For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ ടാന്‍ നീക്കി നല്ല നിറത്തിന് ഫലപ്രദം ഈ വീട്ടുവൈദ്യം

|

വേനല്‍ കാലമാണ് ചര്‍മ്മത്തിന് ഏറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാലം. ഈ സമയത്ത് സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിന് വളരെ ദോഷകരമാണ്. ഇത് ചര്‍മ്മം ഇരുണ്ടതാക്കുക മാത്രമല്ല, അലര്‍ജികള്‍, പോറലുകള്‍ എന്നിങ്ങനെയുള്ള മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. അതിനാല്‍, സൂര്യപ്രകാശം കൂടുതലായി ബാധിക്കുന്ന കൈകാലുകള്‍ ഡീ-ടാന്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

Most read: ചര്‍മ്മം ഏതെന്ന് അറിഞ്ഞ് ഫെയ്‌സ് വാഷ് ഉപയോഗിച്ചാല്‍ മുഖം സുരക്ഷിതം

ടാന്‍ നീക്കി സുന്ദരമായ പാദങ്ങള്‍ തിരികെ ലഭിക്കാന്‍, നിങ്ങള്‍ക്ക് പിന്തുടരാന്‍ കഴിയുന്ന കുറച്ച് വീട്ടുവൈദ്യങ്ങളുണ്ട്. അടുക്കളയില്‍ ലഭ്യമായ ലളിതമായ ചില ചേരുവകളാല്‍ നിര്‍മ്മിച്ച ഈ മാസ്‌കുകളും പായ്ക്കുകളും കാലില്‍ പ്രയോഗിക്കുക. ആരെയും ആകര്‍ഷിക്കുന്ന സുന്ദരമായ ചര്‍മ്മം നേടൂ.

തൈരും കടലമാവും

തൈരും കടലമാവും

ചര്‍മ്മത്തിന് ആവശ്യമായ ജലാംശവും മോയ്‌സ്ചറൈസേഷനും പ്രദാനം ചെയ്യുന്ന ഒന്നാണ് തൈര്. കടലമാവ് ചര്‍മ്മത്തെ വെളുപ്പിക്കാനും മിനുസമാര്‍ന്നതാക്കാനും സഹായിക്കുന്നു. ടാന്‍ ബാധിച്ച പാദങ്ങള്‍ക്കുള്ള ഫലപ്രദമായ വീട്ടുവഴികളില്‍ ഒന്നാണിത്. ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, അര കപ്പ് തൈര്, അര ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. പേസ്റ്റ് രൂപത്തിലാക്കി ഇത് രണ്ട് കാലുകളിലും പുരട്ടി മൃദുവായി മസാജ് ചെയ്ത് 30-35 മിനുട്ട് വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി, വീര്യം കുറഞ്ഞ മോയ്‌സ്ചറൈസര്‍ പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും നടപടിക്രമം ആവര്‍ത്തിക്കുക.

നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും കാലിലെ ടാനിനെ ഇല്ലാതാക്കാനുള്ള മികച്ച വീട്ടുവൈദ്യമാണ്. പഞ്ചസാര ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുന്നു, നാരങ്ങയിലെ അസിഡിക് ഘടകങ്ങള്‍ ചര്‍മ്മത്തിലെ മെലാനിന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ ഗ്രാനേറ്റഡ് പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ ഒരുമിച്ച് ചേര്‍ക്കുക. കുറഞ്ഞത് 10-15 മിനിറ്റെങ്കിലും ഇത് പാദങ്ങളുടെ ബാധിത പ്രദേശങ്ങളില്‍ മൃദുവായി സ്‌ക്രബ് ചെയ്യുക, അതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ടാന്‍ അപ്രത്യക്ഷമാകുന്നതുവരെ ദിവസവും ഈ നടപടിക്രമം ആവര്‍ത്തിക്കുക.

Most read:ചൂട് കൂടിയാല്‍ ചുണ്ടിനും പണികിട്ടും, വിണ്ടുകീറി പൊട്ടുന്നതിന് പ്രതിവിധി

ഉരുളക്കിഴങ്ങും നാരങ്ങയും

ഉരുളക്കിഴങ്ങും നാരങ്ങയും

ഉരുളക്കിഴങ്ങില്‍ കാറ്റെകോളേസ് എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കുന്നു. നാരങ്ങയ്ക്കൊപ്പം ചേര്‍ന്ന് ഇത് തീര്‍ച്ചയായും പാദങ്ങളിലെ ടാന്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഒരു ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ്, ഒരു നാരങ്ങയുടെ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഉരുളക്കിഴങ്ങ് എടുത്ത് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഉരുളക്കിഴങ്ങിന്റെ നീര് ചെറുനാരങ്ങയുമായി കലര്‍ത്തി ബാധിത പ്രദേശങ്ങളില്‍ പുരട്ടുക. ഇത് 15-20 മിനിറ്റ് വിട്ട ശേഷം തണുത്ത വെള്ളത്തില്‍ പാദങ്ങള്‍ കഴുകുക. മികച്ച ഫലം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ചെയ്യുക.

