For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്കയിലും ചെമ്പരത്തിയിലും വര്‍ദ്ധിക്കുന്നത് നിറമല്ല പവന്‍ തിളക്കം

|

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങുന്നവരുണ്ട്. എന്നാല്‍ ഇത് നിങ്ങളില്‍ ചില പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ചര്‍മ്മ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ സി അത്യാവശ്യമാണ്. കറുത്ത പാടുകള്‍, ചുവപ്പ്, ചുളിവുകള്‍ എന്നിവ കുറയ്ക്കാന്‍ വിറ്റാമിന്‍ സി വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ ആരോഗ്യത്തിന് പൊതുവെ അത്യന്താപേക്ഷിതമാണ് ഇതെല്ലാം.

Hibiscus And Amla Face pack

എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെമ്പരത്തിയും നെല്ലിക്കയും ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ ചര്‍മ്മത്തിന് വിറ്റാമിന്‍ സിയുടെ പോഷകഗുണങ്ങള്‍ നല്‍കുന്നതിന് പ്രകൃതിദത്ത ചേരുവകളെ അടിസ്ഥാനമാക്കിയുള്ള വീട്ടില്‍ തന്നെ നിര്‍മ്മിച്ച ഫേസ് പായ്ക്കുകള്‍ വളരെ പ്രയോജനകരമാണ്. ഈ ഫേസ്പാക്ക് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും, തിളക്കം വര്‍ദ്ധിപ്പിക്കാനും, മുഖത്തെ മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കും. ഗുണങ്ങള്‍ അറിയാം ഇവയെല്ലാം....

ഗുണങ്ങള്‍ ഇങ്ങനെ

ഗുണങ്ങള്‍ ഇങ്ങനെ

ചെമ്പരത്തിയും നെല്ലിക്കയും നിങ്ങളുടെ ചര്‍മ്മത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് നമുക്ക് നോക്കാവുന്നതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതും ആന്റി ഓക്സിഡന്റുകളാല്‍ നിറഞ്ഞതുമാണ് നെല്ലിക്ക. ഇത് ആന്റി-ഏജിംഗ് ഗുണങ്ങള്‍ നല്‍കുന്നതാണ്. ഒപ്പം നിങ്ങളുടെ ചര്‍മ്മത്തെ ഇറുകിയതാക്കാന്‍ സഹായിക്കുന്നു, ഒപ്പം ഊര്‍ജ്ജസ്വലമായ തിളക്കം നല്‍കുകയും ചെയ്യുന്നു. ഇതെല്ലാം ചര്‍മ്മത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല എന്നുള്ളതാണ് സത്യം.

ചെമ്പരത്തി

ചെമ്പരത്തി

വിറ്റാമിന്‍ സിയുടെ അളവ് വളരെയധികം ഉയര്‍ന്നതാണ് ചെമ്പരത്തി. ഇത് മങ്ങിയ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ചര്‍മത്തിലെ മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്യുന്നതും പുറംതള്ളുന്നതിനും സഹായിക്കുന്നുണ്ട്. ചെമ്പരത്തിയില്‍ ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തെ നേര്‍ത്ത വരകളും പ്രായത്തിന്റെ പാടുകളും ഒഴിവാക്കാന്‍ സഹായിക്കുന്നുണ്ട്.

തയ്യാറാക്കുന്നത് എങ്ങനെ?

തയ്യാറാക്കുന്നത് എങ്ങനെ?

ചെമ്പരത്തിയും നെല്ലിക്കയും ഫേസ് പാക്ക് ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഇതെല്ലാമാണ്. -1 ചെമ്പരത്തിപ്പൂ അല്ലെങ്കില്‍ 2 ടീസ്പൂണ്‍ ശുദ്ധമായ ചെമ്പരത്തിപ്പൊടി, - 1 ടീസ്പൂണ്‍ തേന്‍, - 2 ടീസ്പൂണ്‍ നെല്ലിക്ക പൊടി അല്ലെങ്കില്‍ 1 ഇടത്തരം വലിപ്പമുള്ള നെല്ലിക്ക എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. അതിന് വേണ്ടി എങ്ങനെയെല്ലാം ഇത് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഓരോ സ്‌റ്റെപ്പും വായിക്കാന്‍ നോക്കൂ.

