For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ ചെമ്പരത്തി ധാരാളം

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ വെല്ലുവിളികള്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം അല്‍പം ശ്രദ്ധിക്കണം. കാരണം ആരോഗ്യ സംരക്ഷണം എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. ഇതില്‍ നമുക്ക് സംശയമില്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തി ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിന് ഗുണങ്ങള്‍ നല്‍കുമ്പോള്‍ അവ എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

Hibiscus Face Masks For Dry

ചെമ്പരത്തിയിലുള്ള ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ എന്നിവ നമ്മുടെ ചര്‍മ്മത്തില്‍ ശരിക്കും മാജിക് ആണ് കാണിക്കുന്നത്. ഇത് ചര്‍മ്മം സന്തോഷത്തോടെയും തിളക്കത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ചെമ്പരത്തി ഉപയോഗിച്ച് ചെയ്യാവുന്ന ഫേസ്മാസ്‌കുകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

 ഫേസ്മാസ്‌ക് എന്തിന്?

ഫേസ്മാസ്‌ക് എന്തിന്?

എന്തിനാണ് ചര്‍മ്മത്തില്‍ ഫേസ്മാസ്‌ക് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഫേസ്മാസ്‌ക് സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ എല്ലാ സുഷിരങ്ങളേയും ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. കേടുപാടുകള്‍ മാറ്റി ഫ്രീറാഡിക്കലുകള്‍ക്കെതിരെ പോരാടുന്നതിനും ഫേസ്മാസ്‌കുകള്‍ സഹായിക്കുന്നുണ്ട്. നിങ്ങള്‍ ഇതുവരേയും യാതൊരു ഫേസ്മാസ്‌കുകളും ഉപയോഗിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉടനേ തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ദിനവും നമുക്ക് ഫേസ്മാസ്‌ക് ഉപയോഗിക്കാം. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ചെമ്പരത്തിയും മുള്‍ട്ടാണി മിട്ടിയും

ചെമ്പരത്തിയും മുള്‍ട്ടാണി മിട്ടിയും

ചെമ്പരത്തിയും മുള്‍ട്ടാണി മിട്ടിയും നമ്മുടെ സൗന്ദര്യത്തിന് മികച്ചതാണ്. പലസ ഫേസ്പാക്കുകളും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ഇത്തരം ചില ഫേസ്പാക്കുകള്‍ ഒരിക്കലും വിട്ടുകളയരുത് എന്നതാണ് സത്യം. കാരണം ഈ ഫേസ് പാക്കില്‍ അടങ്ങിയിരിക്കുന്ന മുള്‍ട്ടാണി മിട്ടി നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് അധിക എണ്ണയെ വലിച്ചെടുക്കുകയും ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ ഇതില്‍ ചേരുന്ന ചെമ്പരത്തി നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് സൂര്യാഘാതം മൂലമുണ്ടാവുന്ന പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

ചെമ്പരത്തിയും മുള്‍ട്ടാണി മിട്ടിയും

ചെമ്പരത്തിയും മുള്‍ട്ടാണി മിട്ടിയും

യൗവ്വനം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന ബ്ലാക്ക്‌ഹെഡ്‌സ് കറുത്ത പുള്ളികള്‍, മുഖക്കുരു എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് ഇനി മുള്‍ട്ടാണി മിട്ടി ചെമ്പരത്തി ഫേസ്പാക്ക് ഉപയോഗിക്കാം. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഏത് പ്രതിസന്ധിയേയും പരിഹരിക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നുണ്ട്.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

ചെമ്പരത്തി ഇതളുകള്‍, മുള്‍ട്ടാണി മിട്ടി (2 ടേബിള്‍സ്പൂണ്‍), തൈര് (2 ടേബിള്‍സ്പൂണ്‍), റോസ് ഇതളുകള്‍ 4-5 എണ്ണം. തയ്യാറാക്കുന്ന രീതി എങ്ങനെയെന്ന് നോക്കാം. ചെമ്പരത്തി നല്ലതുപോലെ കഴുകുക. ഇതിന് ശേഷം കുറച്ച് വെള്ളം ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. ഇത് ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു.

ചെമ്പരത്തിയും പാലും

ചെമ്പരത്തിയും പാലും

ചെമ്പരത്തിയും പാലും മിക്‌സ് ചെയ്ത ഫേസ്പാക്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് യൗവ്വനം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. പ്രോട്ടീനുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയുടെ സ്വാഭാവിക സ്രോതസ്സാണ് പാല്‍ എന്ന കാര്യം നമുക്കറിയാം. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ചര്‍മ്മത്തെ ദൃഢമായി നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും കണ്ണടച്ച് ഇവ ഉപയോഗിക്കാം.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

ചെമ്പരത്തി പൊടി (2 ടേബിള്‍സ്പൂണ്‍), തേന്‍ (1 ടേബിള്‍ സ്പൂണ്‍), പാല്‍ (1 ടേബിള്‍ സ്പൂണ്‍) എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇത് ഒരു പാത്രത്തില്‍ ഇട്ട് പാല്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പത്ത് മിനിറ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ വേണം മുഖം കഴുകുന്നതിന്. മികച്ച ഫലങ്ങള്‍ക്ക് വേണ്ടി ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഉപയോഗിച്ചാലും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല.

ചെമ്പരത്തിയും തൈരും

ചെമ്പരത്തിയും തൈരും

ചെമ്പരത്തിയും തൈരും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ അത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. തൈര് ഉപയോഗിക്കുന്നത് വളരെ വലിയ ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നല്‍കുന്നുണ്ട്. കാരണം ഇതില്‍ ധാരാളം പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ തൈരിലുള്ള സിങ്കും നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ സുഷിരങ്ങളെ ഇല്ലാതാക്കുന്നതിനും മികച്ചതാണ് ചെമ്പരത്തിയും തൈരും ചേര്‍ന്ന മിശ്രിതം. പ്രകൃതിദത്തമായ രീതിയില്‍ മുഖക്കുരുവും അതുമായി ബന്ധപ്പെട്ട പാടുകളും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് തന്നെ ഈ ഫേസ്പാക്ക് ഉപയോഗിക്കാം.

തയ്യാറാക്കുന്നത് എങ്ങനെ?

തയ്യാറാക്കുന്നത് എങ്ങനെ?

എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം രണ്ട് ടീസ്പൂണ്‍ ചെമ്പരത്തി പൊടിയും അതിലേക്ക് അല്‍പം തൈരും മിക്‌സ് ചെയ്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇത് 15 മിനിറ്റ് തേച്ച് പിടിപ്പിച്ച് അല്‍പ സമയത്തിന് ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് തുടച്ച് കളയുക. പിന്നീട് ചെറുചൂടുവെള്ളത്തില്‍ ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നതാണ് സത്യം.

ചിറ്റമൃത് വളര്‍ത്തും മുട്ടറ്റം മുടിയും തിളങ്ങുന്ന ചര്‍മ്മവുംചിറ്റമൃത് വളര്‍ത്തും മുട്ടറ്റം മുടിയും തിളങ്ങുന്ന ചര്‍മ്മവും

most read:നെറ്റിയിലുണ്ടാവുന്ന കുരു നിസ്സാരമല്ല: എന്താണ് കാരണം, പരിഹാരം

English summary

Hibiscus Face Masks For Dry And Dull Skin In Malayalam

Here in this article we are sharing some hibiscus facemasks for dry and dull skin in malayalam. Take a look
Story first published: Friday, June 10, 2022, 16:22 [IST]
X
Desktop Bottom Promotion