For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖകാന്തി വിടര്‍ത്താന്‍ മുന്തിരി ഫേസ് മാസ്‌കുകള്‍

|

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകളായ ഫ്‌ളേവനോയ്ഡുകള്‍, ടാന്നിനുകള്‍, റെസവെറട്രോള്‍ എന്നിവയാല്‍ സമ്പന്നമായ മുന്തിരി ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഈ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം അവ നിങ്ങളുടെ സൗന്ദര്യം കൂടി സംരക്ഷിക്കുന്നുവെങ്കില്‍ അതിലും മികച്ചത് വേറെന്തു വേണം? ഫ്രീ റാഡിക്കലുകളുമായി പോരാടുന്നതില്‍ അവ അത്ഭുതകരമായി ഫലപ്രദമാണ്, ഒപ്പം യുവത്വവും തിളക്കമാര്‍ന്ന ചര്‍മ്മവും നിലനിര്‍ത്താനും സഹായിക്കുന്നു. മുന്തിരിയില്‍ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

Most read: ചര്‍മ്മത്തിനു മികവേകാന്‍ കരിമ്പിന്‍ ജ്യൂസ്

മുന്തിരി ഉപയോഗിക്കുന്നത്, സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചുളിവുകള്‍ തടയുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള ചര്‍മ്മത്തിനും ഉത്തമമായ ചര്‍മ്മ ശുദ്ധീകരണ ഏജന്റായും ഈ അത്ഭുതകരമായ ഫലം ചര്‍മ്മത്തില്‍ പ്രയോഗിക്കാവുന്നതാണ്. ആല്‍ഫ ഹൈഡ്രോക്‌സൈല്‍ ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരുവിനെ തടയാനും സുഖപ്പെടുത്താനും സഹായിക്കുന്നു. വളരെയധികം സൗന്ദര്യ ആനുകൂല്യങ്ങള്‍ ഉള്ളതിനാല്‍, മുന്തിരി ഉപയോഗിച്ചുള്ള ചില ഫെയ്‌സ് മാസ്‌കുകള്‍ ഈ വേനല്‍ക്കാലത്ത് നിങ്ങള്‍ പരീക്ഷിച്ചു നോക്കൂ.

മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തിന് സ്‌ട്രോബെറി - ഗ്രേപ്പ് ഫെയ്‌സ് മാസ്‌ക്

മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തിന് സ്‌ട്രോബെറി - ഗ്രേപ്പ് ഫെയ്‌സ് മാസ്‌ക്

നിങ്ങള്‍ക്ക് മങ്ങിയതും വരണ്ടതുമായ ചര്‍മ്മമാണെങ്കില്‍ ഈ ഫെയ്‌സ് മാസ്‌ക് നിങ്ങള്‍ക്ക് അനുയോജ്യമാണ്. മുന്തിരി - സ്‌ട്രോബെറി എന്നിങ്ങനെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന രണ്ട് ആന്റിഓക്‌സിഡന്റ് അടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. കുറച്ച് സ്‌ട്രോബെറി എടുത്ത് വലുപ്പമുള്ള കഷണങ്ങളായി മുറിക്കുക. കുറച്ച് മുന്തിരിക്കൊപ്പം ഒരു പാത്രത്തില്‍ ചേര്‍ക്കുക. ഒരു പള്‍പ്പി മിശ്രിതം ലഭിക്കുന്നതുവരെ രണ്ട് ചേരുവകളും യോജിപ്പിക്കുക. ഒരു കോസ്‌മെറ്റിക് ബ്രഷിന്റെ സഹായത്തോടെ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ഇത് ചെയ്തു കഴിഞ്ഞാല്‍, തണുത്ത വെള്ളത്തില്‍ കഴുകുക.

