For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായും

|

എത്ര ശ്രദ്ധ നല്‍കിയാലും കൗമാരക്കാര്‍ക്ക് മുഖക്കുരു ഒരു പ്രശ്‌നം തന്നെയാണ്. ഹോര്‍മോണ്‍ മാറ്റം കാരണം മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഈ കുരുക്കള്‍ നീങ്ങിയാലും ഇതിന്റെ പാടുകള്‍ അവിടെ അവശേഷിപ്പിക്കും. ചര്‍മ്മത്തില്‍ സെബത്തിന്റെ അളവ് കൂടുന്നതാണ് മുഖക്കുരുവിന് പ്രധാന കാരണം. മുഖക്കുരുവും മുഖക്കുരു പടുകളും നീക്കാനായി പല വഴികളും തേടേണ്ടിവരുന്നു. ഇത്തരം സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് വിപണിയില്‍ പല രാസക്രീമുകളും ചികിത്സകളും ലഭ്യമാണ്.

Most read: ഇടതൂര്‍ന്ന മുടി ഉറപ്പ് ബനാന ഹെയര്‍ മാസ്‌കിലൂടെMost read: ഇടതൂര്‍ന്ന മുടി ഉറപ്പ് ബനാന ഹെയര്‍ മാസ്‌കിലൂടെ

എന്നാല്‍ ഇതിന്റെയൊന്നും സഹായമില്ലാതെ നിങ്ങള്‍ക്കുതന്നെ ഇവ കൈകാര്യം ചെയ്യാവുന്നതാണ്. അതിനു വേണ്ടി പഴത്തൊലി നിങ്ങളെ സഹായിക്കും. അതെ, പഴത്തൊലി ഉപയോഗിച്ച് നിങ്ങളുടെ മുഖക്കുരു ചികിത്സിച്ചു നീക്കാവുന്നതാണ്. മുഖക്കുരു ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പഴത്തൊലി എന്തൊക്കെ ചേരുവകള്‍ ചേര്‍ത്ത് ഉപയോഗിക്കാമെന്ന് ഈ ലേഖനത്തിലൂടെ വായിക്കാം.

പഴത്തൊലി നേരിട്ട് തടവുക

പഴത്തൊലി നേരിട്ട് തടവുക

മുഖക്കുരു തടയാന്‍ നിങ്ങള്‍ക്ക് പഴത്തൊലി നേരിട്ട് ഉപയോഗിക്കാവുന്നതാണ്. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി ഒരു തൂവാല കൊണ്ട് മുഖം നന്നായി തുടക്കുക. പിന്നീട് പഴത്തൊലി എടുത്ത് ഏകദേശം 10 മിനുട്ട് നേരം ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. പഴത്തൊലി കഷ്ണം തവിട്ടുനിറമാകുകയാണെങ്കില്‍, പകരം പുതിയ കഷ്ണം ഉപയോഗിക്കുക. ഏകദേശം 20 മിനിറ്റ് നേരം കഴിഞ്ഞ് മുഖം കഴുകുക. ദിവസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുഖത്തെ കുരുക്കള്‍ ഇല്ലാതാക്കുന്നതായിരിക്കും.

മുഖക്കുരുവിന് ഓട്‌സ്, പഴത്തൊലി

മുഖക്കുരുവിന് ഓട്‌സ്, പഴത്തൊലി

1 പഴത്തൊലി, അര കപ്പ് ഓട്‌സ്, 3 ടീസ്പൂണ്‍ പഞ്ചസാര എന്നിവ മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ കൂട്ടിയോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക, തുടര്‍ന്ന് ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. ഏകദേശം 10 മിനിറ്റ് ഇത് ചെയ്ത ശേഷം മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം എണ്ണരഹിത, നോണ്‍കോമഡോജെനിക് മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക. ദിവസത്തില്‍ ഒരു നേരം ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു നീക്കും.

