For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പ്പം കാപ്പിപ്പൊടി; നേടാം തിളങ്ങുന്ന മുഖം

|

മുഖം വെളുക്കാന്‍ ഏതൊക്കെ വഴികളുണ്ടെന്ന് ആലോചിച്ച് തേടിപ്പിടിച്ച് അതൊക്കെ പരീക്ഷിച്ചു നോക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഇനി വഴികള്‍ തേടി അലയേണ്ട. നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട് തിളക്കമാര്‍ന്ന മുഖം ലഭിക്കാനുള്ള വഴി, അതാണ് കാപ്പിപ്പൊടി. അതെ, ഫെയ്‌സ് പായ്ക്കായി കാപ്പിപ്പൊടി പ്രയോഗിക്കുന്നത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ചെറുപ്പവും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കാന്‍ സഹായിക്കുന്നു.

Most read: കറുപ്പ് നീങ്ങി വെളുത്ത മുഖം; ഉരുളക്കിഴങ്ങ് ജ്യൂസ്Most read: കറുപ്പ് നീങ്ങി വെളുത്ത മുഖം; ഉരുളക്കിഴങ്ങ് ജ്യൂസ്

പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കൂട്ടുകളിലും കാപ്പിപ്പൊടി അതിന്റെ ഗുണങ്ങള്‍ കൊണ്ട് ഇടം പിടിച്ചിട്ടുണ്ട്. തിളക്കമാര്‍ന്ന ചര്‍മ്മം ലഭിക്കാനായി കാപ്പിപ്പൊടി എങ്ങനെ ഫെയ്‌സ് പായ്ക്കായി ഉപയോഗിക്കാമെന്നു ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിക്കാം.

കാപ്പിപ്പൊടി, പാല്‍

കാപ്പിപ്പൊടി, പാല്‍

ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തിലെ അഴുക്ക് നീക്കി ചര്‍മ്മത്തിന് പുതുമയും തിളക്കവും നല്‍കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി, ഒന്നര ടേബിള്‍സ്പൂണ്‍ അസംസ്‌കൃത പാല്‍ (വളരെ നേര്‍ത്തതായിരിക്കരുത്) എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. രണ്ട് ചേരുവകളും ചേര്‍ത്ത് നല്ലൊരു മിശ്രിതമാക്കി മുഖം വൃത്തിയാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് വരെ ഇത് ഉണങ്ങാന്‍ വിടുക. ശേഷം 1-2 മിനിറ്റ് തണുത്ത വെള്ളത്തില്‍ കഴുകി മുഖം മസാജ് ചെയ്യുക. ഇത് മുഖത്ത് നിന്ന് ചര്‍മ്മത്തിലെ കോശങ്ങളെ പുറംതള്ളുകയും മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ഈ ഫേസ് പായ്ക്ക് നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കാവുന്നതാണ്.

കാപ്പിപ്പൊടി, മഞ്ഞള്‍

കാപ്പിപ്പൊടി, മഞ്ഞള്‍

മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. തികഞ്ഞ ആന്റിഓക്‌സിഡന്റും ചര്‍മ്മത്തിന്റെ ടോണ്‍ മായ്ക്കാന്‍ വളരെ സഹായകരവുമാണ് മഞ്ഞള്‍. 1 ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. എല്ലാ ചേരുവകളും യോജിപ്പിച്ച് മുഖത്തും കഴുത്തിലും പ്രയോഗിച്ച് 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ മുഖത്ത് നിന്ന് നിര്‍ജ്ജീവമായ കോശങ്ങളെ ഇല്ലാതാക്കുകയും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് പ്രയോഗിക്കുക.

Most read:മുടികൊഴിച്ചില്‍, താരന്‍, പേന്‍ശല്യം; ഒറ്റ പരിഹാരംMost read:മുടികൊഴിച്ചില്‍, താരന്‍, പേന്‍ശല്യം; ഒറ്റ പരിഹാരം

ഗുണങ്ങള്‍

ഗുണങ്ങള്‍

ഈ പായ്ക്ക് മുഖത്തെ കറുത്ത പാടുകള്‍ ലഘൂകരിക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും. തൈര് മുഖക്കുരുവിനെയും ചുളിവുകളെയും കുറച്ച് ചര്‍മ്മത്തെ ആഴത്തില്‍ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് തിളക്കമുള്ളതും മനോഹരവുമായ ചര്‍മ്മം ലഭിക്കുന്നു.

കാപ്പിപ്പൊടി, തേന്‍

കാപ്പിപ്പൊടി, തേന്‍

കാപ്പിപ്പൊടി ചര്‍മ്മത്തിന് മികച്ച എക്‌സ്‌ഫോളിയേറ്റുകളാണ്. അതേസമയം രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെ സഹായകരമാണ്. തേന്‍ ചര്‍മ്മകോശങ്ങളെ മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ തിളക്കമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. തിളക്കമുള്ള, മിനുസമാര്‍ന്ന ചര്‍മ്മം ലഭിക്കുന്നതിന് കോഫിയും തേനും അടങ്ങിയ ഈ മാസ്‌ക് ഗുണം ചെയ്യുന്നു.

Most read:മുഖക്കുരു നീക്കും ടൂത്ത്‌പേസ്റ്റ് പ്രയോഗം ഇങ്ങനെMost read:മുഖക്കുരു നീക്കും ടൂത്ത്‌പേസ്റ്റ് പ്രയോഗം ഇങ്ങനെ

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ മിനുസമാര്‍ന്ന പേസ്റ്റായി മാറുന്നതുവരെ നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 15-20 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക, അല്‍പം മോയ്‌സ്ചുറൈസര്‍ പുരട്ടുക. തിളക്കമുള്ള മുഖത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫേസ് പായ്ക്ക് ഉപയോഗിക്കുക.

കാപ്പിപ്പൊടി, നാരങ്ങ

കാപ്പിപ്പൊടി, നാരങ്ങ

എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ് ഈ ഫെയ്‌സ് പായ്ക്ക്. ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഈ ചേരുവകള്‍ ഒരു പേസ്റ്റ് രൂപത്തിലാക്കി നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. നിങ്ങള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫേസ് പായ്ക്ക് ഉപയോഗിക്കാവുന്നതാണ്.

Most read:എണ്ണമയമുള്ള മുഖത്ത് മുള്‍ട്ടാനിമിട്ടി അത്ഭുതംMost read:എണ്ണമയമുള്ള മുഖത്ത് മുള്‍ട്ടാനിമിട്ടി അത്ഭുതം

കാപ്പിപ്പൊടി, വെളിച്ചെണ്ണ

കാപ്പിപ്പൊടി, വെളിച്ചെണ്ണ

കാപ്പിപ്പൊടിയും വെളിച്ചെണ്ണയും മുഖത്ത് മികച്ച സ്‌ക്രബും മാസ്‌കും ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ കോശങ്ങളെ ആഴത്തില്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ ഫെയ്‌സ് മാസ്‌ക് നിങ്ങളുടെ മുഖത്തിന് തിളക്കമാര്‍ന്ന നിറം നല്‍കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ കാപ്പിപൊടി, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി മിക്‌സ് ചെയ്യുക. കഴുകി വൃത്തിയാക്കിയ മുഖത്ത് ഈ പേസ്റ്റ് പുരട്ടുക. 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുഖം നന്നായി കഴുകുക. ഈ മാസ്‌ക് നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കാവുന്നതാണ്.

English summary

How to Use Coffee For Skin Whitening

Coffee the fine blends on your face and get the instant glow and fairness naturally. Here are the best coffee face packs for your skin to look younger.
X
Desktop Bottom Promotion