For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറപ്പ് നൽകും തെളിഞ്ഞ നിറത്തിന് ഈ ഫേഷ്യൽ വീട്ടിൽ

|

കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ഇഷ്‌ടമുള്ള ഒന്നാണ് ചോക്ലേറ്റ്. ഡാര്‍ക്കും മില്‍ക്കും തുടങ്ങി ഏതുതരം ചോക്ലേറ്റ് വേണമെങ്കിലും നമ്മുടെ മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്. ഒട്ടുമിക്ക ആഘോഷങ്ങളിലും വിവിധതരം ചോക്ലേറ്റുകൾക്ക് പ്രധാന സ്ഥാനം തന്നെയാണുള്ളത്. എന്നാല്‍, ചോക്ലേറ്റ് വെറുമൊരു മിഠായിയോ മധുര പലഹാരമോ മാത്രമല്ല. ഇതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കൊ പൗഡർ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്.

ഡാർക്ക് ചോക്ലേറ്റുകളിൽ അടങ്ങിയിരിക്കുന്ന ഫ്ളെവനോയിഡുകൾ ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുമെന്ന് അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊക്കൊ പൗഡറിൽ ഇരുമ്പ്, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ ചോക്ലേറ്റ് നല്ലൊരു ഫെയ്സ് മാസ്ക്ക് കൂടിയാണ്.

Most read:വരണ്ട ചർമ്മത്തിന് രണ്ട് തുള്ളി റോസ് വാട്ടർMost read:വരണ്ട ചർമ്മത്തിന് രണ്ട് തുള്ളി റോസ് വാട്ടർ

അത്ഭുതപ്പെടേണ്ട, നിങ്ങൾ ചോക്ലേറ്റ് ഇഷ്ടപ്പെടുന്നത് പോലെതന്നെ നിങ്ങളുടെ ചർമ്മവും ചോക്ലേറ്റ് ഇഷ്ടപ്പെടുന്നു. എണ്ണമയവും മുഖക്കുരു വരാൻ സാധ്യതയുള്ളതുമായ ചർമ്മത്തിൽ ഫെയ്സ് മാസ്ക് ഉപയോഗിക്കാൻ പലരും ഒന്ന് മടിക്കാറുണ്ട്. എന്നാൽ ചോക്ലേറ്റ് ഫെയ്സ് മാസ്ക് ഇത്തരം ചർമ്മത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചർമ്മത്തിന് ചോക്ലേറ്റ് ഫെയ്സ് മാസ്ക്

ചർമ്മത്തിന് ചോക്ലേറ്റ് ഫെയ്സ് മാസ്ക്

ഒരു ടേബിൾ സ്‌പൂൺ കൊക്കൊ പൗഡർ (മധുരമില്ലാത്തത്, ബേക്കിംങിന് ഉപയോഗിക്കുന്നത്)

ഒരു നുള്ള് കറുകപ്പട്ട

ഒരു ടേബിൾ സ്‌പൂൺ തേൻ (ഓർഗാനിക്)

 തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

മുകളിൽ നൽകിയിരിക്കുന്ന അളവിൽ കൊക്കോ പൗഡർ, തേൻ, കറുകപ്പട്ട എന്നിവ ഒരു ബൗളിലേക്ക് ചേർത്ത് നന്നായി മികിസ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കട്ടിയിലാണെങ്കിൽ കുറച്ച് കൂടെ തേൻ ചേർത്ത് മിക്സ് ചെയ്ത് ലൂസാക്കാവുന്നതാണ്. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 20-30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടാവുന്നതാണ്. ചോക്ലേറ്റിലും തേനിലും ആന്റി ഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ ചർമ്മത്തിൽ മുഖക്കുരു ഉണ്ടാക്കുന്ന ബാക്റ്റീരിയകളെ ചർമ്മത്തിലെ ഈർപ്പം നിലനിർത്തികൊണ്ടുതന്നെ നശിപ്പിക്കുന്നു. ഈ ചോക്ലേറ്റ് പേസ്റ്റ് നിങ്ങളുടെ ചർമ്മത്തെ മൃദുവായും മയമുള്ളതുമായും നിലനിർത്തുന്നു.

ഡാർക്ക് ചോക്ലേറ്റ് ഫെയ്സ് മാസ്ക്

ഡാർക്ക് ചോക്ലേറ്റ് ഫെയ്സ് മാസ്ക്

ആവശ്യമുള്ളവ

രണ്ട് ബാർ ഡാർക്ക് ചോക്ലേറ്റ് (ഇതിൽ 70 ശതമാനമെങ്കിലും കൊക്കൊ പൗഡർ അടങ്ങിയിരിക്കണം)

⅔ കപ്പ് പാൽ

ഒരു ടീസ്പൂൺ ഉപ്പ്

മൂന്ന് ടേബിൾ സ്‌പൂൾ ബ്രൗൺ ഷുഗർ

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ 2 ബാർ ഡാർക്ക് ചോക്ലേറ്റ് എടുത്തശേഷം ഇത് നന്നായി അലിയിപ്പിക്കുക. ഇതിനായി ഡബിൾ ബോയിലിംങ് മെത്തേട് ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് ഉപ്പും ബ്രൗൺ ഷുഗറും പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. തണുത്തതിന് ശേഷം ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്‌ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്. ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ, ഈ ചോക്ലേറ്റ് ഫെയ്സ് മാസ്ക് നിങ്ങളുടെ ചർമ്മത്തെ പരിപോഷിപ്പിക്കുകയും ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും

ചോക്ലേറ്റും ക്ലേയും ചേർത്തൊരു ഫെയ്സ് മാസ്‌ക്

ചോക്ലേറ്റും ക്ലേയും ചേർത്തൊരു ഫെയ്സ് മാസ്‌ക്

കാൽ കപ്പ് കൊക്കൊ പൗഡർ

രണ്ട് ടേബിൾ സ്‌പൂൺ ക്ലേ (Fuller's earth)

രണ്ട് ടേബിൾ സ്‌പൂൺ തൈര്

ഒരു ടീസ്‌പൂൺ ലമൺ ജ്യൂസ്

ഒരു ടീസ്‌പൂൺ വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളായ കൊക്കൊ പൗഡർ, ക്ലേ, തൈര്, ലെമൺ ജ്യൂസ്, വെളിച്ചെണ്ണ എന്നിവ എടുത്ത് ഒരു ബൗളിൽ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടുദിവസം ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കാവുന്നതാണ്. ലെമൺ ജ്യൂസ്, തൈര് എന്നിവ നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുന്നതിനും ചർമ്മത്തിലെ സുഷിരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് നീക്കം ചെയ്യുന്നതിനും സഹായിക്കും. കൊക്കൊ പൗഡറിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് നിങ്ങളുടെ ചർമ്മത്തെ പരിപോഷിപ്പിക്കുകയും, വെളിച്ചെണ്ണയും, ക്ലേയും നിങ്ങളുടെ മുഖത്തെ നാശം സംഭവിച്ച കോശങ്ങളെ നീക്കി യൗവനം നലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ചോക്ലേറ്റ് ഫെയ്സ് മാസ്ക്കിനൊപ്പം കൊക്കൊ പൗഡറും

ചോക്ലേറ്റ് ഫെയ്സ് മാസ്ക്കിനൊപ്പം കൊക്കൊ പൗഡറും

ഒരു ടേബിൾ സ്‌പൂൺ കൊക്കൊ പൗഡർ (മധുരം ചേർക്കാത്തത്)

ഒരു ടേബിൾ സ്‌പൂൺ ഹെവി ക്രീം

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ കൊക്കൊ പൗഡറും ഹെവി ക്രീമും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. നിങ്ങളുടെ മുഖം തണുത്ത വെള്ളത്തിൽ നന്നായി വൃത്തിയാക്കിയതിന് ശേഷം ഈ ഫെയ്സ് മാസ്ക് പുരട്ടുക. 15-30 മിനിട്ടുകൾക്ക് ശേഷം കഴികിക്കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടുദിവസം ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ തരം സ്കിന്നിനും ഉപയോഗിക്കാമെന്നതാണ് ഈ ഫെയ്സ് മാസ്ക്കിന്റെ പ്രത്യേകത. കൂടാതെ ഇത് നിങ്ങളുടെ ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകുന്നതിനോടൊപ്പം ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യും.

ടോണിംഗ് ചോക്ലേറ്റ് ഫെയ്സ് മാസ്ക്

ടോണിംഗ് ചോക്ലേറ്റ് ഫെയ്സ് മാസ്ക്

അലിയിപ്പിച്ച ചോക്ലേറ്റ് (50 ഗ്രാം)

ഒരു വാഴപ്പഴം

ഒരു കപ്പ് സ്ട്രോബറി

ഒരു കപ്പ് തണ്ണിമത്തൻ

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞിരിക്കുന്ന പഴങ്ങൾ നന്നായി അടിച്ച ശേഷം ഇതിലേക്ക് ചോക്ലേറ്റ് ചേർക്കുക. ഈ ഫെയ്സ് മാസ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളം ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസം ഇത് ആവർത്തിക്കാവുന്നതാണ്. തണ്ണിമത്തനം വാഴപ്പഴവും സ്ട്രോബറിയും ചേർത്തുള്ള ഈ ഫെയ്സ് മാസ്ക് നിങ്ങളുടെ മുഖത്തെ ഈർപ്പം നിലനിർത്തുന്നതിനോടൊപ്പം ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. വരണ്ട ചർമ്മമുള്ളവർക്ക് ഈ ഫെയ്സ് മാസ്ക് വളരെ നല്ലതാണ്. വേനൽ കാലത്ത് നിങ്ങളുടെ ചർമ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങൾക്കും ഈ ഫെയ്സ് മാസ്ക് ഒരു ഒറ്റമൂലിയാണെന്ന് പറയാം

English summary

Homemade Chocolate Face Masks For Glowing Skin

How to make home made chocolate face masks for glowing skin. Read on.
Story first published: Monday, November 11, 2019, 13:48 [IST]
X
Desktop Bottom Promotion