For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം പോളിഷ് ചെയ്‌തെടുക്കാന്‍ ഫലപ്രദം ഈ ബോഡി സ്‌ക്രബുകള്‍

|

കഠിനമായ സൂര്യരശ്മികള്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മത്തെ പൊറുതിമുട്ടിക്കുന്നു. ഒപ്പം ചര്‍മ്മത്തിലെ സുഷിരങ്ങളെ തടയുന്ന പൊടിപടലങ്ങള്‍ നിങ്ങളുടെ മുഖത്തെ തിളക്കം കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍, മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും സ്വാഭാവിക തിളക്കം തിരികെ കൊണ്ടുവരാനും എക്‌സ്‌ഫോളിയേഷനാണ് ഏറ്റവും നല്ല മാര്‍ഗം. പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മ്മിച്ച ബോഡി സ്‌ക്രബുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും എന്നതാണ് മറ്റൊരു സന്തോഷവാര്‍ത്ത.

Most read: കനത്ത വെയില്‍ മുഖത്ത് ടാന്‍ വരുത്തും; ഈ വീട്ടുവഴിയാണ് തടയാനുള്ള വഴിMost read: കനത്ത വെയില്‍ മുഖത്ത് ടാന്‍ വരുത്തും; ഈ വീട്ടുവഴിയാണ് തടയാനുള്ള വഴി

നിങ്ങളുടെ ചര്‍മ്മത്തില്‍ മസാജ് ചെയ്യുന്ന സ്‌ക്രബിന്റെ സ്വഭാവം കാരണം, എല്ലാ മാലിന്യങ്ങളും പുറന്തള്ളപ്പെടുകയും ചര്‍മ്മം വ്യക്തവും മിനുസമാര്‍ന്നതാവുകയും ചെയ്യുന്നു. ഒരു ബോഡി സ്‌ക്രബ് നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്താനും സെല്ലുലൈറ്റിനെതിരെ പോരാടാനും സഹായിക്കും. അതിനാല്‍, ആരോഗ്യകരമായ തിളങ്ങുന്ന ചര്‍മ്മം നേടുന്നതിന് ചില പ്രകൃതിദത്ത ചര്‍മ്മ സംരക്ഷണ നുറുങ്ങുകളും ബോഡി പോളിഷിംഗ് സ്‌ക്രബുകളും ഇവിടെയുണ്ട്. ഇതാ നോക്കൂ..

തേന്‍, നാരങ്ങ നീര്, പഞ്ചസാര

തേന്‍, നാരങ്ങ നീര്, പഞ്ചസാര

നിങ്ങളുടെ ചര്‍മ്മം തിളങ്ങുമെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായ പോളിഷിംഗ് സ്‌ക്രബാണിത്. ഇത് തയ്യാറാക്കാന്‍, നിങ്ങള്‍ക്ക് ഒരു കപ്പ് തേനും ഒരു നാരങ്ങയും അര കപ്പ് പഞ്ചസാരയും ആവശ്യമാണ്. നാരങ്ങ പിഴിഞ്ഞെടുത്ത് അതില്‍ പഞ്ചസാരയും തേനും കലര്‍ത്തുക. കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, കുതികാല്‍ മുതലായവ വരണ്ടതും അടരുകളുള്ളതും പരുക്കനുള്ളതുമായ ഭാഗങ്ങളില്‍ ഇത് തേക്കുക. മൃദുവായ വൃത്താകൃതിയിലുള്ള ചലനങ്ങളിലൂടെ നിങ്ങളുടെ ശരീരം സ്‌ക്രബ് ചെയ്യുക. മസാജിംഗ് എളുപ്പമാക്കാന്‍ ആദ്യം നിങ്ങള്‍ക്ക് ശരീരത്തില്‍ അല്‍പം വെള്ളം തെറിപ്പിക്കാം. ഇത് ചെയ്തുകഴിഞ്ഞാല്‍, ചര്‍മ്മത്തിന്റെ നിര്‍ജ്ജീവമായ പാളി നിങ്ങള്‍ക്ക് ഫലപ്രദമായി നീക്കം ചെയ്യാം. അതിനാല്‍ ചെറുപ്പവും ആരോഗ്യകരവുമായ ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കും. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ സ്‌ക്രബ് നിങ്ങള്‍ ശീലമാക്കുക.

