For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരുവാളിപ്പ് മാറ്റി ഉറപ്പുള്ള തിളക്കം നൽകും മാർഗ്ഗം

|

ചർമത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പ്രശ്നങ്ങൾ പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒന്നാണ്. ഓരോ പ്രായത്തിനനുസരിച്ച് അവ പല രൂപത്തിലും ഭാവത്തിലും നമുക്കിടയിൽ പ്രത്യക്ഷപ്പെടുന്നു. എന്നെന്നേക്കുമായി അവയെ ഒഴിവാക്കുക എന്നത് നടപ്പുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ആവശ്യമായ ചികിത്സകൾ നൽകികൊണ്ട് ഒരു പരിധിവരെ തടഞ്ഞു നിർത്തുക മാത്രമേ വഴിയുള്ളൂ.

കൂടുതൽ വായിക്കാൻ: ഉപ്പും കറ്റാർവാഴയും; തുടുത്ത കവിളിനും മുഖത്തിനും

പ്രകൃതിദത്ത പരിഹാരങ്ങളുടെ സഹായത്തോടെയുള്ള ചർമസംരക്ഷണ രീതി പതിവാക്കിയാൽ ഇടയ്ക്കിടെ ചർമപ്രശ്നങ്ങളുടെ കാരണങ്ങൾ പറഞ്ഞുകൊണ്ട് ചർമരോഗ രോഗ വിദഗ്ധനെ കാണേണ്ട ആവശ്യമുണ്ടാകില്ല. നമ്മുടെ നിത്യേനയുള്ള ജീവിതശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ എളുപ്പത്തിൽ നമുക്ക് നമ്മുടെ ചർമസ്ഥിതി ആരോഗ്യമുള്ളതാക്കി മാറ്റിയെടുക്കാനാവും.

ചർമപ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്താണ്?

ചർമപ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്താണ്?

എല്ലാവരുടെയും ചർമത്തിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിൻ്റെ പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ് :

ഹോർമോൺ മാറ്റങ്ങൾ

ഗർഭിണികളായവർക്കും ഗർഭനിരോധന മാർഗ്ഗങ്ങൾ എടുക്കുന്നവർക്കും ഹോർമോണുകളിൽ മാറ്റങ്ങളുണ്ടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തിൽ മെലാനിൻ്റെ അളവ് ക്രമീകൃതമായി ഉയർത്താൻ ഇടയാക്കും. ഇത് അസന്തുലിതമായ സ്കിൻ ടോണിന് കാരണമാകുന്നു. ഈ അവസ്ഥയെ സാധാരണയായി മെലിസ്മ എന്ന് വിളിക്കുന്നു.

സൂര്യനോടുള്ള എക്സ്പോഷർ

സൂര്യനോടുള്ള എക്സ്പോഷർ

പകൽ സമയങ്ങളിൽ കൂടുതലും പുറത്ത് ചിലവഴിക്കുന്നവർക്ക് ഇത്തരം ചർമപ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സൂര്യപ്രകാശം കൂടുതലായി ചർമത്തിൽ പതിക്കുന്നത് വഴി അമിതമായ മെലാനിൻ ഉത്പാദിപ്പിക്കപ്പെടുകയും ചർമ്മത്തിന്റെ നിറങ്ങളിൽ മാറ്റം ഉണ്ടാവുകയും ചെയ്യുന്നു. സൂര്യനിൽ നിന്നും ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാകാനുള്ള പ്രധാന കാരണം അൾട്രാവയലറ്റ് രശ്മികളാണ്. ചർമ്മത്തിലെ പിഗ്മെന്റുകളെ വലിച്ചെടുക്കുന്നതിനാൽ ഇത് ദീർഘകാലയളവിൽ ചർമ്മത്തിൻ്റെ നാശത്തിന് കാരണമാകും.

ഹൈപ്പർ‌പിഗ്മെന്റേഷൻ

ഹൈപ്പർ‌പിഗ്മെന്റേഷൻ

ചർമ്മത്തിൽ ഏതെങ്കിലും തരത്തിൽ പരിക്കേൽക്കുമ്പോഴോ ചെറിയ മുറിവുകൾ ഉണ്ടാവുമ്പോഴുമെല്ലാം അത് ഉണങ്ങുന്ന വേളയിൽ ചുറ്റുമുള്ള ചർമ്മം ഇരുണ്ടതായി മാറാൻ തുടങ്ങും. ഈ നിറം മങ്ങൽ ഏതാനും ആഴ്‌ചകൾകൾ നീണ്ടു നിന്നേക്കാം. അല്ലെങ്കിൽ ഇതു മങ്ങാനായി മാസങ്ങളും വർഷങ്ങൾ വരെ വേണ്ടിവന്നേക്കാം.

