Just In
Don't Miss
- Movies
മകന്റെ ചിത്രത്തിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്, രസകരമായ കമന്റുകളുമായി ആരാധകര്
- News
'കോൺഗ്രസിനകത്ത് ജിഹാദി കോൺഗ്രസ് പിടിമുറുക്കുന്നു', ആരോപണവുമായി കെ സുരേന്ദ്രൻ
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള് നാട്ടിലേക്ക് അയച്ച പണത്തില് വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്ച്ച് മാസത്തില് 'ചില്' ആകാം.. അടിപൊളി യാത്രകള്ക്കായി ഈ ഇടങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചര്മ്മത്തെ നശിപ്പിക്കും ഈ മോശം ശീലങ്ങള്
മുഖസൗന്ദര്യം നേടാന് ആരാണ് ആഗ്രഹിക്കാത്തത്. അതിന് പല വഴികളും ഇന്നുണ്ട്. സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള് മുതല് വീട്ടുവഴികള് വരെ നിങ്ങളുടെ സൗന്ദര്യം വര്ധിപ്പിക്കാന് ഉപയോഗിക്കാവുന്നതാണ്. എന്നാല് സൗന്ദര്യം കൂട്ടാന് വഴി തേടുമ്പോള് നിങ്ങളുടെ സൗന്ദര്യത്തെ കെടുത്തുന്ന ചില കാര്യങ്ങള് നിങ്ങള് മറന്നുപോകരുത്. ഇത്തരം ചില കാര്യങ്ങള് ചെയ്യുന്നതിലൂടെ നിങ്ങളുടെ ചര്മ്മം നേരെ വിപരീതമായി ചിലപ്പോള് പ്രവര്ത്തിച്ചേക്കാം. അതിനാല് സുന്ദരമായ ചര്മ്മം നേടുന്നതിനായി നിങ്ങളുടെ ജീവിതത്തില് നിന്ന് ഇത്തരം ചില മോശം ശീലങ്ങള് ഉപേക്ഷിക്കുക.
Most read: മുഖത്തെ പ്രശ്നങ്ങള് നീക്കാന് പേരയ്ക്കയിലുണ്ട് വഴി

സൗന്ദര്യസംരക്ഷണ വസ്തുക്കളുടെ ഉപയോഗം
സൗന്ദര്യം വര്ധിപ്പിക്കുന്നതിനായി നിങ്ങള് നിരന്തരം പരിശ്രമിക്കുന്നവരാണോ? വളരെയധികം സ്കിന്കെയര് ഉല്പ്പന്നങ്ങള് പതിവായി ഉപയോഗിക്കുന്നവരാണോ? എങ്കില് ഈ ശീലം ഉടനെ നിര്ത്തിക്കോളൂ. അമിതമായി സൗന്ദര്യവര്ധക വസ്തുക്കള് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്മ്മത്തിന് ദോഷം ചെയ്യും. ആവശ്യമുള്ളപ്പോള് മാത്രം ഇത്തരം വസ്തുക്കള് ഉപയോഗിച്ചാല് മതി.

പുകവലി
പുകവലി നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേടാണ്. പുകവലി നിങ്ങളുടെ ചര്മ്മത്തിന് അങ്ങേയറ്റം ദോഷം ചെയ്യുന്നു. പുകവലി അകാല ചര്മ്മത്തിന് കാരണമാകുന്നു, മുറിവുകള് ഭേദമാക്കാന് കാലതാമസം വരുത്തുന്നു, സോറിയാസിസ് സാധ്യതയും ചര്മ്മ കാന്സറിനുള്ള സാധ്യതയും വര്ദ്ധിപ്പിക്കുന്നു. അതിനാല് സുന്ദരമായ ചര്മ്മം നേടാനായി നിങ്ങളുടെ പുകവലി ശീലം ഉപേക്ഷിക്കുക.
Most read: സൗന്ദര്യം താനേ വരും; ഇതൊക്കെ പതിവാക്കിയാല്

മുഖക്കുരു പൊട്ടിക്കുന്നത്
ഒരു മുഖക്കുരു പൊട്ടിച്ചുകളയാന് മിക്കവരും ആഗ്രഹിക്കുന്നു. എന്നാലിത് തെറ്റായ ശീലമാണ്. മുഖക്കുരു പൊട്ടിക്കുന്നതിലൂടെ മുഖത്ത് നിന്ന് സാധാരണയായി എല്ലാ പഴുപ്പും നീക്കം ചെയ്യില്ല. മാത്രമല്ല നിങ്ങളുടെ കൈകളില് നിന്ന് നിങ്ങളുടെ മുഖത്തേക്ക് ബാക്ടീരിയ പടരുകയും ചെയ്യും. അതിന്റെ ഫലമായി പാടുകള്, അടയാളങ്ങള്, കൂടുതല് മുഖക്കുരു എന്നിവ ഉണ്ടാകാം.