തേന്‍, ഓട്സ്, പഞ്ചസാര സ്‌ക്രബ്

തേന്‍, ഓട്സ്, പഞ്ചസാര സ്‌ക്രബ്

അര കപ്പ് തേന്‍ എടുത്ത് അതില്‍ റോസ് വാട്ടറും കുറച്ച് പഞ്ചസാരയും ചേര്‍ക്കുക. ആരോഗ്യകരമായ തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ ഇത് ശരീരത്തിലുടനീളം പുരട്ടുക. ഓട്സ് മെല്ലെ ശരീരം വൃത്തിയാക്കുകയും നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ ഇത് സെന്‍സിറ്റീവ് ചര്‍മ്മത്തിന് അനുയോജ്യമായ ഒരു സ്‌ക്രബായിരിക്കും. ഇതിലൂടെ ചര്‍മ്മം മൃദുവും ദൃഢവുമാണെന്ന് തോന്നും.

Most read:മികച്ച രീതിയില്‍ മുഖത്തിന് നല്‍കാം തിളക്കം; ബ്ലീച്ച് ചെയ്യാം ഈസിയായിMost read:മികച്ച രീതിയില്‍ മുഖത്തിന് നല്‍കാം തിളക്കം; ബ്ലീച്ച് ചെയ്യാം ഈസിയായി

വാഴപ്പഴവും പഞ്ചസാരയും

വാഴപ്പഴവും പഞ്ചസാരയും

ഒരു വാഴപ്പഴം എടുത്ത് മാഷ് ചെയ്യുക, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര കലര്‍ത്തുക. ഇതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞെടുക്കുക. ബനാന ബോഡി പോളിഷിംഗ് സ്‌ക്രബ് തയ്യാര്‍. മികച്ച ഫലം നല്‍കുന്ന ഒരു ബോഡി സ്‌ക്രബായി ഇത് ഉപയോഗിക്കുക. വാഴപ്പഴം ചര്‍മ്മത്തെ ജലാംശം നല്‍കുന്നു, പഞ്ചസാര മൃദുവായി പുറംതള്ളുന്നു, അതേസമയം നാരങ്ങ ചര്‍മ്മത്തെയും ശരീരത്തിലെ ഏതെങ്കിലും അടയാളങ്ങളെയും ലഘൂകരിക്കും. ഇത് ദിവസവും പരീക്ഷിക്കാവുന്നതാണ്, എന്നാല്‍ ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്താല്‍ മതിയാകും.

തക്കാളിയും തൈരും

തക്കാളിയും തൈരും

നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് എളുപ്പത്തില്‍ ടാന്‍ നീക്കം ചെയ്യാന്‍ അറിയപ്പെടുന്ന ഒരു മികച്ച പഴമാണ് തക്കാളി. കൂടാതെ, തൈര് ഒരു സ്വാഭാവിക ബ്ലീച്ചായി പ്രവര്‍ത്തിക്കുന്നു, അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കും. അതിനാല്‍, നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് ടാന്‍ പാളി നീക്കം ചെയ്യുന്നതില്‍ ഇവ രണ്ടും കൂടിച്ചേര്‍ന്ന് നന്നായി പ്രവര്‍ത്തിക്കും. രണ്ട് ടീസ്പൂണ്‍ തക്കാളി പള്‍പ്പ്, അതേ അളവില്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ ഒരു സ്‌ക്രബ് പായ്ക്ക് ഉണ്ടാക്കാം. ഇത് നന്നായി ഇളക്കി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞ് കഴുകുക. തക്കാളി ജ്യൂസ് പുരട്ടിയതിന് ശേഷം നിങ്ങള്‍ക്ക് ചെറിയ ചൊറിച്ചില്‍ അനുഭവപ്പെടാം. പക്ഷേ, അത് ഉണങ്ങിക്കഴിഞ്ഞാല്‍, സംവേദനം അപ്രത്യക്ഷമാകും. ഈ പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് ഇരുണ്ട ടാന്‍ ലെയര്‍ ഒഴിവാക്കാന്‍ സഹായിക്കും.