Most read:ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്Most read:ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്

നാരങ്ങ നീരും പഴത്തൊലിയും

നാരങ്ങ നീരും പഴത്തൊലിയും

1 ടീസ്പൂണ്‍ ഇടിച്ചെടുത്ത പഴത്തൊലി, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ സംയോജിപ്പിക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് മുഖക്കുരു ബാധിച്ച ഭാഗങ്ങളില്‍ പുരട്ടുക. ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ദിവസത്തില്‍ ഒരിക്കല്‍ ഇത് നിങ്ങള്‍ക്ക് പുരട്ടാവുന്നതാണ്. നാരങ്ങ സ്വാഭാവികമായും ആസിഡാണ്, ഇത് ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ബേക്കിംഗ് പൗഡറും പഴത്തൊലിയും

ബേക്കിംഗ് പൗഡറും പഴത്തൊലിയും

1 ടീസ്പൂണ്‍ ഇടിച്ചെടുത്ത പഴത്തൊലി, അര ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ എന്നിവ മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ യോജിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ മുഖക്കുരു ബാധിത പ്രദേശങ്ങളില്‍ പുരട്ടുക. ഏകദേശം 2 മിനിറ്റ് ഇത് ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി നോണ്‍ കോമഡോജെനിക്, ഓയില്‍ ഫ്രീ മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക. ദിവസത്തില്‍ ഒരിക്കല്‍ നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്. ബേക്കിംഗ് പൗഡര്‍ നിങ്ങളുടെ സുഷിരങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കളെ ഇല്ലാതാക്കുന്നു. മുഖക്കുരുവിന്റെ ചുവപ്പ് കുറയ്ക്കുന്നതും ചര്‍മ്മത്തെ പുറംതള്ളാനും ഇത് സഹായിക്കുന്നു.

Most read:വിടചൊല്ലാം വരണ്ട ചര്‍മ്മത്തിന്; വീട്ടുവഴികളിതാMost read:വിടചൊല്ലാം വരണ്ട ചര്‍മ്മത്തിന്; വീട്ടുവഴികളിതാ

മഞ്ഞളും പഴത്തൊലിയും

മഞ്ഞളും പഴത്തൊലിയും

1 ടീസ്പൂണ്‍ ഇടിച്ചെടുത്ത പഴത്തൊലി, 1 ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവ മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ മിക്‌സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക, തുടര്‍ന്ന് ചര്‍മ്മത്തില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് ഇത് ചെയ്തതിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. തുടര്‍ന്ന് എണ്ണരഹിത, നോണ്‍കോമഡോജെനിക് മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക. ദിവസത്തില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

തേനും പഴത്തൊലിയും

തേനും പഴത്തൊലിയും

1 ടീസ്പൂണ്‍ ഇടിച്ചെടുത്ത പഴത്തൊലി, അര ടീസ്പൂണ്‍ തേന്‍ എന്നിവ മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ സംയോജിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ മുഖക്കുരു ബാധിത പ്രദേശങ്ങളില്‍ പുരട്ടുക. ഈ മിശ്രിതം ഏകദേശം 15 മിനിറ്റ് മുഖത്ത് ഉണങ്ങാന്‍ വിടുക, തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. വരണ്ട ശേഷം നോണ്‍കോമഡോജെനിക്, ഓയില്‍ ഫ്രീ മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക. ദിവസവും നിങ്ങള്‍ക്കിത് ചെയ്യുന്നതിലൂടെ മുഖക്കുരുവിനെ തടയാന്‍ കഴിയുന്നതായിരിക്കും.

Most read:ഇടതൂര്‍ന്ന മുടിക്ക് വീട്ടിലാക്കാം തേന്‍ മാസ്‌ക്Most read:ഇടതൂര്‍ന്ന മുടിക്ക് വീട്ടിലാക്കാം തേന്‍ മാസ്‌ക്

English summary

How to Treat Acne With Banana Peel Mask

There are so many solutions to acne. Read on the ways of using banana peel to treat acne.
X
Desktop Bottom Promotion