For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം

|

കണ്‍തടം കറുത്തിരിക്കുന്നത് പലര്‍ക്കും അരോചകമായി തോന്നാവുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്. പല കാരണങ്ങളാല്‍ ഈ രീതിയില്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് നിറം പ്രത്യക്ഷപ്പെടാം. പ്രായത്തിനനുസരിച്ച് ഇലാസ്തികത നഷ്ടപ്പെടാന്‍ തുടങ്ങുന്നതോടെ ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് കുറയുന്നു. അതിനാല്‍ പ്രായമാകുംതോറും ഇത്തരം പാടുകള്‍ സാധാരണയായി കണ്ടുവരുന്നു.

Most read: പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍Most read: പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍

എന്നാല്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഏറെനേരം ഇരുന്ന് ജോലി ചെയ്യുന്നത്, അനാരോഗ്യകരമായ ഭക്ഷണക്രമം, സമ്മര്‍ദ്ദം, അധികനേരം ടിവി കാണുന്നത്, ഉറക്കക്കുറവ്, നിര്‍ജ്ജലീകരണം എന്നിവയെല്ലാം നിങ്ങളുടെ കണ്ണുകള്‍ക്ക് കീഴില്‍ കറുത്ത പാടുകള്‍ വരാന്‍ കാരണമാകും. ഇത്തരം ഡാര്‍ക് സര്‍ക്കിളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന് ആലോചിച്ചിരിക്കുന്നവരാണോ നിങ്ങള്‍? പ്രതിവിധി ഞങ്ങള്‍ പറഞ്ഞുതരാം. ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ ദിവസേന ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്. അതിനാല്‍ ഡാര്‍ക് സര്‍ക്കിള്‍ നീക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചില നാടന്‍ പ്രയോഗങ്ങള്‍ ഇതാ.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ ഏറെയാണ്. എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു സൗന്ദര്യം വര്‍ധക വസ്തുവാണിത്. നിങ്ങളുടെ കണ്‍തടത്തിലെ കറുപ്പ് അകറ്റാനും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. കണ്ണുകള്‍ക്ക് കീഴിലുള്ള പഫ്‌നസിനും ഇത് പരിഹാരം തരും. ഡാര്‍ക് സര്‍ക്കിളുകളില്‍ നിന്ന് രക്ഷ നേടുന്നതിന് കണ്ണുകള്‍ക്ക് ചുവട്ടില്‍ ഏതാനും തുള്ളി വെളിച്ചെണ്ണ എടുത്ത് മസാജ് ചെയ്യുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഉറങ്ങുന്നതിനുമുമ്പ് എല്ലാ ദിവസവും ഇത് ചെയ്യുക.

ബദാം ഓയില്‍

ബദാം ഓയില്‍

ചര്‍മ്മത്തിന് ജലാംശം നല്‍കാന്‍ ഉത്തമമാണ് ബദാം ഓയില്‍. കണ്ണിന്റെ ഡാര്‍ക് സര്‍ക്കിള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഒപ്പം കണ്ണുകള്‍ക്ക് സമീപമുള്ള ചുളിവുകള്‍ നീക്കാനും ഫലപ്രദമാണ് ബദാം ഓയില്‍. ഇരുണ്ട സര്‍ക്കിളുകളും പഫ്‌നസും തടയാന്‍ ബദാം ഓയില്‍ തേനില്‍ കലര്‍ത്തി രാത്രി കിടക്കുമ്പോള്‍ പുരട്ടുക.

Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

റോസ് വാട്ടര്‍

റോസ് വാട്ടര്‍

അമിത ജോലിമോ ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയുടെ വെളിച്ചം തട്ടിയോ ഉണ്ടുണ്ടാകുന്ന കണ്ണിന്റെ ക്ഷീണം നീക്കാന്‍ നിങ്ങള്‍ക്ക് റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. ക്ഷീണിച്ച കണ്ണുകള്‍ക്ക് റോസ് വാട്ടര്‍ ഒരു ഉത്തേജനം പോലെ പ്രവര്‍ത്തിക്കുന്നു. ശുദ്ധമായ റോസ് വാട്ടര്‍ ഒരു കോട്ടണ്‍ തുണിയില്‍ ഒഴിച്ച് 15 മിനിറ്റ് നേരം നിങ്ങളുടെ കണ്ണുകളില്‍ വയ്ക്കുക. അത് എത്രമാത്രം നിങ്ങളുടെ കണ്ണുകളെ ശാന്തമാക്കുമെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാകും. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള പഫ്‌നെസ് കുറയ്ക്കുന്നു. നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ പ്രശ്‌നം ഉണ്ടെങ്കിലും ഈ പ്രതിവിധി മികച്ചതാണ്.