പ്രായാധിക്യം

പ്രായാധിക്യം

ആർക്കും രക്ഷപ്പെടാൻ കഴിയാത്തതും പ്രതിരോധിക്കാൻ കഴിയാത്തതുമായ ഒന്നാണ് പ്രായം. പ്രായം വർദ്ധിക്കുന്നതിന് അനുസരിച്ച് നമ്മുടെ ചർമ്മത്തിന് ആരോഗ്യം കുറഞ്ഞുവരികയും ചർമത്തിൽ പാടുകളും ചുളിവുകളും ഉണ്ടാക്കുകയും ചെയ്യുന്നു.

മികച്ച സ്കിൻ ടോൺ എങ്ങനെ നേടിയെടുക്കാം

മികച്ച സ്കിൻ ടോൺ എങ്ങനെ നേടിയെടുക്കാം

ചർമ്മത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതും നിറം നഷ്ടപ്പെടുന്നതുമായ പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ട് മുഖത്തെയും ശരീരത്തിലെയും ചർമത്തെ ആരോഗ്യകരമായി സംരക്ഷിക്കാൻ ലക്ഷ്യമിടുന്നവരാണ് നിങ്ങളെങ്കിൽ അതിനു സഹായകമായ വഴികൾ ഇവിടെ പരിചയപ്പെടാം. ഭാഗ്യവശാൽ, ഈ പ്രശ്നത്തെ നേരിടാനും ചർമ്മത്തിന് രോഗശാന്തി നൽകാനും നിരവധി വീട്ടുവൈദ്യങ്ങൾ ഇന്ന് നിലവിലുണ്ട്. അവ ഏതൊക്കെയാണെന്നും എങ്ങനെ ചെയ്യാമെന്നും ഇവിടെനിന്നും കണ്ടെത്താം

വെളിച്ചെണ്ണ, നാരങ്ങ, പഞ്ചസാര സ്‌ക്രബ്

വെളിച്ചെണ്ണ, നാരങ്ങ, പഞ്ചസാര സ്‌ക്രബ്

നാരങ്ങയിൽ ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്, മാത്രമല്ല കറുത്ത പാടുകൾ അല്ലെങ്കിൽ ഹൈപ്പർപിഗ്മെന്റേഷൻ പരിഹരിക്കാൻ ഏറ്റവും മികച്ചതാണ് ഇത്. ശരീരത്തിലുടനീളമുള്ള ചർമ്മത്തെ ടോൺ ചെയ്യാൻ ഇത് ഉപയോഗിക്കാം.

ആവശ്യമായ ചേരുവകൾ

1 ടീസ്പൂൺ വെളിച്ചെണ്ണ

½ ടീസ്പൂൺ നാരങ്ങ നീര്

1 ടേബിൾ സ്പൂൺ പൊടിച്ചെടുത്ത പഞ്ചസാര

എങ്ങനെ പ്രയോഗിക്കാം

ചേരുവകൾ ഒരു പാത്രത്തിലിട്ട് ചേരുവകൾ മിക്സ് ചെയ്ത ശേഷം മുഖത്ത് മൃദുവായി തേച്ചുപിടിപ്പിക്കുക. കുറച്ചു നേരം കാത്തിരുന്ന ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകികളയാം.

തക്കാളി, തേൻ, നാരങ്ങ നീര് ഫെയ്സ് പായ്ക്ക്

തക്കാളി, തേൻ, നാരങ്ങ നീര് ഫെയ്സ് പായ്ക്ക്

വിറ്റാമിൻ എ യാൽ സമ്പന്നമായ തക്കാളി, നിങ്ങളുടെ മുഖത്ത് ഉണ്ടാക്കുന്ന കളങ്കങ്ങളും കറുത്ത പാടുകളോ കുറയ്ക്കാൻ മികച്ചതാണ്.

ആവശ്യമായ ചേരുവകൾ

1 ടേബിൾ സ്പൂൺ തേൻ,

2-3 തുള്ളി നാരങ്ങ നീര്,

1 ടേബിൾ സ്പൂൺ തക്കാളി ജ്യൂസ്

എങ്ങനെ പ്രയോഗിക്കാം

എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്തെടുത്ത് ഫെയ്സ് പാക്ക് തയ്യാറാക്കിയ ശേഷം നിങ്ങളുടെ മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് കാത്തിരിക്കുക. കഴുകാനായി ഇളം ചൂടുവെള്ളം ഉപയോഗിക്കാം. സുഷിരങ്ങളെ ദൃഢമാക്കാനായി കുറച്ച് തണുത്ത വെള്ളം നിങ്ങളുടെ മുഖത്ത് വിതറുക.

