For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്തെ ചര്‍മ്മവരള്‍ച്ചയും മുഖക്കുരുവും തടയാന്‍ പ്രതിവിധികള്‍

|

മുഖക്കുരു സാധാരണയായി അടഞ്ഞ സുഷിരങ്ങള്‍, ചര്‍മ്മത്തിലെ അധിക എണ്ണ, മോശം ഭക്ഷണ ശീലങ്ങള്‍ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ചില സമയങ്ങളില്‍ തെറ്റായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും മുഖക്കുരുവിലേക്ക് നയിച്ചേക്കാം. എന്നാല്‍ കാലാവസ്ഥയിലെ മാറ്റവും മുഖക്കുരുവിന് ഒരു കാരണമാകും. ശൈത്യകാലത്ത് മുഖക്കുരു കൂടുതല്‍ വഷളാകും. ചില വീട്ടുവൈദ്യങ്ങളിലൂടെ നിങ്ങളുടെ ചര്‍മ്മത്തെ വൃത്തിയാക്കാനും മുഖക്കുരു നീക്കാനും സാധിക്കും. ശൈത്യകാലത്ത് മുഖക്കുരുവിന് പരിഹാരമായി നിങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഇതാ.

Most read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമംMost read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുഖക്കുരു ചികിത്സിക്കുന്നതിനുള്ള ഒരു അസാധാരണ മാര്‍ഗമാണ് കറ്റാര്‍ വാഴ ഉപയോഗിക്കുന്നത്. മികച്ച ഫലങ്ങള്‍ക്കായി ചെടിയില്‍ നിന്ന് നേരിട്ട് എടുക്കുന്ന കറ്റാര്‍ വാഴ ഉപയോഗിക്കുക. കറ്റാര്‍ വാഴയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. അത് മുഖക്കുരു കുറയ്ക്കുന്നതിനും ചികിത്സിക്കുന്നതിനും ഫലപ്രദമാണ്. എല്ലാ ദിവസവും ഇത് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിലെ വീക്കം മൂലമുണ്ടാകുന്ന പാടുകളും അപ്രത്യക്ഷമാകും.

പപ്പായ

പപ്പായ

മുഖക്കുരു നീക്കാനുള്ള ലളിതമായ പരിഹാരമാണ് പപ്പായ. ഇതിന് ആന്റിഓക്‌സിഡന്റ്, വിറ്റാമിന്‍ സി എന്നിവ ധാരാളമുണ്ട്. ഇത് കോശങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും മുഖക്കുരു തടയുകയും ചെയ്യും. ഒരു മികച്ച എക്സ്ഫോളിയേറ്ററാണ് പപ്പായ. പപ്പായ ചതച്ചെടുത്ത് മുഖത്ത് പുരട്ടി 10 മിനിറ്റ് വിടുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക.

Most read:സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധംMost read:സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധം

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുഖക്കുരു നീക്കം ചെയ്യാന്‍ സഹായിക്കുന്ന മഗ്‌നീഷ്യം ക്ലോറൈഡിന്റെ സമൃദ്ധമായ സ്രോതസ്സാണ് മുള്‍ട്ടാണി മിട്ടി. ഒന്നര ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി വെള്ളത്തിലോ റോസ് വാട്ടറിലോ യോജിപ്പിച്ച് 20 മിനിറ്റ് നേരം മുഖത്ത് പുരട്ടി വയ്ക്കുക. ശേഷം മുഖം നന്നായി കഴുകുക.

നാരങ്ങാനീര്

നാരങ്ങാനീര്

നാരങ്ങാനീര് നിങ്ങളുടെ മുഖത്ത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളോട് പൊരുതി സൂക്ഷ്മാണുക്കളെ നീക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുമ്പോള്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തെ പ്രകാശിപ്പിക്കാന്‍ സഹായിക്കും. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്തി നാരങ്ങനീര് പുരട്ടി 5-10 മിനിറ്റ് നേരം വയ്ക്കുക. ശേഷം മുഖം കഴുകുക.

Most read:പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തി; പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാലുള്ള നേട്ടങ്ങള്‍Most read:പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തി; പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാലുള്ള നേട്ടങ്ങള്‍

ബദാം

ബദാം

ഈ സൂപ്പര്‍ഫുഡില്‍ ധാതുക്കളും വൈറ്റമിന്‍ ഇയും ധാരാളമുണ്ട്. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഒരു ബ്ലെന്‍ഡറില്‍ ബദാം ഇട്ട് അടിച്ചെടുത്ത് വെള്ളത്തിലോ ഓര്‍ഗാനിക് ഉല്‍പ്പന്നത്തിലോ ലയിപ്പിക്കുക. മുഖക്കുരു ചികിത്സിക്കാനായി ഒരു മാസ്‌ക് ആക്കി ഇത് നിങ്ങളുടെ മുഖത്ത് പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകുക.