വളരെയധികം എക്സ്ഫോളിയേറ്റ് ചെയ്യുന്നത്
ചര്മ്മം എക്സ്ഫോളിയേറ്റ് ചെയ്തതിനുശേഷം ശുദ്ധവും മിനുസമാര്ന്നതുമായ ചര്മ്മം നിങ്ങള്ക്ക് ലഭിക്കുന്നു. പക്ഷേ പലപ്പോഴും നിങ്ങള്ക്കിത് നല്ലതിനേക്കാള് കൂടുതല് ദോഷം ചെയ്യുന്നു. മുഖം വളരെയധികം സ്ക്രബ് ചെയ്യുന്നത് ചര്മ്മത്തെ വളരെ പരുഷമാവുകയും മൃത കോശങ്ങള്ക്കൊപ്പം ആരോഗ്യമുള്ളവയെയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് ചര്മ്മത്തിന് തടസ്സം സൃഷ്ടിക്കുകയും ചുവപ്പ് വര്ധിക്കാന് കാരണമാവുകയും ചെയ്യും.
Most read: കുറഞ്ഞ ഉപയോഗം; മുഖത്തെ എണ്ണമയം എളുപ്പം നീക്കാം

വിയര്പ്പ് നിലനിര്ത്തുന്നത്
നിങ്ങള് എത്ര തിരക്കിലാണെങ്കിലും, ഒരു വ്യായാമത്തിന് ശേഷം മുഖവും ശരീരവും കഴുകുന്നത് ഒഴിവാക്കരുത്. വ്യായാമം ചെയ്യുമ്പോള് വിയര്പ്പും മറ്റും മുഖത്ത് അടിഞ്ഞു കൂടുന്നു. ചര്മ്മത്തില് കൂടുതല് നേരം വിയര്പ്പ് നിലനിര്ത്താതെ ഉടന് തന്നെ കഴുകിക്കളയുക.

കിടക്കും മുമ്പ് മുഖം കഴുകുക
കിടക്കും മുമ്പ് നിങ്ങളുടെ മുഖത്തെ അഴുക്കും എണ്ണയും പൊടിയുമൊക്കെ കഴുകിക്കളയുക. ഇല്ലെങ്കില് ഇവ വര്ദ്ധിക്കുകയും വീക്കം, ചര്മ്മം പൊട്ടല് എന്നിവയിലേയ്ക്ക് നയിക്കുകയും ചെയ്യും. കിടക്കും മുമ്പ് മുഖം നന്നായി വൃത്തിയാക്കി ഉറങ്ങുക.
Most read: ഈ എണ്ണയിട്ടാല് ഏത് തലയിലും മുടി വളരും

ധാരാളം പഞ്ചസാര കഴിക്കുന്നത്
ചില പഠനങ്ങള് പറയുന്നത് ധാരാളം പഞ്ചസാര ഉപയോഗിക്കുന്നത് പ്രായമാകല് പ്രക്രിയയെ വേഗത്തിലാക്കുമെന്നാണ്. ലോലിപോപ്, ഐസ്ക്രീം പോലുള്ള മധുര പലഹാരങ്ങളും വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയവയും ഇതിന് കാരണമാകുന്നു. ചര്മ്മത്തിന് അനുയോജ്യമായ ഭക്ഷണമായ പച്ചക്കറികള്, പഴങ്ങള്, ധാന്യങ്ങള് എന്നിവയില് നിങ്ങള് ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രായമായ ചര്മ്മത്തിന് കാരണമാകുന്ന കേടുപാടുകള് തടയാന് പഴങ്ങളും പച്ചക്കറികളും സഹായിക്കുമെന്ന് ഗവേഷണങ്ങള് കാണിക്കുന്നു.