For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലാക്ക്ഹെഡ്സ് വേരോടെ കളയാൻ തേനും തൈരും ആഴ്ചയിൽ

|
അടുക്കളയിലെ ഈ 3 വസ്തുക്കള്‍ മതി സൗന്ദര്യം കൂട്ടാന്‍ | Boldsky Malayalam

സൗന്ദര്യസംക്ഷണത്തിന്‍റെ കാര്യത്തിൽ എല്ലാവരേയും വലക്കുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. ഇതിന് പരിഹാരം കാണുന്നതിനും മറ്റുമായി ബ്യൂട്ടിപാർലർ തോറും കയറിയിറങ്ങുന്നവരും നിരവധിയാണ്. എന്നാല്‍ ബ്ലാക്ക്ഹെഡ്സ് എന്ന് പറയുമ്പോൾ മുഖം ചുളിക്കുന്നവർക്ക് ഇനി ഈ പ്രശ്നത്തിൽ നിന്ന് പരിഹാരം കാണുന്നതിന് നല്ല ഫലപ്രദമായ ഒരു നാടൻ ഒറ്റമൂലിയാണ് തേനും തൈരും. ഇത് ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും മുഖത്തിന് വിചാരിക്കാൻ പോലുമാവാത്ത തരത്തിൽ ഗുണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

Most read:ഒട്ടിയ കവിളിനിയില്ല, തുടുത്ത കവിളിന് അൽപ സമയംMost read:ഒട്ടിയ കവിളിനിയില്ല, തുടുത്ത കവിളിന് അൽപ സമയം

ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നം മൂക്കിനിരുവശത്തും കവിളിലും എല്ലാം നിങ്ങളെ ബാധിക്കുന്നുണ്ട്. ഇതിനെ തുരത്താൻ ഇനി ബ്യൂട്ടിപാർലർ തോറും കയറിയിറങ്ങേണ്ട ആവശ്യമില്ല. കാരണം നമുക്ക് വീട്ടിൽ ഇരുന്ന നല്ല നാടൻ ഒറ്റമൂലിയിലൂടെ തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്ന ഏത് പ്രതിസന്ധിക്കും നമുക്ക് ഇനി വീട്ടിലിരുന്ന് ഈ ഒരു ഫേസ്പാക്കിലൂടെ പരിഹാരം കാണാവുന്നതാണ്.

 തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് തൈരും തേനും ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിൽ അൽപം പഞ്ചസാര കൂടി ഇതിൽ മിക്സ് ചെയ്തോളൂ. ഇത് നിങ്ങളുടെ സൗന്ദര്യത്തിന് നൽകുന്ന മാറ്റങ്ങൾ ചില്ലറയല്ല. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം നിലനിർത്തുന്ന ചർമ്മത്തിന് എന്നും മികച്ചതാണ് ഈ ഒറ്റമൂലി. അതിനായി രണ്ട് സ്പൂൺ തൈര് എടുക്കുക, ഇതിലേക്ക് അര ടീസ്പൂണ്‍ തേൻ ചേർക്കുക. അതിലേക്ക് അല്‍പം പഞ്ചസാരയും മിക്സ് ചെയ്യുക. ഇത് മൂന്നുംചേരുമ്പോൾ നിങ്ങൾക്ക് നല്ല കിടിലൻ ഫേസ് പാക്ക് തയ്യാറാക്കാം.

ബ്ലാക്ക്ഹെഡ്സ് ഇല്ല

ബ്ലാക്ക്ഹെഡ്സ് ഇല്ല

ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് നമുക്ക് ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം അൽപം മുഖത്ത് തേച്ച് പിടിപ്പിക്കുക. ഒരു പതിനഞ്ച് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് ചെയ്യുമ്പോൾ സർക്കിൾ ആയിട്ട് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ബ്ലാക്ക്ഹെഡ്സ് പൂർണമായും മാറ്റുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിന് ശേഷം നല്ലതു പോലെ തണുത്തവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ബ്ലാക്ക്ഹെഡ്സിനെ പൂർണമായും മാറ്റുന്നുണ്ട്.

