For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല പ്രായത്തിലും കൈകളില്‍ ചുളിവു വീഴുന്നോ?

|

വാര്‍ദ്ധക്യത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തിലെ ചുളിവുകള്‍. എന്നാല്‍ പലര്‍ക്കും നിങ്ങള്‍ വാര്‍ദ്ധക്യത്തില്‍ എത്തുംമുന്‍പേ തന്നെ നിങ്ങളുടെ ചര്‍മ്മം ചുളുങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടേക്കാം. മുഖത്തിനും കഴുത്തിനും ഒപ്പം കൈകളിലും ഇത് പ്രകടമാകുന്നു. സുന്ദരമായതും വൃത്തിയുമുള്ള കൈകള്‍ സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമാണ്.

Most read: 6 അല്ലി വെളുത്തുള്ളി; താരന്‍ നിശ്ശേഷം നീങ്ങുംMost read: 6 അല്ലി വെളുത്തുള്ളി; താരന്‍ നിശ്ശേഷം നീങ്ങും

എന്നാല്‍ നിങ്ങളുടെ യൗവ്വനകാലത്തു തന്നെ കൈകളില്‍ ചുളിവ് വീഴുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പാരിസ്ഥിതിക ഘടകങ്ങള്‍ ഈ അവസ്ഥയ്ക്ക് കാരണമാകുമെങ്കിലും, അശ്രദ്ധയും ശരിയായ പരിചരണത്തിന്റെ അഭാവവും അതിനെ വഷളാക്കുന്നു. എന്നിരുന്നാലും, കൈകളില്‍ നിന്ന് ചുളിവുകള്‍ നീക്കാന്‍ നിങ്ങളെ സഹായിക്കുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. അത്തരം വഴികള്‍ ഈ ലേഖനത്തിലൂടെ വിശദമായി വായിച്ചറിയൂ.

കൈകളിലെ ചുളിവുകള്‍ക്ക് കാരണം

കൈകളിലെ ചുളിവുകള്‍ക്ക് കാരണം

കൈകളിലെ ചുളിവുകള്‍ക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അടിസ്ഥാന കാരണം മനസിലാക്കുന്നത് ശരിയായ രീതിയില്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സഹായിക്കും. നിങ്ങളുടെ കൈകളില്‍ ചുളിവുകള്‍ വികസിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ ഇതാ:

വാര്‍ദ്ധക്യം: പ്രായമാകുമ്പോള്‍ ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടും. നിങ്ങളുടെ മുഖത്തിനൊപ്പം നിങ്ങളുടെ കൈകളും ചുളിവുകള്‍ വികസിപ്പിക്കാന്‍ തുടങ്ങും.

കൈകളിലെ ചുളിവുകള്‍ക്ക് കാരണം

കൈകളിലെ ചുളിവുകള്‍ക്ക് കാരണം

ജലാംശത്തിന്റെ അഭാവം: നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മത്തിന് ചുളിവുകളും നേര്‍ത്ത വരകള്‍ക്കും വരാന്‍ സാധ്യതയുണ്ട്.

സൂര്യപ്രകാശം: അള്‍ട്രാവയലറ്റ് വികിരണം ചര്‍മ്മത്തിന്റെ ആന്തരിക ടിഷ്യുകളെ തകരാറിലാക്കുന്നു, ഇത് അതിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുന്നു.

പോഷക കുറവുകള്‍: വിറ്റാമിന്‍, ധാതുക്കളുടെ കുറവുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ തകര്‍ക്കും, ഇത് ചുളിവുകള്‍ക്ക് കാരണമാകുന്നു.

മെഡിക്കല്‍ അവസ്ഥകള്‍: ചില ഓറല്‍ മരുന്നുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിലെ രക്തക്കുഴലുകളെ ദുര്‍ബലപ്പെടുത്തുകയും നേര്‍ത്തതാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ കൈകളിലെ ചുളിവുകള്‍ക്ക് കാരണമാകും.

Most read:എളുപ്പത്തിലകറ്റാം മുഖത്തെ കറുത്തപാടുകള്‍; വഴികളിതാMost read:എളുപ്പത്തിലകറ്റാം മുഖത്തെ കറുത്തപാടുകള്‍; വഴികളിതാ

കൈകളിലെ ചുളിവുകള്‍ എങ്ങനെ നീക്കാം

കൈകളിലെ ചുളിവുകള്‍ എങ്ങനെ നീക്കാം

കൈകളിലെ ചുളിവുകള്‍ കുറയ്ക്കുന്നതിനും അവ വീണ്ടും ചെറുപ്പവും മനോഹരവുമാക്കുന്നതിന് പ്രകൃതിദത്തമായ ധാരാളം മാര്‍ഗങ്ങളുണ്ട്. കൈകളിലെ ചുളിവുകള്‍ ഒഴിവാക്കാന്‍ ഇത്തരം വഴികള്‍ സഹായിക്കും.

