For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്

|

ചര്‍മ്മസംരക്ഷണം എന്നത് നിസ്സാരമായ ഒരു കാര്യമല്ല, എന്നാല്‍ അതിന് വേണ്ടി സമയം മാറ്റി വെക്കുന്നത് പലര്‍ക്കും സാധിക്കുന്നില്ല. ഇതിന്റെയെല്ലാം ഫലമായി ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചര്‍മ്മം ഏതൊക്കെ രീതിയില്‍ നിങ്ങളില്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് എന്നതും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ചര്‍മ്മം അയവുള്ളതാണെങ്കില്‍ അത് പലപ്പോഴും ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അയവുള്ളതാണെങ്കില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

Homemade Face Masks For Saggy Skin

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഒന്നാണ് വീട്ടില്‍ ഉണ്ടാക്കുന്ന ഫേസ്പാക്കുകള്‍. ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകളില്‍ നിന്നും നമ്മളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന പലസ ഉത്പ്പന്നങ്ങളും ഉപയോഗിച്ച് ചര്‍മ്മം പ്രശ്‌നത്തിലാവുന്ന നിരവധി പേരുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ഇനി വീട്ടില്‍ തന്നെ നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ചര്‍മ്മത്തിന്റെ അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും അയഞ്ഞ് തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രായമാകുമ്പോള്‍ ചര്‍മ്മത്തിലെ മാറ്റം

പ്രായമാകുമ്പോള്‍ ചര്‍മ്മത്തിലെ മാറ്റം

പ്രായമാവുമ്പോള്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അത് മാത്രമല്ല ചര്‍മ്മത്തിലെ കൊളാജന്‍ നഷ്ടപ്പെടുകയും അത് ചര്‍മ്മത്തിന്റെ ദൃഢതയെ ബാധിക്കുകയും ചെയ്യുന്നു. അതിലൂടെ ചര്‍മ്മം അയഞ്ഞ് തൂങ്ങിയതായി കാണപ്പെടുകയും അത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. ചര്‍മ്മം അയഞ്ഞ് തൂങ്ങി കാണപ്പെടുമ്പോള്‍ മുഖത്ത് ക്ഷീണവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തില്‍ പെട്ടെന്ന് മോശം മാറ്റങ്ങള്‍ പ്രകടമാക്കുന്നു.

ഫേസ്മാസ്‌കുകള്‍

ഫേസ്മാസ്‌കുകള്‍

ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില ഫേസ്മാസ്‌കുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതില്‍ ചിലതിനെക്കുറിച്ച് ഈ ലേഖനത്തില്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം സമയവും പ്രാധാന്യവും നല്‍കുന്നതൊടൊപ്പം തന്നെ അത് ചര്‍മ്മത്തെ കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചര്‍മ്മത്തിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്ത ഉറപ്പുള്ള ഫേസ്മാസ്‌കുകള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ ഫേസ്മാസ്‌കുകള്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം.

വാഴപ്പഴവും പാലും

വാഴപ്പഴവും പാലും

വാഴപ്പഴവും പാലും നല്ല മോയ്‌സ്ചുറൈസര്‍ ആണെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി ആദ്യം ഒരു ഒരു ഏത്തപ്പഴം എടുത്ത് നന്നായി ചതച്ചെടുക്കുകയാണ് വേണ്ടത്. ശേഷം ¼ കപ്പ് കട്ടിയുള്ള പാല്‍ ഇതിലേക്ക് മിക്‌സ് ചെയ്യുക. പിന്നീട് ഇത് നല്ലതുപോലെ മിനുസമുള്ളതാക്കിയ ശേഷം മുഖത്തും കഴുത്തിലും ചേര്‍ത്ത് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഇത് മുഖത്ത് നിന്നും കഴുത്തില്‍ നിന്നും കഴുകിക്കളയാവുന്നതാണ്. തണുത്ത വെള്ളത്തില്‍ വേണം കഴുകിക്കളയേണ്ടത്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഈ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ നിരവധി ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കാരണം ഇതില്‍ നാം ചേര്‍ക്കുന്ന വാഴപ്പഴം ഒരു മികച്ച ആന്റിഓക്സിഡന്റാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക ഇലാസ്തികതയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ഇതിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യമുള്ള ചര്‍മ്മത്തിന്റെ കാര്യത്തില്‍ നമുക്ക് ഇത് നല്‍കുന്നത് മികച്ച ഗ്യാരണ്ടിയാണ്.

മുട്ടയുടെ വെള്ളയും പഞ്ചസാരയും

മുട്ടയുടെ വെള്ളയും പഞ്ചസാരയും

മുട്ടയുടെ വെള്ളയും പഞ്ചസാരയും ചേര്‍ക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും മികച്ച ഒറ്റമൂലിയാണ്. ഒരു മുട്ടയുടെ വെള്ള അല്‍പം പഞ്ചസാരയും 1 ടീസ്പൂണ്‍ തൈരും മിക്‌സ് ചെയ്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആക്കുക. മുഖത്തും കഴുത്തിലും നല്ലതുപോലെ പുരട്ടിയ ശേഷം ഇത് പതിനഞ്ച് മിനിറ്റ് വെക്കുക. അതിന് ശേഷം ചര്‍മ്മം ഇറുകിയതായി മാറുന്നത് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകി വൃത്തിയാക്കുക.

ഗുണങ്ങള്‍

ഗുണങ്ങള്‍

എന്തൊക്കെയാണ് ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ എന്നതിലുപരി എല്ലാ പ്രശ്‌നങ്ങളേയും ഒറ്റ ഒറ്റമൂലിയില്‍ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് ചര്‍മ്മം മുറുകുന്നതിനും ചര്‍മത്തിലെ പിഗ്മെന്റേഷനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കാരണം മുട്ടയാണ് നിങ്ങളുടെ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഓട്സ്, കടലമാവ് ഫേസ്പാക്ക്

ഓട്സ്, കടലമാവ് ഫേസ്പാക്ക്

ഓട്‌സ് സൗന്ദര്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ തന്നെ കടലമാവ് കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. അതിന് വേണ്ടി അല്‍പം ഓട്‌സ് പൊടിക്കാവുന്നതാണ്. ശേഷം ഒരു ടീസ്പൂണ്‍ കടലമാവ് മിക്‌സ് ചെയ്ത് അതിലേക്ക് തേന്‍ റോസ് വാട്ടര്‍ എന്നിവ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് കഴുത്തിലും മുഖത്തും പുരട്ടി 10 മിനിറ്റ് വെക്കുക. ശേഷം ചെറിയ ചൂടുള്ള വെള്ളത്തില്‍ കഴുകേണ്ടതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്.

ഗുണങ്ങള്‍

ഗുണങ്ങള്‍

എന്തൊക്കെയാണ് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓട്‌സ് ആദ്യം തന്നെ ചര്‍മ്മത്തിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് അത് അഴുക്കിനെയെല്ലാം നീക്കം ചെയ്യുന്നുണ്ട്. അത് കൂടാതെ ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒരു തവണ നിങ്ങള്‍ക്ക് ഈ ഫേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്.

ഏത് വരണ്ട ചര്‍മ്മത്തിനും പെട്ടെന്ന് പരിഹാരം നല്‍കും പൊടിക്കൈഏത് വരണ്ട ചര്‍മ്മത്തിനും പെട്ടെന്ന് പരിഹാരം നല്‍കും പൊടിക്കൈ

സ്‌കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂസ്‌കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ

English summary

Homemade Face Masks For Saggy Skin In Malayalam

Here in this article we are sharing some home made face pack for saggy skin in malayalam. Take a look.
X
Desktop Bottom Promotion