Just In
Don't Miss
- News
മലിനീകരണം ആയുസ്സ് കുറക്കുമെന്ന് ഇന്ത്യൻ പഠനങ്ങൾ പറഞ്ഞിട്ടില്ല: പ്രകാശ് ജാവദേക്കർ, ഭയം ജനിപ്പിക്കരു
- Sports
ഐ ലീഗ്: ഗോകുലം കുതിപ്പ് തുടരുന്നു, ആരോസും കടന്ന് മുന്നോട്ട്
- Technology
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Movies
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
ഹെർപ്പിസ് എന്ന ചർമ്മപ്രശ്നത്തിന് വീട്ടുവൈദ്യം
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു അണുബാധയാണ് ഹെർപ്പസ്.സിഫിലിസ്, ക്ലമീഡിയ അല്ലെങ്കിൽ ഗൊണോറിയ എന്നിവ പോലെയുള്ള ബാക്ടീരിയ അണുബാധകളിൽ നിന്നും വിഭിന്നമായി ഹെർപ്പസ് സിംപ്ക്സ് വൈറസ് മൂലമാണ് ഹെർപ്പസ് ഉണ്ടാകുന്നത്. അത് സാധാരണ ലൈംഗിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. ഈ വൈറസ് രണ്ട് രൂപങ്ങളിൽ കാണുന്നു.ജനിറ്റലും ഓറലും .ചുംബനം,സുരക്ഷിതമല്ലാത്ത ലൈംഗികത,ചർമ്മ ബന്ധം ,ഉമിനീർ ,പ്രസവ സമയത്തു അണുബാധയുള്ള അമ്മയിൽ നിന്നും കുഞ്ഞിലേക്ക് ഇങ്ങനെയെല്ലാം ഹെർപ്പസ് പകരുന്നു.
ഇതിനു ചികിത്സ ഇല്ലെന്നാണ് പലരും കരുതുന്നത്.എന്നാൽ പ്രകൃതിദത്തമായ വിധത്തിൽ തന്നെ നമുക്കിത് പരിഹരിക്കാം.നമ്മുടെ ചികിത്സ വഴി വൈറസ് നശിക്കുക മാത്രമല്ല ഭാവിയിൽ വരാതിരിക്കുകയും ചെയ്യും. രണ്ടു തരത്തിലുള്ള ഹെർപ്പസും തമ്മിൽ വ്യത്യാസമുണ്ട് ടൈപ് 1 ലൈംഗികമായി പകരാത്ത ഹെർപ്പസ്. ഇതിനെ കോൾഡ് സോർ അഥവാ വായ്പ്പുണ്ണ് എന്ന് പറയുന്നു ഇവ വായിലും മുഖത്തും ചുണ്ടിലും ഉണ്ടാകുന്ന ചെറിയ പുണ്ണുകളാണ്.
Most read: മങ്ങിയ നിറത്തെ പാടേ തുടച്ച് നീക്കും രാമച്ചക്കുളി
ഇത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അപ്രത്യക്ഷമാകുമെങ്കിലും കൃത്യമായ ഇടവേളകളിൽ തിരിച്ചു വരുകയും ചെയ്യും. ഇവ ചെറുതാണെങ്കിലും ചുണ്ടുകളെ വളരെ വഷളാക്കുന്നവയാണ് ടൈപ് 2 -ഇത് ലൈംഗികമായി സംക്രമിക്കുന്ന രോഗമാണ്. വൈറസിന്റെ ഭീകരമായ അവസ്ഥയാണിത്

ലക്ഷണങ്ങൾ
ഉയർന്ന താപനിലയും പനിവും, ഓക്കാന,പേശി വേദന, മൂത്രംഒഴിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ വേദന, ചൊറിച്ചൽ അല്ലെങ്കിൽ എരിച്ചിൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ചെറിയ ഗ്രൂപ്പുകളായി കാണുന്ന വ്രണങ്ങൾ വേദനയുള്ളതുമാണ്. ജനനേന്ദ്രിയങ്ങൾ, മലദ്വാരം എന്നിവിടങ്ങളിലും കൂട്ടമായി ഇവ കാണാം.ചെറിയ തുറന്ന വ്രണങ്ങൾ എങ്കിൽ അത് ക്യാൻക്രോയിഡ ആയിരിക്കും.

