For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറഞ്ഞ ഉപയോഗം; മുഖത്തെ എണ്ണമയം എളുപ്പം നീക്കാം

|

പലരുടെയും ചര്‍മ്മം പലതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിലൊന്നാണ് എണ്ണമയമുള്ള ചര്‍മ്മം. സൗന്ദര്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്‍പ്പം വെല്ലുവിളിയാണ് ഇത്തരത്തിലുള്ള എണ്ണമയമുള്ള ചര്‍മ്മം. സെബാഷ്യസ് ഗ്രന്ഥികളില്‍ നിന്നുള്ള സെബത്തിന്റെ അമിത ഉല്‍പാദനത്തിന്റെ ഫലമാണ് എണ്ണമയമുള്ള ചര്‍മ്മത്തിന് വഴിയൊരുക്കുന്നത്. ഈ ഗ്രന്ഥികള്‍ ചര്‍മ്മത്തിന്റെ ഉപരിതലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Most read: ഈ എണ്ണയിട്ടാല്‍ ഏത് തലയിലും മുടി വളരുംMost read: ഈ എണ്ണയിട്ടാല്‍ ഏത് തലയിലും മുടി വളരും

കൊഴുപ്പ് കൊണ്ട് നിര്‍മ്മിച്ച എണ്ണമയമുള്ള പദാര്‍ത്ഥമാണ് സെബം. ചര്‍മ്മത്തെ സംരക്ഷിക്കാനും മോയ്‌സ്ചറൈസ് ചെയ്യാനും മുടിക്ക് തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും സെബം നിങ്ങളെ സഹായിക്കുന്നു. എന്നിരുന്നാലും, വളരെയധികം സെബം ഉത്പാദിപ്പിക്കുന്നത് എണ്ണമയമുള്ള ചര്‍മ്മത്തിലേക്ക് നയിച്ചേക്കാം. ഇത് ചര്‍മ്മ സുഷിരങ്ങള്‍ അടയാനും മുഖക്കുരുവിനും കാരണമാകും. ജനിതകപരമായി, ഹോര്‍മോണ്‍ മാറ്റങ്ങള്‍ അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്നിവ നിങ്ങളിലെ സെബം ഉത്പാദനം വര്‍ദ്ധിപ്പിക്കും. എണ്ണമയമുള്ള ചര്‍മ്മവും മുഖക്കുരുവും കൈകാര്യം ചെയ്യുന്നത് അല്‍പം വെല്ലുവിളിയാണ്. എന്നിരുന്നാലും, ചില വീട്ടുവൈദ്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ സഹായത്തിനെത്തുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിന് നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ എളുപ്പത്തില്‍ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില ഫെയ്‌സ് മാസ്‌കുകള്‍ ഇതാ.

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലിക്ക് തിളക്കമുള്ള ചര്‍മ്മം നല്‍കാനുള്ള കഴിവുണ്ട്. ഉണക്കി പൊടിച്ച ഓറഞ്ച് തൊലികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മാസ്‌ക് തയ്യാറാക്കാം. ഓറഞ്ച് തൊലി പൊടിയില്‍ വെള്ളം, പാല്‍ അല്ലെങ്കില്‍ തൈര് ചേര്‍ക്കുക. ഇത് നന്നായി മിശ്രിതമാക്കി മുഖത്ത് പുരട്ടുക. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഓറഞ്ച് തൊലി മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങള്‍ തുറന്ന് വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഇതിന്റെ ഉപയോഗം നിങ്ങള്‍ക്ക് തിളക്കമുള്ളതും എണ്ണമയമില്ലാത്തതുമായ ചര്‍മ്മം നല്‍കാനും സഹായിക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

ഒരു മികച്ച ക്ലെന്‍സറാണ് മുട്ടയുടെ വെള്ള. ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കുന്നതിനൊപ്പം മുട്ടയുടെ വെള്ള ചര്‍മ്മത്തില്‍ നിന്ന് അധിക അഴുക്ക് നീക്കംചെയ്യാനും സഹായിക്കും. മറ്റൊരു ചര്‍മ്മ ക്ലെന്‍സറായ തൈരില്‍ മുട്ടയുടെ വെള്ള കലര്‍ത്തിയാല്‍ ചര്‍മ്മത്തിന് മികച്ച ഫലങ്ങള്‍ കൈവരുന്നു.

Most read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടിMost read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടി

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഈ മാസ്‌കിനായി നിങ്ങള്‍ക്ക് ഒരു മുട്ടയുടെ വെള്ളയും ഒരു ടേബിള്‍ സ്പൂണ്‍ തൈരും ആവശ്യമാണ്. മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്ന് വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് എടുക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തൈര് മുട്ടയുടെ വെള്ളയിലേക്ക് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശുദ്ധവും എണ്ണമയമില്ലാത്തതുമായ ചര്‍മ്മത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കുക.