Most read:മുടിയുടെ ശക്തിക്കും വളര്‍ച്ചയ്ക്കും മീനെണ്ണ ഉപയോഗം ഈവിധംMost read:മുടിയുടെ ശക്തിക്കും വളര്‍ച്ചയ്ക്കും മീനെണ്ണ ഉപയോഗം ഈവിധം

മുള്‍ട്ടാണി മിട്ടിയും കറ്റാര്‍ വാഴയും

മുള്‍ട്ടാണി മിട്ടിയും കറ്റാര്‍ വാഴയും

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍, മുള്‍ട്ടാനി മിട്ടിക്ക് പരിപാലിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. കൂളിംഗ് ഇഫക്റ്റ് നല്‍കുന്നത് മുതല്‍ ഏതെങ്കിലും തിണര്‍പ്പ് കുറയ്ക്കാനും ടാന്‍ ഒഴിവാക്കാനും ഇത് സഹായിക്കും. മറുവശത്ത്, കറ്റാര്‍ വാഴ ജെല്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും പ്രകൃതിദത്തമായ ശുദ്ധീകരണമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രണ്ട് കപ്പ് മുള്‍ട്ടാനി മിട്ടി എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലുമായി കലര്‍ത്തുക. നിങ്ങള്‍ക്ക് ഒന്നുകില്‍ കുറച്ച് തുള്ളി റോസ് വാട്ടര്‍ അല്ലെങ്കില്‍ അവശ്യ എണ്ണകള്‍ ഇതില്‍ ചേര്‍ക്കാം. നല്ല പേസ്റ്റ് ആകുന്ന വരെ നന്നായി ഇളക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക, നാലോ അഞ്ചോ മിനിറ്റ് സ്‌ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

തേങ്ങാപ്പാല്‍, ബദാം

തേങ്ങാപ്പാല്‍, ബദാം

ഈ ഫേസ് സ്‌ക്രബ് ചര്‍മ്മത്തെ പുറംതള്ളുകയും സെല്ലുലൈറ്റിന്റെ രൂപം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. രണ്ട് കപ്പ് വെളുത്ത കളിമണ്ണ്, ഒരു കപ്പ് അരച്ച ഓട്‌സ്, നാല് ടേബിള്‍സ്പൂണ്‍ ബദാം, രണ്ട് ടേബിള്‍സ്പൂണ്‍ നന്നായി പൊടിച്ച റോസാപ്പൂവ് എന്നിവ യോജിപ്പിക്കുക. മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യത്തിന് തേങ്ങാപ്പാല്‍ ചേര്‍ക്കുക. ചര്‍മ്മത്തിന് മൃദുവായ ഒരു ഫേസ് സ്‌ക്രബായി ഇത് ഉപയോഗിക്കുക.

Most read:ചൂടുകാലത്ത് ഇത് ചെയ്താല്‍ മുഖത്തിന് കൂടുതല്‍ തിളക്കവും സൗന്ദര്യവുംMost read:ചൂടുകാലത്ത് ഇത് ചെയ്താല്‍ മുഖത്തിന് കൂടുതല്‍ തിളക്കവും സൗന്ദര്യവും

ചോക്ലേറ്റ്

ചോക്ലേറ്റ്

ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ചോക്ലേറ്റിന് പ്രായമാകുന്നത് തടയാനുള്ള കഴിവുമുണ്ട്. ഇത് കൊളാജന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ മെല്‍ട്ട് ചെയ്ത ഡാര്‍ക്ക് ചോക്ലേറ്റ്, ഒരു കപ്പ് ഗ്രാനേറ്റഡ് പഞ്ചസാര, രണ്ട് ടേബിള്‍സ്പൂണ്‍ ഗ്രാനേറ്റഡ് കാപ്പി, അര കപ്പ് വെളിച്ചെണ്ണ എന്നിവ എടുക്കുക. ഈ ചേരുവകളെല്ലാം കലര്‍ത്തി വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ ആവശ്യമായി വരുമ്പോള്‍ ഒരു മൈക്രോവേവില്‍ ഇതില്‍ നിന്ന് കുറച്ച് സ്പൂണ്‍ എടുത്ത് 6 മുതല്‍ 8 സെക്കന്‍ഡ് വരെ ചൂടാക്കുക. മൃദുവായത ചര്‍മ്മം വെളിപ്പെടുത്താന്‍ ഈ സ്‌ക്രബ് ഉപയോഗിക്കുക.

English summary

Homemade Body And Face Scrubs For Glowing Skin in Summer in Malayalam

Beauty experts will tell you that exfoliation is the best way to remove dead cells, rejuvenate your skin and bring back your natural glow. Here are some homemade body and face scrubs for glowing skin in summer.
Story first published: Monday, February 28, 2022, 16:32 [IST]
X
Desktop Bottom Promotion