മഞ്ഞള്‍, ചോളപ്പൊടി

മഞ്ഞള്‍, ചോളപ്പൊടി

തിളങ്ങുന്ന ചര്‍മ്മത്തിനും ടാന്‍ നീക്കം ചെയ്യുന്നതിനും മഞ്ഞള്‍ എപ്പോഴും ഉപയോഗപ്രദമാണ്. ഇത് ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ് മാത്രമല്ല, ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. മറ്റേതൊരു ചേരുവകളേക്കാളും വേഗത്തില്‍ ഡീ ടാനിംഗ് ചെയ്യാന്‍ ചോളപ്പൊടി സഹായിക്കുന്നു. ഒരു ടേബിള്‍സ്പൂണ്‍ ചോളപ്പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ഒരു പാത്രത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. പാദങ്ങള്‍ കഴുകുക, പേസ്റ്റ് എല്ലായിടത്തും സുഗമമായി പുരട്ടുക, കുറഞ്ഞത് 30 മിനിറ്റെങ്കിലും വയ്ക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. നിറത്തില്‍ ഉടനടി വ്യത്യാസം അനുഭവപ്പെടുന്നത് നിങ്ങള്‍ക്ക് കാണാനാകും.

Most read:മുഖക്കുരു, കറുത്തപാടുകള്‍ നീക്കി മുഖം തിളങ്ങാന്‍ വാല്‍നട്ട്

ഓട്സ്, തൈര് മാസ്‌ക്

ഓട്സ്, തൈര് മാസ്‌ക്

കാലിലെ ടാന്‍ എങ്ങനെ നീക്കം ചെയ്യാന്‍ ഓട്‌സ് ഒരു മാജിക് പോലെ പ്രവര്‍ത്തിക്കുന്നു. ഓട്സ് മികച്ച എക്സ്ഫോളിയേറ്ററാണ്, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. തൈര് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും തിളക്കവും ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യുന്നു. ഒരു ടേബിള്‍സ്പൂണ്‍ ഓട്‌സ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് ഇളക്കുക. കുറഞ്ഞത് 10-15 മിനിറ്റെങ്കിലും ഇത് സ്‌ക്രബ്ബ് ചെയ്ത് പാദങ്ങളില്‍ മൃദുവായി പുരട്ടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി ഉണക്കുക. വീര്യം കുറഞ്ഞ മോയ്‌സ്ചറൈസര്‍ പ്രയോഗിക്കുക. ആഴ്ചതോറും ഈ നടപടിക്രമം ആവര്‍ത്തിക്കുക.

ചന്ദനം, തേന്‍ മാസ്‌ക്

ചന്ദനം, തേന്‍ മാസ്‌ക്

ചന്ദനവും തേനും ചര്‍മ്മത്തിന് ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ്. ചന്ദനം സൂര്യാഘാതത്തെ ശമിപ്പിക്കുക മാത്രമല്ല, തണുപ്പിക്കല്‍ പ്രഭാവം നല്‍കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ഒരു പാത്രത്തില്‍ എടുത്ത് പേസ്റ്റ് ഉണ്ടാക്കുക. രണ്ട് കാലുകളിലും മാസ്‌ക് പുരട്ടി 30-35 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക.

തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ നടപടിക്രമം ആവര്‍ത്തിക്കുക.

Most read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം ഈ മാമ്പഴ ഫെയ്‌സ് പാക്കില്‍

പപ്പായയും തേനും

പപ്പായയും തേനും

ചര്‍മസംരക്ഷണത്തിന് ഏറ്റവും മികച്ച ചേരുവകളിലൊന്നാണ് പപ്പായ. ഈ പഴത്തില്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ അള്‍സറിനെ ചികിത്സിക്കുകയും ചെയ്യുന്നു, അതിനാല്‍ പാദങ്ങളിലെ ടാന്‍ നീക്കം ചെയ്യാന്‍ ഇത് വളരെ ഫലപ്രദമാണ്. ഒരു ടീസ്പൂണ്‍ തേന്‍, പകുതി പഴുത്ത പപ്പായ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ പകുതി പഴുത്ത പപ്പായയുടെ പള്‍പ്പും ഒരു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് ഇളക്കുക. രണ്ട് കാലുകളിലും ഈ മിശ്രിതം മൃദുവായി പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. ഇത് മറ്റൊരു 20 മിനിറ്റ് വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകി വീര്യം കുറഞ്ഞ മോയ്‌സ്ചറൈസര്‍ പുരട്ടുക. പെട്ടെന്നുള്ള ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇങ്ങനെ ചെയ്യുക.

കക്കിരി, ലെമണ്‍ മാസ്‌ക്

കക്കിരി, ലെമണ്‍ മാസ്‌ക്

ടാന്‍ ബാധിച്ച പാദങ്ങള്‍ക്കുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ വീട്ടുവൈദ്യങ്ങളില്‍ ഒന്നാണിത്. കക്കിരി ചര്‍മ്മത്തിലെ ടാന്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഒരു കക്കിരി, ഒരു നാരങ്ങയുടെ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ ഒരു കക്കിരിയുടെ നീര് പിഴിഞ്ഞെടുക്കുക. അതിലേക്ക് ഒരു നാരങ്ങയുടെ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തില്‍ കാലുകള്‍ കഴുകി വീര്യം കുറഞ്ഞ മോയ്‌സ്ചറൈസര്‍ പുരട്ടുക.

English summary

Effective Home Remedies to Remove Tan from Feet in Malayalam

If you want to know how to remove tan from feet, just follow these effortless masks and packs, made from simple ingredients available in the kitchen.
Story first published: Friday, March 18, 2022, 13:27 [IST]
X
Desktop Bottom Promotion