For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം വിരിയും മുഖത്ത് മുന്തിരി ഇങ്ങനെയെങ്കില്‍

|

മൃദുവായതും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ മിക്കവാറും എല്ലാവരും ആഗ്രഹിക്കുന്നു. എങ്കിലും വര്‍ദ്ധിച്ചുവരുന്ന താപനിലയും മലിനീകരണവും മൂലം അത് കൈവരിക്കുക ഇന്നത്തെ കാലത്ത് അല്‍പം ക്ലേശകരമാണ്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളൊക്കെ അകറ്റാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചില ഫെയ്‌സ് മാസ്‌കുകള്‍ തയ്യാറാക്കി പ്രയോഗിക്കാവുന്നതാണ്. ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ നിങ്ങളെ മുന്തിരി സഹായിക്കും.

Most read: അരമണിക്കൂറില്‍ മുഖം മിനുക്കാന്‍ തക്കാളി

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകളായ ഫ്‌ളേവനോയ്ഡുകള്‍, ടാന്നിനുകള്‍, റെസവെറട്രോള്‍ എന്നിവയാല്‍ സമ്പന്നമായ മുന്തിരി ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന പഴമാണ്. ഈ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം അവ നിങ്ങളുടെ സൗന്ദര്യം കൂടി സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളുമായി പോരാടുന്നതില്‍ അവ അത്ഭുതകരമായി ഫലപ്രദമാണ്, ഒപ്പം യുവത്വവും തിളക്കമാര്‍ന്ന ചര്‍മ്മവും നിലനിര്‍ത്താനും സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്തിരി ഉപയോഗിച്ചുള്ള ചില ഫെയ്‌സ് മാസ്‌കുകള്‍ ഇതാ.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

നിങ്ങള്‍ക്ക് മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തിന് അനുയോജ്യമായ ഫെയ്‌സ് മാസ്‌കാണിത്. മുന്തിരി - സ്‌ട്രോബെറി എന്നിങ്ങനെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയ രണ്ട് പഴങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. മുഖത്തിന് മികച്ച തിളക്കം നല്‍കാന്‍ ഈ പായ്ക്ക് നിങ്ങളെ സഹായിക്കും.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

കുറച്ച് സ്‌ട്രോബെറി എടുത്ത് വലുപ്പമുള്ള കഷണങ്ങളായി മുറിക്കുക. കുറച്ച് മുന്തിരിക്കൊപ്പം ഒരു പാത്രത്തില്‍ ചേര്‍ക്കുക. ഈ രണ്ട് ചേരുവകളും യോജിപ്പിക്കുക. ഒരു കോസ്‌മെറ്റിക് ബ്രഷിന്റെ സഹായത്തോടെ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read:മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളം

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന് വേണ്ടിയുള്ളതാണ് ഈ ഫെയ്‌സ് മാസ്‌ക്. മുന്തിരി മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. പേസ്റ്റ് ഒരു പാത്രത്തില്‍ മാറ്റി ഒരു ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍, ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് മുഖത്ത് പുരട്ടുക. 10- 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഈ പായ്ക്ക നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

സാധാരണ ചര്‍മ്മത്തിന്

സാധാരണ ചര്‍മ്മത്തിന്

ചുളിവുകള്‍, നേര്‍ത്ത വരകള്‍, പ്രായത്തിന്റെ പാടുകള്‍ എന്നിവയ്‌ക്കെതിരെ പോരാടാന്‍ കഴിവുള്ള തക്കാളിയുടെയും മുന്തിരിയുടെയും ശക്തമായ സംയോജനമാണ് ഈ ഫെയ്‌സ് മാസ്‌ക്. ഒരു ചെറിയ വലിപ്പത്തിലുള്ള തക്കാളിയും 8-10 മുന്തിരിയും എടുക്കുക. കട്ടിയുള്ള മിശ്രിതം ലഭിക്കുന്നതുവരെ രണ്ട് ചേരുവകളും ബ്ലെന്‍ഡറില്‍ അടിക്കുക. ശേഷം ഒരു കോസ്‌മെറ്റിക് ബ്രഷിന്റെ സഹായത്തോടെ ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടുക. നിങ്ങള്‍ക്ക് കണ്ണിനു ചുറ്റും ഇരുണ്ട വൃത്തങ്ങളും സൂര്യകളങ്കങ്ങളും ഉണ്ടെങ്കില്‍ പേസ്റ്റ് അവയില്‍ പുരട്ടുക. ഇത് 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read:മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാം

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

എളുപ്പത്തില്‍ ലഭ്യമായ ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതിനുള്ള വളരെ ലളിതമായ ഫെയ്‌സ് മാസ്‌ക് ആണിത്. മുന്തിരി, തൈര്, നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഒരു മിക്‌സറില്‍, കുറച്ച് മുന്തിരി ജ്യൂസ് ആക്കി എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈരും കുറച്ച് തുള്ളി നാരങ്ങ നീരും ചേര്‍ക്കുക. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ മാത്രം നാരങ്ങാ നീര് ചേര്‍ക്കുക, ഇല്ലെങ്കില്‍ ഒഴിവാക്കുക. അവ നന്നായി ഇളക്കി ഒരു പേസ്റ്റായി രൂപപ്പെടുമ്പോള്‍ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. 10 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.

മുന്തിരി - തേന്‍ മാസ്‌ക്

മുന്തിരി - തേന്‍ മാസ്‌ക്

പതിവ് ഉപയോഗത്തിലൂടെ മികച്ച ചര്‍മ്മം ഉറപ്പുതരുന്ന ലളിതമായ ഫെയ്‌സ് മാസ്‌ക് ആണിത്. ഒരു ബ്ലെന്‍ഡറില്‍, കുറച്ച് മുന്തിരി അടിച്ചെടുക്കുക. മുന്തിരി പള്‍പ്പ് ഒരു പാത്രത്തിലേക്ക് മാറ്റി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് നന്നായി കലര്‍ത്തി വിരല്‍ത്തുമ്പു കൊണ്ട് മുഖത്ത് പുരട്ടുക. 20 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മുഖം കഴുകുക. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന നല്ലൊരു മുന്തിരി ഫെയ്‌സ് മാസ്‌കാണ് ഇത്.

Most read:മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെ

പപ്പായ - മുന്തിരി മാസ്‌ക്

പപ്പായ - മുന്തിരി മാസ്‌ക്

വരണ്ട ചര്‍മ്മത്തിന് ഈ ഫെയ്‌സ് പായ്ക്ക് ഉത്തമമാണ്. ഒരു ബ്ലെന്‍ഡറില്‍, കുറച്ച് മുന്തിരി അടിച്ചെടുത്ത് പള്‍പ്പ് ആക്കുക. അതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പപ്പായ പള്‍പ്പും ചേര്‍ക്കുക. ആവശ്യാനുസരണം ഈ മിശ്രിതത്തിലേക്ക് റോസ് വാട്ടര്‍ ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കു. ഇത് മുഖത്തു പുരട്ടി അല്‍പ സമയം ഉണങ്ങാന്‍ വിട്ട ശേഷം കഴുകിക്കളയുക.

പാല്‍ - മുന്തിരി

പാല്‍ - മുന്തിരി

മിക്‌സറില്‍ കുറച്ച് മുന്തിരി അടിച്ചെടുക്കുക. അതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, അര ടേബിള്‍സ്പൂണ്‍ പാല്‍, അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ചര്‍മ്മത്തില്‍ മസാജ് ചെയ്ത് അഞ്ച് മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഒരു സ്വാഭാവിക ഫേഷ്യല്‍ ക്ലെന്‍സറാണ് ഇത്.

Most read:ഞൊടിയിടയില്‍ ചര്‍മ്മം വെളുപ്പിക്കും വിദ്യ

English summary

Homemade Grape Face Masks For Different Skin Types

If you wish to have a problem-free skin, then application of grape pulp on your skin may do wonders. Here's a list of grape mask for different skin types.
X