For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരും കൊതിക്കും ചര്‍മ്മത്തിന് ഈ അടുക്കള വഴികള്‍

|

ഒരു നീണ്ട ദിവസത്തിന്റെ എല്ലാ മടുപ്പുകള്‍ക്കും ശേഷം ചര്‍മ്മസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ എല്ലാവര്‍ക്കും മടുപ്പാണ്. ഒരു മുഴുവന്‍ ദിവസത്തിന്റെ ഫലമായി ചര്‍മത്തിലുണ്ടാകുന്ന എല്ലാ അഴുക്കുകളും മലിനീകരണവുമെല്ലാം ഒഴിവാക്കി ചര്‍മ്മത്തെ മികച്ച രീതിയില്‍ ശ്വസിക്കാന്‍ അനുവദിക്കുന്നതിനുമായി ക്ലെന്‍സിങ്ങ് അഥവാ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ചര്‍മ്മ സംരക്ഷണത്തിലെ അടിസ്ഥാന ഘട്ടമായ ശുദ്ധീകരണ പ്രവര്‍ത്തനത്തെ അവഗണിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

Most read: സൗന്ദര്യം വിരിയിക്കും ഫ്രൂട്ട് ഫേഷ്യലുകള്‍Most read: സൗന്ദര്യം വിരിയിക്കും ഫ്രൂട്ട് ഫേഷ്യലുകള്‍

വിപണികളില്‍ ലഭ്യമാകുന്ന രാസവസ്തുക്കളാല്‍ അധിഷ്ഠിതമായ ക്ലെന്‍സറുകള്‍ ഉപയോഗിച്ച് ക്ലെന്‍സിംങ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അടുക്കളയിലേക്ക് നിന്ന് മുഖം ശുദ്ധീകരിക്കാന്‍ ആവശ്യമായ പ്രകൃതിദത്ത ചേരുവകള്‍ തിരഞ്ഞെടുക്കാം. ചര്‍മ്മത്തെ കൂടുതല്‍ മൃദുലവും മിനുസമാര്‍ന്നതുമാക്കുന്നതോടൊപ്പം മുഖത്തിന്റെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാനും ഇത് സഹായിക്കും. വീട്ടില്‍ തന്നെ കണ്ടെത്താവുന്ന മികച്ച എട്ട് പ്രകൃതിദത്ത ക്ലെന്‍സറുകള്‍ ഇതാ.

വെള്ളക്കടലപ്പൊടിയും മഞ്ഞളും

വെള്ളക്കടലപ്പൊടിയും മഞ്ഞളും

ഫേസ് പായ്ക്കുകളില്‍ അടിസ്ഥാനമായി ഉപയോഗിക്കുന്നതും പരമ്പരാഗതമായി ശീലമാക്കിയതുമായ ഒന്നാണ് വെള്ളക്കടല പൊടിച്ചത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റിമൈക്രോബയല്‍ ഗുണങ്ങളും നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കാനും മുഖത്തിന് പുതുമയും കാന്തിയും നല്‍കാനും മികച്ചതാണിത്.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

രണ്ടു ടേബിള്‍സ്പൂണ്‍ വെള്ളക്കടലപ്പൊടിയും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി കുറച്ചു നേരം കാത്തിരിക്കുക. ഉണങ്ങിയ ശേഷം കഴുകി കളയാം.

പാലും ഉപ്പും

പാലും ഉപ്പും

മുഖത്തെ ഫലപ്രദമായ രീതിയില്‍ ശുദ്ധീകരിക്കാന്‍ പാല് സഹായിക്കുന്നു. ചര്‍മ്മത്തെ കൂടുതല്‍ മൃദുവാക്കുവാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന സംയുക്തങ്ങള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

പാലും ഉപ്പും ചേര്‍ത്ത് ഉപയോഗിച്ച് ഒരു ഫേഷ്യല്‍ ക്ലെന്‍സര്‍ ഉണ്ടാക്കാം. കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് മുഖത്തും കഴുത്തിലും പുരട്ടുക. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യാവുന്നതാണ്.