പച്ച പപ്പായയും പാൽ ഫേസ്‌വാഷും

പച്ച പപ്പായയും പാൽ ഫേസ്‌വാഷും

പഴുക്കാത്ത പപ്പായയിൽ പാപ്പെയ്ൻ ആൽഫ ഹൈഡ്രോക്സി ആസിഡുകൾ തുടങ്ങിയ എൻസൈമുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ചർമ്മത്തിന്റെ ടോൺ നൽകാനും ഇതിന് കഴിയും.

ആവശ്യമായ ചേരുവകൾ

½ കപ്പ് പപ്പായ അരിഞ്ഞത്

2 ടേബിൾസ്പൂൺ പാൽ

എങ്ങനെ പ്രയോഗിക്കാം

പപ്പായ ഉടച്ചെടുത്ത് പാലിനോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യുക. നിങ്ങളുടെ മുഖം ഏറ്റവും നന്നായി വൃത്തിയാക്കിയ ശേഷം ചർമ്മത്തിൽ ഈ മിശ്രിതം പുരട്ടുക. മാസ്ക് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

കറുവാപ്പട്ട, തേൻ, നാരങ്ങ, ജാതിക്ക

കറുവാപ്പട്ട, തേൻ, നാരങ്ങ, ജാതിക്ക

ജാതിക്കയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളും, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് എല്ലായ്പ്പോഴും ചർമ്മത്തെ ആരോഗ്യപൂർവ്വം നിലനിർത്തുന്നതിന് സഹായിക്കുന്നു.

ആവശ്യമായ ചേരുവകൾ

½ ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത്

½ ടീസ്പൂൺ ജാതിക്ക,

1 ടേബിൾ സ്പൂൺ തേൻ

½ ടീസ്പൂൺ നാരങ്ങ നീര്

എങ്ങനെ ചെയ്യാം

ചേരുവകളെല്ലാം ഏറ്റവും നന്നായി കലർത്തിയ മുഖത്ത് മസാജ് ചെയ്യുക. അരമണിക്കൂറോളം ഇത് മുഖത്തിരിക്കാൻ അനുവദിക്കുക. മാസ്ക് നീക്കം ചെയ്യാനായി നിങ്ങളുടെ വിരലുകൾ വൃത്താകൃതിയിൽ ചലിപ്പിക്കുക.

ഓറഞ്ച് ജ്യൂസും മഞ്ഞളും

ഓറഞ്ച് ജ്യൂസും മഞ്ഞളും

ഓറഞ്ച് ജ്യൂസിൽ കറുത്ത പാടുകൾ കുറയ്ക്കുന്നതിനുള്ള ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഹൈപ്പർപിഗ്മെന്റേഷൻ തടയാനും നല്ലതാണിത്. അതേസമയം മഞ്ഞൾ മുഖത്തെ നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ആവശ്യമായ ചേരുവകൾ

1 ടേബിൾ സ്പൂൺ ഓറഞ്ച് ജ്യൂസ്

1 ടീസ്പൂൺ മഞ്ഞൾ

എങ്ങനെ ചെയ്യാം

മഞ്ഞൾ, ഓറഞ്ച് ജ്യൂസ് എന്നീ ചേരുവകൾ നന്നായി കലർത്തി ചർമ്മത്തിൽ പുരട്ടി 10 മിനിറ്റ് കാത്തിരിക്കാം. കഴുകി കളയാനായി തണുത്ത വെള്ളം ഉപയോഗിക്കാം.

ചന്ദനവും പാലും

ചന്ദനവും പാലും

രക്ത ചന്ദനപ്പൊടി ചർമ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കും. പാലും മഞ്ഞളും ഇതിനോടൊപ്പം ചേരുമ്പോൾ ഇത് കൂടുതൽ ആരോഗ്യമുള്ളതായി മാറുന്നു.

ആവശ്യമായ ചേരുവകൾ

1 ടേബിൾ സ്പൂൺ രക്ത ചന്ദനപ്പൊടി,

1 ടേബിൾ സ്പൂൺ പാൽ

½ ടീസ്പൂൺ മഞ്ഞൾ

എങ്ങനെ ചെയ്യാം

ചേരുവകളെല്ലാം മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുത്തുക. ഇത് മുഖത്ത് പ്രയോഗിച്ച് വരണ്ടതാകാൻ അനുവദിക്കുക. കുറച്ചു നേരം കാത്തിരുന്ന ശേഷം കഴുകി കളയാനായി ഇളം ചൂടുവെള്ളം ഉപയോഗിക്കാം.

വെള്ളരിക്കാ നാരങ്ങ നീര്

വെള്ളരിക്കാ നാരങ്ങ നീര്

ഇരുണ്ട പാടുകൾ കുറയ്ക്കാനും ചർമ്മത്തെ തണുപ്പിച്ച് കൊണ്ട് ശാന്തമാക്കാനും ഈ ഫേസ് പാക്കിന് കഴിയും.