എണ്ണമയമുള്ള ചര്‍മ്മത്തിന് മുന്തിരി - മുള്‍ട്ടാണി മിട്ടി ഫെയ്‌സ് മാസ്‌ക്

എണ്ണമയമുള്ള ചര്‍മ്മത്തിന് മുന്തിരി - മുള്‍ട്ടാണി മിട്ടി ഫെയ്‌സ് മാസ്‌ക്

എണ്ണമയമുള്ള ചര്‍മ്മത്തിന് വേണ്ടിയുള്ളതാണ് ഈ ഫെയ്‌സ് മാസ്‌ക്. കുറച്ച് കറുത്ത മുന്തിരിപ്പഴവും മുള്‍ട്ടാനി മിട്ടിയും മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്. മുന്തിരി മിനുസമാര്‍ന്ന പേസ്റ്റിലേക്ക് കലര്‍ത്തുക എന്നതാണ് ആദ്യ പടി. പേസ്റ്റ് ഒരു പാത്രത്തില്‍ മാറ്റി ഒരു ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍, ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് മാസ്‌ക് മുഖത്ത് പുരട്ടുക. 10 - 12 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക, തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഈ നടപടിക്രമം ആവര്‍ത്തിക്കാം.

സാധാരണ ചര്‍മ്മത്തിന് തക്കാളി - മുന്തിരി ഫെയ്‌സ് മാസ്‌ക്

സാധാരണ ചര്‍മ്മത്തിന് തക്കാളി - മുന്തിരി ഫെയ്‌സ് മാസ്‌ക്

ചുളിവുകള്‍, നേര്‍ത്ത വരകള്‍, പ്രായത്തിന്റെ പാടുകള്‍ എന്നിവയ്‌ക്കെതിരെ പോരാടാന്‍ കഴിവുള്ള തക്കാളിയുടെയും മുന്തിരിയുടെയും ശക്തമായ സംയോജനമാണ് ഈ ഫെയ്‌സ് മാസ്‌ക്. നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഒരു ചെറിയ വലിപ്പത്തിലുള്ള തക്കാളിയും ഏകദേശം 8 - 10 മുന്തിരിയും മാത്രമാണ്. അല്‍പം കട്ടിയുള്ള മിശ്രിതം ലഭിക്കുന്നതുവരെ രണ്ട് ചേരുവകളും ബ്ലെന്‍ഡറില്‍ അടിക്കുക. ശേഷം ഒരു കോസ്‌മെറ്റിക് ബ്രഷിന്റെ സഹായത്തോടെ ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടുക. നിങ്ങള്‍ക്ക് കണ്ണിനു ചുറ്റും ഇരുണ്ട വൃത്തങ്ങളും സൂര്യപ്രകാശം തട്ടിയ പാടുകളും ഉണ്ടെങ്കില്‍, പേസ്റ്റിന്റെ കട്ടിയുള്ള പാളി അവയില്‍ പുരട്ടുക. ഇത് 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read: താരന്‍ വിട്ടൊഴിയും; ചെറുനാരങ്ങ ഇങ്ങനെയെങ്കില്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് തൈര് - മുന്തിരി ഫെയ്‌സ് മാസ്‌ക്

എണ്ണമയമുള്ള ചര്‍മ്മത്തിന് തൈര് - മുന്തിരി ഫെയ്‌സ് മാസ്‌ക്

എളുപ്പത്തില്‍ ലഭ്യമായ ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതിനുള്ള വളരെ ലളിതമായ ഫെയ്‌സ് മാസ്‌ക് ആണിത്. മുന്തിരി, തൈര്, നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഒരു മിക്‌സറില്‍, കുറച്ച് മുന്തിരി ജ്യൂസ് ആക്കി എടുക്കുക. തുടര്‍ന്ന് ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ക്കുക. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ മാത്രം നാരങ്ങാ നീര് ചേര്‍ക്കുക, ഇല്ലെങ്കില്‍ ഒഴിവാക്കുക. അവ നന്നായി ഇളക്കുക. ഒരു പേസ്റ്റായി രൂപപ്പെടുമ്പോള്‍ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടി 10 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക.

