For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചർമ്മത്തിന് നിറം നൽകും രാത്രി ഫേസ്പാക്കുകള്‍

|

രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി മുഖത്തിൽ അല്പം ചർമ്മ സംരക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നത് വലിയ മെനക്കേടുള്ള ഒരു കാര്യമാണെന്നാണ് പലരുടെയും വിചാരം. കുറച്ചൊന്ന് പരിശ്രമിച്ചാൽ അവ നിങ്ങളുടെ ഉറക്കത്തെ കൂടുതൽ മികച്ചതാക്കാൻ സഹായിക്കും എന്ന കാര്യം അറിയാമോ. നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരം ശാന്തമായിരിക്കുകയും സ്വയം സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ സമയങ്ങളിലാണ് നിങ്ങളുടെ ചർമത്തിലെ കോശങ്ങൾ രോഗശാന്തി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.

Most read: വരണ്ട ചർമ്മത്തിന് ഇനി ഒരു തുടം വെളിച്ചെണ്ണ പ്രയോഗം

ഈ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാക്കാനായി ഏറ്റവും അനുയോജ്യമായ ചേരുവകൾ നിങ്ങൾ നൽകേണ്ടതുണ്ട്. ഉറങ്ങുന്നതിനു മുൻപുള്ള മികച്ച ഒരു ഫേസ് മാസ്ക് നിങ്ങളുടെ ചർമ്മത്തെ ഇതിന് സഹായിക്കും. വിപണിയിൽ ഇന്ന് ധാരാളം ഓവർ‌നൈറ്റ് മാസ്കുകൾ‌ ലഭ്യമാണ്. എന്നാൽ നിങ്ങൾക്ക് വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ എളുപ്പത്തിലിത് ചെയ്യാൻ കഴിയുമെങ്കിൽ എന്തിനാ വെറുതെ ഇതന്വേഷിച്ച് പുറത്തു പോകണം. രാത്രി ഉറങ്ങുന്നതിനു മുൻപ് മുഖത്തെ ചർമ്മ സംരക്ഷണം ഉറപ്പാക്കുന്നതിനായി എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ഫേസ് മാസ്കുകളെ പരിചയപ്പെടാം.

 വെളിച്ചെണ്ണ ഫേസ്മാസ്ക്

വെളിച്ചെണ്ണ ഫേസ്മാസ്ക്

വരണ്ടതും പ്രകോപിതവുമായ ചർമ്മത്തിനുള്ള ഔഷധ മരുന്നാണ് വെളിച്ചെണ്ണ. നിങ്ങളുടെ മുഖത്തിൽ വെളിച്ചെണ്ണ നേരിട്ട് പുരട്ടുന്നത് വഴി ഈർപ്പം നഷ്ടപ്പെടുന്നത് കുറയ്ക്കാനും ചർമ്മത്തെ ശാന്തമാക്കാനും വീക്കങ്ങളെ കുറയ്ക്കാനും സഹായിക്കും. ചർമത്തിലെ ജലാംശ നില മെച്ചപ്പെടുത്തികൊണ്ട് സൂര്യതാപത്തെ ചികിത്സിക്കാനും അണുബാധ ഉണ്ടാകുന്നത് തടയാനും ഇതിന് കഴിവുണ്ട്. എങ്കിലും നിങ്ങൾക്ക് എണ്ണമയമുള്ളതും മുഖക്കുരു ഉള്ളതുമായ ചർമ്മമുണ്ടെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൽ നിന്നും അകന്ന് മാറിനിൽക്കുക.

