For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ അഴുക്കും പൊടിയും തുടച്ച് മാറ്റുംഗ്രീന്‍ടീ മാസ്‌ക്

|

സൗന്ദര്യ സംരക്ഷണം എപ്പോഴും പലര്‍ക്കും അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ചര്‍മ്മത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പലരും നിസ്സാരവത്കരിക്കുന്ന ഒരു അവസ്ഥയില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഗ്രീന്‍ ടീ നമുക്ക് ഉപയോഗിക്കാം. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും ഗ്രീന്‍ ടീ നല്‍കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും എല്ലാം ഗ്രീന്‍ ടീ സഹായിക്കുന്നു.

Green Tea Cleansing Mask

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് പലരും ക്രീം ഉപയോഗിക്കാറുണ്ട്. കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിനും മുഖത്തെ വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നതിനും എ്ല്ലാം പലപ്പോഴും ക്രീം ഉപയോഗിക്കുന്നവരുണ് എന്നാല്‍ ഇനി ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നമുക്ക് ഗ്രീന്‍ ടീ ഉപയോഗിക്കാവുന്നതാണ്. ഗ്രീന്‍ ടീ ക്ലെന്‍സിംങ് മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ ഗ്രീന്‍ ടീയെ കൂടി ഓര്‍ക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. അതോടൊപ്പം തന്നെ ഇതെങ്ങനെ തയ്യാറാക്കാം എന്നും നമുക്ക് നോക്കാം.

ക്ലെന്‍സിംങ് മാ്‌സ്‌ക് തയ്യാറാക്കാം

ക്ലെന്‍സിംങ് മാ്‌സ്‌ക് തയ്യാറാക്കാം

എങ്ങനെ ക്ലെന്‍സിംഗ് മാസ്‌ക് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി ആവശ്യമുള്ള ചേരുവകള്‍

1. ഗ്രീന്‍ ടീ ബാഗ് , അല്ലെങ്കില്‍ ഗ്രീന്‍ ടീപൗഡര്‍ - 1 ടേബിള്‍ സ്പൂണ്‍

2. ബേക്കിംഗ് സോഡ- 1 ടീസ്പൂണ്‍

3. മഞ്ഞള്‍ - ഒരു നുള്ള് 2

തയ്യാറാക്കേണ്ടത്

ഈ ക്ലെന്‍സര്‍ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം 10 മിനിറ്റ് ടീ ബാഗ് ചൂടുവെള്ളത്തില്‍ വയ്ക്കുക. എന്നിട്ട് അതിലെ ഗ്രീന്‍ ടി ഇലകള്‍ പുറത്തേക്ക് എടുക്കുക. ഇനി ഗ്രീന്‍ ടീ പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍, വൃത്തിയുള്ള പാത്രത്തില്‍ എടുത്ത് തേന്‍, ബേക്കിംഗ് സോഡ, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം മുഖം വൃത്തിയായി കഴുകുക. അതിന് ശേഷം കണ്ണും മുടിയുടെ ഭാഗവും ഒഴിവാക്കി മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് 15 മിനിറ്റ് മുഖത്ത് വെക്കണം. പിന്നീട് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ മുഖത്തെ മാറ്റം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും.

ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍

ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഗ്രീന്‍ ടീ നിങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ഗുണങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. ഏത് ചര്‍മ്മത്തിനു ഉപയോഗിക്കുന്നതിന് സാധിക്കുന്ന ഒരു ക്ലെന്‍സിംഗ് മാസ്‌ക് ആണ് ഇത്. ചര്‍മ്മത്തിലെ പല അസ്വസ്ഥതകളേയും അലര്‍ജികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മാസ്‌ക്. ഇത് ചര്‍മ്മത്തിലെ വീക്കം കുറക്കുന്നതിനും സോറിയാസിസ് പോലുള്ള ചര്‍മ്മ രോഗാവസ്ഥകളില്‍ നിന്ന് പരിഹാരവും നല്‍കുന്നു. ഇത് കൂടാതെ റോസേഷ്യ, ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്ന നല്ലൊരു മാസ്‌ക് ആണ്. അത്രയേറെയുണ്ട് ഗ്രീന്‍ടീയുടെ ഗുണങ്ങള്‍.

