For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാം; ഇത് പ്രയോഗിക്കൂ

|

ഒരു സാധാരണ ചര്‍മ്മ പ്രശ്‌നമാണ് മുഖക്കുരു. സാധാരണയായി ഒരു കൗമാര പ്രശ്‌നമായി കാണക്കാക്കുന്നുവെങ്കിലും ഇത് എല്ലാ പ്രായക്കാര്‍ക്കും വരാം. ചര്‍മ്മത്തില്‍ എവിടെ വേണമെങ്കിലും കുരു പ്രത്യക്ഷപ്പെടാം. എണ്ണ ഗ്രന്ഥികളുള്ള പ്രദേശങ്ങളെ ബാധിക്കുന്ന ഇതില്‍ നിങ്ങളുടെ മുഖവും പുറവും ചെവിയുമൊക്കെ ഉള്‍പ്പെടുന്നു. നിങ്ങളുടെ ചെവിക്കുള്ളില്‍ കുരുക്കള്‍ കണ്ടുവരുന്നതും അതിനാലാണ്.

Most read: മുടി പോകാന്‍ വേറൊന്നും വേണ്ട; പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ!!

ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് അവയവങ്ങളിലൊന്നായ ചെവിയില്‍ കുരുക്കള്‍ രൂപപ്പെട്ടാല്‍ അവ എത്രമാത്രം അസ്വസ്ഥമാണെന്നോ ! നിങ്ങള്‍ പതിവായി ഇയര്‍ഫോണുകളും ബഡ്‌സും ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍, വേദനയും ചൊറിച്ചിലും വീണ്ടും മോശമാകും. എന്നാല്‍, ഇത് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനുപകരം ചില സ്വാഭാവിക വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് ഇത് ചികിത്സിച്ചു നീക്കാവുന്നതാണ്. ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാന്‍ സഹായിക്കുന്ന ഈ എളുപ്പത്തിലുള്ള വീട്ടുവൈദ്യങ്ങള്‍ ഒന്നു നോക്കൂ.

ചെവിയിലെ കുരുവിന് കാരണം

ചെവിയിലെ കുരുവിന് കാരണം

പല കാരണങ്ങളാലും നിങ്ങളുടെ ചെവിയില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. അശുദ്ധമായ വെള്ളത്തിന്റെ ഉപയോഗത്താല്‍ ചെവിയില്‍ കുരുക്കള്‍ വരാം. കാതു കുത്തുന്നതി മൂലമുണ്ടാകുന്ന പ്രകോപനത്താല്‍ നിങ്ങള്‍ക്ക് ചെവിയില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. അതുപോലെ മോശം ശുചിത്വവും ഒരു കാരണമാണ്. ചെവി വളരെ സെന്‍സിറ്റീവ് ആയ പ്രദേശമാണ്. അശുദ്ധമായ കൈകള്‍, വൃത്തിഹീനമായ ഇയര്‍ഫോണുകള്‍, മുടിയിലെ അഴുക്ക് എന്നിവ ചെവിക്ക് ദോഷകരമായ ബാക്ടീരിയകളെ സൃഷ്ടിക്കുന്നു. ഇവിടെ അവ വളര്‍ന്ന് കുരുവിനും കാരണമാകുന്നു. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവിലുള്ള മാറ്റവും ചെവിയിലെ കുരുവിന് കാരണമാകും, പ്രത്യേകിച്ച് സ്ത്രീകളില്‍.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

അണുബാധയെയും ബാക്ടീരിയകളെയും ചെറുക്കാനായി മികച്ചൊരു പ്രതിവിധിയാണ് ടീ ട്രീ ഓയില്‍. ഇവയുടെ ആരോഗ്യകരമായ ഗുണങ്ങള്‍ ചര്‍മ്മത്തില്‍ കുരുക്കള്‍ ഉണ്ടാക്കുന്ന ദോഷകരമായ ഘടകങ്ങളോട് പോരാടാന്‍ സഹായിക്കുന്നു.

Most read:മാസ്‌ക് ധരിച്ചാല്‍ മുഖത്തെ മാറ്റം കഠിനം

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ ടീ ട്രീ ഓയില്‍ ഒഴിക്കുക. വേണമെങ്കില്‍ ഇത് ചെറുതായി ചൂടാക്കിയും ഉപയോഗിക്കാം. വൃത്തിയുള്ള കോട്ടണ്‍ തുണി ഈ ഇളംചൂടുള്ള ടീ ട്രീ ഓയിലില്‍ മുക്കി രാത്രി കിടക്കാന്‍ നേരം നിങ്ങളുടെ ചര്‍മ്മത്തിലെ കുരുവില്‍ നേരിട്ട് പ്രയോഗിക്കുക. രാവിലെ കഴുകിക്കളയുക. ദിവസേന ഇത് ചെയ്യുന്നതിലൂടെ കുറച്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ചെവിയിലെ കുരുവിനെ നീക്കാവുന്നതാണ്.

തൈര്, ഓട്‌സ്

തൈര്, ഓട്‌സ്

പോഷകസമൃദ്ധമായ പ്രഭാതഭക്ഷണമാണ് ഓട്‌സ്. എന്നാല്‍, ഇത് മികച്ചൊരു സൗന്ദര്യ സംരക്ഷണ വസ്തു കൂടിയാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഓട്‌സ് ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്താതെ കുരുക്കള്‍ നീക്കംചെയ്യാനും ഫലപ്രദമാണ്. കുരുക്കള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക്കുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ് തൈര്. ഇവ രണ്ടും ചേര്‍ത്ത് ഉപയോഗിച്ച് നിങ്ങളുടെ ചെവിയിലെ കുരുക്കള്‍ കുറയ്ക്കാന്‍ മികച്ച കൂട്ട് തയാറാക്കാവുന്നതാണ്.