ആവശ്യമായ ചേരുവകൾ

1/2 വെള്ളരിക്ക

നാരങ്ങ നീര്

എങ്ങനെ ചെയ്യാം

ഒരു വെള്ളരിക്കയുടെ പകുതി നന്നായി അരച്ചെടുത്ത് അതിലേക്ക് നാരങ്ങ നീര് ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത ശേഷം ചർമത്തിൽ പുരട്ടാം. പതിനഞ്ച് മിനിറ്റ് കാത്തിരുന്ന ശേഷം, തണുത്ത വെള്ളത്തിൽ പഞ്ഞി മുക്കി മാസ്ക് നീക്കം ചെയ്യുക. സെൻസിറ്റീവ് ചർമം ഉള്ളവരാണ് നിങ്ങളെങ്കിൽ പ്രകോപനങ്ങൾ ഉണ്ടാകാതിരിക്കാനായി നാരങ്ങ നീര് കുറച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക

തക്കാളി പൾപ്പ്

തക്കാളി പൾപ്പ്

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയെല്ലാം ഒത്തു ചേർന്നിരിക്കുന്ന തക്കാളി പലവിധ ചർമ്മരോഗങ്ങളെ ചികിത്സിക്കാൻ മികച്ചതാണ്. തക്കാളി പൾപ്പ് ആണ് ഇതിന് അത്യാവശ്യമായിട്ടുള്ളത്.

എങ്ങനെ ചെയ്യാം

തക്കാളി നന്നായി ഉഴച്ച് പിഴിഞ്ഞെടുത്ത ശേഷം ചർമ്മത്തിലുടനീളം ഇത് തടവി ഉണങ്ങുന്നത് വരെ കാത്തിരിക്കുക. കഴുകിക്കളയാനായി തണുത്ത വെള്ളം ഉപയോഗിക്കാം.

തേനും ഓട്സും

തേനും ഓട്സും

ഓട്‌സിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകൾ ചർമ്മത്തെ ശുദ്ധീകരിക്കാൻ ഏറ്റവും മികച്ചതാണ്. അവ ചർമ്മത്തിന് എല്ലായ്പ്പോഴും തിളക്കമാർന്ന രൂപഘടന സമ്മാനിക്കുന്നു.

ആവശ്യമായ ചേരുവകൾ

2 ടേബിൾസ്പൂൺ ഓട്സ്,

½ ടേബിൾസ്പൂൺ നാരങ്ങ നീര്,

2 ടേബിൾസ്പൂൺ തേൻ

4 തുള്ളി റ്റീ ട്രീ ഓയിൽ

എങ്ങനെ ചെയ്യാം

ഓട്‌സ് ഏറ്റവും നന്നായി പൊടിച്ചെടുത്ത ശേഷം ബാക്കിയുള്ള ചേരുവകളുമായി ചേർത്ത് മിക്സ് ചെയ്യുക. ഇത് ചർമ്മത്തിൽ പുരട്ടി പതിനഞ്ച് മിനിറ്റ് കാത്തിരിക്കുക. കഴുകിക്കളയാനായി തണുത്ത വെള്ളം ഉപയോഗിക്കാം.

മുൾട്ടാനി മിട്ടി, വേപ്പ്, റോസ് വാട്ടർ, തുളസി ഫേസ് പായ്ക്ക്

മുൾട്ടാനി മിട്ടി, വേപ്പ്, റോസ് വാട്ടർ, തുളസി ഫേസ് പായ്ക്ക്

കോശങ്ങളുടെ കേടുപാടുകളെ ചികിത്സിച്ചു കൊണ്ട് ചർമത്തെ സംരക്ഷിക്കുന്ന ഒന്നാണ് തുളസി. അതേസമയം വേപ്പ് ചർമത്തിൽ ഏതെങ്കിലും അണുക്കൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അവയെ തുരത്താൻ സഹായിക്കും. മുൾട്ടാനി മിട്ടിക്ക് ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്ത് പുറംതള്ളാൻ കഴിയും.

ആവശ്യമായ ചേരുവകൾ

1 ടീസ്പൂൺ മുൾട്ടാനി മിട്ടി

1 ടീസ്പൂൺ വേപ്പ് പൊടി

1 ടീസ്പൂൺ തുളസി പൊടി

1 ടേബിൾ സ്പൂൺ റോസ് വാട്ടർ

എങ്ങനെ പ്രയോഗിക്കാം

എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്തെടുത്ത ശേഷം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് ഉണങ്ങാൻ അനുവദിക്കുക, തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകി കളയാം

English summary

Home Remedies for More Even Skin

Here in this article we are discussing about some home remedies for More even skin. Take a look.
Story first published: Tuesday, February 25, 2020, 11:45 [IST]
X