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

പലരേയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ ഗ്രീന്‍ ടീ ക്ലെന്‍സിംങ് മാസ്‌ക്. ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയും ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ്. ആഴത്തില്‍ മുഖത്തെ കോശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളേയും മുഖക്കുരുവിനേയും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു ഗ്രീന്‍ ടീ മാസ്‌ക്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ ഗ്രീന്‍ടീ മാസ്‌ക്.

അഴുക്കിനെ നീക്കം ചെയ്യുന്നു

അഴുക്കിനെ നീക്കം ചെയ്യുന്നു

ചര്‍മ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ ക്ലെന്‍സിംങ് മാസ്‌ക്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അധിക എണ്ണയും അഴുക്കും നീക്കം ചെയ്യുന്നതിനും സെബം ഉത്പാദനത്തിന് നിയന്ത്രണം വരുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ അടഞ്ഞ സുഷിരങ്ങള്‍ വൃത്തിയാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിലെ കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഗ്രീന്‍ ടീ.

വാര്‍ദ്ധക്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു

വാര്‍ദ്ധക്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു

വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ചുളിവുകളും മറ്റും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിനും ചര്‍മ്മം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് ഗ്രീന്‍ ടീ മാസ്‌ക്. ഇത് കൂടാതെ ചര്‍മ്മം എപ്പോഴും മോയ്‌സ്ചുറൈസ് ആയി നിലനിര്‍ത്തുന്നതിനും മികച്ചതാണ് ഗ്രീന്‍ ടീ മാസ്‌ക്. ചര്‍മ്മത്തിലുണ്ടാവുന്ന ടോക്‌സിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ ചര്‍മ്മം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഗ്രീന്‍ ടീ ക്ലെന്‍സിംങ് മാസ്‌ക് സഹായിക്കുന്നു. യുവത്വം നിലനിര്‍ത്തുന്നതിനും ഈ മാസ്‌ക് മികച്ചതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

വരണ്ട ചര്‍മ്മമുള്ളവര്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് കൂടാതെ, വളരെയധികം സൂര്യപ്രകാശം ഏല്‍ക്കാത്ത തരത്തില്‍ വേണം ഗ്രീന്‍ ടീ ഉപയോഗിക്കേണ്ടതും. നിങ്ങള്‍ക്ക് ഈ ക്ലെന്‍സിംങ് മാസ്‌ക് ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡെര്‍മ്മറ്റോളജിസ്റ്റിനെ കണ്ട് അലര്‍ജിയില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

മുടി ബ്ലീച്ച് ചെയ്തവരില്‍ ഈ പ്രശ്‌നങ്ങള്‍ സ്വാഭാവികം: ശ്രദ്ധിച്ചില്ലെങ്കില്‍ മുടി പോവുംമുടി ബ്ലീച്ച് ചെയ്തവരില്‍ ഈ പ്രശ്‌നങ്ങള്‍ സ്വാഭാവികം: ശ്രദ്ധിച്ചില്ലെങ്കില്‍ മുടി പോവും

പുളിച്ച കഞ്ഞിവെള്ളത്തില്‍ 4-5 തുള്ളി ആവണക്കെണ്ണ: മുടി പനങ്കുലപോലെ വരുംപുളിച്ച കഞ്ഞിവെള്ളത്തില്‍ 4-5 തുള്ളി ആവണക്കെണ്ണ: മുടി പനങ്കുലപോലെ വരും

English summary

Green Tea Cleansing Mask For Skin And How To Prepare It In Malayalam

Here in this article we are discussing about some green tea cleansinf mask for skin care and how to prepare it in malayalam. Take a look.
Story first published: Friday, November 11, 2022, 15:02 [IST]
X
Desktop Bottom Promotion