മുന്തിരി - തേന്‍ ഫെയ്‌സ് മാസ്‌ക്

മുന്തിരി - തേന്‍ ഫെയ്‌സ് മാസ്‌ക്

പതിവ് ഉപയോഗത്തിലൂടെ വ്യക്തമായ ചര്‍മ്മം ഉറപ്പാക്കുന്ന മറ്റൊരു ലളിതവും ലളിതവുമായ ഫെയ്‌സ് മാസ്‌ക് ആണിത്. ഒരു ബ്ലെന്‍ഡറില്‍, കുറച്ച് മുന്തിരി അടിച്ചെടുക്കുക. മുന്തിരി പള്‍പ്പ് ഒരു പാത്രത്തിലേക്ക് മാറ്റി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍ ചേര്‍ക്കുക. ഇത് നന്നായി കലര്‍ത്തി വിരല്‍ത്തുമ്പു കൊണ്ട് മുഖത്ത് പുരട്ടുക. ഇത് കഴുകിക്കളയുന്നതിനുമുമ്പ് 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന നല്ലൊരു മുന്തിരി ഫെയ്‌സ് മാസ്‌കാണ് ഇത്.

പപ്പായ - മുന്തിരി ഫെയ്‌സ് മാസ്‌ക്

പപ്പായ - മുന്തിരി ഫെയ്‌സ് മാസ്‌ക്

വരണ്ട ചര്‍മ്മത്തിന് ഈ ഫെയ്‌സ് പായ്ക്ക് ഉത്തമമാണ്. ഒരു ബ്ലെന്‍ഡറില്‍, കുറച്ച് മുന്തിരി അടിച്ചെടുത്ത് ഒരു പള്‍പ്പ് ഉണ്ടാക്കുക. അതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പപ്പായ പള്‍പ്പും ചേര്‍ക്കുക. പപ്പായ നന്നായി പഴുത്തതാണെന്ന് ഉറപ്പാക്കുക. ആവശ്യാനുസരണം ഈ മിശ്രിതത്തിലേക്ക് റോസ് വാട്ടര്‍ ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് മുഖത്തു പുരട്ടി അല്‍പ സമയം ഉണങ്ങാന്‍ വിട്ട ശേഷം കഴുകിക്കളയുക.

Most read: വേനലില്‍ ഇനി മുഖം വാടില്ല; ബദാം ഫേഷ്യലുകള്‍

പാല്‍ - മുന്തിരി ഫെയ്‌സ് മാസ്‌ക്

പാല്‍ - മുന്തിരി ഫെയ്‌സ് മാസ്‌ക്

മിക്‌സറില്‍ കുറച്ച് മുന്തിരി അടിച്ചെടുത്ത് ഒരു പള്‍പ്പ് ഉണ്ടാക്കുക. അതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, അര ടേബിള്‍സ്പൂണ്‍ പാല്‍, അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഈ മിശ്രിതം ചര്‍മ്മത്തില്‍ മസാജ് ചെയ്ത് അഞ്ച് മിനിറ്റ് വിടുക. ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് ഒരു സ്വാഭാവിക ഫേഷ്യല്‍ ക്ലെന്‍സറാണ്.

കാരട്ട് - മുന്തിരി ഫെയ്‌സ് മാസ്‌ക്

കാരട്ട് - മുന്തിരി ഫെയ്‌സ് മാസ്‌ക്

ഈ ഫെയ്‌സ് പായ്ക്ക് നിര്‍മ്മിക്കാന്‍ നിങ്ങള്‍ ഒരു കാരറ്റ് ജ്യൂസ് ആയി അടിച്ചെടുക്കുക. ഒരു പാത്രത്തില്‍ കുറച്ച് മുന്തിരി പള്‍പ്പ്, ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ അരി മാവ്, ഒരു ടേബിള്‍ സ്പൂണ്‍ കാരറ്റ് ജ്യൂസ് എന്നിവ ചേര്‍ത്ത് ഇളക്കുക. മിനുസമാര്‍ന്ന പേസ്റ്റ് ആകുന്നതുവരെ അവ ഇളക്കുക. ഈ മിശ്രിതം ചര്‍മ്മത്തില്‍ തുല്യമായി പുരട്ടുക. കഴുകുന്നതിനുമുമ്പ് അരമണിക്കൂറോളം വയ്ക്കുക.

English summary

Grape Face Mask For Glowing Skin

Almost all of us wish to have a soft, glowing and radiant skin. For that you can rely on face masks. Read on the ways of using grape face masks for glowing skin.
Story first published: Wednesday, March 25, 2020, 19:40 [IST]
X