നാരങ്ങയും തൈരും

നാരങ്ങയും തൈരും

ചര്‍മ്മത്തില്‍ എണ്ണയുടെ സ്വാഭാവിക സ്രവത്തെ നിര്‍വീര്യമാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന സിട്രിക് ആസിഡ് നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്ത ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്ന ലാക്റ്റിക് ആസിഡ് തൈരിലും അടങ്ങിയിട്ടുണ്ട്. മുഖക്കുരു രൂപപ്പെടാനുള്ള പ്രധാന കാരണമായ എണ്ണയും മൃത കോശങ്ങളും നീക്കംചെയ്യാന്‍ ഇവ സഹായിക്കും.

Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഈ മാസ്‌കിനായി, നിങ്ങള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ തൈര്, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ ആവശ്യമാണ്. ഈ ഫെയ്സ് പായ്ക്ക് ബ്രഷ് ഉപയോഗിച്ച് ചര്‍മ്മത്തില്‍ പുരട്ടി 5 - 10 മിനിറ്റ് വടുക. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി എണ്ണയില്ലാത്ത മോയ്സ്ചുറൈസര്‍ മുഖത്ത് പുരട്ടുക. ചര്‍മ്മത്തിലെ എണ്ണമയം അകറ്റാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.

മുള്‍ട്ടാനി മിട്ടിയും കക്കിരിയും

മുള്‍ട്ടാനി മിട്ടിയും കക്കിരിയും

ചര്‍മ്മത്തില്‍ നിന്നുള്ള അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് മുള്‍ട്ടാനി മിട്ടി, ഫുള്ളേഴ്സ് എര്‍ത്ത് എന്നും ഇത് അറിയപ്പെടുന്നു. മുഖക്കുരു ചികിത്സിക്കാനും മുള്‍ട്ടാനി മിട്ടി ഉപയോഗിക്കുന്നു. ഈ ഫെയ്സ് മാസ്‌കില്‍ എണ്ണ ആഗിരണം ചെയ്യുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാന ഘടകമായി മുള്‍ട്ടാനി മിട്ടി ഉണ്ട്. കക്കിരിയില്‍ രേതസ് സ്വഭാവവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ മെച്ചപ്പെടുത്താനും സെബം, അഴുക്ക്, മൃത ചര്‍മ്മകോശങ്ങള്‍ എന്നിവ നീക്കം ചെയ്യാനും കക്കിരിക്ക സഹായിക്കും.

Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഈ മാസ്‌കിനായി, നിങ്ങള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി അരമണിക്കൂറോളം വെള്ളത്തില്‍ ചേര്‍ത്തുവയ്ക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും 2 ടേബിള്‍സ്പൂണ്‍ കക്കിരി ജ്യൂസും ചേര്‍ക്കുക. അമിത വരള്‍ച്ച ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പാല്‍ ചേര്‍ക്കാം. ഇത് 15 - 20 മിനിറ്റ് മുഖത്ത് പുരട്ടി വിശ്രമിക്കുക. തുടര്‍ന്ന് തണുത്ത അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. എണ്ണയും അഴുക്കും നീക്കം ചെയ്യുന്നതിനൊപ്പം, രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ ഫെയ്സ് മാസ്‌ക് സഹായിക്കും. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

ഓട്സും അവോക്കാഡോയും

ഓട്സും അവോക്കാഡോയും

ഓട്സ് നിങ്ങളുടെ ചര്‍മ്മത്തില്‍ പെട്ടെന്ന് ആഗിരണം ചെയ്യുന്നു. ഇത് അധിക സെബം എളുപ്പം കുറയ്ക്കാന്‍ സഹായിക്കുന്നു, അങ്ങനെ ചര്‍മ്മത്തിന്റെ ഉപരിതലത്തിലുള്ള എണ്ണമയവും കുറയ്ക്കുന്നു. അവോക്കാഡോയില്‍ അവശ്യ കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഓട്സിനൊപ്പം അവോക്കാഡോ ചേര്‍ക്കുന്നത് ആരോഗ്യമുള്ള ചര്‍മ്മത്തെ നിലനിര്‍ത്തുകയും അതേ സമയം എണ്ണമയമില്ലാതാക്കുകയും ചെയ്യുന്നു.

Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അര കപ്പ് ഓട്സ്, പകുതി പഴുത്ത അവോക്കാഡോ എന്നിവയാണ് ഈ മാസ്‌ക് നിര്‍മ്മിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. ആദ്യം അര കപ്പ് ഓട്സ് വെള്ളത്തില്‍ മുക്കിവയ്ക്കുക, അവോക്കാഡോ ഒരു പള്‍പ്പ് രൂപത്തിലാക്കുക. 5 മിനിറ്റിനു ശേഷം, ഓട്സ് അവോക്കാഡോയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മാസ്‌ക് മുഖത്ത് പുരട്ടി 10 - 15 മിനിറ്റ് നേരം വിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ചര്‍മ്മം മെച്ചപ്പെടുത്തുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കുക.

Most read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതിMost read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി

English summary

How To Treat Oily Skin At Home

Oily skin is the result of the overproduction of sebum from sebaceous glands. Lets see some ways of treating oily skin at home.
X
Desktop Bottom Promotion