തൈരും കക്കിരിക്കയും

തൈരും കക്കിരിക്കയും

തൈര് ചര്‍മ്മത്തെ ശാന്തമാക്കാന്‍ സഹായിക്കുന്നു. കക്കിരിക്കയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പ്രായാധിക്യത്തിന്റെ പാടുകളും കളങ്കങ്ങളും ഇല്ലാതാക്കാനും ചര്‍മ്മത്തെ നന്നായി മോയ്‌സ്ചറൈസ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

കക്കിരിക്കയും 2-3 ടേബിള്‍സ്പൂണ്‍ തൈരും മിക്‌സിയിലടിച്ച് കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുത്തിയെടുക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി 10 മിനിറ്റ് ഉണങ്ങാന്‍ കാത്തിരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ഉപയോഗിക്കാം.

തേനും പാലും

തേനും പാലും

തേന്‍ നിങ്ങളുടെ മുഖത്തെ ചുളിവുകളുടെ രൂപീകരണത്തെ മന്ദഗതിയിലാക്കുന്ന ഒരു വസ്തുവാണ്. ഇതിലെ ശാന്തഗുണങ്ങള്‍ ചര്‍മ്മത്തിലെ പി.എച്ച് ലെവല്‍ നിയന്ത്രിച്ച് ചര്‍മ്മത്തെ ചെറുപ്പവും തിളക്കവുമുള്ളതാക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2-3 ടീസ്പൂണ്‍ തേനും അല്‍പം പാലും മിക്‌സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. 30 സെക്കന്‍ഡ് നേരം കാത്തിരിന്ന ശേഷം ചര്‍മ്മത്തില്‍ മൃദുവായി ഉരയ്ക്കുക. ടര്‍ക്കി ഉപയോഗിച്ച് മുഖവും കഴുത്തും വരണ്ടതാക്കി മാറ്റുക. ഈ ക്ലെന്‍സര്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ 2-3 തവണ ഉപയോഗിക്കാം.

ഓട്‌സ് ഫേഷ്യല്‍ ക്ലെന്‍സര്‍

ഓട്‌സ് ഫേഷ്യല്‍ ക്ലെന്‍സര്‍

മികച്ച ഒരുഫേഷ്യല്‍ ക്ലെന്‍സറാണ് കൊളോയ്ഡല്‍ ഓട്‌സ്. ആന്റി ഓക്‌സിഡന്റ് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു ടേബിള്‍ സ്പൂണ്‍ മോര് എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി സൗമ്യമായി പുരട്ടിയ ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുക. ശുദ്ധമായ ചര്‍മ്മത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയില്‍ ലോറിക് ആസിഡും മോയ്സ്ചറൈസിംഗ് ഗുണങ്ങളും ഉള്ളതിനാല്‍ ചര്‍മ്മത്തില്‍ എല്ലായ്‌പോഴും ജലാംശം നിലനിര്‍ത്തുന്നു. വരള്‍ച്ച ഇല്ലാതാക്കാനും ചര്‍മ്മത്തില്‍ തിളക്കം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു ടീസ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് കാത്തിരുന്ന ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യാവുന്നതാണ്.

തൈരും തേനും

തൈരും തേനും

ചര്‍മ്മത്തില്‍ മോയ്‌സ്ചറൈസ് ചെയ്യുന്നതും വരണ്ടതും മങ്ങിയതുമായ ചര്‍മ്മത്തെ ലഘൂകരിക്കാന്‍ സഹായിക്കുന്ന ലാക്റ്റിക് ആസിഡ് തൈരില്‍ അടങ്ങിയിരിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

1-2 ടേബിള്‍സ്പൂണ്‍ തൈരും ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും മിക്‌സ് ചെയ്യുക. നിങ്ങളുടെ മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടുക. 15-20 മിനിറ്റിനു ശേഷം മുഖം കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യാവുന്നതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

നിങ്ങളുടെ മുഖത്തെ അമിതമായ പിഗ്മെന്റേഷനും കളങ്കവുമെല്ലാം ഒഴിവാക്കാന്‍ സഹായിക്കുന്ന അസ്‌കോര്‍ബിക് ആസിഡ് നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുഖത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുളതാക്കി മാറ്റുകയും ചെയ്യുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു നാരങ്ങയില്‍ നിന്ന് നീര് പിഴഞ്ഞെടുത്ത് തുണിയില്‍ മുക്കി ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി 10 മിനിറ്റ് കാത്തിരിക്കുക. ശേഷം വെള്ളത്തില്‍ നന്നായി കഴുകുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

English summary

Home Remedies To Get Glowing Skin

The best way to treat your face is to indulge in homemade and natural beauty treatment. In this article we are discussing the best home remedies that can make your skin glow more. Read on.
X
Desktop Bottom Promotion