For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കും അടുക്കളക്കൂട്ടുകള്‍ ഇതാ

|

പലരും പ്രായത്തെ മറച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്നു, അതിനായി മേക്കപ്പുകളും മറ്റും പ്രയോഗിക്കുന്നു. വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ നിങ്ങളുടെ ചര്‍മ്മം കാണിക്കുന്നത് ചുളിവുകളിലൂടെയാണ്. പ്രായമാകുന്തോറും ജലാംശം, കൊളാജന്‍ എന്നിവ നഷ്ടപ്പെടുന്നതിനാല്‍ ചര്‍മ്മം കനംകുറഞ്ഞതും ദുര്‍ബലവും വരണ്ടതുമായി മാറുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത കുറയ്ക്കുകയും നേര്‍ത്ത വരകള്‍, ചുളിവുകള്‍ മുതലായ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നു.

Most read: തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യംMost read: തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യം

എന്നാല്‍ ഇവ ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കാതെ തന്നെ വളരെ നേരത്തേ കടന്നു വന്നെന്നും വരാം. സൂര്യപ്രകാശം, പാരിസ്ഥിതിക ഘടകങ്ങള്‍, ജനിതകം, സമ്മര്‍ദ്ദം, മോശം ഭക്ഷണ രീതി, അനാരോഗ്യകരമായ ജീവിതശൈലി, രാസ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ അമിതോപയോഗം എന്നിവയൊക്കെ നിങ്ങളുടെ ചര്‍മ്മത്തില്‍ ചെറുപ്രായത്തില്‍ തന്നെ ചുളിവുകള്‍ വീഴ്ത്താന്‍ കാരണമാകുന്ന ഘടകങ്ങളാണ്. നിങ്ങളുടെ ചര്‍മ്മത്തിലെ ഇത്തരം ചുളിവുകള്‍ നീക്കി ചെറുപ്പമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില കൂട്ടുകളുണ്ട്. പ്രകൃതിദത്തമായി നിര്‍മിക്കാവുന്ന ഇവ നിങ്ങള്‍ക്ക് ചുളിവുകളില്ലാത്ത ചര്‍മ്മം നല്‍കാന്‍ സഹായിക്കുന്നു. എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന അത്തരം ചില ആന്റിം ഏജിംഗ് ഫെയ്‌സ് മാസുകള്‍ നമുക്ക് നോക്കാം.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

ചുളിവുകള്‍ നീക്കാനുള്ള വീട്ടുവഴികളില്‍ ഏറ്റവും എളുപ്പവും വേഗത്തില്‍ തയാറാക്കാവുന്നതുമായ മാസ്‌കുകളില്‍ ഒന്നാണിത്. മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് വെളുത്ത ഭാഗം വേര്‍തിരിച്ച് ചര്‍മ്മത്തിന് നന്നായി പുരട്ടുക. ഇത് 15 - 20 മിനിറ്റ് വരണ്ടതാക്കി കഴുകിക്കളയുക, വ്യത്യാസം കാണാനാകും. വലിയ വെളുത്ത സുഷിരങ്ങള്‍ ചുരുക്കി ചര്‍മ്മത്തിന് ദൃഢമായ രൂപം നല്‍കുന്ന സ്വാഭാവിക ഏജന്റായി മുട്ടയുടെ വെള്ള പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിലെ മടക്കുകളും ചുളിവുകളും അകറ്റിനിര്‍ത്താന്‍ ഈ മാസ്‌ക് കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്തുന്നു.

മുട്ട വെള്ള, തേന്‍, ടീ ട്രീ ഓയില്‍

മുട്ട വെള്ള, തേന്‍, ടീ ട്രീ ഓയില്‍

ഒരു ടീസ്പൂണ്‍ തേന്‍ ഒരു മുട്ടയുടെ വെള്ളയുമായി കലര്‍ത്തി 4-5 തുള്ളി ടീ ട്രീ എണ്ണയും ചേര്‍ക്കുക. ഇവ നന്നായി യോജിപ്പിച്ച് നിങ്ങളുടെ ചര്‍മ്മത്തിന് മാസ്‌കായി പുരട്ടുക. ഈ മാസ്‌കിന്റെ ഏറ്റവും മികച്ച ഗുണം ഇത് മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുകയും ഒരേ സമയം ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും ചെയ്യുന്നു എന്നതാണ്.