മോയ്‌സ്ചറൈസ് പതിവാക്കുക

മോയ്‌സ്ചറൈസ് പതിവാക്കുക

ചുളിവുകളുള്ള കൈകള്‍ക്ക് മികച്ച വീട്ടുവൈദ്യമാണ് നല്ല മോയ്‌സ്ചുറൈസര്‍. പതിവായി മോയ്‌സ്ചുറൈസര്‍ പുരട്ടുന്നത് വരണ്ട ചര്‍മ്മം മാറ്റി ചുളിവുകള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കും. രാത്രികാലങ്ങളില്‍ മോയ്‌സ്ചുറൈസറുകള്‍ പുരട്ടി നിങ്ങള്‍ക്ക് ഉറങ്ങാവുന്നതാണ്. മികച്ച ഫലങ്ങള്‍ കാണുന്നതിന് ദിവസവും ഇത് പിന്തുടരുക.

Most read:തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍Most read:തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി ശക്തമായ മോയ്‌സ്ചുറൈസറാണ്. ചുളിവുകളുള്ള കൈകള്‍ ചികിത്സിക്കാന്‍ മികച്ച വീട്ടുവൈദ്യമാണിത്. പെട്രോളിയം ജെല്ലി നിങ്ങളുടെ ചര്‍മ്മം ചെറുപ്പമായി കാണിക്കുകയും ചുളിവുകള്‍ കുറയാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കൈകളില്‍ പെട്രോളിയം ജെല്ലി പുരട്ടി രാത്രിയില്‍ കോട്ടണ്‍ തുണി പൊതിയുക. ഇവ പ്രയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈകള്‍ വരണ്ടതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുക.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ശരീരത്തിലെ നിര്‍ജ്ജലീകരണം നിങ്ങളുടെ കൈകളില്‍ ചുളിവുകളുണ്ടാക്കുമെന്ന് അറിഞ്ഞിരിക്കുക. ധാരാളം വെള്ളം കുടിച്ച് ശരീരം ജലാംശത്തോടെ നിലനിര്‍ത്തുക. ചുളിവുള്ള കൈകള്‍ ചികിത്സിക്കാന്‍ ഏറ്റവും നല്ല പരിഹാരമാണ് വെള്ളം, ഒരു ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിന് സുപ്രധാന പോഷകങ്ങള്‍ ലഭിക്കുന്നതിന് ധാരാളം ജ്യൂസുകള്‍ കുടിക്കുക.

Most read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴിMost read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴി

റെറ്റിനോള്‍ ക്രീം

റെറ്റിനോള്‍ ക്രീം

ചുളിവുകളുള്ള കൈകള്‍ ചികിത്സിക്കാന്‍ ഉത്തമമാണ് റെറ്റിനോള്‍. ചര്‍മ്മത്തിലെ കൊളാജന്‍ മെച്ചപ്പെടുത്തി രക്തക്കുഴലുകളെ ഉത്തേജിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ചര്‍മ്മത്തിന്റെ കനം മെച്ചപ്പെടുത്താനും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ വൈകിപ്പിക്കാനും കഴിയുന്ന മികച്ച ആന്റിഏജിംഗ് ഉല്‍പ്പന്നങ്ങളില്‍ ഒന്നാണിത്. രാത്രിയില്‍ ഒരു റെറ്റിനോള്‍ ക്രീം പുരട്ടുക.

സമീകൃതാഹാരം

സമീകൃതാഹാരം

ചുളിവുകളുള്ള കൈകള്‍ ചികിത്സിച്ചു മാറ്റാന്‍ സമീകൃതാഹാരം കഴിക്കേണ്ടതും പ്രധാനമാണ്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം കഴിക്കുക, കാരണം ഇത് ചര്‍മ്മത്തിന് ചെറുപ്പവും ഊര്‍ജ്ജസ്വലതയും നല്‍കുന്നു. പച്ച പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, പഴങ്ങള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ സി, ഇ, എ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുക. അവയില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തെ ചെറുപ്പമാക്കാന്‍ സഹായിക്കുന്നു. ചുളിവില്ലാത്ത ചര്‍മ്മം നേടാന്‍ സഹായിക്കുന്നതിന് ബ്ലൂബെറി, റാസ്‌ബെറി, അവോക്കാഡോസ് തുടങ്ങിയ പഴങ്ങളും നല്ലതാണ്.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളംMost read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളം

വ്യായാമം

വ്യായാമം

വ്യായാമം നിങ്ങളുടെ ശരീരത്തില്‍ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു. ശരിയായ രക്തചംക്രമണം ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍, പതിവായി വ്യായാമങ്ങള്‍ ചെയ്യുക. കൈ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങള്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