ഫേസ്മാസ്‌ക് തയ്യാറാക്കാം

ഫേസ്മാസ്‌ക് തയ്യാറാക്കാം

ഈ വീട്ടിലുണ്ടാക്കുന്ന ഫേസ് മാസ്‌ക് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ പക്കല്‍ ചെമ്പരത്തിപ്പൊടി ഇല്ലെങ്കില്‍, ചെമ്പരത്തിപ്പൂ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കേണ്ടതാണ്. അടുത്തതായി, ഇത് പേസ്റ്റ് ആക്കി മാറ്റുക. ഇത് കൂടാതെ നിങ്ങളുടെ പക്കല്‍ നെല്ലിക്ക പൊടി എടുത്ത് ഇതും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക. പേസ്റ്റിലോ പൊടിയിലോ തേന്‍ ചേര്‍ക്കുക. എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. ഇത് ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ടത് അറിയാം

ഉപയോഗിക്കേണ്ടത് അറിയാം

നിങ്ങളുടെ മുഖത്തെ സുഷിരങ്ങള്‍ തുറക്കാന്‍ നിങ്ങളുടെ മുഖം 5 മുതല്‍ 7 മിനിറ്റ് വരെ ആവി കൊള്ളുക. സുഷിരങ്ങള്‍ തുറക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലേക്ക് ചേരുവകള്‍ ആഗിരണം ചെയ്യുന്നത് വര്‍ദ്ധിപ്പിക്കുകയും ഹൈബിസ്‌കസ്-തേന്‍ ഫെയ്‌സ് മാസ്‌കിന്റെ ഗുണങ്ങള്‍ ഇരട്ടിയാക്കുകയും ചെയ്യും. ഇത് മുഖം മുഴുവന്‍ പുരട്ടി ഏകദേശം 20 മിനിറ്റ് നേരം വയ്ക്കുക. സാധാരണ വെള്ളത്തില്‍ മുഖം കഴുകേണ്ടതാണ്. ശേഷം ഫേസ് വാഷ് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

തേനിന്റെ ഉപയോഗം

തേനിന്റെ ഉപയോഗം

ഫേസ് മാസ്‌കില്‍ തേന്‍ ചേര്‍ക്കുന്നത്, ചേരുവകള്‍ ഒരുമിപ്പിക്കുന്നതിന് സഹായിക്കും, കൂടാതെ മോയ്‌സ്ചറൈസിംഗ്, സംരക്ഷണ ഫലവും നല്‍കും. വിറ്റാമിന്‍ സിയുടെ ഗുണം ലഭിക്കുന്നതിന് ഈ ഫേസ്പാക്ക് മുഖത്ത് ഉപയോഗിക്കേണ്ടതാണ്. പ്രകൃതിദത്തമായ നന്മയും പോഷണവും പ്രദാനം ചെയ്യുന്ന ഈ വീട്ടിലുണ്ടാക്കുന്ന ഫേസ് പാക്ക് ഉപയോഗിച്ച് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാവുന്നതാണ്.

മാസ്‌ക് ധരിക്കുമ്പോള്‍ വായില്‍ ദുര്‍ഗന്ധമോ: കാരണവും പരിഹാരവുംമാസ്‌ക് ധരിക്കുമ്പോള്‍ വായില്‍ ദുര്‍ഗന്ധമോ: കാരണവും പരിഹാരവും

ഒമിക്രോണ്‍ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങള്‍ഒമിക്രോണ്‍ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങള്‍

English summary

Hibiscus And Amla Face pack For Glowing Skin In Malayalam

Here in this article we are sharing one facepack of hibiscus and amla for glowing skin in malayalam. Take a look.
Story first published: Monday, February 7, 2022, 15:02 [IST]
X
Desktop Bottom Promotion