For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെന്‍സിറ്റീവ് ചര്‍മ്മക്കാര്‍ ഒന്ന് ശ്രദ്ധിക്കണം: കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ സെന്‍സിറ്റീവ് ചര്‍മ്മക്കാര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ അല്‍പം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവര്‍ ചര്‍മ്മപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിന് ഉണ്ടാവുന്ന മാറ്റങ്ങളും നിസ്സാരമല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ചര്‍മ്മത്തില്‍ അല്‍പം ശ്രദ്ധ നല്‍കണം.

Easy Beauty Tips For Sensitive Skin

പലപ്പോഴും സാധാരണ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ വസ്തുക്കളും നമുക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നുണ്ട്. എന്നാല്‍ അതിന് പിന്നിലെ പ്രധാന കാരണം നിങ്ങളുടെ സെന്‍സിറ്റീവ് ചര്‍മ്മം തന്നെയാണ്. ഈ അവസ്ഥയില്‍ സെന്‍സിറ്റീവ് ചര്‍മ്മം ഉണ്ടെങ്കില്‍ അവര്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചര്‍മ്മസംരക്ഷണം എന്ന അവസ്ഥയില്‍ ഉണ്ടാവുന്ന ചെറിയ ചില തലവേദനകള്‍ സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക് അല്‍പം കൂടുതലാണ്. സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവര്‍ ശ്രദ്ധിക്കേണ്ടതും അവര്‍ക്ക് ചര്‍മ്മസംരക്ഷണത്തിന് വേണ്ടിയുള്ള ചില ടിപ്‌സ് നോക്കാം.

സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങള്‍ ശ്രദ്ധിക്കൂ

സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങള്‍ ശ്രദ്ധിക്കൂ

നിങ്ങള്‍ ഉപയോഗിക്കുന്ന സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക് എല്ലാ സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങളും ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ഇത് ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ബ്യൂട്ടിപാര്‍ലറില്‍ പോവുമ്പോഴും ചര്‍മ്മത്തിന്റെ കാര്യത്തിലും ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നുള്ളതാണ് സത്യം. ചര്‍മ്മത്തിന്റെ തരം അനുസരിച്ച് വേണം ചെയ്യാന്‍

സെന്‍സിറ്റീവ് ചര്‍മ്മത്തിനുള്ള പാച്ച് ടെസ്റ്റ്

സെന്‍സിറ്റീവ് ചര്‍മ്മത്തിനുള്ള പാച്ച് ടെസ്റ്റ്

ചര്‍മ്മത്തില്‍ എവന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പുതിയ ബ്രാന്‍ഡ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പരീക്ഷിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് ശ്രദ്ധിച്ച് വേണം. ഇത് മുഖത്തല്ലാത്ത ഭാഗത്ത് തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു.

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. കാരണം സെന്‍സിറ്റീവ് ചര്‍മ്മക്കാര്‍ അവരുടെ ചര്‍മ്മത്തിന് ചേരുന്ന തരത്തിലുള്ള മോയ്‌സ്ചുറൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. ഓര്‍ഗാനിക് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ചര്‍മ്മത്തില്‍ അത് വിപരീത ഫലം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ ചര്‍മ്മത്തിന് ദോഷം തരാത്ത തരത്തിലുള്ള മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കുക

കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കുക

കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം. കാരണം കഴിക്കുന്ന ഭക്ഷണം പലപ്പോഴും ചര്‍മ്മത്തേയും സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രീമും മറ്റും ഉപയോഗിക്കുന്നതിലൂടെ മാത്രമല്ല നല്ല ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയും ശ്രദ്ധിക്കേണ്ടതാണ്. ബ്യൂട്ടി ടിപ്‌സുകളില്‍ മികച്ചത് തന്നെയാണ് ആരോഗ്യമുള്ള ചര്‍മ്മത്തിന് ആവശ്യമുള്ള ഭക്ഷണം കഴിക്കുക എന്നത്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രതികൂലമായി ബാധിക്കുന്നു. അത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

സൂര്യപ്രകാശം ശ്രദ്ധിക്കണം

സൂര്യപ്രകാശം ശ്രദ്ധിക്കണം

അമിതമായ ചൂട് ചര്‍മ്മകോശങ്ങളെ നശിപ്പിക്കുമെന്ന് നമുക്കറിയാം. പ്രത്യേകിച്ച് സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍. സൂര്യനില്‍ നിന്നുള്ള ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കാതിരിക്കുന്നതിന് വേണ്ടി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല ചര്‍മ്മം വളരെയധികം സൂക്ഷിക്കുന്നതിന് വേണ്ടി പരമാവധി വെയിലത്ത് ഇറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മുഖം ഇടക്ക് കഴുകുക

മുഖം ഇടക്ക് കഴുകുക

മുഖം ഇടക്ക് കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ചര്‍മ്മത്തിലെ എല്ലാ അഴുക്കിനേയും ഇല്ലാതാക്കുന്നുണ്ട്. അഴുക്ക് അടിഞ്ഞ് കൂടുമ്പോള്‍ അത് ചര്‍മ്മത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അവസരം കിട്ടുമ്പോള്‍ എല്ലാം മുഖം കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി അതുകൊണ്ട് തന്നെ ഇടക്കിടെ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ചര്‍മ്മം തിരുമ്മുന്നത് ഒഴിവാക്കുക.

 ഒഴിവാക്കേണ്ടത്

ഒഴിവാക്കേണ്ടത്

എന്നാല്‍ ചിലത് കൂട്ടിച്ചേര്‍ക്കണം എന്ന പോലെ തന്നെ ചിലത് ഒഴിവാക്കേണ്ടത് തന്നെയാണ്. ഇതില്‍ പുകവലി, സമ്മര്‍ദ്ദം, ഉറക്കക്കുറവ് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ചര്‍മ്മത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് പുകവലിയും സമ്മര്‍ദ്ദവും ഒഴിവാക്കുന്നതിനും കൃത്യമായി ഉറങ്ങുന്നതിനും ശ്രദ്ധിക്കുക. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ഇത് സഹായിക്കുന്നുണ്ട്.

മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേമുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ

ചര്‍മ്മത്തിലെ തുറന്ന സുഷിരങ്ങള്‍ക്ക് രാത്രിയിലൊരു പൊടിക്കൈചര്‍മ്മത്തിലെ തുറന്ന സുഷിരങ്ങള്‍ക്ക് രാത്രിയിലൊരു പൊടിക്കൈ

English summary

Easy Beauty Tips For Sensitive Skin In Malayalam

Here in this article we are sharing some easy tips for sensitive skin in malayalam. Take a look.
Story first published: Wednesday, May 25, 2022, 16:38 [IST]
X
Desktop Bottom Promotion