പാലും ബേക്കിംഗ് സോഡയും

പാലും ബേക്കിംഗ് സോഡയും

ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ഒരു ഘടകമാണ് പാല്‍. ക്ഷീണം പിടിച്ച് തളര്‍ന്ന കണ്ണുകള്‍ക്ക് പാല്‍ വളരെ മികച്ചതായി പ്രവര്‍ത്തിക്കുന്നു. 4 ടേബിള്‍സ്പൂണ്‍ പാലും 2 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും കലര്‍ത്തുക. നന്നായി ഇളക്കി മിനുസമാര്‍ന്ന ക്രീം മിശ്രിതം തയാറാക്കുക. ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് നിങ്ങളുടെ കണ്ണുകളില്‍ പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ കണ്ണുകള്‍ക്ക് ഈ പ്രതിവിധിയിലൂടെ പുതുമ അനുഭവപ്പെടുന്നതായിരിക്കും. ഇത് ദിവസവും ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കണ്ണുകളിലെ ഡാര്‍ക് സര്‍ക്കിള്‍ മാഞ്ഞുപോകുന്നത് നിങ്ങള്‍ക്ക് കാണാനാവും.

Most read:മല്ലിയില പേസ്റ്റും പിന്നെ ഈ കൂട്ടും; സുന്ദരമായ മുഖം ഉറപ്പ്Most read:മല്ലിയില പേസ്റ്റും പിന്നെ ഈ കൂട്ടും; സുന്ദരമായ മുഖം ഉറപ്പ്

ടീ ബാഗ്

ടീ ബാഗ്

ഇരുണ്ടതും പഫ്‌നസുള്ളതുമായ കണ്ണുകളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഗ്രീന്‍ ടീ അല്ലെങ്കില്‍ ബ്ലാക്ക് ടീ ബാഗുകള്‍ മികച്ച പരിഹാരമാണ്. ഉപയോഗിച്ച കുറച്ച് ടീ ബാഗുകള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. 5-10 മിനിട്ട് തണുത്ത ശേഷം ഇവ പുറത്തെടുത്ത് നിങ്ങളുടെ കണ്ണുകളില്‍ വയ്ക്കുക. 10-15 കഴിഞ്ഞ് എടുത്തു മാറ്റുക. നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കവും കറുപ്പും നീക്കംചെയ്യാന്‍ ഈ പ്രതിവിധി വളരെ നല്ലതും ഫലപ്രദവുമാണ്.

കക്കിരി

കക്കിരി

ക്ഷീണിച്ച കണ്ണുകള്‍ക്ക് പുതുജീവനേകാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഐ മാസ്‌കാണ് ഇത്. കക്കിരി നിങ്ങളുടെ കണ്ണുകളെ ശാന്തമാക്കുന്നു. നിങ്ങള്‍ ഇത് പതിവായി ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ കണ്ണുകളുടെ മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാനാകും. കക്കിരി അടിച്ചെടുത്ത് 30 മിനിറ്റ് നേരം ഫ്രിഡ്ജില്‍ വയ്ക്കുക. തണുത്തുകഴിഞ്ഞാല്‍ ഇത് നിങ്ങളുടെ കണ്ണുകളില്‍ തുല്യമായി വിരിച്ച് 30 മിനിറ്റ് സൂക്ഷിക്കുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

Most read:മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെMost read:മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെ

English summary

Home Made Eye Packs To Prevent Dark Circles

Here are some home made eye packs to treat your dark circles. Take a look.
X
Desktop Bottom Promotion