തണ്ണിമത്തൻ മാസ്ക്

തണ്ണിമത്തൻ മാസ്ക്

തണ്ണിമത്തൻ ഉന്മേഷം പകരാൻ മാത്രമല്ല, ചർമ്മത്തില ദോഷകരമായ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ചർമ്മ ദോഷങ്ങളെ തടയാനും സഹായിക്കുന്നു. ഇതിന് സഹായിക്കുന്ന ലൈക്കോപീൻ എന്ന ഘടകം തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. എങ്ങനെ ഉപയോഗിക്കാം : ഒരു കപ്പ് തണ്ണിമത്തൻ സമചതുരത്തിൽ ചെറുതായി മുറിച്ചെടുത്ത് ജ്യൂസ് അടിച്ചെടുക്കുക. ഉറങ്ങുന്നതിനുമുമ്പ് ഒരു കോട്ടൺ ബോൾ ഉപയോഗിച്ചുകൊണ്ട് ഇത് മുഖത്ത് പുരട്ടി വരണ്ടതാക്കി മാറ്റുക.

മഞ്ഞൾ, പാൽ ഫേസ്മാസ്ക്

മഞ്ഞൾ, പാൽ ഫേസ്മാസ്ക്

പല ആരോഗ്യപ്രശ്നങ്ങൾക്കും ആയുർവേദ പരിഹാരമാണ് മഞ്ഞൾ പാൽ. ഇതിന് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് മുഖക്കുരുവിനെ കുറച്ചുകൊണ്ട് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ശക്തമായ ആന്റി ഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. എങ്ങനെ ഉപയോഗിക്കാം : അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ഒരു ടേബിൾ സ്പൂൺ അസംസ്കൃത പാലിൽ കലർത്തുക. ടോണർ പ്രയോഗിക്കുന്ന അതേ രീതിയിൽ നിങ്ങളുടെ മുഖത്ത് ഇത് പ്രയോഗിക്കാനായി ഒരു കോട്ടൺ ബോൾ ഉപയോഗിക്കുക. ഉറങ്ങുന്നതിനുമുമ്പ് ഇത് പൂർണ്ണമായും വരണ്ടതാകാൻ അനുവദിക്കുക. മഞ്ഞൾ തുണികളെ കറ പിടിപ്പിക്കാൻ സാധ്യതയുള്ളതു കൊണ്ട് തന്നെ പഴയ തലയിണ കവറുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

 വെള്ളരിക്ക ഫേസ്മാസ്ക്

വെള്ളരിക്ക ഫേസ്മാസ്ക്

നിങ്ങളുടെ ശരീരാരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും മികച്ച ഒരു സൂപ്പർഫുഡ് ആണ് വെള്ളരിക്ക. ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുക മാത്രമല്ല വീക്കം കുറയ്ക്കുകയും സൂര്യതാപം ശമിപ്പിക്കുകയും ചുളിവുകളുടെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. വെള്ളരിക്കാ ജ്യൂസ് ചർമ്മത്തെ തണുപ്പിച്ചുകൊണ്ട് പ്രകൃതിദത്തമായ രീതിയിൽ മുഖത്തിന് തിളക്കം നൽകാൻ സഹായിക്കും. എങ്ങനെ ഉപയോഗിക്കാം: ഒരു വെള്ളരിക്കയുടെ പകുതി ജ്യൂസടിച്ചെടുക്കാം. ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടാം

ഒലിവ് ഓയിൽ മാസ്ക്

ഒലിവ് ഓയിൽ മാസ്ക്

ഒലിവ് ഓയിലിലെ ഫിനോളിക് സംയുക്തങ്ങളായ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആൽക്കഹോളുകൾ ലിനോലെയിക് ആസിഡ്, ഒലിയിക് ആസിഡ്, മറ്റ് ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ ചർമ്മത്തിന്റെ പുനർനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. എങ്ങനെ ഉപയോഗിക്കാം: നിങ്ങളുടെ പ്രിയപ്പെട്ട നൈറ്റ് ക്രീമിനോടൊപ്പം കുറച്ച് തുള്ളി ഒലിവ് ഓയിൽ മിക്സ് ചെയ്തു മുഖത്ത് മസാജ് ചെയ്യുക.