ലക്ഷണങ്ങൾ
ആദ്യലക്ഷണങ്ങൾക്ക് ശേഷം 5 -10 ദിവസം ഈ ഹെർപ്പസ് ഉണ്ടാകും.ഇത് രോഗിയുടെ പ്രതിരോധ ശേഷിയും ആന്റി വൈറൽ ചികിത്സയെയും ബന്ധപ്പെട്ടിരിക്കുന്നു.ഓരോ വർഷവും ഇത് കാണാവുന്നതാണ്.

ബേക്കിങ് സോഡ
ഹെർപ്പസ് അകറ്റാൻ ബേക്കിങ് സോഡാ ഉത്തമമാണ്.ഇത് ചൊറിച്ചിലിനും വേദനയ്ക്കും ആശ്വാസം നൽകും.ബേക്കിങ് സോഡയിലെ ആൽക്കലൈൻ വൈറസിന്റെ ജീവിത ചക്രത്തെ ബാധിക്കുന്നു. ഒരു കോട്ടൺ ബോൾ ബേക്കിങ് സോഡയിൽ മുക്കി വ്രണത്തിൽ വയ്ക്കുക.ചർമ്മത്തിൽ നിന്നും ഈർപ്പവും വൈറസും അകറ്റി വ്രണം കറിയാണ് ഇത് സഹായിക്കുന്നു. ശ്രദ്ധിക്കേണ്ടത്; ഒരിക്കൽ മുക്കിയ കോട്ടൺ വീണ്ടും ബേക്കിങ് സോഡയിൽ മുക്കി മലിനമാക്കാതിരിക്കുക.

ടീ ബാഗുകൾ
ആന്റിവൈററൽ, ആന്റി-ഇൻഫ്ളമേറ്ററി , ആന്റിഓക്സിഡന്റ് ഇഫക്റ്റുകൾ ഉള്ള സാധാരണ തേയിലയുടെ ഉപഭോഗത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. തേയിലയിൽ ഉയർന്ന അളവിൽ ആന്റി ഇൻഫ്ളമേറ്ററി ടാനിൻ അടങ്ങിയിരിക്കുന്നു.ഹെർബൽ അഥവാ ഗ്രീൻ ടീ ഹെർപ്സിന് വളരെ മികച്ചതാണ്. ടീ ബാഗിന്റെ സഹായത്തോടെ ഒരു കപ്പ് ടീ തയ്യാറാക്കുക.ഈ ടീ ബാഗ് തണുത്തതിനു ശേഷം പ്രശനമുള്ള ഭാഗത്തു വയ്ക്കുക.5 മിനിട്ടിനു ശേഷം രണ്ടു മൂന്നു പ്രാവശ്യം ഇത് ആവർത്തിക്കുക.ടീ ബാഗ് തുറന്ന് ഇലകൾ വ്രണത്തിൽ ഇട്ടും ഇങ്ങനെ ചെയ്യാവുന്നതാണ്.

കോൺ സ്റ്റാർച്
ചൊറിച്ചിലും പരുക്കനുമായ ഹെർപ്പസിൽ നിന്നും അധിക ഈർപ്പം വലിച്ചെടുക്കാനും ബേക്കിങ് പൗഡർ പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കാനും ഇതിനാകും. ഒരു കോട്ടൺ ബാൾ കോൺ സ്റ്റാർച്ചിൽ മുക്കി പ്രശനമുള്ള ഭാഗത്തു വയ്ക്കുക.ഇത് വ്രണങ്ങൾ ഉണ്ടാക്കുകയും അസ്വസ്ഥത അകറ്റുകയും ചെയ്യും.