For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളി മുഖത്തിട്ടാല്‍ മതി വെട്ടിത്തിളങ്ങാന്‍ വേറൊന്നും വേണ്ട

|

സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പല വിധത്തിലുള്ള വസ്തുക്കളെ നമുക്ക് അറിയാം. അവയില്‍ നമുക്ക് പരിചയമുള്ളതാണ് എപ്പോഴും കറ്റാര്‍വാഴ, മഞ്ഞള്‍ തുടങ്ങിയവയെല്ലാം. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാത്രമല്ല പുളിയും നമുക്ക് സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ് എന്നതാണ് സത്യം. പക്ഷേ അത് എങ്ങനെ വേണം എന്നത് പലര്‍ക്കും അറിയില്ല. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം എങ്ങനെയെല്ലാം പുളി ഉപയോഗിക്കണം എന്ന് നോക്കാം. നിങ്ങളുടെ ചര്‍മ്മത്തില്‍ മാജിക് കാണിക്കുന്നതിന് സാധിക്കുന്നുണ്ട് പുളി ഉപയോഗിക്കുന്നതിലൂടെ.

DIY Tamarind Face Pack For Glowing Skin

കാരണം പുളിയില്‍ ധാതുക്കളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്ന ഒന്നായി മാറിയിട്ടുണ്ട് എന്നതാണ് സത്യം. ചര്‍മ്മത്തില്‍ ഇതുണ്ടാക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല ഇത് നമ്മുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. ഇത് കൂടാതെ ചര്‍മ്മത്തില്‍ പല ഗുണങ്ങളും ഇത് നല്‍കുന്നുണ്ട്. പുളി ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പുളിയുടെ ഗുണങ്ങള്‍

പുളിയുടെ ഗുണങ്ങള്‍

പുളിക്ക് ധാരാളം ഗുണങ്ങള്‍ ഉണ്ട് എന്ന് മുന്‍പ് പറഞ്ഞല്ലോ, ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപകാരപ്രദമാണ് എന്നതാണ് സത്യം. നല്ലൊരു എക്‌സ്‌ഫോളിയേറ്റിംഗ് ഏജന്റ് ആണ് ഇത്. ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഗുണങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ എക്‌സ്‌ഫോളിയേറ്റിംഗ് ക്രീമുകളിലെ പ്രധാന ചേരുവകളിലൊന്നായ ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡിന്റെ (AHA) മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് പുളി. ചര്‍മ്മത്തിനുള്ളില്‍ ആഴത്തില്‍ കിടക്കുന്ന അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നുണ്ട്.

പുളിയുടെ ഗുണങ്ങള്‍

പുളിയുടെ ഗുണങ്ങള്‍

ചര്‍മ്മത്തില്‍ ആഴത്തില്‍ അടിഞ്ഞ് കൂടിയ അഴുക്കിനെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പുളി. ഇത് അഴുക്ക് കൊണ്ട് അടഞ്ഞ് പോയ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അണ്‍ക്ലോഗ് ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് കൂടാതെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തേയും നിസ്സാരമായി പരിഹരിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇതെങ്ങനെ ഉപയോഗിക്കണം എന്ന് പലര്‍ക്കും അറിയിവ്വ. ഇതിനെക്കുറിച്ച് കൂടുതല്‍ ഈ ലേഖനത്തില്‍ പറയുന്നുണ്ട്. ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ പുളിയിലുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം,

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് വേണ്ടി പുളിയുടെ ഏതാനും തണ്ടുകള്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കുക.. പിന്നീട് രാവിലെ അതിന്റെ ചാറ് നല്ലതുപോലെ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം തേന്‍ മഞ്ഞള്‍ തൈര് എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ ഇളക്കി ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് 20 മുതല്‍ 30 മിനിറ്റ് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുന്നതിലൂടെ തന്ന് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. പെട്ടെന്ന് തന്നെ പ്രകടമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ട്.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

പുളി സൗന്ദര്യ സംരക്ഷണത്തില്‍ ഒരു നല്ല മോയ്‌സ്ചുറൈസര്‍ ആയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മുകളില്‍ പറഞ്ഞ പോലെ വെള്ളത്തിലിട്ട് അതിന്റെ ചാറ് പിഴിഞ്ഞെടുക്കുക. അതിന് ശേഷം അല്‍പം കറ്റാര്‍വാഴ ജെല്‍ തേച്ച് പിടിപ്പിക്കുക. ശേഷം ഇതിലേക്ക് ഗ്രീന്‍ ടീയും വെള്ളവും ചേര്‍ക്കാവുന്നതാണ്. ഇത് മുഖത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കുക. ഇത് ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് എല്ലാ ആഴ്ചയും ഇത്തരത്തില്‍ ഒരു ഫേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിവുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്ന് പറയുന്നത് നിസ്സാരമല്ല. അകാല വാര്‍ദ്ധക്യം എന്ന അവസ്ഥയെ പാടേ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ പുളി പോലുള്ള വസ്തുക്കള്‍ മുഖത്ത് ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് ചിലരില്‍ അലര്‍ജി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് സാധ്യതയുള്ളവര്‍ ഇവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഉപയോഗിച്ച് കഴിഞ്ഞാണ് ഈ പ്രശ്‌നം നിങ്ങളെ ബാധിക്കുന്നത് എന്നുണ്ടെങ്കില്‍ ഈ ഫേസ്പാക്ക് വേഗത്തില്‍ കഴുകിക്കളയുകയും ഉടനേ തന്നെ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുകയും വേണം. ഇതിന് ശേഷം ഐസ്‌ക്യൂബ് ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

പാദത്തിന് താഴെ ചര്‍മ്മം ചുക്കിച്ചുളിഞ്ഞാണോ, അറിയണം ഈ പരിഹാരങ്ങള്‍പാദത്തിന് താഴെ ചര്‍മ്മം ചുക്കിച്ചുളിഞ്ഞാണോ, അറിയണം ഈ പരിഹാരങ്ങള്‍

കക്ഷത്തിലെ ഇരുണ്ട നിറം മായ്ച്ച് കളയും ഒറ്റമൂലികളും അടുക്കളക്കൂട്ടുകളുംകക്ഷത്തിലെ ഇരുണ്ട നിറം മായ്ച്ച് കളയും ഒറ്റമൂലികളും അടുക്കളക്കൂട്ടുകളും

English summary

DIY Tamarind Face Pack For Glowing Skin In Malayalam

Here in this article we are sharing a DIY tamarind face pack for glowing skin in malayalam. Take a look
Story first published: Tuesday, April 19, 2022, 18:19 [IST]
X
Desktop Bottom Promotion