കറ്റാർ വാഴയും വിറ്റാമിൻ ഇ ഫെയ്സ് മാസ്കും

കറ്റാർ വാഴയും വിറ്റാമിൻ ഇ ഫെയ്സ് മാസ്കും

അമിനോ ആസിഡുകൾ, സാലിസിലിക് ആസിഡ്, ലിഗ്നിൻ, എൻസൈമുകൾ എന്നിവയ്ക്കൊപ്പം വിറ്റാമിൻ എ, സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളെല്ലാം കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കുന്നു, മുഖത്തിന് നിറം വർദ്ധിപ്പിക്കുന്ന കൊളാജൻ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു, അൾട്രാവയലറ്റ് രശ്മികളുടെ (8) ദോഷകരമായ ഫലത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. എങ്ങനെ ഉപയോഗിക്കാം : ഒരു വിറ്റാമിൻ ഇ ഗുളികയിൽ നിന്ന് എണ്ണ പിഴിഞ്ഞ് കറ്റാർ വാഴ ജെല്ലുമായി കലർത്തുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക.

ഗ്രീൻ ടീയും ഉരുളക്കിഴങ്ങ് ഫെയ്സ് മാസ്കും

ഗ്രീൻ ടീയും ഉരുളക്കിഴങ്ങ് ഫെയ്സ് മാസ്കും

ഗ്രീൻ ടീയിൽ പോളിഫെനോളുകൾ അടങ്ങിയിരിക്കുന്നു, അൾട്രാവയലറ്റ് എക്സ്പോഷർ മൂലമുണ്ടാകുന്ന കോശജ്വലന പ്രതികരണങ്ങൾ തടയാനും ഓക്സിഡേറ്റീവ് സ്ട്രെസ് ഇല്ലാതാക്കാനും ഗ്രീൻ ടീ സഹായിക്കും. ഉരുളക്കിഴങ്ങ് ജ്യൂസ് എണ്ണമയമുള്ള ചർമ്മത്തിന് ഏറ്റവും നല്ലതാണ്. ചർമ്മത്തിലെ തിണർപ്പ് തടയാനും മുഖക്കുരു മൂലമുണ്ടാവുന്ന കളങ്കങ്ങൾ മായ്ച്ചുകളഞ്ഞു കൊണ്ടു ചർമ്മത്തെ പരിപോഷിപ്പിക്കാനും ഇത് സഹായിക്കും. എങ്ങനെ ഉപയോഗിക്കാം : ഒരു ടേബിൾ സ്പൂൺ തണുപ്പിച്ച ഗ്രീൻ ടീ എടുത്ത് ഒരു ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസിലേക്ക് കലർത്തുക. ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി ഒരു രാത്രി ഉണങ്ങാൻ വിടുക

ബദാം ഓയിൽ ഫെയ്സ് മാസ്ക്

ബദാം ഓയിൽ ഫെയ്സ് മാസ്ക്

ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ചർമ്മത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന മികച്ച എമോലിയന്റുകളാണ് പ്രകൃതിദത്ത എല്ലാ എണ്ണകളും. അതിൽ ഏറ്റവും മികച്ചത് ബദാം ഓയിലാണ്. ഇതിൽ സ്ക്ലിറോസന്റ് ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തിന് നിറവും ടോണുമെല്ലാം മെച്ചപ്പെടുത്താൻ സഹായിക്കും. എങ്ങനെ ഉപയോഗിക്കാം: ഒരു ടീസ്പൂൺ ബദാം ഓയിൽ ഒരു ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലുമായി കലർത്തുക. വേണമെങ്കിൽ നിങ്ങൾക്ക് ഒരു നുള്ള് മഞ്ഞൾ കൂടി ചേർക്കാം. ഈമിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിച്ച ശേഷം ഉറങ്ങാം

English summary

Easy DIY Overnight Face Masks To Rejuvenate Your Skin

Here in this article we are discussing about the DIY vernight facemask to rejuvanate skin. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X