തൈര്

തൈര്

തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് കോറോസിവ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. ഇതിലെ ഗുണങ്ങള്‍ ബാക്ടീരിയകളെ നീക്കി തെളിഞ്ഞ ചര്‍മ്മത്തെ വെളിവാക്കുന്നു. തൈര് പതിവായി കഴിക്കുന്നത് അകത്ത് നിന്ന് തന്നെ മികച്ച ചര്‍മ്മം ലഭിക്കാനുള്ളൊരു വഴിയാണ്.

മഞ്ഞള്‍

മഞ്ഞള്‍

സൗന്ദര്യ സംരക്ഷണ ഗുണങ്ങള്‍ക്ക് പേരുകേട്ട ഒന്നാണ് മഞ്ഞള്‍. ഇത് മുഖക്കുരുവിന്റെ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ ചര്‍മ്മത്തിലെ അമിതമായ എണ്ണയെ ഇല്ലാതാക്കാനും മഞ്ഞള്‍ ഫലപ്രദമാണ്.

Most read:മുടിക്ക് കരുത്തും ഭംഗിയും കൂട്ടാന്‍ ഇഞ്ചിയും ഈ കൂട്ടുകളും നല്‍കും ഫലംMost read:മുടിക്ക് കരുത്തും ഭംഗിയും കൂട്ടാന്‍ ഇഞ്ചിയും ഈ കൂട്ടുകളും നല്‍കും ഫലം

റോസ് വാട്ടര്‍

റോസ് വാട്ടര്‍

മുഖക്കുരു കുറയ്ക്കാന്‍ അനുയോജ്യമാണ് റോസ് വാട്ടര്‍. ഇത് മുഖക്കുരു കുറയ്ക്കുകയും പ്രകോപിതരായ ചര്‍മ്മത്തെ ശാന്തമാക്കുകയും ചെയ്യുന്നു. രാവിലെയും വൈകുന്നേരവും ടോണറിന് പകരം റോസ് വാട്ടര്‍ ചര്‍മ്മത്തില്‍ പുരട്ടുക. മുഖക്കുരു പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും.

ഓട്സ്

ഓട്സ്

മുഖക്കുരുവിന് ഒരു മികച്ച പരിഹാരമാണ് ഓട്ട്സ്. കാരണം ഇത് എണ്ണ സ്വാംശീകരിക്കുകയും ചര്‍മ്മത്തെ ശാന്തമാക്കുകയും ചെയ്യുന്നു. മുഖക്കുരു ചികിത്സിക്കാനായി ഓട്‌സ് ഉപയോഗിച്ച് ഫേസ് പാക്ക് ആക്കി മുഖത്തി പുരട്ടുക.

Most read:ഇളംചൂടുള്ള എണ്ണ ഈവിധം മുടിയില്‍ തേച്ചാല്‍ ആരോഗ്യമുള്ള മുടിയിഴ ഞൊടിയിടയില്‍Most read:ഇളംചൂടുള്ള എണ്ണ ഈവിധം മുടിയില്‍ തേച്ചാല്‍ ആരോഗ്യമുള്ള മുടിയിഴ ഞൊടിയിടയില്‍

മുഖക്കുരു തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

മുഖക്കുരു തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

* നിങ്ങളുടെ മുഖം എണ്ണമയമുള്ളതായി തോന്നിയാല്‍ പതിവായി മുഖം കഴുകുക. എന്നാല്‍ അമിതമായി കഴുകരുത്, കാരണം ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകളെ കവര്‍ന്നെടുക്കും.

* ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് നിങ്ങളുടെ മുഖത്ത് നിന്ന് മേക്കപ്പുകള്‍ കഴുകിക്കളയുക

* ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. മുഖക്കുരു ഉണ്ടാകുന്നതിനും അതിനെ അകറ്റി നിര്‍ത്തുന്നതിനും ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫ്രൈ ചെയ്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക. പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക.

* ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക. മുഖക്കുരു തടയുന്നതിനൊപ്പം തിളങ്ങുന്ന ചര്‍മ്മം നല്‍കാനും ഇത് സഹായിക്കും.

English summary

Home Remedies For Acne In Winter In Malayalam

Here are some excellent home remedies to get rid of acne in winter season. Take a look.
Story first published: Tuesday, November 29, 2022, 14:27 [IST]
X
Desktop Bottom Promotion