ങള്ക്കായി നിങ്ങള്ക്ക് ഈ പായ്ക്ക് ദിവസവും പ്രയോഗിക്കുന്നത് നല്ലതാണ്.