Most read:തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യംMost read:തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യം

വാഴപ്പഴം, തൈര്, തേന്‍

വാഴപ്പഴം, തൈര്, തേന്‍

പ്രകൃതിദത്ത കൊളാജന്‍ ബൂസ്റ്റര്‍ ആയതിനാല്‍, ചര്‍മ്മത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആന്റി ഏജിംഗ് ചികിത്സകളില്‍ ഒന്നാണ് വാഴപ്പഴം. പഴുത്ത വാഴപ്പഴം എടുത്ത് നന്നായി മാഷ് ചെയ്യുക. ഇതിലേക്ക് 4 ടേബിള്‍സ്പൂണ്‍ തൈരും 2 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഒരു പേസ്റ്റ് രൂപത്തിലാക്കാന്‍ ഇവ ഒന്നിച്ച് സംയോജിപ്പിക്കുക. ഈ മിശ്രിതം അല്‍പം ചൂടാക്കി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിട്ടു നേരം കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. തൈര് ചര്‍മ്മത്തെ കാര്യക്ഷമമായി പോഷിപ്പിക്കുകയും തേന്‍ കൂടുതല്‍ നേരം ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു.

മോര്, ഓട്‌സ്, ഒലിവ് ഓയില്‍

മോര്, ഓട്‌സ്, ഒലിവ് ഓയില്‍

അര ടീസ്പൂണ്‍ ഔട്മീലും അരകപ്പ് മോരും ചേര്‍ത്ത് മിശ്രിതം കുറച്ച് നേരം ചൂടാക്കുക. ഈ മിശ്രിതത്തിലേക്ക് 2 ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് തണുപ്പിക്കുക. ഇത് ചര്‍മ്മത്തിലുടനീളം പുരട്ടി 20 മിനിറ്റ് വരണ്ടതാക്കാന്‍ വിടുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ചുളിവുകള്‍, നേര്‍ത്ത വരകള്‍, കളങ്കങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമാകുന്നതിന് ഈ മാസ്‌ക് അകത്തെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

തൈര്, ഒലിവ് ഓയില്‍, നാരങ്ങ നീര്

തൈര്, ഒലിവ് ഓയില്‍, നാരങ്ങ നീര്

തൈരില്‍ അടങ്ങിയ ലാക്റ്റിക് ആസിഡ് പ്രകൃതിദത്തമായി ചര്‍മ്മം ശുദ്ധീകരിക്കുന്നു. മാത്രമല്ല, ചര്‍മ്മത്തിലെ കൊളാജന്‍ പുതുക്കാനും ഇത് സഹായിക്കുന്നു. നാരങ്ങ നീര് ചര്‍മ്മത്തില്‍ നിന്ന് അധിക എണ്ണ ആഗിരണം ചെയ്യുകയും ഒലിവ് ഓയില്‍ അതിന് പോഷിപ്പിക്കുന്ന തിളക്കം നല്‍കുകയും ചെയ്യുന്നു. അര കപ്പ് തൈര് ഒരു ടീസ്പൂണ്‍ നാരങ്ങ നീരും 4 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് കലര്‍ത്തുക. മിനുസമാര്‍ന്ന പേസ്റ്റ് തയ്യാറാക്കി നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടി 20 മിനിറ്റ് നേരത്തേക്ക് വിടുക. തുടര്‍ന്ന് ഒരു തുണിയില്‍ റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം തുടച്ച് കഴുകുക.

Most read:മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്Most read:മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്

തൈരും മഞ്ഞളും

തൈരും മഞ്ഞളും

അര കപ്പ് തൈരില്‍ 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തുക. ഇവ ഒന്നിച്ച് ഒരു പേസ്റ്റാക്കി മുഖത്ത് പുരട്ടി 15 മിനിറ്റ് വരണ്ടതാക്കുക. പിന്നെ, തണുത്ത വെള്ളത്തില്‍ ഈ മാസ്‌ക് കഴുകി കളയുക. തൈരിന്റെ ആന്റി ഏജിംഗ് ഗുണങ്ങളും മഞ്ഞളിന്റെ ശക്തമായ ആന്റിഓക്‌സിഡന്റ്, ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഉപയോഗിച്ച് ചര്‍മ്മത്തിലെ ചുളിവുകള്‍ തടയുന്നു.

