For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിനവും ഈ ശീലം പാലിച്ചാല്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ഉറപ്പ്

|

നമ്മുടെ മൊത്തത്തിലുള്ള ശരീരത്തിന് സംരക്ഷണം നല്‍കുന്നതുപോലെ തന്നെ ചര്‍മ്മത്തിനും ആര്‍ദ്രമായ പരിചരണം ആവശ്യമാണ്. ചര്‍മ്മം നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്. ഇത് അനാരോഗ്യകരമായ വിഷവസ്തുക്കള്‍, അണുക്കള്‍, ബാക്ടീരിയകള്‍ എന്നിവയില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നു.

Most read: മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരംMost read: മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരം

നമ്മുടെ ചര്‍മ്മം നമ്മുടെ ശരീരത്തിന്റെ ഉള്‍ഭാഗത്തെ സംരക്ഷിക്കാന്‍ കഠിനമായി പ്രവര്‍ത്തിക്കുന്നതിനാല്‍, നാം അതിനെ ശരിയായി പരിപാലിക്കേണ്ടതുണ്ട്. ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനു പുറമേ, നിങ്ങളുടെ ചര്‍മ്മം ആഗ്രഹിക്കുന്ന മറ്റ് കാര്യങ്ങളുണ്ട്. ദിവസവും ഈ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം നേടാന്‍ സാധിക്കും. ഇതാ, അത്തരം ചില ശീലങ്ങള്‍ നോക്കൂ.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ശരീരത്തിന് നല്ല രീതിയില്‍ നിലനില്‍ക്കാന്‍ വെള്ളം ആവശ്യമാണ്. വെള്ളമില്ലാതെ ശരീരം നിലനില്‍ക്കില്ല. വെള്ളം ശരീരത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും തണുപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്താനും വെള്ളം ആവശ്യമാണ്. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതിനാല്‍ തിളങ്ങുന്ന ചര്‍മ്മം നേടാനായി കഫീന്‍ ഒഴിവാക്കി പകരം ധാരാളം വെള്ളം കുടിക്കുക.

വിശ്രമം നേടുക

വിശ്രമം നേടുക

കൃത്യമായി പ്രവര്‍ത്തിക്കാന്‍ ശരീരത്തിന് വിശ്രമം ആവശ്യമാണ്. ഇന്നത്തെ കാലത്ത് ആളുകള്‍ പിരിമുറുക്കവും തിരക്കുപിടിച്ചതുമായ ജീവിതം നയിക്കുന്നതിനാല്‍, വിശ്രമം പലപ്പോഴും കൃത്യമാകാറില്ല. ചര്‍മ്മത്തിന് നല്ല ഭംഗി ലഭിക്കാനും ആരോഗ്യമുള്ളതായിരിക്കാനും വിശ്രമം ആവശ്യമാണ്. പകല്‍ നേരത്ത് അല്‍പം ഉറങ്ങുക, കുറച്ച് നേരം പുസ്തകം വായിക്കുക, ശ്രദ്ധ വ്യതിചലിക്കാതെ നിശബ്ദമായി ധ്യാനിക്കുക, അല്ലെങ്കില്‍ ഒരു ചൂടുവെള്ളത്തിലുള്ള കുളി എന്നിവ വിശ്രമത്തിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങളാണ്.

Most read:മഴക്കാലത്ത് താരന്‍ വളരും അധികമായി; പ്രതിരോധിക്കാന്‍ പരിഹാരം ഇത്Most read:മഴക്കാലത്ത് താരന്‍ വളരും അധികമായി; പ്രതിരോധിക്കാന്‍ പരിഹാരം ഇത്

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

വര്‍ക്ക് ഔട്ട് ചെയ്യുന്നത് ശരീരത്തെ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നു. ശരീരത്തിലെ അപകടകരമായ വിഷവസ്തുക്കളെ വിയര്‍പ്പിലൂടെ പുറത്തുവിടാനും ഇത് സഹായിക്കുന്നു, അങ്ങനെ അവ ശരീരത്തില്‍ അടിഞ്ഞുകൂടാതിരിക്കുകയും ചര്‍മ്മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലുടനീളം രക്തപ്രവാഹം നന്നായി പമ്പ് ചെയ്യപ്പെടുന്നു, ഇത് അനാരോഗ്യകരമായ വിഷവസ്തുക്കളും വിയര്‍പ്പും പുറത്തുവിടാന്‍ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നു. ഇതുകാരണം നിങ്ങളുടെ ചര്‍മ്മം മനോഹരമായ തിളക്കത്തോടെ കൂടുതല്‍ തിളക്കമുള്ളതായി കാണപ്പെടും.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ വ്യക്തവും വൃത്തിയുള്ളതുമായി കാണുന്നതിന് സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തെയും ആരോഗ്യകരമായി നിലനിര്‍ത്തും. ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ ചര്‍മ്മത്തിന് അത്യന്താപേക്ഷിതമാണ്. കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. നല്ല ഭക്ഷണങ്ങളിലെ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചര്‍മ്മത്തിനും ഗുണം ചെയ്യും.