Most read:ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രം എടുത്ത് 1 ടീസ്പൂണ്‍ തൈര്, ഓട്‌സ് എന്നിവ ഒഴിക്കുക. ഇത് നന്നായി ഇളക്കി അതില്‍ ¼ ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഒരു ബ്രഷ് എടുത്ത് കുരു ബാധിച്ച പ്രദേശത്ത് ഈ പേസ്റ്റ് പുരട്ടുക. ഇത് 25 മുതല്‍ 30 മിനിറ്റ് വരെ ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകി കളയുക. മികച്ച ഫലങ്ങള്‍ക്കായി ദിവസത്തില്‍ ഒരിക്കല്‍ ഈ പ്രതിവിധി ചെയ്യുക.

വെളുത്തുള്ളി

വെളുത്തുള്ളി

ഔഷധ മൂല്യങ്ങള്‍ക്ക് പേരുകേട്ടതാണ് വെളുത്തുള്ളി. നിരവധി ചര്‍മ്മ, ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ തലമുറകളായി വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു. മുഖക്കുരു, കുരു എന്നിവയുടെ കാര്യത്തില്‍ ഇതിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഫലം ചെയ്യും. ഇത് ചര്‍മ്മത്തെ ശമിപ്പിക്കുകയും കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുകയും ചെയ്യുന്നു.

Most read:പപ്പായ ഇങ്ങനെയെങ്കില്‍ മുഖകാന്തി ഉറപ്പ്

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി എടുത്ത് അരിഞ്ഞ് അടിച്ചെടുക്കുക. ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് ഇത് കുരു ബാധിച്ച പ്രദേശത്ത് നേരിട്ട് പ്രയോഗിക്കുക. 20 മിനിറ്റ് നേരം ഇവിടെ പുരട്ടി വച്ച് വെള്ളത്തില്‍ കഴുകി കളയുക. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ 1 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് വെളുത്തുള്ളി ലയിപ്പിക്കണം. കുരു നീക്കാനായി നിങ്ങള്‍ക്ക് ദിവസേന ഒരിക്കല്‍ ഇത് പ്രയോഗിക്കാവുന്നതാണ്.

ഐസ് തെറാപ്പി

ഐസ് തെറാപ്പി

പാലുണ്ണി ഭേദമാക്കാനും വീക്കം ശമിപ്പിക്കാനും ഐസ് ക്യൂബുകള്‍ വളരെ ഗുണം ചെയ്യും. ഇത്തരം കുരുക്കള്‍ ചികിത്സിക്കാന്‍ ഐസ് പ്രയോഗിക്കുന്നത് വളരെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം ഇത് ചര്‍മ്മത്തില്‍ നിന്ന് ചൂട് പുറത്തെടുക്കുന്നു. ഒരു ഐസ് ക്യൂബ് എടുത്ത് ചെവിയില്‍ കുരു ബാധിച്ച പ്രദേശത്ത് പുരട്ടുക. 2-3 മിനിറ്റ് നേരം അവിടെ പിടിച്ച് പതിയെ അമര്‍ത്തുക. ചെവിയിലെ കുരു നീക്കാനും വേദന കുറയ്ക്കുന്നതിനുമായി ദിവസവും ഇങ്ങനെ 3 തവണ ചെയ്യുക.

Most read:മുഖക്കുരു എളുപ്പം മാറും വേപ്പിലയും ഈ കൂട്ടും

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് ബാക്ടീരിയകളെ നശിപ്പിക്കുകയും കുരുക്കള്‍ നീക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിന് വിരുദ്ധ ബാഹ്യാവിഷ്‌ക്കാരവും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ഒരു കോട്ടണ്‍ തുണി എടുത്ത് ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ ഒരു മിനിറ്റ് മുക്കിവയ്ക്കുക. ഇത് നിങ്ങളുടെ ചെവിയില്‍ കുരുക്കള്‍ ബാധിച്ച പ്രദേശത്ത് പ്രയോഗിക്കുക. ദിവസം കുറച്ച് തവണ ഇത്തരത്തില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് പുരട്ടുന്നത് കുരുവില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും.

തുളസി

തുളസി

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കാരണം അണുബാധകള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന സസ്യമാണ് തുളസി. മുഖക്കുരുവിനെ ചികിത്സിക്കുന്നതിനുള്ള മികച്ചൊരു വീട്ടുവൈദ്യം കൂടിയാണിത്. ഒരു പിടി തുളസി ഇലകള്‍ എടുത്ത് നീര് പിഴിഞ്ഞ് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ചെവിയിലെ കുരുവിനും ചുറ്റുമുള്ള സ്ഥലത്തും പുരട്ടുക. ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ചെവിയിലെ കുരുക്കള്‍ നീക്കാവുന്നതാണ്.

Most read:മുഖത്തെ എണ്ണമയം നീക്കാന്‍ മികച്ച 5 ഫെയ്‌സ് പാക്ക്

English summary

How To Get Rid Of Pimple In Ear

We suffer enough because of the pimples on our face. But, what if this unsightly and annoying bump crops up on the ear, or worse, inside the ear? Read on how to get rid of pimple in ear.
X
Desktop Bottom Promotion