കൈകളിലെ ചുളിവുകള്‍ കുറയ്ക്കാന്‍ തേന്‍

കൈകളിലെ ചുളിവുകള്‍ കുറയ്ക്കാന്‍ തേന്‍

വരണ്ടതും ചുളിവുള്ളതുമായ കൈകള്‍ ചികിത്സിക്കാന്‍ വളരെയധികം സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ തേനില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകളുടെ വരവും ഇത് തടയുന്നു. ചര്‍മ്മത്തെ പോഷിപ്പിക്കാനും ജലാംശം നല്‍കാനും കഴിയുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസര്‍ കൂടിയാണ് തേന്‍. മെച്ചപ്പെട്ട ഉപയോഗത്തിനായി നിങ്ങള്‍ക്ക് തൈര് അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള മറ്റ് വസ്തുക്കളുമായി തേന്‍ കൂട്ടിയോജിപ്പിക്കാം.

Most read:പ്രായം 30? ചര്‍മ്മസംരക്ഷണം മാറ്റാം ഇങ്ങനെMost read:പ്രായം 30? ചര്‍മ്മസംരക്ഷണം മാറ്റാം ഇങ്ങനെ

എങ്ങനെ ചെയ്യാം

എങ്ങനെ ചെയ്യാം

തേന്‍ നിങ്ങളുടെ കൈകളില്‍ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. 15-20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഓരോ ഇതര ദിവസവും നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്.

ഓയില്‍ മാസ്‌ക്

ഓയില്‍ മാസ്‌ക്

കൈകളിലെ ചുളിവുകള്‍ നീക്കാന്‍ മറ്റൊരു മികച്ച വീട്ടുവൈദ്യമാണ് ഓയില്‍ മാസ്‌ക്. ചര്‍മ്മത്തിന് അനുയോജ്യമായ എണ്ണകള്‍ പുരട്ടുന്നതിലൂടെ നിങ്ങളുടെ കൈകള്‍ക്ക് ആരോഗ്യകരവും യുവത്വവുമാക്കി മാറ്റാവുന്നതാണ്. എണ്ണ നിങ്ങളുടെ ചര്‍മ്മകോശങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങുന്നു. ഇത് ചുളിവുകള്‍ കുറയ്ക്കുകയും ചുളിവുകളുടെ വികാസം ഒഴിവാക്കുകയും ചെയ്യുന്നു.

Most read:മുഖം വെട്ടിത്തിളങ്ങട്ടെ; ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെMost read:മുഖം വെട്ടിത്തിളങ്ങട്ടെ; ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെ

എങ്ങനെ ചെയ്യാം

എങ്ങനെ ചെയ്യാം

ചുളിവുകള്‍ നീക്കാനായി നിങ്ങള്‍ക്ക് കൈകളില്‍ കാസ്റ്റര്‍, എള്ള്, ഒലിവ് അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവ പ്രയോഗിക്കാം. രാത്രികാലങ്ങളില്‍ ഇവ പുരട്ടി രാവിലെ കഴുകുന്നതാണ് ഉത്തമം. ചുളിവുകളില്‍ വ്യത്യാസം കാണുന്നതുവരെ നിങ്ങള്‍ക്ക് ഇത് എല്ലാ ദിവസവും ഇത് ചെയ്യാവുന്നതാണ്.

നാരങ്ങ

നാരങ്ങ

കൈകളിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ് നാരങ്ങ. വിറ്റാമിന്‍ സി സമ്പന്നമായ നാരങ്ങയിലെ ആന്റിഓക്‌സിഡന്റുകള്‍ നിങ്ങളുടെ കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും ചുളിവുകള്‍ തടയുകയും ചെയ്യും. പകുതി നാരങ്ങ മുറിച്ച് നീര് പാലില്‍ കലര്‍ത്തി ഈ മിശ്രിതം കൈയ്യില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകികളയുക. ചര്‍മ്മത്തില്‍ ഈര്‍പ്പമുണ്ടാക്കുന്ന ആന്റിഏജിംഗ് പ്രോപ്പര്‍ട്ടികള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്, അതേസമയം നാരങ്ങ സണ്‍ടാന്‍, ചര്‍മ്മത്തിലെ പാടുകള്‍ എന്നിവ ഒഴിവാക്കുന്നു. ദിവസവും നിങ്ങള്‍ക്കിത് ചര്‍മ്മത്തില്‍ പ്രയോഗിക്കാവുന്നതാണ്.

Most read:ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെMost read:ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെ

English summary

How to Get Rid of Wrinkles From Hands

Have wrinkly hands? Here is how to remove wrinkles from hands by using simple tips and ways.
X
Desktop Bottom Promotion