Most read:ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ; കക്ഷത്തിലെ കറുപ്പ് നിശ്ശേഷം നീക്കാം, ഉപയോഗം ഈവിധംMost read:ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ; കക്ഷത്തിലെ കറുപ്പ് നിശ്ശേഷം നീക്കാം, ഉപയോഗം ഈവിധം

ചര്‍മ്മസംരക്ഷണം

ചര്‍മ്മസംരക്ഷണം

അധിക എണ്ണ, മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള്‍, ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ രാവിലെയും രാത്രിയും നിങ്ങള്‍ ചര്‍മ്മം നല്ലപോലെ വൃത്തിയാക്കണം. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ ഒരു ടോണര്‍ ഉപയോഗിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാനും നിങ്ങളുടെ ചര്‍മ്മത്തെ മൃദുവോടെയും ജലാംശത്തോടെയും നിലനിര്‍ത്താനും ഓയില്‍ ഫ്രീ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക.

സണ്‍സ്‌ക്രീന്‍ ഉപയോഗം

സണ്‍സ്‌ക്രീന്‍ ഉപയോഗം

ചര്‍മ്മം അധികമായി സൂര്യപ്രകാശത്തിലേക്ക് എക്‌സ്‌പോഷര്‍ ചെയ്യുന്നത് ഒഴിവാക്കുക. സൂര്യാഘാതം ഗുരുതരവും സാധാരണഗതിയില്‍ പരിഹരിക്കാനാകാത്തതുമാണ്. ഇത് ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ രൂപപ്പെടാനും, നേര്‍ത്ത വരകളും ചുളിവുകളും ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ ചര്‍മ്മ കാന്‍സറിനും കാരണമാകും. നിങ്ങള്‍ ദീര്‍ഘനേരം വെയിലില്‍ ഇരിക്കുന്നുവെങ്കില്‍ ഉയര്‍ന്ന എസ്പിഎഫ് ഉള്ള സ്വാഭാവിക സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക. കുറച്ച് സമയത്തേക്കാണ് വെയിലില്‍ ചിലവഴിക്കുന്നതെങ്കിലും, നിങ്ങളുടെ ചര്‍മ്മത്തെ സുരക്ഷിതമായും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമാണ്.

Most read:വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഈ വിധം പുരട്ടിയാല്‍ തിളങ്ങുന്ന മുഖം സ്വന്തംMost read:വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഈ വിധം പുരട്ടിയാല്‍ തിളങ്ങുന്ന മുഖം സ്വന്തം

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

പ്രമേഹം, ഹൃദയസംബന്ധമായ അവസ്ഥകള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ നിരവധി രോഗങ്ങളുടെ കാരണമാണ് മാനസിക സമ്മര്‍ദ്ദം. ഇത് നിങ്ങളുടെ സ്വാഭാവിക ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, സമ്മര്‍ദ്ദത്തെ നേരിടാന്‍ കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. അനിയന്ത്രിതമായ സമ്മര്‍ദ്ദം ചര്‍മ്മത്തിന് പെട്ടെന്ന് പ്രായമാകുന്നതിന് കാരണമായേക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വിളറിയതാക്കുന്നു. അതിനാല്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ ശ്രമിക്കുക, കാരണം ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കം ഇല്ലാതാക്കുകയും ആരോഗ്യം കുറക്കുകയും ചെയ്യും.

English summary

Easy Daily Routine Tips For Healthy Glowing Skin in Malayalam

The skin requires care just like our other body parts. Here are some easy daily routine tips for healthy glowing skin.
Story first published: Friday, August 26, 2022, 14:23 [IST]
X
Desktop Bottom Promotion