കറുത്ത കുത്തുകൾ

കറുത്ത കുത്തുകൾ

ബ്ലാക്ക്ഹെഡ്സ് പോലെ തന്നെ സൗന്ദര്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കറുത്ത കുത്തുകൾ. അതിനെ ഇല്ലാതാക്കുന്നതിനും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് തൈര്. തൈരിൽ തേൻ ചെരുമ്പോള്‍ അതിന്‍റെ ഗുണങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്. സൗന്ദര്യത്തിന് വില്ലനാവുന്ന ഈ അസ്വസ്ഥതകളെ പൂർണമായും മാറ്റുന്നതിന് സഹായിക്കുന്ന ഫേസ്പാക്കിൽ എന്നും മുന്നിൽ നിൽക്കുന്നത് തന്നെയാണ് ഈ ഫേസ്പാക്ക്.

നിറം കൂടില്ല, പക്ഷേ തിളങ്ങാം

നിറം കൂടില്ല, പക്ഷേ തിളങ്ങാം

നമുക്കെല്ലാം ചർമത്തിന് ഒരു സ്വാഭാവിക നിറമുണ്ട്. അതിന് വേണ്ടി മാത്രം നമ്മൾ പരിശ്രമിച്ചാൽ മതി. നിറം കൂട്ടാം എന്നുള്ളത് പലപ്പോഴും നടക്കാത്ത ഒന്നാണ്. എന്നാൽ നിറം വർദ്ധിപ്പിക്കുക എന്നതിലുപരി ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് ഈ ഫേസ്പാക്ക് മികച്ചതാണ്. ഇത് തേക്കുന്നതിലൂടെ അത് ചർമ്മത്തിന്റെആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മൃതകോശങ്ങളെ ഇല്ലാതാക്കുന്നുണ്ട്. ഇതിലൂടെ ചർമ്മത്തിന്റെ തിളക്കം നിലനിർത്തുന്നതിന് നമുക്ക് കഴിയുന്നു.

കണ്ണിന് താഴെയുള്ള കറുപ്പ്

കണ്ണിന് താഴെയുള്ള കറുപ്പ്

കണ്ണിന് താഴെയുള്ള കറുപ്പ് കൊണ്ട് കഷ്ടപ്പെടുന്നവർക്കും മികച്ച ഓപ്ഷൻ എന്ന നിലക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഈ ഫേസ്പാക്കിന് ഒരിക്കലും പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ കണ്ണിന് താഴെയുള്ള കറുപ്പിനെ പൂർണമായും ഇല്ലാതാക്കി കണ്ണുകൾക്ക് ജീവസ്സും ഓജസ്സും നൽകുന്നതിന് ഈ ഫേസ്പാക്ക് ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്.

വരണ്ട ചർമ്മം

വരണ്ട ചർമ്മം

വരണ്ട ചർമ്മമെന്ന പ്രശ്നവും ഈ കാലാവസ്ഥയുടെ പ്രശ്നമാണ്. അതിനനുസരിച്ച് മാറാൻ നമുക്ക് ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികളുടേയും അടിസ്ഥാനം എന്ന് പറയുന്നത് പലപ്പോഴും വരണ്ട ചർമ്മമാണ്. അതിന് പരിഹാരം കാണുന്നതിന് നമുക്ക് തൈര് തേൻ മിക്സ് ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചർമ്മം കളഞ്ഞ് ചർമ്മത്തെ സൂപ്പറാക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇനി ആലോചിക്കേണ്ട കാര്യമില്ല. നമുക്ക് തൈരും തേനും മാത്രം മതി.

English summary

Eliminate Blackheads on Nose with curd and honey

Here in this article we explain the special face pack for black heads, Read on.
Story first published: Monday, September 30, 2019, 18:24 [IST]
X
Desktop Bottom Promotion