ആപ്പിള്‍, തേന്‍, പാല്‍പ്പൊടി

ആപ്പിള്‍, തേന്‍, പാല്‍പ്പൊടി

ഒരു ആപ്പിള്‍ എടുത്ത് വെള്ളത്തില്‍ തിളപ്പിച്ച് വിത്തുകള്‍ നീക്കം ചെയ്ത് നന്നായി മാഷ് ചെയ്യുക. 1 ടീസ്പൂണ്‍ വീതം തേനും പാല്‍പ്പൊടിയും ഇതിലേക്ക് ചേര്‍ക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് മാസ്‌കായി പുരട്ടി 15 മിനിറ്റ് ഇടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആപ്പിള്‍ ചര്‍മ്മത്തിന് അനുയോജ്യമായ പോഷകങ്ങള്‍ നിറഞ്ഞതാണ്. ആന്റിഓക്‌സിഡന്റ് വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചുളിവുകള്‍ എളുപ്പത്തില്‍ അകറ്റിനിര്‍ത്തും.

Most read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായുംMost read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായും

ഒലിവ് ഓയിലും നാരങ്ങ നീരും

ഒലിവ് ഓയിലും നാരങ്ങ നീരും

സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിലൂടെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഒലിവ് ഓയില്‍ സഹായിക്കുന്നു. നാരങ്ങാ നീരിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ പിന്തുണയ്ക്കുകയും മികച്ചതാക്കുകയും ചെയ്യുന്നു. ഒലിവ് ഓയില്‍, നാരങ്ങ നീര് എന്നിവ തുല്യമായി ഒരു പാത്രത്തില്‍ കലര്‍ത്തുക. കുറച്ച് മിനിറ്റ് ചൂടാക്കി ഇത് മുഖത്ത് മാസ്‌കായി പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം

1 കപ്പ് കഞ്ഞി വെള്ളം എടുത്ത് മുഖം കഴുകുന്നത് നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നു. കഞ്ഞിവെള്ളത്തില്‍ ഒരു കോട്ടണ്‍ തുണി 10 മിനിട്ടു നേരം മുക്കിവച്ച് നിങ്ങളുടെ മുഖത്തിടുക. ഇത് 15-30 മിനിറ്റ് നേരം വയ്ക്കുക. ശേഷം ഇത് നീക്കം ചെയ്ത് മുഖം കഴുകുക. നിങ്ങള്‍ക്ക് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഇത് എല്ലാ ദിവസവും പ്രയോഗിക്കാവുന്നതാണ്. വാര്‍ദ്ധക്യത്തെ ചെറുക്കുന്ന ഫ്‌ളേവനോയ്ഡ് സംയുക്തങ്ങള്‍ ഈ മാസ്‌കില്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തെ ഉറപ്പിക്കുകയും ശക്തമാക്കുകയും ചെയ്യുന്നു.

Most read:ഇടതൂര്‍ന്ന മുടി ഉറപ്പ് ബനാന ഹെയര്‍ മാസ്‌കിലൂടെMost read:ഇടതൂര്‍ന്ന മുടി ഉറപ്പ് ബനാന ഹെയര്‍ മാസ്‌കിലൂടെ

കക്കിരി മാസ്‌ക്

കക്കിരി മാസ്‌ക്

അര കഷ്ണം കക്കിരി ചതച്ച് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 10-20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം ഈ മാസ്‌ക് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. നിങ്ങള്‍ക്ക് എല്ലാ ദിവസവും മാസ്‌ക് പ്രയോഗിക്കാവുന്നതാണ്. ചര്‍മ്മത്തെ പ്രായം കുറഞ്ഞതാക്കുന്നതും തിളക്കമുള്ളതുമാക്കി മാറ്റുന്ന എന്‍സൈമുകള്‍ ഈ മാസ്‌കില്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തെ പുതുക്കുന്നു.

English summary

Homemade Anti-Aging Face Masks for Treating Wrinkles

When prepared at home with natural ingredients, anti-aging face masks for wrinkles can work beautifully. Lets see some homemade anti wrinkle facial masks that actually works.
X
Desktop Bottom Promotion